This is BSOLS

This is BSOLS This is a unofficial page created for the purpose of better network among the students of the colleg

Bharata Mata School of Legal Studies (BSOLS) is a centre of excellence in legal education affiliated to M G University and approved by Bar Council of India, New Delhi. BSOLS believes that all students have the drive for excellence. Focus is on interactive learning through case studies, group discussions, seminars, debates, role plays, live projects, moot courts and other related activities. These

tools serve effective instruments to sharpen decision making, leadership, team building and analytical skills of students.

കുറച്ചു നാൾ മുൻപ് വരെ നമ്മുടെ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന ഫാദർ ജോഷി പൊതുവയുമായി ബന്ധപ്പെട്ട് ഒരു നികുതി വെട്ടിപ്പ് കേസ...
02/04/2019

കുറച്ചു നാൾ മുൻപ് വരെ നമ്മുടെ കോളേജിന്റെ ഡയറക്റ്റർ ആയിരുന്ന ഫാദർ ജോഷി പൊതുവയുമായി ബന്ധപ്പെട്ട് ഒരു നികുതി വെട്ടിപ്പ് കേസ് ഉയർന്നുവന്നിരുന്നു ...സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് സംബന്ധിച്ചായിരുന്നു അത്തരമൊരു കേസ് ...ആ സമയത്ത് "This is bsols " എന്ന ഈ ഐഡിയിലൂടെ തന്നെ കളങ്കിതനായ ഒരു വ്യക്‌തി ഒരു നിയമ വിദ്യാലയത്തിന്റെ തലപ്പത്തിരിക്കുന്ന ധാർമികതയെ കുറിച്ചും അതിലെ ശരികേടിനെ കുറിച്ചും നമ്മൾ ഇവിടെ പ്രതികരിച്ചിരുന്നു ...സഭയിൽ നിന്ന്‌ തന്നെയുളള തികച്ചും വിശ്വസനീയമായ കേന്ദ്രങ്ങളെ നേരിട്ട് കണ്ടും ഫോണിലൂടെ നിരന്തരം സമ്പർക്കം പുലർത്തിയുമായിരുന്നു ഫാദർ ജോഷി പൊതുവ തെറ്റുകാരനാണെന്ന സത്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിലേക്ക് നമ്മൾ എത്തിച്ചേർന്നത് ..ഏതെങ്കിലും കോൺസ്പിറൻസി തിയറിയുടെ ഭാഗമായി ഉണ്ടായതല്ലായിരുന്നു അന്ന് കുറേ പാൽക്കുപ്പി മാനേജുമെന്റ് അടിമകൾ "ആരോപണങ്ങളെന്ന്" വിളിച്ചിരുന്ന അത്തരം സത്യങ്ങൾ ...നികുതി തട്ടിപ്പ് പുരോഹിതൻ ക്യാംപസ് വിടണമെന്ന് ഉറച്ച ശബ്ദത്തോടെ പറയാൻ നമ്മളെ പ്രേരിപ്പിച്ചത്‌ മുകളിൽ പറഞ്ഞ സഭാ സോഴ്സുകൾ നൽകിയ ആത്മ വിശ്വാസം തന്നെയായിരുന്നു ...

ഇന്ന് ,,നമ്മൾ അന്നു പറഞ്ഞതെല്ലാം
കലർപ്പില്ലാത്ത സത്യങ്ങൾ തന്നെയായിരുന്നുവെന്ന് സംശയലേശമന്യേ സുവ്യക്തമായി തെളിഞ്ഞിരിക്കുന്നു ...

അന്ന് ഈ പേജിനെതിരെ സംഘടിതമായി തെറി വിളിക്കാൻ കുറേ പാൽക്കുപ്പി മണുകുണാഞ്ചൻമാരും കുറച്ച് അലവലാതി പഠിപ്പിസ്റ്റുകളുമുണ്ടായിരുന്നു ..ഇന്റേണൽ മാർക്ക് കൂടുതൽ കിട്ടുവാൻ അമേദ്യം വരെ സങ്കോചമില്ലാതെ ശാപ്പിടുന്ന പ്രതിപാദ്യ ജന്തുക്കളുടെ ശ്രദ്ധ ഈ അവസരത്തിൽ ഞങ്ങൾ ഇവിടേയ്ക്ക് ഒന്ന് ക്ഷണിക്കുകയാണ് ...ഞങ്ങളുടെ സത്യമാണ് ഇന്നിവിടെ വിജയിച്ചത്‌ ,, നിങ്ങളുടെ അമേദ്യ ഭോജന മന്ത്രങ്ങളല്ലെന്ന് നിങ്ങൾ ഇനിയെങ്കിലും അംഗീകരിക്കുന്നുണ്ടോ ?

