01/12/2020
19/11/20 റ ആഖിർ 3 1442 വ്യാഴം
പ്രിയപ്പെട്ട ശൈഖുനാ യുടെ വേർപാട്
ഇത്ര പെട്ടെന്ന് അവിടുന്നു ഞങ്ങളെ തനിച്ചാക്കി അങ്ങ് ജീവിതകാലം മുഴുവൻ ആരെയാണോ ലോകത്തിന് പകർന്നു നൽകിയത് ആ നാഥനിലേക് മടങ്ങുമെന്നു കരുതിയില്ല.... അടക്കിപ്പിടിക്കാൻ കഴിയും വിധമല്ല അവിടുത്തെ വേർപാടിന്റെ നൊമ്പരം...
അത്രമേൽ സ്നേഹമാണ് അവിടുന്ന് പകര്ന്നു നൽകിയത്....
ആ അലിവിന്റെ ആഴം ഒത്തിരി ആസ്വദിച്ചു.. പക്ഷെ കൊതി തീർന്നില്ല...
ആ കരുതൽ ജീവിതകാലത്തേതു പോലെ ആത്മീയ ലോകത്ത് നിന്നും അനവരതം തലോടുമെന്ന പ്രതീക്ഷ മാത്രമാണ് അല്പമാശ്വാസം പകരുന്നത്.... ഇല്ല കൈവെടിയില്ലന്നറിയാം ഇനിയും ഈ പാവങ്ങളെ... അവിടുന്നു ചേർത്ത്പിടിക്കാൻ മാത്രമേ അറിയൂ... അതു മാത്രമാണ് അവിടുത്തേ മാതൃക...
ഉന്നതമായ സ്ഥാനമാനങ്ങളിൽ വിരാജിക്കുമ്പോഴും അവിടുന്നു ഞങ്ങളുടെ സങ്കടങ്ങൾക്കും പ്രതിസന്ധികൾക്കും മദ്ധ്യേ മുഷ്‌ഫിഖായ പിതാവിന്റെ പ്രതിരൂപമായിരുന്നു... സ്വന്തം ഉരുകിതീരുന്ന അവസ്ഥയാണെങ്കിൽ പോലും അവിടുന്നു ഈ പാവങ്ങൾക്കെന്നും സമാധാനം മാത്രമേ പകർന്നു നല്കിയുള്ളു.. ആ മുഖം ഒന്ന് കണ്ടാൽ അവിടുത്തോട് ഒന്ന് ചേർന്നിരുന്നാൽ എല്ലാം സങ്കടങ്ങളും അകലുമായിരുന്നു..... ഒത്തിരി കൊതിച്ചു ഒരു പാട് മോഹിച്ചു അതിലുപരി പ്രാർത്ഥിച്ചു അങ്ങയുടെ ദീര്ഘായുസിനെ.... പക്ഷെ നാഥന്റെ തീരുമാനം മറ്റൊന്നായിരുന്നു.... എന്നാലും ഇത്ര പെട്ടെന്ന് അതു മാത്രം ഉൾകൊള്ളാൻ കഴിയുന്നില്ല..... അടുത്തിടെയുണ്ടായ നസീഹതുകൾ മുഴുവൻ അല്ലാഹുവിലേക്കുള്ള മടക്കം അതു മാത്രമാണ് അങ്ങ് സൂചിപ്പിച്ചത്.. പ്രസംഗപീഠത്തിൽ യുവാവിനെ പോലെ മാത്രമെ ഞങ്ങൾക് അവിടുത്തെ കാണാൻ കഴിഞ്ഞുള്ളു....ആത്മീയതയിലേക്ക് നയിക്കുന്ന ആശയങ്ങൾ മനസ്സിനെ കോരിതരിപ്പിക്കുമ്പോഴും ആ ശബ്ദഘാംഭീര്യം ശ്രവണപുടങ്ങൾക് ആനന്ദം പകരുമ്പോഴും അങ്ങയുടെ പ്രായം ഞങ്ങൾ മറന്നുപോയിരുന്നു.... അവിടുത്തെ തർബിയത്.. കൂടെയിരുന്നുകൊണ്ടുള്ള സദ്യ അതിലെല്ലാം സ്നേഹത്തിന്റെ ചുവ മാത്രം...
