SVGV Higher Secondary School, Kidangannur

SVGV Higher Secondary School, Kidangannur S.V.G.V. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ .

പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക കേന്ദ്രവും ഐക്യരാഷ്ട്ര സംഘടനയുടെ പൈതൃക ഗ്രാമ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ആറന്മുള ഗ്രാമത്തിലെ നാല്‍ക്കാലിക്കല്‍ എന്ന പ്രദേശത്ത് ശ്രീവിജയനന്ദാശ്രമം വകയായി പരിശോഭിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്‌ S.V.G.V. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ . 1938ല്‍ ഒരു സംസ്കൃത വിദ്യാലയമായി ശ്രീ വിജയാനന്ദ ഗുരുദേവന്‍ സ്ഥാപിച്ച ഈ കലാലയം കാലത്തിന്‍റെ പടവുകള

ിലൂടെ ഹൈസ്കൂള്‍ ആയും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ആയും പുരോഗമിച്ചു വന്നു .
തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ആറന്മുള ഉപജില്ലയില്‍പ്പെട്ട ഈ ഹരിത വിദ്യാലയത്തില്‍ L.K.G മുതല്‍ പ്ലസ്‌ ടു ക്ലാസ്സ്‌ വരെ 2450 കുട്ടികള്‍ പഠിക്കുന്നു. വിജയാനന്ദാശ്രമം മഠാധിപയായി മാതാജി ഗുരുപൂർണ്ണിമാമയി, ട്രസ്റ്റ് സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണൻ നായർ, പ്രിൻസിപ്പാൾ ശ്രീമതി ശൈലജ K നായർ , ഹെഡ്മിസ്ട്രസ് ശ്രീമതി മായാലക്ഷി എസ് എന്നിവർ സേവനം അനുഷ്ഠിക്കുന്നു. ഈ കലാലയത്തില്‍ നൂറോളം അധ്യാപകരും ഇരുപതോളം അധ്യാപകേതര ജീവനക്കാരുമുണ്ട്. വിവിധ രംഗങ്ങളില്‍ പുതിയ പരീക്ഷണങ്ങളുമായി ഈ ഹരിത വിദ്യാലയം സംസ്ഥാനത്തിനു തന്നെ മാതൃകയായി മുന്നോട്ട് കുതിക്കുന്നു ...

കിടങ്ങന്നൂർ സ്കൂളിന് എം.എൽ.എ മെറിറ്റ് അവാർഡ് 2026: ​വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങളെയും സേവനങ്ങളെയും ആദരിക്കുന്നതിന...
21/07/2026

കിടങ്ങന്നൂർ സ്കൂളിന് എം.എൽ.എ മെറിറ്റ് അവാർഡ് 2026:
​വിദ്യാഭ്യാസ രംഗത്തെ മികച്ച നേട്ടങ്ങളെയും സേവനങ്ങളെയും ആദരിക്കുന്നതിനായി നൽകുന്ന 'എം.എൽ.എ മെറിറ്റ് അവാർഡ് 2026' ആറൻമുള എം.എൽ.എ അഡ്വ. അബിൻ വർക്കി കൊടിയാട്ടിന്റെ നേതൃത്വത്തിലാണ് പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചത്. SSLC, പ്ലസ് ടു പരീക്ഷകളിൽ 100% വിജയം കൈവരിച്ച സ്കൂളുകളെയും Full A Plusവാങ്ങിയ കുട്ടികളെയും അനുമോദിച്ചു

21/07/2026

A Proud Moment Of SVGVHSS KIDANGNNOOR

*Inspiration, Excellence, and Leadership—Congratulations Jothish Babu Sir*❤️👍

പ്രിയപ്പെട്ടവരേ.......❤️ ഒരുപാട് അഭിമാനത്തോടെ..  ഒരു സന്തോഷം പങ്കുവയ്ക്കട്ടേ.........ഏഷ്യാനെറ്റ് ചാനലും അമൃത വിശ്വവിദ്യാ...
16/07/2026

പ്രിയപ്പെട്ടവരേ.......❤️

ഒരുപാട് അഭിമാനത്തോടെ.. ഒരു സന്തോഷം പങ്കുവയ്ക്കട്ടേ.........
ഏഷ്യാനെറ്റ് ചാനലും അമൃത വിശ്വവിദ്യാലയവും ചേർന്ന് കേരളത്തിലെ എല്ലാ വിഭാഗം വിദ്യാലയങ്ങളിൽ നിന്നും ഉള്ള ഒരു സംഘം അദ്ധ്യാപകർക്ക് വിദ്യാരത്‌ന പുരസ്ക്കാരം നൽകുന്നുണ്ട് . ആ പ്രോഗ്രാമിൽ ഫൈനൽ ലിസ്റ്റിൽ പ്രിയ ജ്യോതിഷ് സർ ഉൾപ്പെടുകയും തിരുവനന്തപുരത്ത് നടന്ന ഗ്രാൻഡ് ജൂറി ഇൻ്റർവ്യൂ വിൽ പങ്കെടുക്കുകയും ചെയ്തു .......

