AEC College Union

AEC College Union Official page of college union, College of Engineering Aranmula

"നീയൊക്കെ വിചാരിച്ചാൽ മാഗസിൻ ഇറക്കാൻ പറ്റുമോ? 3 കൊല്ലം കുറെ പേര് ശ്രമിച്ചിട്ട് നടന്നിട്ടില്ല പിന്നെയാ നിങ്ങൾ" കേട്ട് മടു...
13/11/2019

"നീയൊക്കെ വിചാരിച്ചാൽ മാഗസിൻ ഇറക്കാൻ പറ്റുമോ? 3 കൊല്ലം കുറെ പേര് ശ്രമിച്ചിട്ട് നടന്നിട്ടില്ല പിന്നെയാ നിങ്ങൾ" കേട്ട് മടുത്ത ചോദ്യങ്ങൾക്കുള്ള മറുപടി.... പറ്റും... ഞങ്ങളേക്കൊണ്ടേ പറ്റൂ.... ആദ്യ കോളേജ് മാഗസിൻ.... HFL-2018
വാക്കുകൾ മുഴുവൻ പാലിച്ചു യൂണിയൻ... 💓💓

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ, ഏറെ നാളായി നമ്മൾ എല്ലാവരും കാത്തിരുന്ന ആറന്മുള എഞ്ചിനീയറിംഗ് കോളേജിന്റെ ആദ്യ കോള...
12/11/2019

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,

ഏറെ നാളായി നമ്മൾ എല്ലാവരും കാത്തിരുന്ന ആറന്മുള എഞ്ചിനീയറിംഗ് കോളേജിന്റെ ആദ്യ കോളേജ് മാഗസിൻ HFL 2018, 13 നവംബർ 2019 ഉച്ചക്ക് 2 മണിക്ക് നമ്മുടെ കോളേജ് അങ്കണത്തിൽ വെച്ച് പ്രശസ്ത കവിയും സിനിമ ഗാനരചയിതാവുമായ ശ്രീ മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്യുന്നു എന്ന വിവരം നിങ്ങളെ സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ..

മുൻപ് പലരും ശ്രമിച്ചു പരാജയപ്പെട്ട ആറന്മുള എഞ്ചിനീയറിംഗ് കോളേജിന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായ കോളേജ് മാഗസിൻ HFL 2018 നിങ്ങളിലേക്ക് എത്തുമ്പോൾ അതിന് വേണ്ടി അഘോരാത്രം എന്നോടൊപ്പം പ്രയത്നിച്ച എഡിറ്റോറിയൽ ബോർഡിനും എന്റെ പ്രിയ സുഹൃത്തുകൾക്കും 2018-19 കോളേജ് യൂണിയൻ ഭാരവാഹികൾക്കും എന്റെ നന്ദി അറിയിക്കുന്നതിന് ഒപ്പം നിങ്ങളെ ഏവരെയും പ്രസ്തുത ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

എന്ന്
ശില്പ റെജി
മാഗസിൻ എഡിറ്റർ
HFL 2018

 #ജൂലൈ_2 #അഭിമന്യു_രക്തസാക്ഷി_ദിനം❤️✊️
01/07/2019

#ജൂലൈ_2
#അഭിമന്യു_രക്തസാക്ഷി_ദിനം❤️✊️

പന്തളം കോഴഞ്ചേരി റൂട്ടിലോടുന്ന മാധവശ്ശേരി ബസ്സിൽ ഫുൾ ടിക്കറ്റ് നൽകാത്തതിൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും വ...
17/05/2019

പന്തളം കോഴഞ്ചേരി റൂട്ടിലോടുന്ന മാധവശ്ശേരി ബസ്സിൽ ഫുൾ ടിക്കറ്റ് നൽകാത്തതിൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറുകയും വഴിയിൽ ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ കോളേജ് യൂണിയൻ ടി വിഷയത്തിൽ പോലീസിൽ പരാതി നൽകി... എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ പരിഹാരം കണ്ടെത്താം എന്ന് പോലീസിൽ നിന്നും അറിയിച്ചു...