പ്രഭാഷണവേളയിൽ ഒരല്പം പോലും തമാശപറയാത്ത ഗൗരവസമീപനം അളന്നു മുറിച്ച ഹൃത്തതിൽ തുളയ്ക്കുന്ന വാക്കുകൾ പക്ഷെ കൊച്ചു കുഞ്ഞുങ്ങളെ പോലെ അവിടുത്തെ ഈ മക്കളുടെ നർമങ്ങൾ കേൾക്കാൻ അങ്ങ് കാണിചിരുന്ന സഹനം ആ ചെറു പുഞ്ചിരി.. എല്ലാം ഇനി ഓർമകളിൽ മാത്രം..... ആ എളിമയാണ് അങ്ങയുടെ മഹിതമാതൃക.. എല്ലാം അല്ലാഹുവിൽ ഏല്പിച്ചുള്ള കയ്യയവുള്ള പ്രകൃതം... വിശ്രമമറിയാത്ത ആ ആയുഷ്കാലമത്രയും ദീനിന് പണയപ്പെടുത്തിയ അവിടുത്തേക് ഖബർ ഇനീ വിശ്രമവീടൊരുക്കും തീർച്ച...നം കനൗമതിൽ അറൂസിന്റെ ലഹരിയിയിൽ.. അവിടുന്നു ഇല്മിൻറെ തണലിൽ വിരാജിക്കുമ്പോൾ അമലിന്റെ നന്മകൾ ആസ്വദിക്കാൻ കൂടുമാറിയപ്പോൾ സത്യത്തിൽ ഈ പാവങ്ങളാണ് അനാഥരായത് അല്ല ഈ ലോകം തന്നെ ഇരുൾ നിറഞ്ഞപോലെ.... ആശുപത്രിയിൽ പോകുന്നതിനുമുന്നേ താടിയും മീശയും വൃത്തിയാക്കി( അടുത്തിടെ അതെല്ലാം ഒതുക്കിയിരുന്നു ) നഖം വൃത്തിയാക്കി തന്റെ ശിഷ്യൻ അടുത്തിടെ സമ്മാനിച്ച പുതുവസ്ത്രം ഉടുത്തു (ഹോസ്പിറ്റലിൽ പോവല്ലേ പുതിയ ഡ്രെസ് തന്നെ വേണോ ന്ന് പറഞ്ഞപ്പോൾ സമ്മതിക്കാതെ ഹോസ്പിറ്റിലേക്കല്ലേ ) അങ്ങൊരു പുതിയാപ്പിള ചമഞ്ഞു പുറപ്പെട്ടതും തന്റെ ശിഷ്യനോട് "വല്ലാതെ എടങ്ങേറാകാതിരിക്കാൻ വേണ്ടി നിങ്ങൾ ദുആ ചെയ്യിൻ" എന്നും പറഞ്ഞു പോയതും ഇനി ഒരു തിരച്ചു വരവില്ലാത്ത ലോകത്തേയ്ക്കുള്ള അവുടുത്തെ ഒരുക്കങ്ങളായിരുന്നു..... അവിടുന്ന് സഹിച്ച വേദനകൾക്കും രോഗലക്ഷണങ്ങൾക്കും ശഹാദത്തിന്റെ ദറജകൂടെ നാഥൻ കരുതി വെച്ചിരിക്കും.... തീർച്ച..... അല്ലാഹുവേ അവിടുത്തോടൊപ്പം ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാണേ.. ആമീൻ
✍️ മുസ്‌ലിഹ് ബാഖവി ആലപ്പുഴ
31/07/2020
സമർപ്പണത്തിന്റെ ഇബ്‌റാഹീമീ സ്മരണകൾക് പര്യവസാനമില്ല
സൗകര്യങ്ങളുടെ പരിമിതിയിലും
സന്തോഷത്തിന്റെ പരിധിയിലും
സഹാനുഭുയുടെതിയുടെ തിളക്കവും
സമ്പൂർണതയുടെ ഇലാഹീലയനവും
സ്വായത്തമാക്കാൻ ഇനിയും
സഞ്ചരിക്കാനുണ്ടോ നമുക്കോരുപാട്...
