കാർത്തികപ്പള്ളി

കാർത്തികപ്പള്ളി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from കാർത്തികപ്പള്ളി, Alappuzha.

🛑 പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'! 🛑​റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ ...
25/07/2026

🛑 പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് 'ഔട്ട്'! 🛑

​റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീൻവണ്ടിയിൽ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേൽ വീണിട്ടുണ്ടോ? അല്ലെങ്കിൽ ആ വെള്ളത്തിൽ വണ്ടി തഴുതിവീണ് അപകടത്തിൽപ്പെട്ടിട്ടുണ്ടോ?
​ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവർത്തികൾക്ക് ഇനി മോട്ടോർ വാഹന വകുപ്പിന്റെ വക 'ഫുൾ സ്റ്റോപ്പ്'! 🛑

​മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി.

നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും

​💡 ഓർക്കുക:
മീൻവണ്ടികളിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു.
​സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക.

ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളിൽ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ മാത്രം ഒഴുക്കി വിടുക .

​ TrafficAwareness

19/07/2026

*ലോകം കീഴടക്കി സ്പെയിൻ; എക്സ്ട്രാ ടൈമിലെ ഏകഗോളിൽ ലോകകപ്പ് കിരീടം*

✍️ ഷാഫി

*ലോക ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് സ്പെയിൻ.*
*ആവേശം അവസാന നിമിഷംവരെ നീണ്ട ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി സ്പെയിൻ ലോകകപ്പ് കിരീടം സ്വന്തമാക്കി. നിശ്ചിത 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരം എക്സ്ട്രാ ടൈമിലേക്കാണ് നീണ്ടത്. അവിടെയാണ് 106-ാം മിനിറ്റിൽ പിറന്ന നിർണായക ഗോൾ സ്പെയിന്റെ വിജയവും കിരീടവും ഉറപ്പിച്ചത്.*

*മത്സരത്തിന്റെ തുടക്കം മുതൽ തന്നെ സ്പെയിൻ പന്തടക്കത്തിലും ആക്രമണത്തിലും ആധിപത്യം പുലർത്തി. തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അർജന്റീനയുടെ പ്രതിരോധവും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ദീർഘനേരം സ്പെയിനെ തടഞ്ഞുനിർത്തി. എന്നാൽ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഏകഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്.*

*ലോകകപ്പ് കിരീടം നിലനിർത്താനിറങ്ങിയ അർജന്റീന അവസാന നിമിഷംവരെ പൊരുതിയെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. അതേസമയം, യൂറോപ്യൻ ചാമ്പ്യൻമാരെന്ന പദവിക്ക് പിന്നാലെ ലോകകപ്പും സ്വന്തമാക്കി സ്പെയിൻ വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിലെത്തി.*

🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
*വാർത്തകൾ* ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ഉപയോഗപ്പെടുത്തുക
🔹🔹🔹🔹🔹🔹🔹🔹🔹🔹

19/07/2026
“42 വർഷത്തിന് ശേഷം വീണ്ടും സുകുമാരക്കുറുപ്പിനെ തെരയുന്നൂ”ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തിൽ കേരള പോലീസിന്റ...
08/07/2026

“42 വർഷത്തിന് ശേഷം വീണ്ടും സുകുമാരക്കുറുപ്പിനെ തെരയുന്നൂ”

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശത്തിൽ കേരള പോലീസിന്റെ ഏറ്റവും വലിയ നിഗൂഢ കേസ് വീണ്ടും സജീവമാകുന്നു

കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളി. നാല് പതിറ്റാണ്ടിലേറെയായി അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ച പേര്. തലമുറകൾ മാറിയിട്ടും ഉത്തരമില്ലാതെ തുടരുന്ന ഒരു കൊലപാതകക്കേസ്. 42 വർഷമായി ദുരൂഹതയുടെ മറവിൽ തുടരുന്ന സുകുമാരക്കുറുപ്പ് കേസിൽ വീണ്ടും നിർണായക നീക്കവുമായി കേരള പോലീസ്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന്, സുകുമാരക്കുറുപ്പിനെ കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധനകൾ ആരംഭിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്. വർഷങ്ങളായി നിർജീവമായിരുന്ന കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വീണ്ടും പരിശോധിക്കാനും, ആധുനിക അന്വേഷണ സംവിധാനങ്ങളുടെ സഹായത്തോടെ ലഭ്യമായ വിവരങ്ങൾ പുനഃപരിശോധിക്കാനുമാണ് നിർദേശം.