ഒരാൾ കുറ്റക്കാരനെന്ന്‌ തെളിഞ്ഞതിന്റെ ആഹ്ലാദം പങ്കിടലോ ആരെയെങ്കിലും പഴി പറയലോ അല്ല
ഈ കുറിപ്പിന്റെ ഉദ്ദേശം ...
പകരം ,എന്ത് നെറികേട് കാണിച്ചാലും അതൊക്കെയും തുറന്നെഴുതുമെന്നും ചോദ്യം ചെയ്യുമെന്നും ചിലരെയൊക്കെ വ്യക്തമായി ഒരിക്കൽക്കൂടി ഓര്മിപ്പിക്കുവാനാണ് ..ലോകം ചുറ്റിവരുന്ന നുണകളോടൊപ്പം സഞ്ചരിക്കുവാനല്ല ,,, ചെരിപ്പുകളിടുവാൻ പോകുന്ന സത്യങ്ങൾക്ക് ഗതിവേഗം നല്കുന്നതിലാണ്‌ ഞങ്ങളുടെ വിനോദം ...

ഞങ്ങൾ തുടരുന്നു ,,,,എന്നും നേരിനൊപ്പം നീതിയോടൊപ്പം വിദ്യാർത്ഥികളോടൊപ്പം ഇനിയും,,,,, ഇവിടെ .....

യൂണിവേഴ്സിറ്റി ഉത്തരവ്‌ ലംഘിക്കാനുള്ളതൊ?എം ജി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള കോളേജുകൾ 29/03/2019 നു വേനലവധ...
29/03/2019

യൂണിവേഴ്സിറ്റി ഉത്തരവ്‌ ലംഘിക്കാനുള്ളതൊ?

എം ജി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള കോളേജുകൾ 29/03/2019 നു വേനലവധിക്ക്‌ അടക്കണമെന്ന് യൂണിവേഴ്സിറ്റി വിജ്ഞാപനമിറക്കി. എല്ലാം റൂൾസ്‌ പ്രകാരം മാത്രമെ നടത്താൻ കഴിയൂ എന്ന് നിരന്തരം ഉദ്ഘോഷിക്കുന്ന ഈ കോളേജിനു മാത്രം ഇതു ബാധകമല്ലേ? അതൊ റൂൾസ്‌ വിദ്യാർത്ഥികൾക്ക്‌ മാത്രമാണൊ? ഇനിയും പല റൂൾസും വരും , അപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കണം , മറിച്ചായാൽ ലംഘിക്കാൻ വിദ്യാർത്ഥികളും
നിർബന്ധിതരാകും.

ഗംഭീരം ...അതി ഗംഭീരം ...ഈ ഐക്യത്തെയും നിശ്ചയദാർഢ്യത്തെയും വിശേഷിപ്പിക്കാൻ വാക്കുകകളില്ല ...നമ്മൾ ബന്ധനസ്ഥരായ  അടിമകളല്ലെ...
25/03/2019

ഗംഭീരം ...അതി ഗംഭീരം ...

ഈ ഐക്യത്തെയും നിശ്ചയദാർഢ്യത്തെയും വിശേഷിപ്പിക്കാൻ വാക്കുകകളില്ല ...

നമ്മൾ ബന്ധനസ്ഥരായ അടിമകളല്ലെന്ന് ചിലരെ ബോധ്യപ്പെടുത്തിയിരിക്കുന്നു ...

എല്ലാവർക്കും അഭിവാദനങ്ങൾ ...

ഇത്‌ ഒന്നിന്റെയും ഒടുക്കമല്ല ..നമ്മളിപ്പോൾ ഒരു അനീതിയെ ചെറുത്തു തോൽപ്പിച്ചു .. പക്ഷെ ഇതിലേറെ അന്യായങ്ങൾ നമുക്കായി ചില 'കൃമി'കൾ ഭാവിയിലേക്കായി ഇപ്പോൾ തന്നെ കരുതിയിട്ടുണ്ടാകും ..അതിലേക്ക് അതിലേറെ ചെറുത്തു നിൽപ്പുകൾക്കായി
നാം എല്ലായ്പ്പോഴും സജ്ജമാവേണ്ടതുമുണ്ട് ...ഇന്നത്തെ രണ്ട് മണിക്കൂറിലേറെയെടുത്ത കതകടച്ച "ഗൂഡാലോചന” വിദ്യാർത്ഥികൾക്കെതിരായി കുനിഷ്ട്ടുകൾ തട്ടി കൂട്ടുന്നതിനുള്ള സന്ദർഭങ്ങളായി മാത്രമേ പരിഗണിക്കാൻ കഴിയൂ ..പക്ഷെ മുകളിൽ പറഞ്ഞ 'കൃമി'യുടെ ഉടായിപ്പ് വേലത്തരങ്ങൾക്ക് അതിബൃഹത്തായ വിദ്യാർത്ഥി ശകതിയോടാണ് ഏറ്റുമുട്ടേണ്ടി വരുന്നതെന്ന് ആ ജന്മം
മറന്നു പോകുന്നു ...എത്ര വട്ടം തോറ്റു പിന്മാറിയാലും പിന്നേയും നാണമില്ലാതെ ഇളിച്ചോണ്ട് നിൽക്കുന്ന ഈ വിചിത്ര ജനുസ്സിനെ ആരും തിരിച്ചറിയുന്നില്ലെന്ന ബോധത്തിലാണ് കാര്യങ്ങളെങ്കിൽ അബ്ബാസ്‌ അണ്ണന്റെ കീടാണു നശീകരണ ഉപാധിക്ക് സമാനമായ ഒന്ന് നമുക്കും കണ്ടെത്തേണ്ടതായി വരും ...

