Q-78 ക്രിസ്തുവിന്റെ കുരിശുമരണം ദുഖവെള്ളിയാഴ്ച തന്നെയോ ? ഇപ്പോള്‍ ഉള്ള ( നാം പിന്തുടരുന്ന) കലണ്ടര്‍ അനുസ്സരിച്ച് സഭ ആ ദിവസം എങ്ങനെ തിട്ടപ്പെടുത്തി ?
On which ground the apostolic churches fixed the date of Jesus’ death on cross ?
പുതിയ കലണ്ടര്‍ അനുസരിച്ച് ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്റെ സമയമോ തീയതിയോ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല. ബൈബിള്‍ ഒരു ചരിത്ര പുസ്തകമല്ലാത്തതാണ് അതിനു കാരണം. എന്നാല്‍ ഈ ദിവസത്തെ പ്രതിപാദിക്കുന്ന അനേകം സംഭവങ്ങള്ക്ക് ബൈബിള്‍ തന്നെ ചരിത്ര സാക്ഷ്യങ്ങള്‍ ആണ്, ഈ ചരിത്ര സംഭവങ്ങളെ മുന്‍ നിര്ത്തി ആണ് സഭാ പിതാക്കന്മാര്‍ ദുഃഖ വെള്ളിയാഴ്ചയെ സഭാ കലണ്ടറില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ആധുനിക പെന്തെകൊസ്തു ഗ്രൂപ്പുകള്‍ ഈ സഭ കലണ്ടര്‍ അനുസരിക്കുകയോ അനുധാവനം ചെയ്യുകയോ ചെയ്യാറില്ല കാരണം അവര്ക്ക്സ അപ്പോസ്തോലിക സഭകളില്‍ നിന്നു അവരുടെ നിലനില്പിന് വേണ്ടി അകന്നു നിന്നേ പറ്റൂ. അതുകൊണ്ട് അവര്‍ സഭയുടെ പെരുന്നാളുകള്‍ പരസ്യമായി ആചരിക്കാറില്ല. ദുഃഖ വെള്ളിയാഴ്ച സങ്കട ദിനമായിട്ടും നാം അതിനെ “നല്ല” വെള്ളിയാഴ്ച എന്നാണ് വിളിക്കുന്നത്. ആ ദിനമാണ് നമുക്ക് മരണത്തില്‍ നിന്നുള്ള വിടുതല്‍ നല്കിാ
യത് എന്നതിനാലാണ് നാം അതിനെ “നല്ല” വെള്ളി എന്ന് വിളിക്കുന്നത്.
ക്രിസ്തുവിന്റെ കുരിശുമരണം നടന്നത് കയ്യാഫാവ് ജരുശലേം ദേവാലയത്തിലെ മഹാപുരോഹിതന്‍ ആയിരുന്ന കാലത്താണ്. ( Mat. 26:3,4; John 11:49 ). റോമ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ മഹാപൌരോഹിത്യം രേഖപ്പെടുത്തിയിരിക്കുന്നത് AD 18 നും 36 നും ഇടക്കാണ്. ആയതിനാല്‍ ക്രിസ്തുവിന്റെ ക്രൂശാരോഹണം AD 18 – 36 വരെയുള്ള കാലയളവിലാണ് എന്ന് ഇത് തെളിയിക്കുന്നു.
