വയലാ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ

  • Home
  • India
  • Anchal
  • വയലാ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ

വയലാ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ Alumni association

02/11/2025
FREE ZOOM WEBINAR for Parents of 8 to +2 on Career AssessmentToday 8:30pmhttps://us06web.zoom.us/j/86455816323 എട്ടാം ക്...
11/10/2025

FREE ZOOM WEBINAR for Parents of 8 to +2 on Career Assessment

Today 8:30pm
https://us06web.zoom.us/j/86455816323

എട്ടാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ Zoom വെബിനാർ..

ഇന്ന് 8:30 pm നു. പങ്കെടുക്കുക. കുട്ടിയുടെ ഭാവി കോഴ്സുകൾ, ജോലികൾ, കോളേജുകൾ ഒക്കെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.. പുതിയ AI സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവ മനസ്സിലാക്കാൻ സാധാരണക്കാർക്ക് സഹായകരം ആകുന്ന രീതിയിൽ ഉള്ള ക്ലാസുകൾ ആണ്..

Zoom is the leader in modern enterprise cloud communications.

10/07/2025

ന്ന്,..ൻ./++'.
ñ
,

കുട്ടിയുടെ തുടർപഠനം.. രക്ഷകർത്താക്കളോട് 15 ചോദ്യങ്ങൾ..ആദ്യ കമന്റ്‌ കാണുക.. https://www.facebook.com/share/p/1AvFuF653u/
05/06/2025

കുട്ടിയുടെ തുടർപഠനം.. രക്ഷകർത്താക്കളോട് 15 ചോദ്യങ്ങൾ..

ആദ്യ കമന്റ്‌ കാണുക..

https://www.facebook.com/share/p/1AvFuF653u/

കുട്ടിയുടെ പഠനം.. എങ്ങനെ.. എന്ത്. എവിടെ?

പേരെന്റ്സിനോട് 15 ചോദ്യങ്ങൾ.
---------------------------------------
പ്രതീക്ഷകളും ആകുലതകളും സമ്മർദത്തിൽ ആക്കുന്ന മിക്ക രക്ഷകർത്താക്കളും, കുട്ടിയുടെ ഭാവിക്കായി,
മികച്ച വിദ്യാഭ്യാസത്തിനായി കടം വാങ്ങിയും അല്ലാതെയും, കുട്ടിയുടെ നിർബന്ധത്തിന് വഴങ്ങിയും കുട്ടിയെ നിർബന്ധിച്ചും, പഠിക്കാൻ പറ്റാത്ത കോഴ്സിൽ അഡ്മിഷൻ എടുത്തു, കുട്ടിക്ക് സമ്മർദ്ദം വർധിപ്പിക്കുന്ന ഒരു കാലം ആണ്.

കുട്ടിയുടെ പഠന രീതി, അഭിരുചികൾ, താല്പര്യങ്ങൾ, വിഷയത്തിലെ അറിവ്, ഈ കോഴ്സ് പഠിക്കുന്നതിലൂടെ ഭാവിയിൽ കുട്ടിക്ക് ലഭിക്കുന്ന ജോലി, വരുമാനം എന്നിവയുമായി കുട്ടിക്ക് പൊരുത്തപ്പെടാൻ കഴിയുമോ പ്രതീക്ഷിക്കുന്ന ഒരു ജീവിതവിജയം കിട്ടുമോ എന്ന് പോലും ആലോചിക്കാതെ +2 കഴിഞ്ഞതുകൊണ്ട് മാത്രം കിട്ടുന്ന കോളേജിൽ കിട്ടുന്ന കോഴ്സ് ന് അഡ്മിഷൻ എടുക്കുന്ന മാതാപിതാക്കളെ നമുക്ക് കാണാൻ കഴിയും..