അതിനെ കുറിച്ച് ഭാവിയിൽ ചിന്തിക്കാം ...

ഇപ്പോഴുള്ളത് ആനന്ദത്തിനായുള്ള അവസരമാണ്‌ ...

നമ്മുടെ സൗമ്യവും ഗാഢവും ഉറച്ചതുമായ ശബ്ദങ്ങൾക്ക് മുഴക്കം ഏറി വരുന്നു എന്നത് അഭിനന്ദനാർഹവും ശുഭ സൂചനയുമാണ് ...ആരുടേയും ശബ്ദം ഒറ്റപ്പെട്ടതാകില്ലെന്നും എല്ലാത്തരം അഹങ്കാരങ്ങൾക്കും അനീതികൾക്കും അന്യായങ്ങൾക്കും തെറ്റായ വ്യവസ്ഥിതികൾക്കുമെതിരെ ശബ്ദിക്കാൻ നൂറ് കണക്കിന് കണ്ഠങ്ങൾ സദാ ഒരുക്കമാണെന്നും പ്രഖ്യാപിക്കാൻ നമുക്ക്‌ കഴിഞ്ഞിരിക്കുന്നു ...

ഭാവി ശോഭനം തന്നെ ...

N.B; നമുക്കൊപ്പം കൂടാതെ അധഃപതനത്തിന്റെ പാഴ്ക്കുണ്ടിലേക്ക് പതിച്ചുപോയ ചില വിവരക്കേടുകളെ തൽക്കാലം നമുക്ക് മറക്കാം കാരണം ഇവരൊന്നും നമ്മെ ദ്രവിപ്പിക്കുന്നവരല്ല പകരം നാളെയിൽ നമ്മോടൊപ്പം ചേരേണ്ടവരെന്ന പ്രത്യാശ നൽകുന്നവരാണ് ...

ഗംഭീരം ...അതി ഗംഭീരം ...ഈ ഐക്യത്തെയും നിശ്ചയദാർഢ്യത്തെയും വിശേഷിപ്പിക്കാൻ വാക്കുകകളില്ല ...നമ്മൾ ബന്ധനസ്ഥരായ  അടിമകളല്ലെ...
25/03/2019

ഗംഭീരം ...അതി ഗംഭീരം ...

ഈ ഐക്യത്തെയും നിശ്ചയദാർഢ്യത്തെയും വിശേഷിപ്പിക്കാൻ വാക്കുകകളില്ല ...

നമ്മൾ ബന്ധനസ്ഥരായ അടിമകളല്ലെന്ന് ചിലരെ ബോധ്യപ്പെടുത്തിയിരിക്കുന്നു ...

എല്ലാവർക്കും അഭിവാദനങ്ങൾ ...

ഇത്‌ ഒന്നിന്റെയും ഒടുക്കമല്ല ..നമ്മളിപ്പോൾ ഒരു അനീതിയെ ചെറുത്തു തോൽപ്പിച്ചു .. പക്ഷെ ഇതിലേറെ അന്യായങ്ങൾ നമുക്കായി ചില 'കൃമി'കൾ ഭാവിയിലേക്കായി ഇപ്പോൾ തന്നെ കരുതിയിട്ടുണ്ടാകും ..അതിലേക്ക് അതിലേറെ ചെറുത്തു നിൽപ്പുകൾക്കായി
നാം എല്ലായ്പ്പോഴും സജ്ജമാവേണ്ടതുമുണ്ട് ...ഇന്നത്തെ രണ്ട് മണിക്കൂറിലേറെയെടുത്ത കതകടച്ച "ഗൂഡാലോചന” വിദ്യാർത്ഥികൾക്കെതിരായി കുനിഷ്ട്ടുകൾ തട്ടി കൂട്ടുന്നതിനുള്ള സന്ദർഭങ്ങളായി മാത്രമേ പരിഗണിക്കാൻ കഴിയൂ ..പക്ഷെ മുകളിൽ പറഞ്ഞ 'കൃമി'യുടെ ഉടായിപ്പ് വേലത്തരങ്ങൾക്ക് അതിബൃഹത്തായ വിദ്യാർത്ഥി ശകതിയോടാണ് ഏറ്റുമുട്ടേണ്ടി വരുന്നതെന്ന് ആ ജന്മം
മറന്നു പോകുന്നു ...എത്ര വട്ടം തോറ്റു പിന്മാറിയാലും പിന്നേയും നാണമില്ലാതെ ഇളിച്ചോണ്ട് നിൽക്കുന്ന ഈ വിചിത്ര ജനുസ്സിനെ ആരും തിരിച്ചറിയുന്നില്ലെന്ന ബോധത്തിലാണ് കാര്യങ്ങളെങ്കിൽ അബ്ബാസ്‌ അണ്ണന്റെ കീടാണു നശീകരണ ഉപാധിക്ക് സമാനമായ ഒന്ന് നമുക്കും കണ്ടെത്തേണ്ടതായി വരും ...

അതിനെ കുറിച്ച് ഭാവിയിൽ ചിന്തിക്കാം ...

