25/05/2020
ആ ഇടനാഴികളിൽ വീണ്ടും ..... ഭാഗം 1
2020 , 30 വര്ഷം കഴിയുമ്പോൾ ഞാൻ എന്തായിരിക്കും ചിന്തിക്കുക? അന്ന് ഞാൻ എവിടെയായിരിക്കും? എങ്ങിനെയായിരിക്കും?എവിടെ ആയിരുന്നാലും വാർദ്ധക്യം എന്നെ ചുംബിക്കാൻ തുടങ്ങിയിട്ടുണ്ടാകും. എന്റെ മുഖത്തു ആ ചുംബനത്തിന്റെ അടയാളങ്ങൾ ചുളിവുകളായി മാറിത്തുടങ്ങിയിട്ടുണ്ടാകും . ഞാൻ ജീവിതത്തിൽ കൊഴിഞ്ഞുപോയ ആ നല്ലനാളുകളുടെ ഓർമ്മയിൽ മുഴുകിത്തുടങ്ങിയിട്ടുണ്ടാകും. മനസ്സ് ഒരു ചെറിയ പുഞ്ചിരിയുമായി മറഞ്ഞുപോയ ആ ബാല്യത്തിന്റെ ഇടനാഴികളിലൂടെ നടന്നു തുടങ്ങിയിട്ടുണ്ടാകും . ആ ഇടനാഴിയിലൂടെ ആദ്യം കടന്നു ചെല്ലാൻ ഞാൻ ആഗ്രഹിക്കുക എവിടെക്കായിരിക്കും?..................+2 . അതെ . കൊഴിഞ്ഞുപോയ ഓർമ്മകളുടെ ഏടുകളിൽ നിന്ന് ഞാൻ ആദ്യം പെറുക്കിയെടുക്കുന്നതു ആ ഇലകൾ തന്നെയായിരിക്കും. കാരണം ആ ഇലകൾ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു . ഭൂമിയുടെ ചുവപ്പു നിറം കണ്ടുതുടങ്ങുന്നതിനു മുൻപുള്ള പച്ചപ്പ്.ഈ ഭൂമിയിലെ കപടമുഖങ്ങളും കപടമായ വാക്കുകളും പരിചയപ്പെടുന്നതിനു മുൻപ് ഞാൻ കണ്ടറിഞ്ഞ അവസാനത്തെ നന്മ.
ബോറടിപ്പിക്കാതെ ഒരു തിരിച്ചു പോക്കാകാം . നമ്മുടെ എല്ലാവരുടെയും ലൈഫിൽ പൂത്തിരി കത്തിച്ച ഒരു കാലം ഉണ്ടെങ്കിൽ അത് 90 % ആളുകൾക്കും സ്കൂൾ കാലഘട്ടം ആയിരിക്കും. ഈ ഇടനാഴിയിൽ അന്ന് ഞാൻ കാണാൻ ആഗ്രഹിക്കുന്നതും ആ കാലഘട്ടമാണ്. ആ ഇടനാഴിയിലൂടെ നടക്കുമ്പോൾ എനിക്ക് കാണാം. ഒരു ക്ലാസ്സ്മുറി . ജീവിതത്തിലെ ഒരുപാടു നിമിഷങ്ങൾ ആടിത്തീർത്ത എന്റെ ക്ലാസ് മുറി. ആ ക്ലാസ് മുറിയിലെ ചുവരും ബഞ്ചുമൊക്കെ ഇപ്പോഴും അതൊക്കെ ഓർക്കുന്നുണ്ടാകാം. ചിലപ്പോൾ എന്നോട് ചോദിക്കുന്നുണ്ടാകാം . " ദൈവമേ നീ വീണ്ടും വന്നോ ?"എന്ന് . ഹ ഹ . ഓർമ്മകൾ ചിലപ്പോളൊക്കെ അങ്ങനെയാണ്. നമ്മളെക്കാൾ നമ്മളുടെ കൊച്ചു കൊച്ചു കുസൃതികളെയും തമാശകളെയും അത് നമ്മളെക്കാൾ കൂടുതൽ സ്നേഹിക്കും. പിന്നീട് ചിലപ്പോൾ അത് നമ്മളുടെ അടയാളമായി തന്നെ മാറും. എന്റെ കുസൃതികൾ എന്റെ ഇണക്കങ്ങൾ, പിണക്കങ്ങൾ, നൊമ്പരങ്ങൾ, ആഘോഷങ്ങൾ എല്ലാം ഒരു സിൽവർ സ്‌ക്രീനിലെന്നപോലെ ഞാൻ കാണും. അന്ന് ചിലപ്പോൾ കൂടെ ഇണങ്ങിയവരും കൂട്ടുകൂടി പിണങ്ങിയവരും ഒക്കെ എവിടെയായിരിക്കും? അവരും എന്നെപോലെ ജീവിതത്തിലെ ഉയർച്ചയിലൂടെയും താഴ്ചയിലൂടെയും കടന്നുപോയിരിക്കും. എന്നെപ്പോലെ ഒരുപക്ഷെ ആ നന്മയുടെ ഓർമ്മകളെ ഒപ്പിയെടുത്തു ഈ ഇടനാഴയിലൂടെ കടന്നു പോയിട്ടുണ്ടാകാം ..........
"ആ ഇടനാഴികളിൽ വീണ്ടും .....ഭാഗം 1", എന്ന രചന പ്രതിലിപിയില്‍ വായിക്കൂ:
https://malayalam.pratilipi.com/story/amtvxs48wshc?utm_source=android&utm_campaign=content_share
ഒട്ടേറെ രചനകള്‍ വായിക്കുകയും എഴുതുകയും കേള്‍ക്കുകയും ചെയ്യൂ, സൗജന്യമായി!