01/02/2025
"ഡീപ്‌സീക് "
എ ഐ ലോകത്തെ ഇളക്കിമറിച്ചുകൊണ്ടുള്ള രംഗപ്രവേശനം.
അമേരിക്കയും ചൈനയും തമ്മിലുള്ള നേർക്കുനേർ ടെക് പോരാട്ടമാണ് ഇപ്പോൾ ലോകത്തിന്റെ സംസാരവിഷയം.
നമ്മൾ കണ്ടതിനും കേട്ടതിനും അപ്പുറത്തേക്ക് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ?
എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്?
നിങ്ങൾ റെഡി അല്ലെ?
നമുക്ക് ചർച്ച ചെയ്യാം.
ആർട് ഓഫ് എ ഐ
ഓപ്പൺ ഡിസ്കഷൻ ഓൺ
ഡീപ് വാർ
2025 ഫെബ്രുവരി 02 ഞായറാഴ്ച
രാത്രി 8 മണി മുതൽ 10 മണി വരെ.
ആർട് ഓഫ് എ ഐ നെക്സസ് നെറ്റ് വർക്കിൽ ജോയിൻ ചെയ്യാൻ +91 9990018986 എന്ന നമ്പറിൽ "JOIN ART OF AI" എന്ന് വാട്സാപ്പ് ചെയ്താൽ മതി.
23/01/2025
Ai photoshoot : Mahakumbh ki Mona Lisa
17/01/2025
വരൂ... നമുക്ക് എ ഐ യുടെ മുന്നേറ്റങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം.. പഠിക്കാം..!
13/12/2024
.,and Art of Ai is also here 😎
At Global Ai Show, Dubai
03/12/2024
ചാറ്റ് ജിപിടിക്ക് രണ്ട് വയസ്: ടെക്നോളജിയുടെ മാറ്റവും വളർച്ചയും..
വായിക്കാം എ ഐ റിപ്പോർട്ടർ (ആർട് ഓഫ് എ ഐ യുടെ ഒഫീഷ്യൽ വെബ്‌പേജ് ). ന്യൂസ് ലിങ്ക് കമന്റ് ബോക്സിൽ
02/12/2024
*Learn Ai from Art of Ai*
ആർട് ഓഫ് എഐയുടെ ഒഫിഷ്യൽ വെബ് പോർട്ടൽ ആയ എ ഐ റിപ്പോർട്ടർ, എ ഐയുടെ പ്രാഥമിക പാഠങ്ങൾക്കായുള്ള പംക്തി 'എ ഐ ബേസിക്സ്' ആരംഭിക്കുന്നു...
ഇതുവഴി ഈ സങ്കീർണ്ണമായ ടെക്നോളജിയെ പരമാവധി ലളിതമായ ഭാഷയിൽ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും...
ഒപ്പം നിങ്ങളുടെ സംശയങ്ങൾ പോർട്ടൽ വഴി തന്നെ കമന്റായി ഞങ്ങളെ അറിയിക്കുക...
തുടർപംക്തികളിൽ അവയ്ക്കുള്ള മറുപടികൾ ലഭിക്കുന്നതാണ്...
21/11/2024
"Can Ai be creative? "
Today's session at KR Narayanan Film Institute, Kottayam.🤩❤️
05/10/2024
Today.. For registration: +91 9990018086 (WhatsApp) Fee: Rs.500/-
05/10/2024
ഇനി ഉത്തരങ്ങൾ അല്ല.
ചോദ്യങ്ങൾ ചോദിക്കാനാണ് പഠിക്കേണ്ടത്!
അപ്പോൾ എന്ത് ചോദിക്കും?
എങ്ങിനെ ചോദിക്കും?
നമ്മുടെ ആവശ്യത്തിന് അനുസരിച്ച് റിസൾട്ട് കിട്ടാൻ നമ്മൾ കൊടുക്കുന്ന പ്രോംപ്റ്റിന് വളരെയധികം പ്രാധാന്യമുണ്ട്. അതിന്റെ ലോജിക് മനസ്സിലാക്കിക്കഴിഞ്ഞാൽ എ ഐ യെ നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും. അത് നമ്മുടെ സമയവും അധ്വാനവും ലാഭിക്കും.
ഇതെല്ലാം നമ്മുടെ വിരൽത്തുമ്പിലുണ്ട്. എ ഐ യുടെ അനന്ത സാധ്യതകളിലേക്ക്...
നമ്മുടെ തൊഴിലിനെ കൂടുതൽ എളുപ്പമാക്കാൻ...
ചാറ്റ് ജി പി ടി പോലത്തെ ചാറ്റ് ബോട്ടുകളെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചുള്ള
രണ്ട് ദിവസത്തെ പ്രാക്ടിക്കൽ വെബ്ബിനാറിലേക്ക് സ്വാഗതം.