യഹൂദ്യയിലെ ഗവര്ണലര്‍ ആയിരുന്ന പീലാത്തോസ്സിന്റെ മുന്ഗാതമി ആയിരുന്നു സെല്ടുസ്. അയാള്‍ ഒരു യഹൂദ വിരോധി ആയിരുന്നു. അയാള്‍ യഹൂദരുടെ രക്തം അവരുടെ യാഗത്തില്‍ ചേര്ത്തരതായി ബൈബിളില്‍ രേഖപ്പെടുത്തി യിരിക്കുന്നത് അയാളുടെ ജൂത വിരോധം കാണിക്കുവാനാണ്. അങ്ങനെയാണ് റോമ സാമ്പ്രജ്യത്തില്‍ നിന്നുള്ള വിടുതലിനായി ജൂതന്മാര്‍ ഒരു മിശിഹായെ കാത്തിരുന്നത്. ജൂതന്മാരുടെ ഈ റോമാ വിരോധം കുറക്കുവാനാണ് സെല്ടുസ് നെ മാറ്റി പീലാത്തോസ്സിനെ നിയമിച്ചത്. ആയതിനാല്‍ ആയിരുന്നു പീലാത്തോസ് പൂര്ണ് മനസ്സോടെ അല്ലെങ്കിലും ക്രിസ്തുവിനു മരണം വിധിച്ചതും.( Mat. 27:11 ff., Mark 15:15, Luke.23:22; John 18:31- 19: ff ). റോമ ചരിത്രത്തില്‍ പൊന്തിയൊസ് പീലാത്തോസ്സിന്റെ5 കാലം AD 26 മുതല്‍ 36 വരെ യാണ്. ആയതിനാല്‍ ആണ് ക്രിസ്തുവിന്റെ കുരിശുമരണം ആ കാലയളവിനുള്ളില്‍ ആയിരുന്നിരിക്കും എന്ന് സഭാപിതാക്കന്മാര്‍ കരുതിയതും.
ലുക്കോസ് 1:13 ...ff ല്‍ പറയുന്നത് ശ്രദ്ധിക്കുക. യോഹന്നാന്‍ സ്നാപകന്റെ ജനനം തൈബരിയാ സീസ്സരുടെ ഭരണത്തിന്റെ 15 ആം വര്ഷിത്തിലായിരുന്നുവെന്നു വി. ഗ്രന്ഥം പറയുന്നുണ്ട്. കൂടാതെ ഹെരോദാസ് ഗലിലിയായുടെ അധിപനും അയാളുടെ സഹോദരന്‍ ഫിലിപ്പ് ഇത്രേ യുടെ അധിപനും ആയിരുന്നു എന്നും പറയുന്നുണ്ട്. ഇത് സംഭവിച്ചത് AD 29 – AD 36 കാലഘട്ടത്തിലായിരുന്നു. മേല്പ്പചറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രിസ്തു മരിച്ചത് AD 29-36 കാലയളവില്‍ ആണെന്ന് നമുക്ക് അനുമാനിക്കാം.
ക്രിസ്തു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചത് AD 29 ല്‍ നടന്ന തന്റെ സ്നാനത്തിനും 40 ദിവസ്സത്തെ നോമ്പിനും ശേഷമായിരുന്നുവെന്നു വേദത്തെളിവുകള്‍ ഉണ്ട്. അതിനു ശേഷം വന്ന മൂന്നു വര്ഷെങ്ങളിലെ പെസ്സഹയുടെ പെരുന്നാള്കളിലും യേശു ജരുശലേം ദേവാലയത്തില്‍ പോയിട്ട് അവിടെ പ്രസംഗിച്ചതായും ബൈബിളില്‍ ഉണ്ട്. (John 2:13; 7:14 and 11:55;). ഇതിലെ അവസാനത്തെ പെസ്സഹായിക്കാന് യഹൂദന്മാര്‍ അവനെ പിടിക്കുന്നതും വധിക്കുന്നതും. ആയതിനാല്‍ അത് AD 33 ല്‍ ആയിരുന്നിരിക്കണം.
കര്ത്താുവിനെ കുരിശിച്ച വ്ള്ളിയാച ഒരു പെസഹായുടെ തലേ ദിവസ്സമായിരുന്നു. അതായത് ആവര്ഷതത്തെ പെസ്സഹ യഹൂദരുടെ ശബത് ദിവസം തന്നെയായിരുന്നു. അങ്ങനെ ഒരു പെരുന്നാള്‍ പെസഹയോടു ചര്ന്ന് വന്നു ചേരുന്നത് വളരെ വിരളമായിട്ടായിരുന്നു. ആ കാലഘട്ടത്തില്‍ അങ്ങനെ സംഭവിച്ചത് AD 30 ഏപ്രില്‍ 8 നും AD 33 ഏപ്രില്‍ 4 നും ആയിരുന്നു. മേല്പറഞ്ഞ സംഭവങ്ങളുടെ കിടപ്പനുസരിച്ച് കര്ത്താിവിനെ കുരിശിച്ച വെള്ളിയാഴ്ച AD 33 ഏപ്രില്‍ 3 ആം തീയതി വെള്ളിയാഴ്ചയായിരുന്നു.
