08/02/2025
*ഭാവി ബിസിനസ് വിജയതന്ത്രങ്ങള്‍; കോണ്‍ക്ലേവ് 20ന്*
കൊച്ചി: ബിസിനസ് വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്ന മലയാളി സംരംഭകര്‍ക്കും, ജീവനക്കാര്‍ക്കും, മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രൊഫഷണല്‍ അസോസിയേഷന്‍ ഫോര്‍ ഗ്ലോബല്‍ കമ്മ്യൂണിറ്റി എന്‍ഹാന്‍സ്മെന്‍റിന്‍റെയും (പാഗ്സ്) എസെഞ്ച്വറിന്‍റെയും നേതൃത്വത്തില്‍ ലൈഫ് ചേഞ്ചേഴ്സ് ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലെ ഹോട്ടല്‍ സൂര്യ ഇന്‍റര്‍നാഷണലില്‍ ആണ് ഏകദിന കോണ്‍ക്ലേവ്.
ബിസിനസിന്‍റെ കോര്‍പ്പറേറ്റ് വശങ്ങള്‍, സി.ഇ.ഓ. എക്സലന്‍സി സീക്രട്ട്സ്, ഭാവിയുടെ സംരംഭങ്ങള്‍, മികച്ച സംരംഭക ബന്ധങ്ങള്‍, സ്പീക്ക് ടു ഇന്‍സ്പയര്‍, ബില്‍ഡിംഗ് സ്ട്രോങ്ങ് ബ്രാന്‍ഡ്സ്, ഗ്ലോബല്‍ ബിസിനസ് സിനാരിയോ, ബിസിനസ് മീഡിയ ലാന്‍ഡ്സ്കേപ്പ് എന്നിവയാണ് കോണ്‍ക്ലേവിലെ വിഷയങ്ങള്‍.
ഹൈക്കോടതി, സുപ്രീം കോടതി അഭിഭാഷകനും സൈക്കോസ്പിരിച്വല്‍ മെന്‍ററുമായ അഡ്വ. അവനീഷ് കോയിക്കര, വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ചന്ദ്രന്‍ ടി എസ്, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്‍റ് പ്രൊഫസറും എംഎസ്എംഇ കണ്‍സള്‍ട്ടന്‍റുമായ ഡോ. മുഹമ്മദ് സാജിദ്, ടോസ്റ്റ് മാസ്റ്ററും പബ്ലിക്ക് സ്പീക്കിങ് കോച്ചുമായ പി നിതിന്‍, ബിസിനസ് ഡെവലപ്പ്മെന്‍റ് കാറ്റലിസ്റ്റ് സീ ഏ റസാഖ് എന്നിവര്‍ വിവിധ സെഷനുകള്‍ നയിക്കും.
പീറ്റര്‍ പോള്‍ (പിട്ടാപ്പിള്ളില്‍), പി ബി ബോസ് (ഒസാക്ക), ജോണ്‍ കുര്യാക്കോസ് (ഡെന്‍റ്കെയര്‍), ഡി പ്രമേഷ് കുമാര്‍ (മാതൃഭൂമി), കുര്യന്‍ എബ്രഹാം (ധനം), ടോണി ജോണ്‍ (സ്പൈഡര്‍ വര്‍ക്സ്) എന്നിവര്‍ പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
ആദ്യം രജിസ്റ്റര്‍ ചെയ്ത് ഫീസടക്കുന്ന 200 പേര്‍ക്ക് കോണ്‍ക്ലേവില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവര്‍ക്കും 360 രൂപ വില വരുന്ന സമ്പാദ്യം മാസിക ഒരു വര്‍ഷത്തേയ്ക്ക് സൗജന്യമായി തപാലില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895133311 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്ത ശേഷം പേര് വാട്സാപ്പ് അയയ്ക്കുക