ഇപ്പോഴുള്ളത് ആനന്ദത്തിനായുള്ള അവസരമാണ്‌ ...

നമ്മുടെ സൗമ്യവും ഗാഢവും ഉറച്ചതുമായ ശബ്ദങ്ങൾക്ക് മുഴക്കം ഏറി വരുന്നു എന്നത് അഭിനന്ദനാർഹവും ശുഭ സൂചനയുമാണ് ...ആരുടേയും ശബ്ദം ഒറ്റപ്പെട്ടതാകില്ലെന്നും എല്ലാത്തരം അഹങ്കാരങ്ങൾക്കും അനീതികൾക്കും അന്യായങ്ങൾക്കും തെറ്റായ വ്യവസ്ഥിതികൾക്കുമെതിരെ ശബ്ദിക്കാൻ നൂറ് കണക്കിന് കണ്ഠങ്ങൾ സദാ ഒരുക്കമാണെന്നും പ്രഖ്യാപിക്കാൻ നമുക്ക്‌ കഴിഞ്ഞിരിക്കുന്നു ...

ഭാവി ശോഭനം തന്നെ ...

N.B; നമുക്കൊപ്പം കൂടാതെ അധഃപതനത്തിന്റെ പാഴ്ക്കുണ്ടിലേക്ക് പതിച്ചുപോയ ചില വിവരക്കേടുകളെ തൽക്കാലം നമുക്ക് മറക്കാം കാരണം ഇവരൊന്നും നമ്മെ ദ്രവിപ്പിക്കുന്നവരല്ല പകരം നാളെയിൽ നമ്മോടൊപ്പം ചേരേണ്ടവരെന്ന പ്രത്യാശ നൽകുന്നവരാണ് ...

നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി ബലിയാടാകേണ്ടി വന്ന സൗഹൃദങ്ങളെ നമുക്കെങ്ങനെയാണ് ഒറ്റപ്പെടുത്തി സ്വയം മാറി നിൽക്കുവാൻ കഴിയുക...
24/03/2019

നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി ബലിയാടാകേണ്ടി വന്ന സൗഹൃദങ്ങളെ നമുക്കെങ്ങനെയാണ് ഒറ്റപ്പെടുത്തി സ്വയം മാറി നിൽക്കുവാൻ കഴിയുക ?...നമ്മളവരോട് ഐക്യപ്പെടേണ്ടവരാണ് ,,, കാരണം തല തിരിഞ്ഞ ശിക്ഷാ വിധികളോട് സന്ധി ചെയ്യുവാൻ നാം തയ്യാറല്ല എന്നതു തന്നെ ...

കേരളത്തിലെ ഒട്ടുമിക്ക ക്യാംപസുകളിലും ഹോളി ആഘോഷിക്കപ്പെട്ടു ,, എന്നാൽ ലോകത്ത്‌ എങ്ങുമില്ലാത്ത സസ്‌പെൻഷൻ ഇവിടെ മാത്രം ,,, അതും വളരെ സെലക്ട്ടീവായി ...

ഭൂത ഗണങ്ങളുടെ കുനിഷ്ട്ട് -കുത്തിത്തിരിപ്പ് ബുദ്ധികൾക്ക് വശം വദനായ മാന്യ സംവിധായകാ ,, ഈ കുർബാനാ ചിത്രം ഞങ്ങളുടെ നെഞ്ചത്തിട്ട് നിങ്ങൾ റിലീസാക്കുമ്പോൾ ഞങ്ങൾക്കെങ്ങിനെയാണ് ചുമ്മാ നോക്കി നിൽക്കുവാൻ കഴിയുക ...

അതുകൊണ്ട് നമ്മൾ നമ്മളുടെ സഹോദരങ്ങളോട് ഐക്യപ്പെടുന്നു ;;;അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നു;;;; അവർക്കില്ലാതെ പോകുന്ന ഒരു അധ്യയന ദിവസം നമ്മളും വേണ്ടെന്നു വെയ്ക്കുന്നു ...

ഇതൊരു സമരമല്ല ,, നമ്മളുടെ ജനാധിപത്യപരമായ പ്രതിഷേധമാണ് ,, ഓരോ വിദ്യാർത്ഥിക്കുമെതിരെയുള്ള എല്ലാത്തരം അനീതികളും വരും നാളുകളിൽ ചോദ്യം ചെയ്യപ്പെടാതെ പോകില്ല എന്നുള്ള സൂചനയാണ് ....

എല്ലാവരും തയ്യാറല്ലേ ?

ശേഷം നാളെ ക്യാംപസ്സിൽ ...

