GUPS Bheemanad

GUPS Bheemanad GUPS BHEEMANAD is one of the best school in Kerala. located at Mannarkkad educational district in Palakkad.
(1)

Permanently closed.

Through this page we serving the society the best Education and its value.

https://m.facebook.com/story.php?story_fbid=1848882391970019&id=100005448277278&sfnsn=wiwspmoഇടതൂർന്ന മുളങ്കാടിന്റെ തണൽ ...
23/12/2021

https://m.facebook.com/story.php?story_fbid=1848882391970019&id=100005448277278&sfnsn=wiwspmo
ഇടതൂർന്ന മുളങ്കാടിന്റെ തണൽ നുകരാനും... ഏതുകാലത്തും വീശിയടിക്കുന്ന കാറ്റിന്റെ കുളിരറിയാനും.. ഇതാ കരിങ്കല്ലത്താണി തൊടുക്കാപ്പ് മയിലാടുംപാറ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ഞങ്ങൾ ഭീമനാട്ടുകാർ....

കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ മണ്ണാർക്കാട് റൂട്ടിൽ കരിങ്കല്ലത്താണിയുടെ തൊട്ടടുത്താണീ സുന്ദര ദൃശ്യം. ദേശീയപാതയോട് ചേർന്നാണ് കേന്ദ്രത്തിന്റെ കവാടം.

മുളങ്കാടിന് ഇടയിൽ ചെങ്കല്ല് കൊണ്ടാണ് കെട്ടിയ കെട്ടിടങ്ങൾ. സംസ്ഥാനത്തെ സംരക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റർപ്രേട്ടെഷൻ സെന്റർ ,വനവിഭവങ്ങൾ ലഭ്യമായ വനവിഭവ കേന്ദ്രം തുടങ്ങിയ സംവിധാനങ്ങളുണ്ട്.

കവാടത്തിൽ നിന്നു കാടിനുള്ളിലേക്ക്‌ മയിലാടും പാറയിലേക്കുള്ള വഴി വന്നാൽ കാട്ടുപാതയുടെ വശ്യതയറിയാം. സാഹസികതയുടെ ആഴമളക്കേണ്ടവർക്ക് ഇഷ്ടം പോലെ അവസരം.

ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയിൽ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീർക്കും.

മുകളിലെത്തിയാൽ മയിലാടും പാറ നമ്മെ സ്വാഗതം ചെയ്യും. സമുദ്ര നിരപ്പിൽ നിന്ന് ആയിരം മീറ്ററിന് അടുത്ത് ഉയരമുള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം.

അമ്മിനിക്കാടൻ മലയും എടത്തനാട്ടുകര വനവും അട്ടപ്പാടി കുന്നുകളും ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ചെറുകുന്നുകളും എല്ലാം മയിലാടിയിൽ നിന്നുള്ള കാഴ്ചകൾ.

തച്ചനാട്ടുകര പഞ്ചായത്തിൽ ഉൾപ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വനപ്രദേശത്ത് 2014 ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണി ആരംഭിച്ചത്. തിരുവിഴാംകുന്ന് റേഞ്ചിൽപ്പെട്ട 29 ഏക്കർ വന പ്രദേശത്താണ് പദ്ധതി. മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത് .
പരിസ്ഥിതിദിനമായ 2017 ജൂൺ അഞ്ചിനാണ് കേന്ദ്രം തുറന്നുകൊടുത്തത്. രാവിലെ മുതൽ വൈകിട്ട് നാലു വരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
തിങ്കളാഴ്ച കേന്ദ്രം തുറന്നു പ്രവർത്തിക്കില്ല. തൊടുക്കാപ്പ് വന സംരക്ഷണ സമിതിക്കാണ് പരിപാലന ചുമതല.

ഇടതൂർന്ന മുളങ്കാടിന്റെ തണൽ നുകരാനും... ഏതുകാലത്തും വീശിയടിക്കുന്ന കാറ്റിന്റെ കുളിരറിയാനും.. ഇതാ കരിങ്കല്ലത്താ....

ഭീമനാട് യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ബാലനടിയുമായ ജാനകിയുമായി നടത്തിയ ഇന്റർവ്യൂ.
05/12/2021

ഭീമനാട് യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയും ബാലനടിയുമായ ജാനകിയുമായി നടത്തിയ ഇന്റർവ്യൂ.

ബാലനടി ജാനകി നിരവധി പരസ്യ ചിത്രങ്ങളിലും ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. വളർന്നു വരുന്ന ഈ കലാകാരിക്ക്, ....

അധ്യാപക രക്ഷാകർതൃ സമിതിയുടേയുംനാട്ടുകാരുടേയും സഹകരണത്തോടെ വാങ്ങിയ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം കോട്ടോപ്പാടം ഗ...
16/11/2021

അധ്യാപക രക്ഷാകർതൃ സമിതിയുടേയും
നാട്ടുകാരുടേയും സഹകരണത്തോടെ വാങ്ങിയ പുതിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിർവ്വഹിക്കുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാർ .സി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റജീന ടീച്ചർ
പി.ടി.എ. പ്രസിഡന്റ് കെ.അബ്ദുൾ ഖാദർ, ഹെഡ്മിസ്ട്രസ് റമീല എ, സീനിയർ അസിസ്റ്റന്റ് മുഹമ്മദാലി ചാലിയൻ, സ്റ്റാഫ് സെക്രട്ടറി ഹംസ. സി.കെ, അഷ്റഫ് കെ.സി, വലീദ്. C. വിനോദ്.കെ മറ്റ് അധ്യാപകർ, വിദ്യാത്ഥികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി.

ഭീമനാട് സ്‌കൂളിൽ നിലവിലുള്ള 2 ബസ്സുകൾക്ക് പുറമെ PTA യുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ മൂന്നാമ...

08/11/2021

ഇനിയും subscribe ചെയ്തില്ലേ🥰വേഗമാവട്ടെ😉😉

Address

GUPS Bheemanad, Parappuram/Beemanad Road, Bhimanad
Alanallur
678601

Telephone

+919961845373

Website

Alerts

Be the first to know and let us send you an email when GUPS Bheemanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GUPS Bheemanad:

Shortcuts

Share