LPS Kanjippadom

LPS Kanjippadom LPS Kanjippodom, is a Lower Primary School situated in Kanjippadom in Alappuzha district, kerala. The school was established in 100 years back.

13/07/2018

പ്രീയരെ
നമ്മെ എല്ലാവരെയും അക്ഷരലോകത്തേയ്ക്ക് കൈപിടിച്ച് നടത്തിയ ഒരു മുത്തശ്ശിയുണ്ട് നമ്മുടെ നാട്ടിൽ, നൂറു വയസ്സായിട്ടും അവശതകളിൽ നിന്നും കരകയറാനും ഇനിയുമിയുംവരുന്ന തലമുറകൾക്കു അറിവുപകരനായി ആർജ്ജവത്തോടെ കാത്തിരിക്കുന്ന നമ്മുടെ കഞ്ഞിപ്പാടം എൽ പി സ്കൂൾ എന്ന മുത്തശ്ശി. പരാധീനതകൾ പലതുണ്ടെങ്കിലും ഇപ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്നത് നമ്മുടെ ഏറ്റവും പുതിയ തലമുറയിലെ കുഞ്ഞുങ്ങളുടെ ക്ലാസ് റൂം നവീകരണമാണ്.ഭാരതത്തിന്റെ ഭാവി പ്രൈമറി ക്ലാസുകളിലാണ് എന്ന് നമ്മെ ഓർമിപ്പിച്ച ഇന്ത്യൻ പ്രെസിഡന്റിനെ ഓർക്കാം ഈ അവസരത്തിൽ. സ്കൂൾ മാനേജ്‌മന്റ്, തറ ടൈൽ വിരിച്ചു മനോഹരമാക്കാൻ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 50000/രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്. നമ്മൾ വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കാവുന്നതാണ് ഇതു.ടൈൽ വിരിക്കുന്നതിനുള്ള ജോലി സൗജന്യമായി ചെയ്യുവാൻ കഴിയുന്നവർ അങ്ങനെ സാമ്പത്തികമായി സഹായിക്കുവാൻ കഴിയുന്നവർ അങ്ങനെ അവരവരാൽ കഴയുന്ന കാര്യങ്ങൾ ചെയ്യെണ്ടതുണ്ട്. കായികമായും സാമ്പത്തികമായും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. നമ്മുടെ അക്ഷര ജ്യോതിസ്സ് നാടെങ്ങും പ്രകാശികട്ടെ എന്നാശംസിക്കുന്നു

contact:Smt.Roja. S (H.M ) 9496466583
Sri. Madhu (school manager) 9847755034

25/10/2017

അധ്യാപകർ വടി എടുക്കുന്നത് നിർത്തി...
കുട്ടികൾ അച്ചടക്കം മറന്നു..
അധ്യാപകർ വിമർശിക്കുന്നത് നിർത്തി..
കുട്ടികൾ ഭീരുക്കളായി...
അധ്യാപകർ വഴക്ക് പറച്ചിൽ നിർത്തി...
കുട്ടികൾ അഹങ്കാരത്തിൽ മുങ്ങി..
അധ്യാപകർ പഠിക്കാത്തവരെ ജയിപ്പിച്ച് വിടാൻ നിർബന്ധിതരായി...
കുട്ടികൾ വിഢ്ഡികളുടെ സമൂഹമായി..
അധ്യാപകർ സിലബസിലൊതുങ്ങി..
കുട്ടികൾ സുകുമാരകവിയെ അറിയാതെ പോയ്...
അധ്യാപകർ എന്തെലും പറഞ്ഞാൽ ആത്മഹത്യ ചെയ്യുന്ന മനസിനെ സൃഷ്ട്ടിച്ചത്..
രക്ഷിതാക്കളാണ്...
അധ്യാപകരുടെ ചെറിയ ശിക്ഷിക്കലുകൾക്ക് വലിയ വായിൽ കംപ്ലയിന്റെ ചെയ്തവർ...
നിങ്ങൾ കുട്ടികളെ സ്നേഹിച്ചു ലാളിച്ചു..
അവരെ ആത്മ വിശ്വാസം ഇല്ലാത്തവരാക്കി..
സ്വന്തം അമ്മയോടും അച്ഛനോടും പറയാൻ കഴിയാത്ത എന്ത് വിഷമമാണ് ഒരു കുട്ടിക്ക് ഉള്ളത്...
ആത്മഹത്യയ്ക്ക് പ്രേരണ നല്കിയതാര്..
ജീവിതത്തിൽ നന്മയുടെ തിരിവെട്ടം കൊളുത്തുന്ന അധ്യാപകരോ..
ചിന്തിക്കു...
അധ്യാപകർ ശത്രുക്കളല്ല..
എല്ലാ കുട്ടികളും നന്നായി കാണാൻ ആഗ്രഹിക്കുന്നവർ മാത്രം..

10/10/2017

നമ്മുടെ കുഞ്ഞുങ്ങൾ ദയിവത്തിന്റെ ദാനമാണ്.
അവർ ദൈവത്തിന്റെ മക്കളാണ്, അവർ നമ്മളിൽ നിന്നല്ല,, നമ്മിലൂടെ ഉത്ഭവിച്ചു എന്നേയുള്ളു.
മക്കൾക്ക്‌ നമ്മുടെ സ്നേഹമാണ് നൽകേണ്ടത് അല്ലാതെ നമ്മുടെ ചിന്തകൾ അവരിൽ അടിച്ചേല്പിക്കുകയല്ല ചെയേണ്ടത്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യം അവരുടേതും കൂടിയാണ്

05/09/2017

05 സെപ്റ്റംബർ 2017

"തന്റെ മുന്നിൽ ഇരിക്കുന്ന കുട്ടി തന്റെതല്ലേന്നു തോന്നുന്നത് എപ്പോഴാണോ......
അപ്പോൾ
അധ്യാപകൻ വിദ്യാലയത്തിന്റെ പടിയിറങ്ങണം "

ഗുരു നിത്യചൈതന്യ യതി

'അധ്യാപക ദിനാശംസകൾ '
മിത്രം

27/07/2015

Address

LPS Kanjippadom, Kanjippadom PO
Alappula
688005

Website

Alerts

Be the first to know and let us send you an email when LPS Kanjippadom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category