വിദ്യാർത്ഥി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇത്തരം ആളുകളെതിരെ ശക്തമായ നിലപാടുമായി മുന്പോട്ട് പോകും..

കോളേജ് യൂണിയൻ 2018-19  കോളേജ് ഡേ  മെയ്‌ മാസം 14 ന് ആഘോഷിച്ചു.... ചടങ്ങ് പ്രിൻസിപ്പാൾ ഡോ. സജീവ് വി ഉത്ഘാടനം ചെയ്തു... യൂണ...
17/05/2019

കോളേജ് യൂണിയൻ 2018-19 കോളേജ് ഡേ മെയ്‌ മാസം 14 ന് ആഘോഷിച്ചു....

ചടങ്ങ് പ്രിൻസിപ്പാൾ ഡോ. സജീവ് വി ഉത്ഘാടനം ചെയ്തു... യൂണിയൻ ചെയർമാൻ സ.കിഷോർ കൃഷ്ണൻ അധ്യക്ഷൻ പദവി അലങ്കരിച്ചു... യൂണിയൻ സ്റ്റാഫ്‌ അഡ്വൈസർ ശ്രീ. ഷിഹാബുദീൻ, വൈസ് ചെയർമാൻ സ. അനുശ്രീ എൻ കൃഷ്ണൻ, UUC അംഗം സ. അശ്വന്ത് ശശിധരൻ എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി സ. അനീഷ് ജി യൂണിയൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു.. ആർട്സ് ക്ലബ്‌ സെക്രട്ടറി സ. റിജോ മാത്യു നന്ദിയും അറിയിച്ചു..
ഒരു ആഘോഷത്തിനും അപ്പുറം ഒരു കോളേജ് യൂണിയൻ എങ്ങനെ പ്രവർത്തനം കാഴ്ച വെക്കണം എന്നതിന്റെ ഉദാഹരണം ആയിരുന്നു ഇത്.... കോളേജ് യൂണിയന്റെ റിപ്പോർട്ട്‌, ആർട്സ് മത്സരവിജയികളെ അനുമോദനം, മാഗസിൻ കവർ പേജ് പ്രകാശനം, യൂണിയൻ അംഗങ്ങൾക്ക് അവരുടെ സേവനത്തിനു അനുമോദനം.. എന്നിവക്ക്‌ ശേഷം വിവിധ കലാപരിപാടികൾ നടന്നു....

കോളേജ് യൂണിയൻ റിപ്പോർട്ടിനെ വളരെ ആവേശത്തോടെ വിദ്യാർത്ഥികൾ ഏറ്റെടുത്തു....

*കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുള* _*കോളേജ് യൂണിയൻ*_  ഹോസ്റ്റൽ വിദ്യാർത്ഥികളുടെ പരാതികളിൽ തൃപ്തികരമായ നടപടി എടുക്കാത്ത സ...
10/05/2019

*കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുള*

_*കോളേജ് യൂണിയൻ*_

ഹോസ്റ്റൽ വിദ്യാർത്ഥികളുടെ പരാതികളിൽ തൃപ്തികരമായ നടപടി എടുക്കാത്ത സംബന്ധിച്ച്

മൂന്ന് നാല് വർഷ പെൺകുട്ടികളുടെ ഹോസ്റ്റലുകളുടെ ഫുഡ് ഗുണമേന്മ സംബന്ധിച്ച് പലതവണ പരാതി തന്നുവെങ്കിലും തൃപ്തികരമായ നടപടിയെടുക്കാത്തതിനെ തുടർന്ന് പ്രിന്സിപ്പലന് കോളേജ് യൂണിയൻ കത്തുനൽകി...

വൃത്തിയുള്ളതും ഗുണമേന്മയുള്ള ഭക്ഷണം വിദ്യാർഥികൾ എത്തിക്കാൻ സാധിക്കാത്ത പക്ഷം ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനും കോളേജ് യൂണിയൻ തീരുമാനമെടുത്തു..