കുട്ടിയുടെ പഠനരീതിയുമായി പൊരുത്തപ്പെടാത്ത കോളേജ്, കോഴ്സ്, അധ്യാപകർ, വിഷയങ്ങൾ ഒക്കെ ആണെങ്കിൽ ആ കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. പഠനത്തിൽ നിന്നും ശ്രദ്ധ മാറുകയും ഇതേബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കൊപ്പം മറ്റു കൂട്ടുകെട്ടുകളിൽ പെട്ടുപോവുകയോ, കോഴ്സ് ഇടയ്ക്ക് വച്ചു നിർത്തേണ്ടി വന്നാൽ വീട്ടിൽ നിന്നുണ്ടാകാൻ സാധ്യത ഉള്ള സമ്മർദ്ദവും മറ്റും കൂടിച്ചേരുമ്പോൾ മാതാപിതാക്കളെ ബോധിപ്പിക്കാൻ വേണ്ടി മാത്രം പഠിക്കുന്ന കുട്ടികൾ ആയും മാറിയേക്കാം.. ചില കുട്ടികൾ എങ്കിലും അപകടകരം ആയ ശീലങ്ങൾ ഉള്ള മറ്റുകൂട്ടുകെട്ടുകളിൽ വഴിതെറ്റി കുടുംബം തന്നെ കഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തിച്ചേരുന്ന വാർത്തകളും നമുക്ക് ഏറെ പരിചയം ഉണ്ട്..

കൂട്ടുകാർ പോകുന്നു, കോളേജ് പ്രശസ്തം ആണ്, ആ കോഴ്സ് പഠിക്കുന്നത് ഒരു അന്തസ് ആണ്, എനിക്ക് കഴിയാഞ്ഞത് കുട്ടിയിലൂടെ സാധിച്ചെടുക്കണം, എങ്ങനേലും പഠിച്ചിറങ്ങിയാൽ എവിടേലും കടത്തിവിടാം.. എന്നിങ്ങനെ ചിന്തിക്കാതിരിക്കുന്നത് മക്കളോടുള്ള കരുതൽ ആണ്. കുട്ടിയുടെ ഭാവി ആണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് ആലോചിക്കാനും തീരുമാനം എടുക്കാനുമായി രക്ഷകർത്താക്കളോട് ചില ചോദ്യങ്ങൾ..

1. ഭാവിയിൽ കുട്ടിക്ക് സ്വന്തം കഴിവ് ഉപയോഗിച്ച് ചെയ്യാൻ പറ്റുന്ന ഇഷ്ടപ്പെട്ട ജോലികൾ ഏതൊക്കെ ആയിരിക്കും?

2.അതിനു ഏതൊക്കെ കോഴ്സുകൾ ആണ് കുട്ടിക്ക് അനുയോജ്യമാകുക?

3.അത്തരംകോഴ്സുകൾ കേരളത്തിൽ എവിടെയൊക്കെ ഉണ്ട്?

4.കേരളത്തിന്‌ പുറത്തും വിദേശത്തും എങ്ങനെ പഠിക്കാൻ കഴിയും?

5.രക്ഷകർത്താവിന്റെ സാമ്പത്തികം അനുസരിച്ചു എവിടെയൊക്കെ ആ കോഴ്സുകൾ പഠിക്കാൻ കഴിയും?

6.വിദ്യാഭ്യാസ ലോണുകൾ എത്രവരെ വേണ്ടി വരും?

7.ഈ സാമ്പത്തികം കൊണ്ട് വിദേശത്തു പഠിക്കാൻ കഴിയുമോ?

8.ചിലവ് കുറച്ച് ഗുണനിലവാരമുള്ള രീതിയിൽ പഠിക്കാൻ കഴിയുമോ?

9.സ്കോളർഷിപ്പുകൾ ലഭ്യമാണോ?

10.അതിനുള്ള നടപടക്രമങ്ങൾ എന്തൊക്കെ?

11.ഏതൊക്കെ കോഴ്സുകൾ/ജോലികൾ ആണ് കുട്ടിക്ക് അനുയോജ്യം അല്ലാത്തത്?

12.കുട്ടിയുടെ വ്യക്തിത്വം ഏതുതരത്തിൽ ഉള്ളതാണ്?

13.കുട്ടി എങ്ങനെയാണ് ഏത് രീതിയിൽ ആണ് പഠിക്കുന്നത്?

14.കുട്ടി പ്രശ്നങ്ങളിൽ തീരുമാനം എടുക്കുന്നത് ഏതു രീതിയിൽ ആണ്?

15.കുട്ടി കാര്യങ്ങൾ ഷെയർ ചെയ്യുന്നത് ഏത് രീതിയിൽ ആണ്?

അങ്ങനെ.. അങ്ങനെ ഒരുപാട് മാനങ്ങൾ ഉള്ളതാണ് കുട്ടിയുടെ വിദ്യാഭ്യാസം..

