12/11/2024
രക്തദാന ക്യാമ്പ് നടത്തി
നായത്തോട്: മഹാകവി ജി മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ NSS യൂണിറ്റ്, ആലുവയിലെ ഐ.എം.എ. ബ്ലഡ് ഡോണേഷൻ സെന്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. അങ്കമാലി നഗരസഭ ചെയർമാൻ
ശ്രീ മാതു തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീ. റ്റി. വൈ. ഏല്യാസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പിടിഎ വൈസ് പ്രസിഡൻറ് ശ്രീമതി സന്ധ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധി ശ്രീ ടി പി തോമസ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ സുനിൽ കുമാർ എസ്. സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീമതി വിനിത ഓ വി നന്ദി പ്രകാശിപ്പിച്ചു .തുടർന്ന് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും രക്തദാന ക്യാമ്പും നടന്നു.