09/01/2015
കാംപസ് ഫ്രണ്ട് പ്രതിനിധി സംഗമം
***********************************************************************
ആലപ്പുഴ: "സമരസപ്പെടാത്ത സമരവീര്യം" എന്ന മുദ്രാവാക്യവുമായി കാംപസ് ഫ്രണ്ട് ജില്ലാ പ്രതിനിധി സംഗമം വളഞ്ഞവഴിയില്‍ വെച്ച് നടന്നു. സമ്മേളനം കാംപസ്ഫ്രണ്ട് സംസ്ഥാന സമിതിയംഗം റാഷിദ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു.
കലാലയ രാഷ്ട്രീയത്തെ നിരോധിക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.കലാലയ രാഷ്ട്രീയത്തിന്‍റെ കാവലാളാവുക എന്ന ദൗത്യമാണ് കാംപസ്ഫ്രണ്ട് ഇന്ന് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിനു ജില്ലാ പ്രസിഡന്‍റ് സക്കീര്‍ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലയിലെ കാംപസുകളില്‍ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ കാംപസ് ഫ്രണ്ടിന്‍റെ വളര്‍ച്ചയെ കായികമായി നേരിടാമെന്നാണ് കരുതുന്നെങ്കില്‍ അതിനു കനത്ത വില തന്നെ നല്‍കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി അനീഷ് വെട്ടിയാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് കെ.എസ്.സിറാജുദ്ദീന്‍, എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്‍റ് ഷാന്‍.കെ.എസ്.എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള വിദ്യാര്‍ഥി പ്രകടനത്തോടു കൂടി സമ്മേളനം സമാപിച്ചു.
പുതിയ ഭാരവാഹികള്‍:
പ്രസിഡന്‍റ്: മുഹമ്മദ് അസ്‌ലം സെക്രട്ടറി:അമീര്‍ ജബ്ബാര്‍
വൈസ്പ്രസിഡന്‍റ്: നജിലാ മജീദ്,മുഹമ്മദ് റാഷിദ്,
ജോ.സെക്രട്ടറി:അനസ് പുറക്കാട്,തസ്ലീമ ശാഹുദീന്‍
ട്രഷറര്‍: അനസ് വീയപുരം.
കമ്മിറ്റി അംഗങ്ങള്‍: അനീഷ് അമീര്‍,മുഹമ്മദ് അസ്ഹര്‍,സക്കീര്‍ മണ്ണഞ്ചേരി