സ്വന്തംമകനെ ഇലാഹീ പ്രീതിക്ക്
സമർപ്പിക്കാൻ മാത്രം തക്കമനസിന്റെ
സൗന്ദര്യം ഖലീലുള്ളായിൽ മാത്രം മതിയോ സർവ്വസമർപ്പണത്തിന്റെ ഇസ്ലാം കൈവരാൻ സമരമുറയാണവലംബിക്കേണ്ടത്
സമനോടും സഹനോടുമല്ല
സ്വന്തത്തോട്.... ദേഹേഛയോട്...
സുസാധ്യമാക്കട്ടെ നമുക്ക് നാഥൻ..
ബക്രീദിന്റെ
സർവ്വസന്തോഷങ്ങൾ..
💞 تقبل الله منا ومنكم 💞
സുമനസ്സുകളുടെ പ്രാർത്ഥനയിലിടംപ്രതീക്ഷിച്...
CM മുഹമ്മദ് മുസ്‌ലിഹ് ബാഖവി
ആലപ്പുഴ
10/06/2020
എന്തിന് പള്ളികൾ തുറക്കണം
കണ്ടയ്നമെന്റ് സോണുകളിൽ ഒഴികെ ജുമുഅ ജമാഅത്തുകൾക് ഇളവുണ്ടോ
കമ്മറ്റികൾ ഈ വിഷയത്തിൽ ഫിഖ്ഹ് അറിയുന്ന പണ്ഡിതരോട് ആരാഞ്ഞിട്ടാണോ തീരുമനമെടുത്തത് അതോ റിസ്ക് എടുക്കാൻ കഴിയില്ല എന്ന തോന്നലാണോ
അടച്ചിട്ട സമയത്തേക്കാൾ ഭീകരമാണ് ഇപ്പോഴത്തെ അവസ്ഥ എന്ന ന്യായക്കാർ ഈ മഹാമാരി ഇനിയും രൂക്ഷമായാൽ (റബ്ബ് കാക്കട്ടെ)എന്ത് തീരുമാനമെടുക്കും
എല്ലാം തുറന്നിട്ടും അനുമതി ലഭിച്ചിട്ടും ആരാധനാലയങ്ങൾ മാത്രം തുറക്കാത്തത്തിന്റെ യുക്തി മാത്രംമനസ്സിലാകുന്നില്ല
പള്ളികൾക്കെതിരെ യാവും ഇനി ആരോപണം എന്ന് അനുമാനിക്കുന്നവർ ഈ സമുദായത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവരേക്കാൾകൂടുതൽ നമ്മുടെ പള്ളികളെയും മറ്റും ഭവ്യതയോടെ കാണുന്ന ഒത്തിരി സഹോദരസമുദായക്കാർ ഇല്ലേ എന്നെന്താ ചിന്തിക്കാത്തത്
സഹോദരസമുദായക്കാർകും ഉണ്ടല്ലോ ആരാധനാലയങ്ങൾ അവരാരും തുറക്കില്ല എന്ന് തീരുമാനമെടത്തിട്ടില്ല എന്നിട്ടെന്തേ നാം മാത്രം ഇങ്ങനെ ഭയക്കുന്നത്
മാസങ്ങളായി ശൂന്യമായ ഭൂമിയിൽ ഏറ്റവും അല്ലാഹുവിന് ഇഷ്ടപെട്ട ഇടം ആരാധനാലയങ്ങൾ (خير بقاع الأرض مساجدها) ആണെങ്കിൽ ഇനിയും അത് അടഞ്ഞുകിടക്കേണ്ടതാണോ
നോമ്പിനും പെരുന്നാളിനും തുറന്നില്ല ഇനിയെന്തിനാ തുറക്കുന്നത് എന്ന ലാഘവം റബ്ബ് പൊരുത്തപ്പെടുന്നതാണോ