ഈ പുരസ്ക്കാരത്തിന് അർഹത നേടിയ അദ്ധ്യാപകരിൽ സാറും ഉണ്ട് എന്ന് ഏഷ്യാനെറ്റ് അറിയിക്കുകയും ജൂലൈ 18 ശനിയാഴ്ച എറണാകുളത്ത് ലേ മെറിഡിയൻ ഹോട്ടലിൽ മുഖ്യമന്ത്രി , വിദ്യാഭ്യാസ മന്ത്രി എന്നിവർ സംബന്ധിക്കുന്ന ചടങ്ങിലേക്ക് അവാർഡ് സ്വീകരിക്കുന്നതിനായി സാറിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് എന്ന് സ്നേഹപൂർവ്വം അറിയിക്കുകയാണ് .....🙏🙏
കർമ മണ്ഡലത്തിൽ ആത്‍മസമർപ്പണത്തിന്റെ നിറ ദീപങ്ങൾ തെളിയിച്ച പ്രിയ സഹപ്രവർത്തകന്.. സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു

സ്‌നേഹത്തോടെ ......❤️
സ്റ്റാഫ്‌ കൌൺസിൽ

പി എൻ പണിക്കർ ഫൗണ്ടേഷൻ ജനമൈത്രിപൊലീസ്, Excise Department, Public Relations&Information Dept, Education Dept ആഭിമുഖ്യത്തി...
13/07/2026

പി എൻ പണിക്കർ ഫൗണ്ടേഷൻ ജനമൈത്രിപൊലീസ്, Excise Department, Public Relations&Information Dept, Education Dept ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒരു ബോധവത്കരണ നാടകം " പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ "അവതരിപ്പിച്ചു.

മനുഷ്യമനസിനെ ആഴത്തിൽ സ്പർശിക്കാനും വിപ്ലവകരമായമാറ്റങ്ങൾ വരുത്തുവാനും കഴിയും എന്ന തിരിച്ചറിവോടെ അവതരിപ്പിച്ച ഈ നാടകം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു.
ഈ ഉദ്യമം വിജയിക്കട്ടെ. ജീവിതമാകട്ടെ ലഹരി...

വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗവും സൈബർ ചതിക്കുഴികളും മുന്നിൽക്കണ്ട് കുട്ടികൾക്കായി പ്രത്യേക സൈബ...
13/07/2026

വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗവും സൈബർ ചതിക്കുഴികളും മുന്നിൽക്കണ്ട് കുട്ടികൾക്കായി പ്രത്യേക സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പത്തനംതിട്ട സൈബർ സെൽ എ.എസ്.ഐ. അനൂപ് മുരളിസാർ പ്രശസ്ത counsillers Ms.നീതു, Ms. മായ എന്നിവർ ചേർന്നാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്.

09/07/2026

ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ബഹുമാനപ്പെട്ടആറനമുള സർക്കിൾ ഇൻസ്പെക്ടർ ശ്രീ സജു സാർ കുട്ടികൾക്ക് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.

World Yoga DaySVGVHSS Kidangnnoor ​അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ജൂൺ 22-ാം തീയതി കിടങ്ങന്നൂർ എസ് വി ജി വി ഹയർസെക്...
09/07/2026

World Yoga Day
SVGVHSS Kidangnnoor
​അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ജൂൺ 22-ാം തീയതി കിടങ്ങന്നൂർ എസ് വി ജി വി ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ യോഗാദിനാചരണവും സംസ്കൃതം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനവും സംയുക്തമായി സംഘടിപ്പിച്ചു.

​അസംബ്ലിക്ക് തൊട്ടുപിന്നാലെ പ്രശസ്ത യോഗാചാര്യൻ സുധീർ നരേന്ദ്രൻ സാറിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി പൊതുവായ യോഗ പരിശീലനം ആരംഭിച്ചു. നിത്യജീവിതത്തിൽ യോഗ ശീലമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിക്കുകയും, ഏകാഗ്രതയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള ലളിതമായ പ്രാണായാമങ്ങളും ആസനങ്ങളും നേരിട്ട് പരിശീലനത്തിലൂടെ കാണിച്ചുതരികയും ചെയ്തു.
​പൊതു പരിശീലനത്തിന് ശേഷം, സ്കൂളിലെ എസ്.പി.സി (Student Police Cadet), എൻ.സി.സി (NCC) കേഡറ്റുകൾക്കായി പ്രത്യേകം പ്രത്യേകം പ്രത്യേക യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
​എസ്.പി.സി വിഭാഗം: ശാരീരികക്ഷമതയ്ക്കും അച്ചടക്കത്തിനും മുൻഗണന നൽകുന്ന തരത്തിലുള്ള കഠിനമായ ആസനങ്ങളാണ് കേഡറ്റുകൾക്കായി സുധീർ നരേന്ദ്രൻ സാർ പരിചയപ്പെടുത്തിയത്.
​എൻ.സി.സി വിഭാഗം: മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും, ഏകാഗ്രത നിലനിർത്തുന്നതിനുമുള്ള ധ്യാന രീതികളും പ്രത്യേക ശ്വസനക്രിയകളും കേഡറ്റുകൾക്കായി ഈ സെഷനിൽ പരിശീലപ്പിച്ചു.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: 'കർമ്മ 2.0' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു​ അ...
28/06/2026

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം: 'കർമ്മ 2.0' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എസ്.വി.ജി.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു
​ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാതല ഉദ്ഘാടനവും പിയർ എഡ്യൂക്കേറ്റർമാർ നേതൃത്വം നൽകുന്ന ലഹരിവിരുദ്ധ പരിപാടിയായ 'കർമ്മ 2.0' പദ്ധതി പ്രഖ്യാപനവും സംഘടിപ്പിച്ചു. Dr ബിബിൻ സാജൻ സാറിന്റെ ക്ലാസ്സ്‌ വിദ്യാർത്ഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ശക്തമാക്കുന്നതിനു സഹായകമായി.

Address

S. V. G. V. HIGHER SECONDARY SCHOOL , NALKALICKAL P. O , ARANMULA
Aranmula
689533

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

04682288440

Website

Alerts

Be the first to know and let us send you an email when SVGV Higher Secondary School, Kidangannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to SVGV Higher Secondary School, Kidangannur:

Shortcuts

Share

Category