ഇത്തരം കാര്യങ്ങൾ ഏറെക്കുറെ കൃത്യമായും വ്യക്തമായും കണ്ടെത്താൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് ലഭ്യമാണ്. കൃത്രിമബുദ്ധിയുടെ (AI) സഹായത്തോടെ ഇതൊക്കെ വിലയിരുത്താൻ കഴിയും. കുട്ടിയെ 5 രീതികളിൽ (5Dimensional Assessment) വിലയിരുത്തൽ നടത്തി അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും..

മെഡിക്കൽ കോഴ്സുകൾക്ക് ഡിമാൻഡ് കൂടുതൽ ആയ ഈ കാലത്ത് പൊതുവെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില കാര്യങ്ങൾ ഉദാഹരണം ആയി ചേർക്കുന്നു..

മെഡിക്കൽ / പരാമെഡിക്കൽ കോഴ്സിന് പഠിക്കുന്ന കോളേജ് ന് സ്വന്തമായി മെഡിക്കൽ കോളേജ് ഉണ്ടോ..?

സ്പെഷ്യലിറ്റി ഹോസ്പിറ്റൽ അല്ലെങ്കിൽ സാധാരണ ഹോസ്പിറ്റൽ ആണോ?

ഇവയിൽ പഠിച്ചാൽ പഠനത്തിലും പ്രാക്ടിക്കലുകളിലും എന്ത് വ്യത്യാസങ്ങൾ?

വിദേശങ്ങളിൽ/സ്വദേശത്തു ജോലി ചെയ്യാൻ വേണ്ടുന്ന കഴിവുകൾ ഇപ്പൊ പഠിക്കുന്ന കോഴ്സിന്റെ ഭാഗമായി കുട്ടിക്ക് കിട്ടുമോ?

പിന്നീടുള്ള സാധ്യതകൾ അങ്ങനെ പലതും അഡ്മിഷന് മുൻപ് ഉറപ്പു വരുത്തേണ്ടതുണ്ട്..

എല്ലാ കുട്ടികളും അഡ്മിഷൻ എടുത്തു, കൂട്ടുകാർ അഡ്മിഷൻ എടുത്തു എങ്ങും അഡ്മിഷൻ കിട്ടാതെയാകും എന്നത് കൊണ്ട് അഡ്മിഷൻ എടുക്കാതിരിക്കുക.. ഏതെങ്കിലും കോളേജ് ന്റെ അഡ്മിഷൻ തരപ്പെടുത്തുകയല്ല വേണ്ടത്..

കുട്ടിക്ക് ഇഷ്ടമുള്ള കോഴ്സ് ഏതൊക്കെ കോളേജുകളിൽ, ഏതൊക്കെ സാമ്പത്തിക ചിലവിൽ എവിടെ എങ്ങനെയൊക്കെ പഠിക്കാം, എവിടെയൊക്കെ ജോലി സാധ്യതകൾ എന്നൊക്കെ അറിയാൻ ഉള്ള വിലയിരുത്തലിനും കരിയർ കൗൺസിലിംഗ് & ഗൈഡൻസ്നും contact ചെയ്യാം.

Mob: 079078 77801

Nb: ഏതെങ്കിലും കോളേജുകളെയോ കോഴ്സുകളെയോ മാത്രമായി പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നില്ല.

നാളെ നമ്മുടെ സ്കൂളിൽ..  പൂർവ വിദ്യാർഥി അധ്യാപക സംഗമം.. (പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരണം)സാംസ്കാരിക ഘോഷയാത്ര..പൊതുസമ്...
24/05/2025

നാളെ നമ്മുടെ സ്കൂളിൽ..

പൂർവ വിദ്യാർഥി അധ്യാപക സംഗമം..

(പൂർവ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരണം)

സാംസ്കാരിക ഘോഷയാത്ര..

പൊതുസമ്മേളനം

പൂർവ അധ്യാപകരെ ആദരിക്കൽ..

കലാ സന്ധ്യ.. മാജിക്ക് ഷോ..

പങ്കെടുക്കുക.. വിജയിപ്പിക്കുക..