സൂര്യന്‍ ഇരുണ്ടു മങ്ങി ചന്ദ്രനെപ്പോലെ ആകുന്ന പ്രതിഭാസത്തെ “ Red മൂണ്‍ പ്രതിഭാസം “ എന്നാണ് വിളിക്കാറുള്ളത്. അങ്ങനെ ഒരു പ്രതിഭാസം പാലസ്തീന്‍ നാടുകളില്‍ അക്കാലത്തു സംഭവിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നതും AD 33 ഏപ്രില്‍ 3 ആം തീയതിയാണ് . യേശു കുരിശില്‍ മരിച്ചപ്പോള്‍ സൂര്യന്‍ മങ്ങിയതായി ബൈബിളില്‍ തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അത് 9 ആം മണി നേരവും ( 3PM ) ആയിരുന്നു. ആയതിനാല്‍ നമുക്ക് നിസ്സംശയം പറയാം യേശുവിന്റെ മരണം AD 33 ഏപ്രില്‍ 3 ആം തീയതി പകല്‍ 3 മണിക്കായിരുന്നു എന്ന് .
മേല്പ്പറഞ്ഞത്തില്‍ മുഖ്യ കാര്യങ്ങള്‍ എല്ലാം “യു ടുബി” ലെ ഒരു പ്രസംഗത്തില്‍ നിന്നാണ് ഞാന്‍ കടമെടുത്തി രിക്കുന്നത്. ആയതിനാല്‍ ഞാന്‍ അതിന്റെ ഉപജ്ഞാതാവായ Rev. Fr. Thomas Olikkarott നോട് കടപ്പെട്ടിരിക്കുന്നു.
The time and date of Jesus’ death is not mentioned in Bible to suit our existing calendar because Bible is not a history book. But there are many historical references in Bible which helped the early church fathers to fix the date. The new Pentecostal cults never believed them because they wanted to differ from Episcopal Churches and therefore they never commemorate any of such important dates such as Christmas, Good Friday etc. Therefore they never celebrate it publically. Even though it is a sad day, why do we call it as “Good” Friday? This is because, the event of death of Christ erased our inherited death and enabled us to live without death at least to those who accept Jesus as their saviour.
The crucifixion of Christ has taken place during the reign of the high priest Cai-a-phas in Jerusalem temple. ( Mat. 26:3,4; John 11:49 ) According the Roman history, it was during this period was from AD18 to AD36. Therefore the event must have taken place during that period.
Originally Pilate and his predecessor Governor Selduce were against Jews. It is mentioned that Selduce “mixed Jews’ blood in their offerings” shows his hard attitude towards Jews. That is why Jews wanted and awaitd a saviour to release them from Roman Kingdom. Roman Empire removed Selduce and appointed Pilate as Governor of Judea and instructed him to be soft towards Jews. That is why he did not antagonise Jews in their demand to crucify Jesus. The event took place during the days of Roman Governor Pontius Pilate who ruled Judea.( Mat. 27:11 ff., Mark 15:1Luke.23:24; John 18:31- 19: ff ). According to Roman history his rule was from AD26 – AD36. This says that the crucifixion took place in between AD26 to AD36.
When John, the Baptist is mentioned in Bible (Luke 13:1 ff), it is recorded that Pontius Pilate was governor of Judea during the 15th year of reign of Tiberius Caesar. More over Herod was the Tetrarch of Galilee while his brother Philip was the tetrarch of Iturae. Tiberius Caesar ruled his state in AD 29-36. This thin downs the date of Christ’s crucifixion.