തട്ടമിട്ട പെൺകുട്ടികളെ പഠിപ്പിക്കാൻ യാതൊരു  രസവുമില്ലെന്ന് പറയുന്നവർക്കില്ലാത്ത 'വർഗീയ ' സസ്‌പെൻഷൻ ,,ആൺകുട്ടികളെ "ഊളകളെന...
22/03/2019

തട്ടമിട്ട പെൺകുട്ടികളെ പഠിപ്പിക്കാൻ യാതൊരു രസവുമില്ലെന്ന് പറയുന്നവർക്കില്ലാത്ത 'വർഗീയ ' സസ്‌പെൻഷൻ ,,

ആൺകുട്ടികളെ "ഊളകളെന്നും" അവർ പറയുന്ന തമാശകൾക്ക്‌ "തൊലിക്കാൻ" നിൽക്കരുതെന്ന സ്റ്റേറ്റുമെന്റുകൾ നടത്തുന്നവർക്കില്ലാത്ത 'മാന്യതയുടെ ' സസ്‌പെൻഷൻ ,,

പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ തന്തക്ക് വിളിക്കുകയും അത് ചോദ്യം ചെയ്യുന്നവരുടെ തന്തമാർക്ക് ഇനിയും വിളിക്കും എന്ന് പ്രസ്താവിക്കുന്നവർക്കില്ലാത്ത 'മര്യാദയുടെ'
സസ്‌പെൻഷൻ ,,

ഫസ്റ്റ് ഇയർ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ നെഞ്ചിൽ കിടക്കുന്ന മാലയെ സീനിയർ വിദ്യാർത്ഥികളുടെ മുന്നിൽ അളവഴക് വെച്ച് അനാവശ്യ താരതമ്യത്തോടെ വർണ്ണിക്കുന്നവർക്കില്ലാത്ത 'അന്തസ്സിന്റെ'
സസ്‌പെൻഷൻ,,

കൂടെ ജോലി ചെയ്യുന്ന അധ്യാപികയുടെ നിറം കുറഞ്ഞതിന്റെ പേരിൽ അവരുടെ ജാതി അളക്കുന്ന വ്യഗ്രതകൾക്കില്ലാത്ത 'ജാതിയോളികൾക്കുള്ള' സസ്‌പെൻഷൻ ,,

മറ്റ് അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയെ ഇകഴ്ത്തി താൻപോരിമയെ സ്വയമേവ പുകഴ്ത്തി ആത്മരതി കൊള്ളുന്ന അല്പത്തരങ്ങൾക്കില്ലാത്ത 'വൈദിക' സസ്‌പെൻഷൻ ,,

ഒരു സെക്ഷ്വൽ പെർവെർട്ടിന്റെ മുഴുവൻ ഗുണഗണങ്ങളും ഉൾക്കൊള്ളുന്ന ലെക്ച്ചർ ക്ളാസ്സുകൾക്കില്ലാത്ത 'വിശുദ്ധമായ' സസ്‌പെൻഷൻ ,,ഒരു തരത്തിലുള്ള ശല്യവുമില്ലാതെ ഹോളി ആഘോഷിച്ച പാവം വിദ്യാർത്ഥികൾക്ക് മാത്രം ..

കൊള്ളാം മിസ്റ്റർ തുഗ്ലക്ക് നിങ്ങളുടെ ഭരണ പരിഷ്‌ക്കാരം ...

കോഡ് ഓഫ് കണ്ടക്റ്റ് വിദ്യാർത്ഥികൾക്ക് മാത്രം മതി ....

നല്ല നാറിയ ഒന്നാന്തരം സമീപനം ....

ആകെയുള്ളത് 15 ബാച്ച് ...ആകെയുള്ള ക്ലാസ്സ്‌ റൂമുകൾ പതിനൊന്നെണ്ണം ...സ്വാഭാവികമായും സംശയം ഉയരും ബാക്കി വരുന്ന ബാച്ചുകാരൊക്...
06/11/2018

ആകെയുള്ളത് 15 ബാച്ച് ...ആകെയുള്ള ക്ലാസ്സ്‌ റൂമുകൾ പതിനൊന്നെണ്ണം ...

സ്വാഭാവികമായും സംശയം ഉയരും ബാക്കി വരുന്ന ബാച്ചുകാരൊക്കെ എവിടെയിരിക്കും എന്ന് ...

പക്ഷെ മാനേജമെന്റിന്റെ കയ്യിൽ ഉഗ്രനൊരു ഐഡിയ ഉണ്ട് ...

ഏറ്റവും മുകളിലത്തെ കൊളേജ് ഓഡിറ്റോറിയം സിമന്റ് കട്ടയും പ്ലൈവുഡ് കഷണങ്ങളും തുണിയും ഉപയോഗിച്ച് വേർതിരിച്ചു രണ്ട്‌ ബാച്ചിനുള്ള സ്ഥലം കണ്ടെത്തുക ..ബാക്കിയുള്ള ബാച്ചിനെ
മൂട്ട് കോർട്ടിലും സെമിനാർ ഹാളിലുമായി അധിവസിപ്പിച്ചു പ്രശ്ന പരിഹാരം കണ്ടെത്തുക ..

നല്ല ബുദ്ധി ...

അപ്പോൾ ഇനിമുതൽ മൂട്ട് കോർട്ടിന് സ്ഥിരം സംവിധാനം വേണ്ട ..അതൊക്കെ ഇനി ഏതെങ്കിലും ഊടായിപ്പ് വഴിയിൽ ഒരു വശത്തു കൂടി നടന്നു കൊള്ളും ...അറവ് മാടുകളെ കെട്ടുന്ന പോലെ രണ്ട്‌ ബാച്ചുകൾ ഓഡിറ്റോറിയത്തിലെ തട്ടിക്കൂട്ട് സെറ്റപ്പിൽ തങ്ങളുടെ അധ്യയനവും തുടർന്ന് കൊള്ളും ...