സഹോദരീഭർത്താവിനെ കൊലപ്പെടുത്തി ഏകദേശം 40 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അടുത്തിടെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്ത സംഭവമാണ് ഈ കേസിലേക്കുള്ള ശ്രദ്ധ വീണ്ടും തിരിച്ചത്. പതിറ്റാണ്ടുകളോളം ഒളിവിൽ കഴിഞ്ഞ ഒരാളെ കണ്ടെത്താൻ കഴിഞ്ഞ സാഹചര്യത്തിൽ, “42 വർഷമായി പോലീസിനെ വെല്ലുവിളിക്കുന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താനാകില്ലേ?” എന്ന ചോദ്യം പൊതുസമൂഹത്തിലും പോലീസ് വൃത്തങ്ങളിലും വീണ്ടും ശക്തമായി ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെട്ടതെന്നാണ് വിവരം.

വീണ്ടും തുറക്കുന്നത് കേരള പോലീസിന്റെ ഏറ്റവും വലിയ വെല്ലുവിളി

കേരള പോലീസിലെ നിരവധി അന്വേഷണ ഉദ്യോഗസ്ഥർ വിവിധ കാലഘട്ടങ്ങളിൽ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ ശ്രമിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലുമായി അന്വേഷണം വ്യാപിപ്പിച്ചു. ഇന്റലിജൻസ് ഏജൻസികളുടെ സഹായവും തേടി. കുറുപ്പിനോട് രൂപസാദൃശ്യമുണ്ടെന്ന സംശയത്തിൽ നിരവധി പേരെ ചോദ്യം ചെയ്തു. എന്നിട്ടും കേസിൽ നിർണായകമായ ഒരു സൂചന പോലും ലഭിച്ചില്ല.

അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സുകുമാരക്കുറുപ്പ് മരിച്ചിരിക്കാമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും, അത് സ്ഥിരീകരിക്കുന്ന ഔദ്യോഗിക രേഖകളോ ശാസ്ത്രീയ തെളിവുകളോ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇയാൾ ജീവിച്ചിരിപ്പുണ്ടാകാമെന്ന സാധ്യത പൂർണമായും തള്ളിക്കളയാൻ അന്വേഷണസംഘം തയ്യാറല്ല.

“നിയമത്തിൽ നിന്ന് ആരും ശാശ്വതമായി രക്ഷപ്പെടില്ല. ലഭ്യമായ എല്ലാ രേഖകളും പരിശോധിക്കണം. പുതിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കണം” എന്നതാണ് ആഭ്യന്തരമന്ത്രി നൽകിയ നിർദേശമെന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

മാവേലിക്കര കോടതിയിലെ LP ഫയൽ വീണ്ടും ചർച്ചയിലേക്ക്

1984 ജനുവരി 22-ന് കേരളത്തെ നടുക്കിയ ചാക്കോ വധക്കേസിലാണ് സുകുമാരക്കുറുപ്പ് ഒന്നാം പ്രതിയായത്. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സ്വന്തം മരണമായി ചിത്രീകരിക്കാൻ രൂപസാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കാറിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

കേസിലെ മറ്റ് പ്രതികളായ ഭാസ്കരപിള്ളയും പൊന്നപ്പനും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. സരസമ്മയും തങ്കമണിയും തെളിവില്ലെന്ന കാരണത്താൽ വെറുതെവിടപ്പെട്ടു. എന്നാൽ ഒന്നാം പ്രതിയായ സുകുമാരക്കുറുപ്പ് മാത്രം ഇന്നുവരെ നിയമത്തിന് മുന്നിൽ ഹാജരായിട്ടില്ല.

മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഈ കേസ് ഇന്നും ലോങ് പെൻഡിങ് (LP) പട്ടികയിൽ തുടരുകയാണ്. പുതിയ തെളിവുകളോ വിശ്വസനീയമായ വിവരങ്ങളോ ലഭിച്ചാൽ കേസ് വീണ്ടും സജീവമായി പരിഗണിക്കാനുള്ള നിയമസാധ്യത നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പഴയ കേസ് രേഖകളും അന്വേഷണ ഫയലുകളും വീണ്ടും പരിശോധിക്കാൻ നീക്കം ആരംഭിച്ചിരിക്കുന്നത്.

ആധുനിക സാങ്കേതികവിദ്യയിൽ പ്രതീക്ഷ

1984-ൽ ലഭ്യമല്ലാതിരുന്ന നിരവധി അന്വേഷണ സംവിധാനങ്ങളാണ് ഇന്ന് പോലീസിന്റെ കൈവശമുള്ളത്. സൈബർ ഫോറൻസിക്, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളുടെ വിശകലനം, അന്തർദേശീയ വിവരശേഖരണ സംവിധാനങ്ങൾ, യാത്രാ രേഖകളുടെ പരിശോധന, ബന്ധുക്കളുടെയും അടുത്ത ബന്ധമുള്ളവരുടെയും സാമ്പത്തിക ഇടപാടുകളുടെ നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ ആലോചന.

