08/07/2025
പവർ കോൺഫ്രൻസ് 2025- "Addressing the Energy Transition – From Fossils to the Future"
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെനബിൾ ഡവലപ്മെന്റ് ആന്റ് എനർജി സ്റ്റഡീസും(In-SDES) ചേർന്ന് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെയും IEEE പവർ & എനർജ്ജി സൊസൈറ്റിയുടേയും ആക്കാദമിക സഹകരണത്തോടെ പവർ കോൺഫ്രൻസ് 2025 എന്ന പേരിൽ ഊർജ്ജ മേഖലയിൽ ഒരു കോൺഫ്രൻസ് നടത്തുകയാണ്.
2025 ജൂലൈ മാസം എട്ടാം തീയതിയാണ് കോൺഫ്രൻസ് തീരുമാനിച്ചിട്ടുള്ളത്. ബഹു : ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യും.
" Addressing the Energy Transition – From Fossils to the Future" എന്നതാണ് കോൺഫ്രൻസ് തീം.
പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേയ്ക്കുള്ള പരിവർത്തന സാദ്ധ്യതകളും, അതിനായ് എടുക്കേണ്ട സമീപനങ്ങളും വിശകലനം ചെയ്യുകയും അതിന്റെയടിസ്ഥാനത്തിൽ സുസ്ഥിര വികസനത്തിനുതകുന്ന കാഴ്ച്ചപ്പാടുകളും നിർദ്ദേശങ്ങളും രൂപവത്കരിക്കുകയും ചെയ്യുക എന്നതാണ് ഇത്തരമൊരു കോൺഫ്രൻസിലൂടെ ലക്ഷ്യമാക്കുന്നത്.
ഈ ലക്ഷ്യ പൂർത്തീകരണത്തിന് സഹായകമായ ആശയങ്ങളും, വസ്തുതകളും കോൺഫ്രൻസ് പേപ്പറായി അവതരിപ്പിക്കും.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സാങ്കേതിക വിദ്യാർത്ഥികളും , അദ്ധ്യാപകരും , ഗവേഷകരും ഇതിൽ പങ്കാളികളാകും. അക്കാദമിക പരിജ്ഞാനങ്ങൾക്കുപരിയായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരും പവർ കോൺഫ്രൻസ് 2025 ൻ്റെ ഭാഗമാകുന്നുണ്ട്.
ഏറ്റവും മികച്ച പേപ്പറിന് എ.പി.ജെ അബ്ദുൾ കലാം മെമ്മോറിയൽ ട്രോഫിയും 15000 രൂപയും , രണ്ടാമത്തെ മികച്ച പേപ്പറിന് താണു പത്മനാഭൻ മെമ്മോറിയൽ ട്രോഫിയും 10000 രൂപയുമാണ് നൽകുന്നത്.
ഇൻസിഡസ് ഡയറക്റ്റർ ഡോ പി രാജൻ, മുത്തൂറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസിന്റെ പ്രിൻസിപ്പൽ പ്രൊഫസർ ഡോ. പി.സി നീലകണ്ഠൻ എന്നിവർ സമ്മാനദാനം നിർവ്വഹിയ്ക്കും.
എറണ്ണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മുത്തൂറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് വേദിയാവുന്ന പവർ കോൺഫ്രൻസ് 2025 ൽ അവതരിപ്പിക്കപ്പെടുന്ന മുഴുവൻ പേപ്പറുകളും , ഇവയുടെ അടിസ്ഥാനത്തിൽ രൂപികരിക്കുന്ന നിർദ്ദേശങ്ങളും ക്രോഡീകരിച്ച് കോൺഫ്രൻസ് ജേർണൽ തയ്യാറാക്കി കെ.എസ്.ഇ.ബി യ്ക്ക് സമർപ്പിക്കുന്നതാണ് .