ഒന്ന് ചോദിച്ചു കൊള്ളട്ടെ ...

ആരുടെ കണ്ണിൽ പൊടിയിടാനാണ് ഇമ്മാതിരി വേലകളൊക്കെ ...ഗവൺമെന്റ് അംഗീകൃത ഫീസിന് പുറമെ ഡൊണേഷൻ ആയി വാങ്ങുന്ന രൂപയൊക്കെ നിങ്ങൾ മാനേജ്‌മെന്റ്‌ കച്ചവടക്കാർ എന്താണ് ചെയ്യുന്നത്‌ ...പുതിയതായി വരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ നല്ല സൗകര്യങ്ങൾ നൽകുന്നു എന്ന് മൂട്ട് കോർട്ടും അനുബന്ധ ക്ലാസ് മുറികളും കാണിച്ചു കാശ് പിടുങ്ങി എടുക്കുമ്പോൾ അതിന്‌ മുൻപ് അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെ ആർക്കും വേണ്ടാത്ത ഒരു മൂലക്ക് തൂത്തു വെച്ച് വിശ്വാസ വഞ്ചനയല്ലേ നിങ്ങൾ വിദ്യാഭ്യാസ കച്ചവടക്കാർ ചെയ്തു വെക്കുന്നത് ...

അത്തരം സൗകര്യങ്ങൾ വിദ്യാർത്ഥികൾ നിരസിക്കുന്നതിൽ എന്താണ് തെറ്റ് ...

നിങ്ങൾ അദ്ധ്യാപകർ പണ്ട് ഓല മേഞ്ഞ പള്ളിക്കൂടങ്ങളിൽ വളരെ പരിമിതമായ സൗകര്യങ്ങളില് പഠിച്ചിട്ടുണ്ടാകാം ...എന്ന് കരുതി അത്തരം ദൈന്യതകൾ വിദ്യാർത്ഥികളുടെ മുന്നിൽ
ഈ രണ്ടായിരത്തി പതിനെട്ടാമാണ്ടിൽ ഇലയിട്ട് വിളമ്പി അവരുടെ ഉദരം നിറക്കുന്നതിൽ എന്ത് യുക്തിയാണുള്ളത് ...

ബാർ കൗൺസിൽ അംഗങ്ങളെയും നിങ്ങൾ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നാണിപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നത് ...നിലവിലുള്ള ബാച്ചിന് ആവശ്യമുള്ള പഠന മുറികൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ബാർ കൗൺസിൽ അധികാരികളെ ശ്രദ്ധ ക്ഷണിക്കേണ്ട ഒരു അവസരമാണ് ഇപ്പോൾ നിലവിലുള്ളത്‌ ...

ഇപ്പോൾ വന്നിരിക്കുന്ന ജൂനിയർ സഹോദരങ്ങളോട് കുറച്ചു വാക്കുകൾ പറഞ്ഞു കൊള്ളട്ടെ ..

നിങ്ങൾ മുട്ടിലിഴഞ്ഞു നടക്കാൻ നിശ്ചയിച്ചുറപ്പിച്ചാണോ ഇറങ്ങി തിരിച്ചിരിക്കുന്നത് ..അച്ചടക്കവും അനുശാസങ്ങളുടെ പിന്തുടരലും അടിമത്തമാകരുത് പ്രിയരേ ..

നിങ്ങളുടെ തലച്ചോറിലേക്ക് ഒരു പ്രാകൃത അടിമയുടെ രസക്കൂട്ടുകൾ സന്നിവേശിപ്പിക്കാൻ ആർക്കൊക്കെയോ കഴിഞ്ഞിരിക്കുന്നു ..

പ്രായോഗിക ലോകത്ത്‌ ജീവിക്കുന്ന നമുക്ക് പൗരുഷത്തിന്റെ സന്ദേശങ്ങളാണ് വേണ്ടത്‌ ..

നിങ്ങളുടെ സത്വ സമ്പന്നതയ്ക്ക് ഉതകുന്ന ജീവിത രീതികളെയാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ..

ഈ അടിമത്വ മനോഭാവത്തെ കാട്ടിലെറിയൂ ...
നിങ്ങളിൽ ഭയമുളവാക്കുന്ന ഒന്നും തന്നെയില്ലെന്ന് സ്വയം പറഞ്ഞുകൊണ്ടിരിക്കൂ ..നാം സംസാരിക്കേണ്ടത് നമ്മുടെ ബലത്തെ കുറിച്ചാണ്... അല്ലാതെ ശാസനകളാൽ രൂപപ്പെട്ട വിധേയത്വത്തിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ചല്ല ....