സുകുമാരക്കുറുപ്പിന്റെ പഴയ ബന്ധങ്ങൾ, വിദേശബന്ധങ്ങൾ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിരിക്കാമെന്ന സാധ്യതകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് വിവരം.

42 വർഷത്തെ ചോദ്യത്തിന് ഉത്തരമാകുമോ?

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ ഇന്നും അവസാനിക്കാത്ത അധ്യായമാണ് സുകുമാരക്കുറുപ്പ് കേസ്. ഓരോ തവണയും പുതിയ സൂചനകൾ ഉയർന്നപ്പോൾ പ്രതീക്ഷകൾ വർധിച്ചെങ്കിലും അന്വേഷണം വീണ്ടും നിലച്ചുപോയതാണ് ചരിത്രം.

ഇത്തവണ ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും പുതിയ സാങ്കേതികവിദ്യകളുടെ സാധ്യതയും അന്വേഷണത്തിന് പുതിയ ദിശ നൽകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 42 വർഷമായി കേരള പോലീസിന്റെ തീരാത്ത ചോദ്യമായി തുടരുന്ന സുകുമാരക്കുറുപ്പ് കേസ് ഒടുവിൽ ഉത്തരത്തിലേക്കെത്തുമോ, അതോ ദുരൂഹതയുടെ മറ്റൊരു അധ്യായം കൂടി എഴുതപ്പെടുമോ എന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്

അതേസമയം, അന്വേഷണത്തിന് പുതിയ ദിശ നൽകാൻ മുൻകാല കേസ് ഡയറിയുകൾ, സാക്ഷിമൊഴികൾ, വിദേശ അന്വേഷണ റിപ്പോർട്ടുകൾ, ഇന്റർപോൾ വഴിയുള്ള വിവരശേഖരണം എന്നിവയും വീണ്ടും പരിശോധിക്കാനാണ് തീരുമാനം. വർഷങ്ങൾക്കിടെ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ച വിവരങ്ങൾ ഇന്നത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർവിശകലനം ചെയ്താൽ പുതിയ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസിലെ ഓരോ രേഖയും വീണ്ടും പരിശോധിച്ച് അവയിലെ പൊരുത്തക്കേടുകളും പുതിയ സാഹചര്യങ്ങളും വിലയിരുത്താനാണ് നീക്കം.

അന്വേഷണത്തിന്റെ ഭാഗമായി സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പഴയ സാമ്പത്തിക ഇടപാടുകൾ, വിദേശ യാത്രാ വിവരങ്ങൾ, വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന സാധ്യത, വിവിധ സംസ്ഥാനങ്ങളിൽ ലഭിച്ച രഹസ്യ വിവരങ്ങൾ എന്നിവയും വീണ്ടും പരിശോധിക്കുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ ലഭിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞ വിവരങ്ങളും ആധുനിക ഫോറൻസിക് സംവിധാനങ്ങളുടെ സഹായത്തോടെ വീണ്ടും വിലയിരുത്തും.

കേരള പോലീസിന്റെ ചരിത്രത്തിൽ ഇന്നും പൂർത്തിയാകാതെ കിടക്കുന്ന ഏറ്റവും ശ്രദ്ധേയമായ കേസുകളിലൊന്നാണ് സുകുമാരക്കുറുപ്പ് കേസ്. ഓരോ വർഷവും കേസ് വീണ്ടും ചർച്ചയാകുമ്പോഴും അന്വേഷണം നിർണായക ഘട്ടത്തിലെത്തിയിരുന്നില്ല. എന്നാൽ ഇത്തവണ ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും സാങ്കേതികവിദ്യയുടെ പിന്തുണയും അന്വേഷണത്തിന് പുതിയ ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നാല് പതിറ്റാണ്ടിലേറെയായി നീളുന്ന ഈ ഒളിവ് ജീവിതത്തിന് ഒടുവിൽ വിരാമമാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇനി കേരളം കാത്തിരിക്കുന്നത്.



#കാർത്തികപ്പള്ളി

21/06/2026

വണ്ടാനത്ത് മെഡിക്കൽ കോളേജ് ഉള്ളപ്പോൾ കരുവാറ്റയിൽ വേണോ?
ജി. സുധാകരന്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ?