Fee: Rs.500/-
For registration: +91 9990018986 (WhatsApp)
20/09/2024
എ ഐ സിനിമയെ നിങ്ങൾ സ്വാഗതം ചെയ്യുമോ?
07/09/2024
ഇതാ നമ്മൾ ചരിത്രം കുറിച്ചിരിക്കുന്നു.
2024 സപ്തംബർ 5 ന് കോഴിക്കോട് ടൗൺ ഹാളിൽ ഇന്ത്യയിലെ ആദ്യത്തെ എ ഐ ആർട് ഡിജിറ്റൽ ഷോ യാഥാർഥ്യമായി. എ ഐ യിൽ വിരിയിച്ചെടുത്ത മനോഹര സൃഷ്ടികളുടെ, കാഴ്ചാനുഭവങ്ങളുടെ അകമ്പടിയോടെ എ ഐ യുടെ വിവിധ വിഭാഗങ്ങളിലെ അറിവുകൾ പകർന്ന് നിറഞ്ഞ സദസ്സിനെ ടെക്നോളജിയുടെ പുതുലോകത്തേക്ക് നയിച്ച " ഐവ ആർട് ഓഫ് എ ഐ".
ഒരു വലിയ സ്വപ്നം ... പരിമിതികളുടെ പെരുമഴയിലും കാഴ്ചകളുടെയും അറിവുകളുടെയും മഴവില്ല് വിരിയിച്ച് " ഐവ ആർട് ഓഫ് എ ഐ" യാഥാർഥ്യമാക്കി എന്നത് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല. അവഗണനയിലും പരിഹാസത്തിലും മനസ്സ് തളർന്നിട്ടുണ്ടായിരുന്നു. എന്നാൽ ദൃഢ നിശ്ചയത്തോടെ മുന്നിട്ടിറങ്ങിയാൽ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കരുത്തുമായി, ആശയത്തിന്റെ മൂല്യം കൃത്യമായി മനസ്സിലാക്കി കൂടെ നിൽക്കാൻ സന്മനസ്സുള്ളവർ ഈ ലോകത്തുണ്ട് എന്ന തിരിച്ചറിവ് തന്നെയാണ് ഏറ്റവും വലിയ പാഠം.
ടെന്നിസൺ മോറിസ്, ജിത്തു ഭാസ്കരൻ, വിജീഷ്... കൈ മെയ് മറന്ന് അഹോരാത്രം എന്നോടൊപ്പം നിന്നവർ. ഒപ്പം ഈ പ്രോഗ്രാമിനെ നെഞ്ചോട് ചേർത്ത് അതിരാവിലെ മുതൽ പ്രോഗ്രാം ശുഭകരമായി അവസാനിക്കും വരെ കൈകോർത്ത് നിന്ന ആർട് ഓഫ് എ ഐ നെക്സസ് ടീം ...
പ്രിയപ്പെട്ട ബോച്ചേ, ദാമോദർ പ്രസാദ് സർ (ഡയറക്ടർ, EMRC, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്) നാസർ സർ (പ്രിൻസിപ്പാൾ, DIET കോഴിക്കോട് ) സത്യൻ സർ (സബ് ഇൻസ്‌പെക്ടർ (RTD) സൈബർ വിങ് ) ഡാവിഞ്ചി സുരേഷ്, ബാലു ആർട്ടിസ്റ്റ്, ഡോൺ എ ജെ, ജോസഫ് തോലത്ത്...
ഹാൾ അറേഞ്ച്മെന്റിനും ടെക്നിക്കൽ സപ്പോർട്ടിനും എന്തിനും റെഡിയായി കട്ടയ്ക്ക് കൂടെ നിന്ന എന്റെ അനിയന്മാർ, കസിൻസ്... പ്രോഗ്രാം അറേഞ്ച്മെന്റിനു എല്ലാവിധ സഹായങ്ങളും ചെയ്ത് തന്ന സുഭാഷ്, മിതോഷ് ജോസഫ്, സന്തോഷ് (PR), ഒരു വളണ്ടിയർ എന്നതിനേക്കാളുപരി ഐവ ആർട് ഓഫ് എ ഐ യുടെ കരുത്തും ശബ്ദവുമായി മാറിയ ആർട് ഓഫ് എ ഐ അംബാസിഡർസ്, എന്നും എപ്പോഴും പിൻബലമായി നിലയുറപ്പിച്ച എന്റെ ഫാമിലി, സുഹൃത്തുക്കൾ, പ്രോഗ്രാമിൽ പങ്കെടുക്കാൻ ഒരു ദിവസം തന്നെ മാറ്റിവെച്ച് പലദേശത്തുനിന്നായി എത്തിച്ചേർന്നവർ. .... ലിസ്റ്റ് അവസാനിക്കുന്നില്ല.