യുദ്ധം ചെയ്യുവാൻ തയ്യാറാവുന്നവർക്ക് മാത്രമേ ധർമ്മത്തെ കുറിച്ച് സംസാരിക്കുവാൻ അവകാശമൊള്ളുവെന്നാണ് ...നാമിപ്പോൾ തീർച്ചയായും
ധാർമികമായ യുദ്ധത്തിലാണ് ...അവഗണയുടെ തന്ത്രങ്ങളാണ് ഇന്നവർ പയറ്റിയത് ...പക്ഷെ വിദ്യാർത്ഥി ഐക്യമെന്ന വജ്രായുധം ആരുടെയൊക്കെയോ മനസ്സുകളെ പെരുമ്പറ കൊട്ടിച്ചു ..

ഇനിയുമത് തുടരും ..തുടരണം ..

കാരണം നമ്മൾ നിര്ഭയരാണ് ...

2018-19 കലാലയ വർഷത്തെ  യൂണിയൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയിരിക്കുന്നു . ഇനി ഒരു വർഷക്കാലം  കോളേജ് യൂണിയന്...
09/10/2018

2018-19 കലാലയ വർഷത്തെ യൂണിയൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ കയറിയിരിക്കുന്നു .
ഇനി ഒരു വർഷക്കാലം കോളേജ് യൂണിയന് എല്ലാം പരിപാടികളും , പ്രവർത്തനങ്ങളും ഒന്നിച്ചു കൂട്ടായ്മയോടെ ഏറ്റെടുത്തു നടത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

തിരഞ്ഞെടുപ്പിൽ വിജയിച്ച യൂണിയൻ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ .

ഹിമ ദാസ്...ആസ്സാമിലെ നാഗോൺ ജില്ലയിലെ ദിങ് ഗ്രാമത്തിലെ കർഷകകുടുംബത്തിൽ നിന്ന് വന്നവൾ..ട്രാക്കിൽ നിന്ന് നമ്മുടെ രാജ്യത്തിന...
13/07/2018

ഹിമ ദാസ്...
ആസ്സാമിലെ നാഗോൺ ജില്ലയിലെ ദിങ് ഗ്രാമത്തിലെ കർഷകകുടുംബത്തിൽ നിന്ന് വന്നവൾ..
ട്രാക്കിൽ നിന്ന് നമ്മുടെ രാജ്യത്തിന് അവൾ ഒരു സ്വർണ്ണമെഡൽ നേടി തന്നിരിക്കുന്നു..
ഫിൻലാന്റിൽ നടന്ന ലോക U20 ചാംമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിലൂടെ സ്വർണ്ണം നേടിയ ഇന്ത്യൻ അത്ലറ്റിക്സിന്റെ ഭാവിവാഗ്ദാനത്തിന് അഭിനന്ദനങ്ങൾ..

ഒരു കോളേജ് ക്യാംപസ് ആവുമ്പോൾ അവിടത്തെ വിദ്യാർത്ഥികൾക്കിടയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ  ഉണ്ടാവും ..അത്തരം പ്രശ്നങ്ങൾക്ക് ക...
09/06/2018

ഒരു കോളേജ് ക്യാംപസ് ആവുമ്പോൾ അവിടത്തെ വിദ്യാർത്ഥികൾക്കിടയിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും ..അത്തരം പ്രശ്നങ്ങൾക്ക് ക്യാപസിന് അകത്തു വെച്ച് തന്നെ പരിഹാരം ഉണ്ടാവുമ്പോഴാണ് വിഷയങ്ങൾ കൂടുതൽ സങ്കീർണ്ണമാകാതെ അവസാനിക്കുന്നത് ..
വിട്ടു വീഴ്ചകൾക്ക് തയ്യാറാവാതെ താൻ പോരിമയും സ്വാർത്ഥതയും രാഷ്ട്രീയ ദുഷ്ടലാക്കും പ്രശസ്തിയും ഇഴചേർത്തു
ക്യാംപസിൽ ഉണ്ടായ ഒരു ദൗർഭാഗ്യകരമായ സംഭവത്തെ സമീപിക്കുന്നത് വിദ്യാർത്ഥികളെ സംബന്ധിച്ച് ഏറ്റവും വില കുറഞ്ഞ പരിപാടിയാണ് ..അത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടി വരുന്നത് ഇരയോട് അനുഭാവം പുലർത്താത്ത മാനസീക നിലകൾ ഉള്ളത് കൊണ്ടല്ല , മറിച്ചു തന്റെ അനുഭവത്തെ സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് ഉപയോഗിക്കുന്ന ചീപ്പ് പബ്ലിസിറ്റി ക്രിമിനൽ ബുദ്ധിയോട് അടുത്ത് ‌ ചേർന്ന് നിൽക്കുവാൻ കഴിയാത്തതിനാലാണ് ..

