27/04/2026
*പറവകൾക്കൊരു തണ്ണീർക്കുടം: എസ്.കെ.എസ്.ബി.വി അലനല്ലൂർ റെയ്ഞ്ച് തല ഉദ്ഘാടനം നിർവ്വഹിച്ചു*
*അലനല്ലൂർ:* വേനൽ കടുക്കുന്ന സാഹചര്യത്തിൽ പക്ഷികൾക്ക് കുടിനീരൊരുക്കുന്ന 'പറവകൾക്കൊരു തണ്ണീർക്കുടം' പദ്ധതിയുടെ അലനല്ലൂർ റെയ്ഞ്ച് തല ഉദ്ഘാടനം നടന്നു. എസ്.കെ.എസ്.ബി.വി റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം റെയ്ഞ്ച് ചെയർമാൻ അബ്ദു റസാഖ് മാസ്റ്റർ നിർവ്വഹിച്ചു.
കാട്ടുകുളം ഹയാതുൽ ഇസ്ലാം മദ്രസ പരിസരത്ത് നടന്ന ചടങ്ങിൽ എസ്.കെ.എസ്.ബി.വി കൺവീനർ സാബിർ ഫൈസി അധ്യക്ഷത വഹിച്ചു. റെയ്ഞ്ച് ജോയിന്റ് സെക്രട്ടറി സത്താർ കമാലി, റെയ്ഞ്ച് പരീക്ഷ ബോർഡ് ചെയർമാൻ നാസർ അൻവരി എന്നിവർ പരിപാടിയിൽ സംസാരിച്ചു.കാട്ടുകുളം മദ്രസ സെക്രട്ടറി നസീർ സാഹിബ്, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
വേനൽക്കാലത്ത് ദാഹിച്ചലയുന്ന പക്ഷികൾക്ക് തണ്ണീർക്കുടങ്ങൾ ഒരുക്കുന്നതിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. റെയ്ഞ്ചിന് കീഴിലുള്ള വിവിധ യൂണിറ്റുകളിലും വരും ദിവസങ്ങളിൽ പദ്ധതി വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.