കോളേജ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നിരന്തരമായി ഇടപെട്ടിട്ടും തൃപ്തികരമായ നടപടി ഉണ്ടായിട്ടില്ല... ഈ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് കോളേജ് യൂണിയൻ വീണ്ടും കത്ത് നൽകിയത്... ഇതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു.. എത്രയും പെട്ടെന്ന് തന്നെ പരിഹാരമുണ്ടാകുമെന്ന് കോളേജ് യൂണിയന് പ്രിൻസിപ്പൽ ഉറപ്പുനൽകി...

*കിഷോർ കൃഷ്ണൻ*
*ചെയർമാൻ*
*കോളേജ് യൂണിയൻ*

ഏപ്രിൽ 16, 17, 22 തീയതികൾ പ്രവർത്തിദിനമായത് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.. ഈ ദിവസങ്ങളിലെ  ക്...
11/04/2019

ഏപ്രിൽ 16, 17, 22 തീയതികൾ പ്രവർത്തിദിനമായത് ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.. ഈ ദിവസങ്ങളിലെ ക്ലാസ്സുകളും ലാബുകളും അറ്റൻഡൻസും നഷ്ട്ടപെടാതിരിക്കുവാനുള്ള നടപടികൾ സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ചു....

കോളേജിലെ sc/st വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ EGrant, scholarship തുകക്കൾ എത്രേം പെട്ടന്ന്  തന്നെ വിദ്യാർത്ഥികളിൽ എത...
09/04/2019

കോളേജിലെ sc/st വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ EGrant, scholarship തുകക്കൾ എത്രേം പെട്ടന്ന് തന്നെ വിദ്യാർത്ഥികളിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ടു പ്രിൻസിപ്പലിന് കത്ത് നൽകി....

പ്രിൻസിപ്പാൾ, ഓഫീസ് സ്റ്റാഫുകൾ, കോളേജ് യൂണിയൻ പ്രതിനിധികൾ എന്നിവരുമായി നടന്ന ചർച്ചയിൽ വിഷുവിനു മുൻപ് തന്നെ തുക വിദ്യാർഥികളിൽ എത്തിക്കും എന്ന് ഉറപ്പ് നൽകി....
വിദ്യാർത്ഥികൾക്ക്‌ ഉള്ള തുകയുടെ വിതരണം ഇന്ന് വൈകിട്ട് തന്നെ ആരംഭിക്കുകയും ചെയ്തു....

കോളേജ് യൂണിയന്റെയും വിദ്യാർത്ഥികളുടെയും ആവിശ്യകൾക്കു ഒപ്പം നിന്ന കോളേജ് പ്രിൻസിപ്പലിനും, AO സാറിനും , ഓഫീസ് സ്റ്റാഫ്‌ അംഗങ്ങൾക്കും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു....

ദർപ്പൻ 2k19കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയുടെ യെശസ്സ്‌ ഉയർത്തികൊണ്ട് 23ന് വൈകിട്ട് 5 മണിക്ക് അവസാനിച്ചു....  അതിന് ശേഷ...
24/03/2019

ദർപ്പൻ 2k19

കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആറന്മുളയുടെ യെശസ്സ്‌ ഉയർത്തികൊണ്ട് 23ന് വൈകിട്ട് 5 മണിക്ക് അവസാനിച്ചു.... അതിന് ശേഷം ചുമടുതാങ്ങിയുടെ ഒരു അടിപൊളി പരിപാടിയും കൂടെ ആയപ്പോൾ കോളേജ് ക്യാമ്പസ്‌ പൂരപ്പറമ്പായി....

ഗൗരി ലക്ഷ്മി
22/03/2019

ഗൗരി ലക്ഷ്മി

22/03/2019

കോളേജ് ആർട്സ് ഫെസ്റ്റായ ഉദ്ഭവ്വ് 2019. ടെക്നിക്കൽ ഫെസ്റ്റിവൽ ആയ ദർപ്പൻ 2019 ഇന്ന് പ്രശസ്ത പിന്നണി ഗായിക ഗൗരി ലക്ഷ്മി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Address

College Of Engineering Aranmula
Aranmula

Telephone

9495054665

Website

Alerts

Be the first to know and let us send you an email when AEC College Union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category