Jesus started his public service as “Masiha” after his baptism at the age of 29 and after 40 days of lent in desert. Thereafter, he attended all the three ‘ Passover ’ celebrations in Jerusalem temple. and “spoke” to them (John 2:13; 7:14 and 11:55;). It was during the last Passover he was caught and crucified. Therefore it must be during the “Pessaha” of AD33.
The importance of the last “pessaha” (pass over) was that it was a day just before a ‘sabath’ day. Very rarely it happens so. It happened on April 7th AD30 and April 3, AD 33. Our observations fit with the option of April 3rd of 33 AD.
Moreover, Historians recorded that the “Red Moon” ( Sun sheds of its brightness as moon) effect was observed on April 3rd AD33 at 3 pm. Therefore it must be the crucifixion day and time. It must be on 3rd April, 33 AD at 3 PM.
The article borrowed a lot from the lecture of Rev. Fr.Thomas Olikkarott in his “You Tube” program
Uncle Dave
To explain orthodox faith
Q77 ദൈവ സൃഷ്ടിയെ അവരുടെ മരണത്തില്‍ നിന്നുള്ള വീണ്ടെടുപ്പു ദൈവത്തിനു ഒരു വാക്കാല്‍ കഴിയുമായി രുന്നില്ലേ ? അങ്ങനെ ദൈവപുത്രന്റെ കുരിശു മരണം ഒഴിവാക്കാമായിരുന്നില്ലേ ?
സൃഷ്ടിക്കാനുള്ള അധികാരം ദൈവം മറ്റാര്ക്കും കൊടുത്തിരുന്നില്ല. അത് ദൈവത്തിന്റെ അവകാ ശമാണ്. അല്ലെങ്കില്‍ സാത്താന്‍ ( വീണുപോയ സ്വര്ഗീ്യ ശക്തികളുടെ പിന്തുടര്ച്ച ക്കാര്‍ ) പുതു ജീവനുകളെ അവന്റെ വിഹാര രംഗമായ ഭൂമിയില്‍ സൃഷ്ടിക്കു മായിരുന്നില്ലേ ? സാത്താന്‍ ഒന്നിനെയും പുതുതായി സൃഷ്ടിക്കുന്നില്ല. പക്ഷെ ദൈവ സൃഷ്ടിയെ വികൃതക്കുക മാത്രമാണ് ചെയ്യുന്നത്.
ഉദാഹരണമായി ഒരു ചെടിയുടെ കാര്യം എടുക്കാം. അത് വളരുന്നതും പുഷ്പിക്കുന്നതും കായ കനികളില്‍ നിന്നും പുതിയ ചെടികള്‍ ഉണ്ടാകുന്നത് ദൈവ ഹിതമാണ് . വയലി ലെയും വനങ്ങളിലെയും പുഷ്പങ്ങള്‍ അവരുടെ സൌന്ദര്യം വ്യത്യാസമില്ലാതെ തലമുറകള്‍ക്കു പകരുന്നതും ദൈവഹിത പ്രകാരമാണ്. എന്നാല്‍ കൃത്രിമ മാര്ഗ ത്താല്‍ അവയെ വികൃതമാക്കി പുത്തന്‍ ചെടികളായി മാറ്റിയെടുക്കുന്ന രീതി സാത്തന്യമാണ്. അവ മനുഷ്യന്റെ വിജ്ഞാന പ്രഖ്യാപനമാണ്. അറിവിന്റെ വൃക്ഷഫലം ആദമിനെ ക്കൊണ്ട് ഭക്ഷിപ്പിച്ചതും ഇത്തരത്തിലുള്ള വൈകൃതം ദൈവസൃഷ്ടിയില്‍ വരുത്തി എടുക്കുവാനാ യിരുന്നു. ക്ലോണിഗും ടെസ്റ്റ് ട്യുബ് ബേബികളും ഇതിനുദാഹരണ ങ്ങള്‍ ആണ്. ദൈവത്തെപ്പോലെ ആകുവാന്‍ സാത്താന്‍ ഇവിടെ ശ്രമിക്കുകയാണ് ചെയ്യുന്നത്. സാത്താന്‍ വിലക്കുള്ള ഫലം തിന്നുവാന്‍ ഹവ്വയോടു ആദിയില്‍ പ്രേരണാവാഗ്ദാനം നല്കിയതും ഇതിനു തന്നെയാണ്. സൃഷ്ടികളില്‍ എല്ലാം സാത്താന്‍ ഈ വികൃതികള്‍ ചെയ്തു ദൈവ സൃഷ്ടിയെ വിരൂപമാക്കി, മരണം ഉറപ്പാക്കി സാത്താന്ന്യ സന്താനങ്ങളുടെ എണ്ണം കൂട്ടി.