ഒരു പക്ഷെ സമയവും സൗകര്യവും കുറവായത് കൊണ്ട് പെട്ടെന്ന് നിബന്ധനകൾ പാലിച്ചു തുറക്കാൻ കഴിഞ്ഞില്ലെങ്കിലും (അതു കൊണ്ടാവാം കമ്മിറ്റികൾ അങ്ങനെ തീരുമാനമെടുത്തത് അവരെ കുറ്റപ്പെടുതുന്നില്ല) ഇനിയെങ്കിലും തുറക്കാൻ അല്പം റിസ്ക് എടുത്തൂടെ ഈ സമുദായത്തിന് നാഥൻ സമ്പത്തും സൗകര്യവും നൽകിയിട്ടില്ലേ
അടഞ്ഞു കിടക്കുന്ന ആരാധനാലയങ്ങളെ നോക്കി കണ്ണുണ്ണീരൊഴുക്കുന്ന ഒത്തിരി വിശ്വാസികൾക്കു അത് ആശ്വാസം പകരില്ലേ
എന്നാണ് നമുക്കൊന്ന് റബ്ബിന്റെ ഭവനത്തിൽ ഒത്തൊരുമിക്കാൻ കഴിയുക എന്ന് വിതുമ്പുന്നവർക്കും...
കുറ്റപ്പെടുത്തലല്ല വിമർശനാതീതവുമല്ല
ചില തോന്നലുകൾ പങ്കുവെച്ചു എന്ന് മാത്രം
നാഥൻ നന്മയുടെ വഴിയേതോ അതിലേക് നമ്മെ നയിക്കട്ടെ....
✍️ C M മുഹമ്മദ് മുസ്‌ലിഹ് ബാഖവി
09/06/2020
ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് അവളുടെ ചാരിത്ര്യം തന്നെയാണ് അത് സൂക്ഷിക്കാൻ അവൾക് തന്റെ ജീവൻ വരെ ത്യജിക്കാം
എന്നിട്ടും അവൾ തന്റെ ഭർത്താവിന് വേണ്ടി ഇന്നോളം കാത്തു സൂക്ഷിച്ചതിനെ പേപ്പട്ടികൾക്ക് വലിച്ചുകീറാൻ നീട്ടിനൽകുന്നവനെ മൃഗതുല്യൻ ന്ന് പറയുന്നത് പോലും നാണക്കേടാണ്... ഗോവിന്ദചാമിയെപോലും കടത്തി വെട്ടുന്ന പൈശാചികതക്ക് കൂടെനിൽക്കാൻ പാമ്പിനേക്കാൾ വിഷമുള്ള ചില ആളുകളും....
സാക്ഷര കൈരളി സിനിമയെ വെല്ലുന്ന ക്രൂരതൾക് സാക്ഷിയാകാൻ വിധിക്കപ്പെടുമ്പോൾ വേദനിക്കുന്നത് സുമനസ്സുകളാണ്.... അവൾ പളുങ്ക് പത്രമാണ് തലോടലുകളാണ് നിങ്ങളുടെ സമീപനമാകേണ്ടത് എന്ന് പഠിപ്പിച്ച മുത്ത് നബിയുടെ അനുയായികളുടെ പേര് സ്വീകരിച്ചവർ തന്നെ വില്ലരാകുമ്പോൾ ഇന്നിന്റെ പരീക്ഷണ മഹാമാരികളുടെ ഹേതുകങ്ങളുടെ പട്ടിക നീണ്ടു പോകുകയാണ്..
