27/04/2012
ചണ്ണപ്പേട്ട മാര്‍ത്തോമ്മ സ്‌കൂളിന് 99 ശതമാനം വിജയം
അഞ്ചല്‍: ചണ്ണപ്പേട്ട മാര്‍ത്തോമ്മ ഹൈസ്‌കൂളിന് എസ്.എസ്.എല്‍.സി.ക്ക് 99 ശതമാനം വിജയം. പരീക്ഷ എഴുതിയ 100ല്‍ 99 പേരും വിജയിച്ചു. ഇംഗ്ലീഷ് മീഡിയത്തില്‍ പരീക്ഷയ്ക്കിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.
മലയോരമേഖലയിലെ സ്‌കൂളിന് ഇക്കുറി ചരിത്രവിജയമാണ് ലഭിച്ചത്. ചിട്ടയായ പഠനക്രമീകരണത്തിലൂടെയാണ് മികച്ച വിജയം നേടാനായതെന്ന് പ്രഥമാധ്യാപകന്‍ ജോര്‍ജ് പറഞ്ഞു