ആദരാഞ്ജലികൾ🥲💐
07/06/2026

ആദരാഞ്ജലികൾ🥲💐

കാർത്തികപ്പള്ളി തോട് നവീകരണം വെറും പ്രഹസനംഅഴുക്കുചാലായി മാറിയ കാർത്തികപ്പള്ളി തോട് നവീകരിക്കാനുള്ള നടപടികൾ അടുത്തിടെ ആരം...
26/05/2026

കാർത്തികപ്പള്ളി തോട് നവീകരണം വെറും പ്രഹസനം

അഴുക്കുചാലായി മാറിയ കാർത്തികപ്പള്ളി തോട് നവീകരിക്കാനുള്ള നടപടികൾ അടുത്തിടെ ആരംഭിച്ചെങ്കിലും, നിലവിലെ ശുചീകരണ രീതി വെറും പ്രഹസനം. തോട്ടിലെ ചെളിയും മണലും യന്ത്രസഹായത്തോടെ കോരി നീക്കുന്നതിനുപകരം തോടിന്റെ ഇരുവശങ്ങളിലുമായി കൂട്ടിയിടുന്നതാണ് ഇപ്പോൾ നടക്കുന്നത്. മഴയത്ത് ഈ ചെളിയും മണ്ണും വീണ്ടും തോട്ടിലേക്ക് പതിക്കുകയാണ്.
ചെറുതനയിൽ നിന്ന് ആരംഭിച്ച് കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ഈ തോട് കായംകുളം കായലിന്റെ ഭാഗമായ പൂത്തോട്ടിലാണ് അവസാനിക്കുന്നത്. ഒരുകാലത്ത് ഈ പ്രദേശങ്ങളുടെ ജലസേചന-കാർഷിക ആവശ്യങ്ങൾക്കും സാംസ്കാരിക ജീവിതത്തിനും നിർണായക പങ്കുവഹിച്ചിരുന്ന തോടാണ് ഇന്ന് മലിനജലവും മാലിന്യവും നിറഞ്ഞ അവസ്ഥയിലേക്ക് മാറിയിരിക്കുന്നത്. മഴക്കാലങ്ങളിൽ വെള്ളമൊഴുക്ക് സുഗമമാക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും തോട് നവീകരണം അത്യാവശ്യമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ അശാസ്ത്രീയ ശുചീകരണം പ്രതിഷേധത്തിന് ഇടയാക്കുന്നത്.
തോട് ശുചീകരണത്തിനായി സർക്കാർ ഫണ്ട് ചെലവഴിച്ചിട്ടും ദീർഘകാല പ്രയോജനമുണ്ടാകുന്ന രീതിയിലുള്ള നടപടികൾ സ്വീകരിക്കുന്നില്ല. ചെളി പൂർണമായും മാറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാതെ തോട്ടിന്റെ വക്കുകളിൽ തന്നെ ഇടുന്നത് മഴക്കാലത്ത് വീണ്ടും ജലഒഴുക്ക് തടസപ്പെടാൻ ഇടയാക്കും.
മാലിന്യം പൂർണമായി കോരിയെടുത്ത് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റുകയോ സമീപത്തെ ഒഴിഞ്ഞ പുരയിടങ്ങളിലേക്ക് മാറ്റുകയോ ചെയ്യണം. കൂടാതെ, തോടിന്റെ ഇരുവശങ്ങളിലും കാടുപിടിച്ചുനിൽക്കുന്ന പാഴ്ച്ചെടികളും മറ്റും വെട്ടിമാറ്റിയില്ലെങ്കിൽ വീണ്ടും ഇറച്ചി മാലിന്യം ഉൾപ്പെടെ ഇവിടെ തള്ളുന്നതിന് ഇടയാക്കും.

21/05/2026

Ramesh Chennithala എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നു

19/05/2026

നമ്മുടെ നാടിന്റെ വിദ്യാകേന്ദ്രമായ സെന്റ്തോമസ് ഹൈസ്കൂളിൽ പഠിച്ച്, അവിടെനിന്നുതന്നെ കെ എസ് യുവിൽ പ്രവർത്തിച്ചുതുടങ്ങിയ എം ലിജു സംസ്ഥാന മന്ത്രി സഭയിലെത്തിയിരിക്കുന്നു. നമുക്ക് അഭിമാനിക്കാം….

കാർത്തികപ്പള്ളി ജംഗ്ഷന് കിഴക്കുവശം കനാൽപാലത്തിനുസമീപമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറുനിന്നുവന്ന ബൈക്ക് എതിരേവന...
03/05/2026

കാർത്തികപ്പള്ളി ജംഗ്ഷന് കിഴക്കുവശം കനാൽപാലത്തിനുസമീപമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറുനിന്നുവന്ന ബൈക്ക് എതിരേവന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് ഉത്രാടം വീട്ടിൽ അജയകുമാർ സ്മിത ദമ്പതികളുടെ മകൻ അശ്വിൻ (25) ആണ് മരിച്ചത്. മഹാദേവികാട് പറമ്പിൽ ആതിര (30) മകൻ അമേയ്ത് (ഒമ്പത്) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി എട്ടോടെ അപകടം. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Address

Alappuzha

Telephone

9961806464

Website

Alerts

Be the first to know and let us send you an email when കാർത്തികപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share