25-05-2025 ഞായർ ലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഓൺലൈൻ ഫോം ആണ്. പൂരിപ്പിച്ചു അയക...
20/05/2025

25-05-2025 ഞായർ ലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഓൺലൈൻ ഫോം ആണ്. പൂരിപ്പിച്ചു അയക്കുമല്ലോ. പങ്കെടുക്കുന്നവരുടെ എണ്ണം അനുസരിച്ചുള്ള ക്രമീകരണങ്ങൾക്ക് വേണ്ടിയാണ്.

ഈ പോസ്റ്റ്‌ കോപ്പി ചെയ്തു നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് കൂട്ടായ്മയിലേക്കും അയച്ചു നൽകണം. പരമാവധി പങ്കാളിത്തം ഉറപ്പാക്കണം.

Nb:- നേരിട്ടുള്ള രജിസ്ട്രേഷൻ അന്നേ ദിവസം 9:30am മുതൽ.
(Cont/Msg:- 9446610919)

(This is to ensure your presence and participation in the Alumni meet. താങ്കളുടെ സാന്നിധ്യവും പങ്കാളിത്തവും ഉറപ്പാക്കി മറ്റു ക്രമീകരണങ്ങൾക്കായി തയ്യാറാ....

17/05/2025

2025 മെയ്‌ 25 നു പൂർവ്വവിദ്യാർത്ഥി സംഗമം വിജയകരമായി നടപ്പിലാക്കുന്നതിനായി ഇന്നലെ ചേർന്ന ഓൺലൈൻ യോഗത്തിന്റെ വിവരങ്ങൾ..

വൈകിട്ട് 7:30 നു ആരംഭിച്ച യോഗത്തിൽ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ചു 30ഓളം അംഗങ്ങൾ പങ്കെടുത്തു.. Govt. Higher Secondary School, Vayala, Kollam. Govt Hss Vayala GHS HM സിന്ധു ടീച്ചർ , സംഘാടക സമിതി ചെയർമാൻ B Baiju B. ബൈജു, പ്രോഗ്രാം കമ്മിറ്റി അംഗം വിനോദ് സർ എന്നുവരുടെ സാന്നിധ്യത്തിൽ ആരംഭിച്ച യോഗത്തിൽ മുൻപ് അറിയിച്ചിരുന്ന അജണ്ടകൾ ചർച്ചചെയ്തു തീരുമാനത്തിൽ എത്തുകയുണ്ടായി. അവ ചുവടെ ചേർക്കുന്നു

1. വിവിധ ബാച്ചുകളിൽ നിന്നുമുള്ള പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പങ്കെടുത്ത അംഗങ്ങൾ അവരവരുടെ ബാച്ചുകളിലേക്കും, പരിചയം ഉള്ള വ്യക്തികളിലേക്കും വിവരം അറിയിച്ചു പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്.

2. ഞായർ രാവിലെ 9:30 നു രെജിസ്ട്രേഷൻ ആരംഭിച്ചു 10മണിയോടെ ഉദ്ഘടാനയോഗം നടത്താനും എത്തിച്ചേർന്നവരെ അതാത് ബാച്ചുകളുടെ പ്രത്യേകം ആയുള്ള കൂടിച്ചേരലിനും അധ്യാപകർക്ക് ഒപ്പമുള്ള കൂടിച്ചേരലിനും ക്രമീകരിക്കുന്നതാണ്. (10:30 am - 1pm)(1-2 pm ഭക്ഷണം).

തുടർന്ന്, നമ്മുടെ സ്കൂളിന്റെ ഭാവി പ്രവർത്തങ്ങൾക്കും സംരക്ഷണത്തിനും ഉതകുന്ന രീതിയിൽ വിവിധ ബാച്ചുകളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി സ്ഥിരവും ശക്തവുമായ ഒരു പൂർവ വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നതിനായി ഒരു യോഗം ചേരുന്നതാണ്. (2pm-3:30pm)

