GMUPS VELUR ATHOLI KOZHIKODE

GMUPS VELUR ATHOLI KOZHIKODE GMUP School Velur
Koyilandy sub district
Kozhikode

30/10/2025
കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവംകിരീടങ്ങളെല്ലാം വേളൂരിലെ പിള്ളേര് തൂക്കി !LP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 1.ശാസ്ത്രം2. സ...
26/10/2025

കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം
കിരീടങ്ങളെല്ലാം വേളൂരിലെ പിള്ളേര് തൂക്കി !

LP വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ്
1.ശാസ്ത്രം
2. സാമൂഹ്യ ശാസ്ത്രം
3. ഗണിതം
4 .പ്രവൃത്തി പരിചയം.

യു.പി ഓവറോൾ ചാമ്പ്യൻഷിപ്പ്
1.ശാസ്ത്രം
2.ഗണിതശാസ്ത്രം
3.പ്രവൃത്തി പരിചയം
4. ഐ.ടി
5.റണ്ണേഴ്സ് അപ്പ്: സാമൂഹ്യ ശാസ്ത്രം UP

LPയിൽ ആകെയുള്ള 4 ഓവറോൾ ചാമ്പ്യൻഷിപ്പിൽ 4 ഉം
UPയിൽ ആകെയുള്ള 5 ൽ 4 ഓവറോൾ ചാമ്പ്യൻഷിപ്പും ഒരെണ്ണത്തിൽ റണ്ണേഴ്സ് അപ്പും'

ജി എം യു പി സ്കൂൾ വേളൂരിന് പുതിയ കെട്ടിടം സമഗ്ര ശിക്ഷ കേരള അനുവദിച്ച 30 ലക്ഷം ഫണ്ടുപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ് മുറികളട...
11/09/2025

ജി എം യു പി സ്കൂൾ വേളൂരിന് പുതിയ കെട്ടിടം

സമഗ്ര ശിക്ഷ കേരള അനുവദിച്ച 30 ലക്ഷം ഫണ്ടുപയോഗിച്ച് നിർമ്മിച്ച 4 ക്ലാസ് മുറികളടങ്ങിയ പുതിയ കെട്ടിടം ബാലുശ്ശേരി നിയോജക മണ്ഡലം എം എൽ എ അഡ്വ. കെ എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു.അക്കാദമിക മികവിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന് സർക്കാറും വിദ്യാഭ്യാസ വകുപ്പും ജനപ്രതിനി
ധികളും രക്ഷാകർതൃ സമിതികളും ഇടപെടലുകൾ
നടത്തിയതിൻ്റെ ഫലമായി ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിൻ്റെ വികസന പദ്ധതികളിലൊന്നു കൂടി സാക്ഷാത്കരിക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എൽഎസ് എസ്, യു എസ് എസ് വിജയികൾക്കും,മറ്റ് ഉന്നത വിജയ നേടിയവർക്കുമുള്ള അനുമോദനവും നടന്നു.
അബ്ദുൾ ഹമീദ് പാണക്കാടിൻ്റെ ഓർമ്മയ്ക്ക് കുടുംബാംഗങ്ങൾ ലൈബ്രറി പുസ്തകങ്ങളും അലമാരയും വിദ്യാലയത്തിന് സമർപ്പിച്ചു.നിർമ്മാണ കമ്മറ്റി ചെയർമാൻ ജസ് ലീൽ കെ റിപ്പോർട്ടവതരിപ്പിച്ചു.

ഹെഡ്മിസ്ട്രസ് ലീന എം. സ്വാഗതം പറഞ്ഞ ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റിജേഷ് സി.കെ
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സരിത എ.എം , വാർഡ് മെമ്പർ ഫൗസിയ ഉസ്മാൻ,ഡോ. എ.കെ. അബ്ദുൾ ഹക്കീം (ഡി.പി.സി, എസ്.എസ്.കെ കോഴിക്കോട്)
എം.മധുസൂദനൻ
(ബി.പി.സി പന്തലായനി)
എം.ജയകൃഷ്ണൻ മാസ്റ്റർ, സുനിൽ കൊളക്കാട്,ടി.പി.അബ്ദുൾ ഹമീദ്,പത്മ ഗിരീഷ്, കെ.എം.ശിവാനന്ദൻ, അസീസ് കരിമ്പയിൽ, (പി.ടി.എ പ്രസിഡണ്ട് )സാദിഖ് എം.കെ.
രാജി രശ്മി (എം.പി.ടി.എ.ചെയർപേഴ്സൺ)
വിനിഷ ഷാജി (എസ് എം സി ചെയർ പേഴ്സൺ)
എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി രാജു കെ നന്ദി പറഞ്ഞു.

Address

Atholi
673315

Telephone

+914962673326

Website

Alerts

Be the first to know and let us send you an email when GMUPS VELUR ATHOLI KOZHIKODE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category