Govt VHSS, Thalavady

Govt VHSS, Thalavady

Share

Govt High School, Thalavady

11/06/2026

*അഖില കുട്ടനാട് പ്രസംഗ മത്സരം*

തലവടി SDVS ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന വാരാചരണത്തോട് അനുബന്ധിച്ച്
ജൂൺ 20 ശനിയാഴ്ച രാവിലെ 10 മണിക്ക് SDVS ഗ്രന്ഥശാല യിൽ വെച്ച്
*"സോഷ്യൽ മീഡിയയും വായനാശീലവും വെല്ലുവിളികളും സാധ്യതകളും"*
എന്ന വിഷയത്തെ ആസ്പദമാക്കി പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഒരു പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.

വിജയികൾക്ക് പി. വി.രവീന്ദ്രനാഥ് എവർ റോളിംഗ് ട്രോഫിയും,ക്യാഷ് അവാർഡും പുരസ്കാരവും നൽകുന്നു

10/06/2026
10/06/2026

ആദരാഞ്ജലികൾ
ഭാരതീയ ജനതാ പാർട്ടി മേഖലാ സംഘടനാ സെക്രട്ടറിയും RSS മുൻ ശബരിഗിരി വിഭാഗ് കാര്യവാഹ് അയ എൽ പത്മകുമാർ ജി
( പ്രിയപ്പെട്ട പപ്പേട്ടൻ ) നമ്മെ വിട്ടു പിരിഞ്ഞു.

10/06/2026

ഇന്ത്യൻ ഭരണചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ട പുതിയൊരു നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട്, തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭാരതത്തിൻ്റെ പ്രധാനമന്ത്രി പദത്തിൽ സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്ര റെക്കോർഡ് ഇനി അദ്ദേഹത്തിന് മാത്രം സ്വന്തം. 2014-ൽ ആരംഭിച്ച ഈ യാത്ര, ഭാരതത്തിലെ ജനകോടികൾ അദ്ദേഹത്തിലർപ്പിച്ച അചഞ്ചലമായ വിശ്വാസത്തിന്റെ കൂടി അടയാളമാണ്.

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ ദീർഘകാലത്തെ റെക്കോർഡാണ് ജൂൺ 10-ഓടെ ശ്രീ നരേന്ദ്ര മോദി പിന്തള്ളിയത്. ജനാധിപത്യ പ്രക്രിയയിലൂടെ ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ തുടർച്ചയായി ഇത്രയും കാലം രാജ്യത്തെ നയിക്കുക എന്നത് സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നേട്ടമാണ്.

'വികസിത ഭാരതം' എന്ന മഹാത്തായ ആശയത്തിലേക്കും ലക്ഷ്യത്തിലേക്കുമുള്ള ഈ രാജ്യത്തിൻ്റെ ജൈത്രയാത്രയ്ക്ക്, ഒരു 'പ്രധാനസേവകൻ' എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ ഈ ഭരണ കാലയളവ് പകരംവെക്കാനില്ലാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ മുന്നേറ്റം, ദാരിദ്ര്യ നിർമ്മാർജ്ജനം, രാജ്യരക്ഷ എന്നിവയിലെല്ലാം കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭാരതം കൈവരിച്ച വൻമുന്നേറ്റങ്ങൾ ഇതിന് അടിവരയിടുന്നു. സുസ്ഥിരവും ശക്തവുമായ ഒരു ഭരണകൂടത്തിന്റെ കരുത്തിൽ, ഇന്ത്യയെ ഒരു ആഗോള ശക്തിയായി ഉയർത്തുന്നതിലും ഈ സുദീർഘമായ സേവനകാലയളവ് വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ നമ്മുടെ പ്രിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 140 കോടി ഭാരതീയരുടെ സ്വപ്നങ്ങൾക്ക് നിറംനൽകി, രാജ്യത്തെ പുരോഗതിയുടെ പുതിയ പടവുകളിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ അർപ്പണബോധത്തിനുള്ള അംഗീകാരം കൂടിയാണിത്. വരും കാലങ്ങളിലും ഭാരതത്തെ കൂടുതൽ ഉജ്ജ്വലമായ ഭാവിയിലേക്കും ആഗോള തലത്തിലെ പുതിയ ഉയരങ്ങളിലേക്കും നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.



Photos from Ajith Kumar Pisharath's post 07/06/2026
07/06/2026

Happy Birthday bro 🎉

07/06/2026

ഇതിഹാസ താരം ശ്രീ സലിം കുമാറിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

വേറിട്ട ഹാസ്യത്തിലൂടെ തലമുറകളെ ചിരിപ്പിച്ച അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം. നർമ്മത്തിനപ്പുറം ഹൃദയം തൊടുന്ന ശക്തമായ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം തന്റെ അഭിനയമികവ് തെളിയിച്ചു.

മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്; അദ്ദേഹം ജീവൻ നൽകിയ അനശ്വര കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സുകളിൽ എന്നുമുണ്ടാകും.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Want your school to be the top-listed School/college in Alleppey?

Click here to claim your Sponsored Listing.

Location

Category

Website

Address


Thalavady
Alleppey
689572