3. രണ്ടു ദിവസത്തെ സുവർണ ജൂബിലി സമാപന പരിപാടികളുടെ നടത്തിപ്പ് ചിലവുകൾക്കായി പൂർവവിദ്യാർത്ഥികളിൽ നിന്നും നിർബന്ധിത പിരിവോ രെജിസ്ട്രേഷൻ ഫീസോ ഉണ്ടായിരിക്കില്ല. പൂർവ്വ വിദ്യാർത്ഥി സംഗമ ദിവസത്തെ ഭക്ഷണം, ഇടവേളകളിലെ ചായ തുടങ്ങിയ കാര്യങ്ങളുടെ നിർവഹണത്തിനായി വ്യക്തികൾ സ്വമനസാലെ നൽകുന്ന തുക സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ബാച്ചുകൾ, പൂർവ വിദ്യാർത്ഥികളുടെ സ്ഥാപനങ്ങൾ എന്നിവരുടെ സ്പോൺസർ ഷിപ്പ്, വ്യക്തിഗത സംഭാവനകൾ എന്നിവ ഈ ദിവസത്തെ കാര്യക്രമങ്ങൾക്കായി പ്രതീക്ഷിക്കുന്നു. (ഏകദേശം 300-400 പൂർവ വിദ്യാർത്ഥികളെയും, 50+ പൂർവ അധ്യാപക അനധ്യാപകരെയും പ്രതീക്ഷിക്കുന്നു). അന്നേ ദിവസത്തെ പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തിനു മുഖ്യ പ്രാധാന്യം നൽകുന്നു.

4. തുടർന്നുള്ള ദിവസങ്ങളിൽ സംഘാടക സമിതിയിൽ നിന്നും ലഭിക്കുന്ന നോട്ടീസുകൾ, പോസ്റ്ററുകൾ എന്നിവ വാട്സാപ്പ് ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ വഴിയും പരമാവധി പ്രചരണം നൽകാനും വാട്സാപ്പ് സ്റ്റാറ്റസ് ആകുവാനും അതിലൂടെ പരമാവധി ആളുകളിലേക്ക് വിവരങ്ങൾ എത്തിക്കുന്നതിനായുള്ള സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുന്നതിനും തീരുമാനം ആയി.

5. പൂർവ വിദ്യാർത്ഥികളുടെ പങ്കാളിത്തം നേരിട്ട് ഉറപ്പു വരുത്തുന്നതിനും, ഓൺലൈൻ ആയി രജിസ്ട്രേഷന് വേണ്ടി ഗൂഗിൾ ഫോം തയ്യാറാക്കാനും തീരുമാനം ആയി.

പൂർവവിദ്യാർഥി കോർഡിനേറ്റർ Shine Vayala മോഡറേറ്റ് ചെയ്ത ഓൺലൈൻ യോഗം രാത്രി 9മണിയോടെ സമാപിച്ചു.

വയലാ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ

Dr. Vayala Vasudevan Pillai Trust

Shine Vayala

Nvups Vayala

നമ്മുടെ നാട് വയലാ

ഓർമച്ചെപ്പ് 95

094466 10919

15/05/2025

പൂർവ വിദ്യാർത്ഥി -അധ്യാപക സംഗമം മെയ്‌ 25 ഞായറാഴ്ച രാവിലെ 10 മണി മുതൽ സംഘടിപ്പിക്കുകയാണല്ലോ..

നാളിതുവരെയുള്ള വിവിധ ബാച്ചുകളിലെ അംഗങ്ങൾ, അധ്യാപകർ, വാട്സാപ്പ് കൂട്ടായ്മകളുടെ അഡ്മിൻസ്, അംഗങ്ങൾ, പ്രതിനിധികൾ, വിവിധ കമ്മിറ്റികളുടെ അംഗങ്ങൾ, മറ്റു രാഷ്ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ, എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ഓൺലൈൻ ഗൂഗിൾ മീറ്റിംഗ് 16-05-2025 വൈകിട്ട് 7:30 മുതൽ നടത്തുന്നു.. താങ്കൾ ഈ മീറ്റിംഗിൽ കൃത്യമായും പങ്കെടുക്കുമല്ലോ.. ഒപ്പം അംഗമായ വാട്സാപ്പ്, ഓൺലൈൻ കൂട്ടായ്മയിലേക്ക് ഈ മെസ്സേജ് ഫോർവേഡ് ചെയ്തു നൽകി പങ്കാളിത്തം ഉറപ്പാക്കുമല്ലോ

അജണ്ട

1: വിവിധ ബാച്ചുകളിൽ നിന്നുള്ള പങ്കാളിത്തം ഉറപ്പാക്കൽ

2: പൂർവ വിദ്യാർത്ഥി അധ്യാപക സംഗമം പരിപാടികൾ

3: പൂർവ്വവിദ്യാർത്ഥി അധ്യാപക സംഗമം പരിപാടി നടത്തിപ്പിനാവശ്യമായ സാമ്പത്തിക കാര്യങ്ങൾ

5: സോഷ്യൽ മീഡിയ ക്യാമ്പയിൻ.

