19/08/2020
നെടുമുടി നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ
"വായനോത്സവം "
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിട്ടതു മൂലം കൂട്ടുകാരിൽ നിന്നും, പൊതു സമൂഹത്തിൽ നിന്നും അകന്നു കഴിയുക കാരണം നമ്മുടെ കുട്ടികൾ കടുത്ത മാനസിക സംഘർഷത്തിലാണ്. അവരുടെ മാനസിക പിരിമുറുക്കം ഒരു പരിധി വരെ കുറക്കാനും കുട്ടികൾക്ക് ആത്മ വിശ്വാസം പകരാനും വായനയ്ക്കു കഴിയും.
കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ നെടുമുടി നായർ സമാജം ഹൈസ്കൂൾ ലൈബ്രറി പുസതകങ്ങൾ രക്ഷിതാവു വഴി വീട്ടിലേക്ക് എത്തിക്കാനുള്ള എളിയ പരിശ്രമം സ്കൂൾ ആരംഭിക്കകയാണ്.
അതോടൊപ്പം കുട്ടികളിലും രക്ഷിതാക്കളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി നമ്മുടെ വിദ്യാലയം "വായനോത്സവം'' എന്ന പേരിൽ ഒരു ബൃഹത് പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കുകയാണ്.
സ്കൂൾ ലൈബ്രറിയിൽ ലഭ്യമായ വിവിധ ഭാഷകളിലും, വിഭാഗങ്ങളിലും പെടുന്ന 1500 ഓളം പുസ്തകങ്ങൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾക്കും, രക്ഷിതാക്കൾക്കും വായനക്കായി ലഭ്യമാക്കുകയാണ് "വായനോത്സവം " പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
കുട്ടികളെപ്പോലെ തന്നെ അവരുടെ വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന വയോധികരും ഈ പരിപാടിയുടെ ഗുണഭോക്താക്കളാകും എന്നു കരുതുന്നു.
ഈ പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് സ്കൂൾ ലൈബ്രറിയിൽ നിന്നും O3.08.2020 തിങ്കൾ രാവിലെ 10.30 മുതൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ആവശ്യമായ പുസ്തകങ്ങൾ കുട്ടികൾക്കു വേണ്ടി തെരഞ്ഞെടുത്ത് വീട്ടിലേക്ക് കൊണ്ടുപോകാവുന്നതും,ഒരു മാസം വരെ പുസ്തകങ്ങൾ കൈവശം വയ്ക്കാവുന്നതുമാണ്.
കൊണ്ടു പോകുന്ന പുസ്തകങ്ങൾ കേടുപാടില്ലാതെ മടക്കി നൽകുന്ന മുറയ്ക്ക് പുതിയവ വാങ്ങാം.
( ഒരു കാരണവശാലും കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല.)
ഇതോടൊപ്പം തന്നെ സുമനസ്സുകൾക്ക് പുതിയതോ, പഴയതോ ആയ പുസതകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യാനുള്ള അവസരവുമുണ്ട്.
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്താൻ ഓരോ രക്ഷിതാവും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കുട്ടികൾ വായിച്ചു വളരട്ടെ.....