സ്ത്രീ വെറും ശരീരവും പരസ്യവുമാകുന്ന കാലത്ത് അവളുടെ മനസ്സിനെവായിച്ചെടുക്കാൻ കഴിയുന്നവർ തുലോം കുറവാണ്.... കഴുകകണ്ണുകളുമായി അവളെ സമീപിക്കുന്നവരുടെ ആധിക്യം പലപ്പോഴും സത്യസന്ധ്യരെ പോലും തെറ്റ് ധരിക്കപെടാൻ ഇടവരുക കൂടെ ചെയ്യുന്നു.... പക്ഷെ നന്മകളുടെ കൂടപ്പിറപ്പുകൾ എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും മൃഗീയതകളുടെ അതിപ്രസരം എത്രമേൽ വർധിച്ചാലും...
✍️ CM മുസ്ലിഹ് ബാഖവി
21/05/2020
വേർപാടിന്റെ നൊമ്പരങ്ങൾ തികട്ടിവരാൻ തുടങ്ങി ...ഹൃദയഹാരിയായ വിശുദ്ധ റംസാനോട് വിട....
കരുതൽ തടങ്കലിന്റെ നിയന്ത്രണങ്ങളെ കരുത്തിന്റെ ഈമാനിക മഹിമ കീഴ്പെടുത്തിയോ അതോ ആരാധനാലയങ്ങളോടുള്ള അകലം കൊറോണയെക്കാൾ വലിയ പരീക്ഷണമായോ.....
പ്രതികൂലസാഹചര്യത്തിലും വിശ്വസിക്ക് പുണ്യ മാസത്തെ മഹത്തരമാക്കാൻ കഴിഞ്ഞോ അതല്ല സാഹചര്യം നമ്മെ കൂടതൽ ഉഴപ്പനാക്കിയോ.... ചോദ്യങ്ങളെല്ലാം നമ്മോട് തന്നെയാണ് ഉത്തരം കണ്ടെതേണ്ടതും നാം തന്നെ പക്ഷെ
തഖ്‌വയുടെ പോഷണവും ശോഷണവും അളന്നു തിട്ടാപ്പെടുത്താൻ കഴിയുന്നത് ഉത്തരത്തിലൂടെയാണ്...
വിശ്വാസിയുടെ മനതലങ്ങളിൽ നൊമ്പരത്തിന്റെ ഗർത്തങ്ങൾ രൂപപ്പെട്ടുതുടങ്ങി.... മഹിത ദിനരാത്രങ്ങൾ മനസ്സിൽ തീർത്ത മാസ്മര ആത്മ ഹർഷങ്ങളുടെ തുടിപ്പുകളാവസാനിക്കുന്നത് പോലെ തോന്നി തുടങ്ങി ഇനി മണിക്കൂറുകൾ മാത്രം അസ്സലാമു അലൈക യാ ശഹ്ററമസാൻ..... കണ്ണുകൾ നിറയാൻ തുടങ്ങി തേങ്ങലുകൾക് ഹൃത്തടം സാക്ഷിയാകാനും....
സുകൃതങ്ങളെമ്പാടും ചെയ്യാൻ അവസരമുണ്ടായിരുന്നിട്ടും ചെയ്യാൻ കഴിഞ്ഞില്ലല്ലോന്ന ഖേദം വല്ലാതെ വേട്ടയാടുന്ന പോലെ എങ്കിലും ന്റെ റബ്ബിന്റെ രഹ്മത്തിന്റെ വിശാലതയിൽ മാത്രം ആർക്കും കുറവ് വരുത്താൻ സാധിക്കില്ലല്ലോ ന്ന സമാധാനമുണ്ട് കൂട്ടിന്.....
നാഥാ നീ ധാരാളം റമദാൻ കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കണേ.... സാർത്ഥകമായ ജീവിതം കനിഞ്ഞരുളണേ....
✍️സിഎം മുസ്ലിഹ് ബാഖവി