ഈ പേജിന് യാതൊരു തരത്തിലുള്ള രാഷ്ട്രീയവുമില്ല .ഇതിൽ മൂന്നു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി പ്രസ്ഥാനത്തിലെ അംഗങ്ങൾ അഡ്മിനുകളായിട്ടുണ്ട് .അത് കൊണ്ട് തന്നെയാണ് രാഷ്ട്രീയ ചായ്‌വുകളുള്ള പോസ്റ്റുകളൊന്നും തന്നെ ഇവിടെ നിന്നുണ്ടാകാത്തതും ..
ഒരു രാഷ്ട്രീയത്തിനും നമ്മളെതിരല്ല ..പകരം, രാഷ്ട്രീയംഓരോ ക്യാംപസുകളിലും നിശ്ചയമായും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരുമാണ് ..പക്ഷെ , ആസൂത്രിതമല്ലാതെ ,യാതൊരു വിധ രാഷ്ട്രീയ മാനങ്ങളുമില്ലാതെ സംഭവിച്ച ഒരു സംഘട്ടനത്തിന്റെ പേരിൽ കുറെയേറെ വിദ്യാർത്ഥികൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് ..അത് രാഷ്ട്രീയ വിദ്വേഷമായി രൂപാന്തരപ്പെട്ട്‌ ക്യാമ്പസിന്റെ പുറത്തും അകത്തും അലോസരങ്ങളും അസ്വസ്ഥതകളും സൃഷ്ടിക്കുവാൻ പാകത്തിലുള്ള ഒരു വലിയ വിഷയമായി മാറുവാതിരിക്കാൻ ഏവർക്കും കരുതലുണ്ടാവണമെന്ന്‌ അറിയിക്കുവാനും , ഒരു വലിയ കള്ളം നാളത്തെ നല്ല സമയങ്ങൾക്കും സന്തോഷത്തിനും യാതൊരു വിധ പരിമിതികളും സൃഷ്ടിക്കരുതെന്ന് നിർബന്ധമുള്ളതിനാലുമാണ് ഇത്രയും ഇവിടെ കുറിക്കുന്നത് ..

നമ്മുടെ വാക്കുകൾ ക്യാംപസിലെ
മറ്റ്‌ ഹൃദയങ്ങളിലേക്ക്‌
സന്ദർശനം നടത്തട്ടെ ,മധുര വൈകാരികതയുടെ വിരലുകളിലൂടെ സൗഹാർദം ഉദ്ബോധനങ്ങൾ പണിതുയർത്തട്ടെ ,സ്നേഹത്തിലൂടെ മാത്രം മരണപ്പെടുന്ന ഇടമില്ലാത്തവരുടെ ഇടങ്ങളുണ്ടാവട്ടെ ,ഉടലുകൾക്കിടയിലേക്ക് പെയ്യുന്ന ഉപ്പു കലർന്ന ഓർമ്മകളുടെ പ്രണയോത്സവങ്ങൾ ഉണ്ടാവട്ടെ ...

വേണ്ട ,നമുക്കിടയിൽ മതിലുകൾ ..

വേണ്ട ,നമ്മുടെ സംവേദന നാളികൾക്കിടയിൽ നിവർന്നു നിൽക്കുവാൻ കെൽപ്പുള്ള രാഷ്ട്രീയ വിഷപ്പരത്തികൾ ...

ബുധൻ , വ്യാഴം , വെളളി ....ഇനി മൂന്നു ദിവസം മാത്രമാകും നമ്മുടെ പ്രിയപ്പെട്ടത പ്രിൻസിപ്പാൾ റാം മോഹൻ സാർ നമ്മോടൊപ്പം ഉണ്ടാവ...
05/06/2018

ബുധൻ , വ്യാഴം , വെളളി ....
ഇനി മൂന്നു ദിവസം മാത്രമാകും നമ്മുടെ പ്രിയപ്പെട്ടത പ്രിൻസിപ്പാൾ റാം മോഹൻ സാർ നമ്മോടൊപ്പം ഉണ്ടാവുക ..

ഏറെ സങ്കടകരമായ വാർത്തയാണ് ...

അതുകൊണ്ടു തന്നെ കൂടുതൽ ഒന്നും പറയുവാനില്ല ...

അദ്ദേഹത്തിന് ഉചിതമായ യാത്രയയപ്പ്‌ നൽകുവാൻ ഏവരും തയ്യാറാവുക ...

കോളേജിൽ ചേരുന്ന ഓരൊകുട്ടികളേയും സ്വന്തം മക്കളെപോലെ കണ്ട്‌ അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുകയും പ്...
01/06/2018

കോളേജിൽ ചേരുന്ന ഓരൊകുട്ടികളേയും സ്വന്തം മക്കളെപോലെ കണ്ട്‌ അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത നമ്മുടെ പ്രിയ അധ്യാപികക്ക്‌ സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരു ശിഷ്ടകാല ജീവിതം ആശംസിക്കുന്നു.
ഒരു നിയമ കലാലയം തന്റെ ഉള്ളൻ കയ്യിലാക്കി അമ്മാനമാടി കുട്ടികളെ നഴ്സറി നിലവാരത്തിൽ നിന്നു തെല്ലും മാറാതെ വളരാതെ കാത്തുപോന്ന സ്നേഹ നിധിയായ അധ്യാപക പടിയിറങ്ങിയെന്നത്‌ ചില ദോഷൈക ദ്യക്കുകൾക്ക്‌ മാത്രമെ സന്തോഷത്തോടെ പാടി നടക്കാൻ കഴിയൂ....
We miss Youuu😊....

Address

Choondy, Aluva-
Aluva
683112

Telephone

0484-2838070

Alerts

Be the first to know and let us send you an email when This is BSOLS posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to This is BSOLS:

Shortcuts

Share

Category