ഒപ്പം, അവഗണിച്ചവരോടും കൂടെ നിന്ന് "പണി" തന്നവരോടും നന്ദിയുണ്ട്. കാരണം വാശിയോടെ മുന്നേറാൻ അതും ഒരു കാരണമാണ്.
പ്രോഗ്രാം അവസാനിച്ച് സ്റ്റേജും ഹാളും പഴയത് പോലെ സെറ്റ് ചെയ്‌തത് അവസാനത്തെ ആളായ സൗണ്ട്സ് ആൻഡ് ഡെക്കറേഷൻ ടീമിനെ യാത്ര അയക്കുമ്പോൾ അവർ പറഞ്ഞ ഒരു വാക്കുണ്ട്.
" ഞങ്ങൾ ഒരുപാട് പരിപാടികൾ ചെയ്തിട്ടുണ്ട്. ആദ്യമായാണ് ഒരു പ്രോഗ്രാം മുഴുവനായി ഞങ്ങൾ ശ്രദ്ധിച്ചിരുന്നതും അതുപോലെ തന്നെ ശ്രദ്ധയോടെ ഇരുന്ന കാണികളെ കാണുന്നതും. അടിപൊളി ആയിട്ടുണ്ട്.!"
മനസ്സ് നിറഞ്ഞു...
അഭിമാനത്തോടെ ഉറക്കെ വിളിച്ചു പറയുന്നു ... ഇതാ നമ്മൾ ചരിത്രം സൃഷ്ട്ടിച്ചിരിക്കുന്നു! കേരളത്തിന്, ഇന്ത്യയ്ക്ക്, ലോകത്തിന് തന്നെ മാതൃകയായി ആർട് ഓഫ് എ ഐ കൂട്ടായ്മ ചിറക് വിരിച്ചിരിക്കുന്നു. നമ്മൾ ഓരോരുത്തരും അതിന്റെ തൂവലുകളാണ്. ഇതൊരു എളിയ തുടക്കമാണ്.
എ ഐ യുടെ അതിവിശാലമായ, അത്ഭുതകരമായ ലോകത്തേക്ക് നമുക്ക് പറന്നുയരാം!
സസ്നേഹം
ഷിജു സദൻ
ആർട് ഓഫ് എ ഐ
04/09/2024
സുഹൃത്തുക്കളെ,
ആർട് ഓഫ് എ ഐ ഒരുക്കുന്ന എ ഐ മാജിക് കാഴ്ചകളും പഠന ക്ലാസ്സുകളും നാളെ (സെപ്തംബർ 5 ന് ) കോഴിക്കോട് ടൗൺ ഹാളിൽ നടക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അത്ഭുതകരമായ സാദ്ധ്യതകൾ തുറന്നുകാട്ടുന്ന, ഒരു എ ഐ സാക്ഷരതാ മൂവ്മെന്റ് ആണ് "ഐവ ആർട് ഓഫ് എ ഐ". മുൻ മാതൃകകൾ ഇല്ലാത്ത ഈ ആശയം നടപ്പിലാക്കുക എന്നത് അങ്ങേയറ്റം വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാലും നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന ആവേശകരമായ പ്രോത്സാഹനം ഞങ്ങൾക്ക് കരുത്തുപകരുന്നു. ഇന്ത്യയിലെ ആദ്യത്തെ എ ഐ ആർട് ഡിജിറ്റൽ ഷോ, കഴിവിന്റെ പരമാവധി മനോഹരമാക്കാനുള്ള അവസാന മിനുക്കുപണികളിലാണ് ഞങ്ങൾ. അത് പൂർണ്ണതയിൽ എത്തിക്കാൻ നിങ്ങളുടെ ഓരോരുത്തരുടെയും മഹനീയമായ സാനിധ്യം ആവശ്യമാണ്.
അധ്യാപക പരിശീലനങ്ങൾക്കും ഉള്ളടക്ക നിർമ്മാണങ്ങൾക്കും നേതൃത്വം നൽകുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്), നോളജ് പാർട്ട്നർ ആയി ഈ സരംഭത്തിൽ ഞങ്ങൾക്കൊപ്പമുണ്ട്. അധ്യാപകരിലേക്കും പുതു തലമുറകളിലേക്കും എ ഐ യുടെ അനന്തസാധ്യതകൾ തുറന്നിടാൻ ഇത് നിമിത്തമാവും
"ഐവ ആർട് ഓഫ് എ ഐ" യിലേക്ക് നിങ്ങളെ ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. ക്ഷണിക്കുന്നു.
സസ്നേഹം,
ടീം ആർട് ഓഫ് എ ഐ