സ്നേഹപൂർവ്വം
പൂർവ്വവിദ്യാർത്ഥി കോർഡിനേറ്റർ
094466 10919

മീറ്റിംഗ് ലിങ്ക് :-

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആണ് ദേവേന്ദ്രനാഥ്‌ ശങ്കരനാരായണൻ. 1987-88ൽ വയലാ ഹൈസ്കൂളിൽ പഠിച്ചിരുന്നു. നടനും പെർഫോമൻസ...
28/01/2025

നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആണ് ദേവേന്ദ്രനാഥ്‌ ശങ്കരനാരായണൻ. 1987-88ൽ വയലാ ഹൈസ്കൂളിൽ പഠിച്ചിരുന്നു.

നടനും പെർഫോമൻസ് റിസേർച്ചറും നാടക പരിശീലകനും അഭിനയ പരിശീലകനുമാണ്. ഇറാസ്മസ് മുണ്ടസ് scholar ആണ്. വാർവിക്ക് സർവകലാശാല (യുകെ), ആംസ്റ്റർഡാം സർവകലാശാല (നെതർലാൻഡ്‌സ്), ഹെൽസിങ്കി, ടാംപെയർ (ഫിൻലാൻഡ്) എന്നിവിടങ്ങളിലെ സർവകലാശാലകളിൽ നിന്ന് ഇന്റർനാഷണൽ പെർഫോമൻസ് റിസർച്ച് പൂർത്തിയാക്കി. ഹൈദരാബാദിലെ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ സരോജിനി നായിഡു സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സിലെ (മാസ്റ്റർ ഓഫ് പെർഡോർമിംഗ് ആർട്‌സ്) പൂർവ്വ വിദ്യാർത്ഥിയാണ്.

ഡോ: വയലാ വാസുദേവൻ പിള്ളയുടെ ശിക്ഷണത്തിൽ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കീഴിൽ കുട്ടികൾക്കായുള്ള അടിസ്ഥാന അഭിനയത്തിൻ്റെ കോഴ്‌സ് ഡയറക്ടറാണ് അദ്ദേഹം, പൂനെയിലെ "സ്‌കിഫ്റ്റ്"- സ്‌കില്ലിംഗ് ഇന്ത്യ ഇൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രോഗ്രാമും സർവശിക്ഷാ അഭിയാൻ, ടീച്ചർ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമിൻ്റെ ഹലോ ഇംഗ്ലീഷ് പോലുള്ള വിദ്യാഭ്യാസ സംരംഭങ്ങളുടെ കൺസൾട്ടൻ്റുമാണ്..

കുടുംബശ്രീ മിഷൻ്റെ കീഴിലുള്ള ആദിവാസി വിദ്യാഭ്യാസ പദ്ധതിക്കും നേതൃത്വം നൽകുന്നു. വിവിധ സർവകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും വിസിറ്റിംഗ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരുന്നു.

Devendranath Sankaranarayanan നു വയലാ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ കൂട്ടായ്മയുടെ സ്നേഹാശംസകൾ

https://www.facebook.com/share/p/19AUxY6Ad3/

ഇന്ന്.. ഉച്ചയ്ക്ക് 2മണി മുതൽ..
18/01/2025

ഇന്ന്.. ഉച്ചയ്ക്ക് 2മണി മുതൽ..

നിങ്ങളുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യാമോ..  വാട്സാപ്പ് സ്റ്റാറ്റസ് ആക്കുന്നതും നന്നായിരിക്കും. ഒപ്പം മീറ്റിംഗിൽ പങ്കെടുക്കാനു...
17/01/2025

നിങ്ങളുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്യാമോ.. വാട്സാപ്പ് സ്റ്റാറ്റസ് ആക്കുന്നതും നന്നായിരിക്കും. ഒപ്പം മീറ്റിംഗിൽ പങ്കെടുക്കാനും ശ്രദ്ധിക്കുമല്ലോ

പങ്കെടുക്കുക... വിജയിപ്പിക്കുക..
16/01/2025

പങ്കെടുക്കുക... വിജയിപ്പിക്കുക..

Address

Vayala Anchal
Anchal
691306

Alerts

Be the first to know and let us send you an email when വയലാ ഗവ: ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category