ആ പഴയ പാമ്പ്. മലകളും നദികളും വിരൂര്പമാക്കി പട്ടണങ്ങള്‍ പണിതു. ആദാമ്യ സന്താനങ്ങള്‍ ദൈവ സങ്കല്പ്പംത്തില്‍, കൃഷിചെയ്തും മൃഗപരിപാലനം നടത്തിയും ഗ്രാമങ്ങളില്‍ (വയലില്‍) ജീവിച്ചു. കായേല്‍ ദൈവത്തില്നിനന്നു അകന്നപ്പോള്‍ പട്ടണത്തില്‍ പോയി വിവാഹിതനായി, സാത്തന്യ വഴി തേടി. അബ്രഹാം ദൈവഹിത പ്രകാരം കൂടാരങ്ങളില്‍ ജീവിച്ചപ്പോള്‍ അവന്റെ സഹോദര പുത്രന്‍ ലോത്ത് സോദോമിലും ഗോമോറായിലും നാഗരികത തേടി. സാത്താന്യ വൈകൃതങ്ങളാണ് നാം ഈ കാണുന്നതെല്ലാം. നഗരങ്ങളും പട്ടണങ്ങളും സാത്താന്‍ അധിവസിക്കുന്ന അവന്റെ സൃഷ്ടികളാണ് എന്നര്ഥം.. സാത്താന്‍ യേശുവിനെ പരീക്ഷിച്ച നാളില്‍ അവന്‍ വിവിധ നഗരങ്ങളെയും അതിന്റെ അധികാരങ്ങളെയും അവന്റെതായി അവ കാശപ്പെടുന്നുണ്ട്. കര്‍ത്താവ് ആ അവകാശ വാദത്തെ എതിര്ത്തിനല്ല. ദൈവസൃഷ്ടിയെ (കല്ലിനെ) രൂപ ഭേദം വരുത്തി അപ്പമാക്കാന്‍ പറഞ്ഞപ്പോള്‍ കര്ത്താവ് അവന്റെ ഉപദേശത്തെ നിരാകരിക്കുന്നു എതിര്ക്കു ന്നു. കര്ത്താവിന്റെ കുരിശു ചുമപ്പാന്‍ ഏല്പിക്കുന്നതും ഒരു ഗ്രാമ വാസിയെ (കുറേനക്കാരനായ ശീമോനെ) ആയിരുന്നു. നഗരമായ നസ്സറെത്തു വിട്ടു ഗ്രാമ പ്രദേശമായ ബെതലഹേം അവന്റെ ജനനത്തിനായി യേശു സ്വയം തെരഞ്ഞെടു ത്തതും അതുകൊണ്ട് തന്നെ ആയിരുന്നു. ഈശായി യുടെ മക്കളില്‍ ഇളയവനും ഗ്രമവാസിയും ആട്ടിടയനും ആയിരുന്ന ദാവീദിന്റെ വംശാവലിയില്‍ യേശു ജനിച്ചതും അതുകൊണ്ട് തന്നെ ആയിരുന്നിരിക്കണം.
സാത്താന്‍ വികൃതമാക്കിയെങ്കിലും അവയെല്ലാം ദൈവ സൃഷ്ടി ( ഊര്‍ജ്ജം ) തന്നെയാണ്. അത് വീണ്ടെടുക്കാനുള്ള മാര്ഗകമായി നമ്മുടെ കര്ത്താ വ് നമുക്ക് തന്ന ഉപദേശം “വീണ്ടും ജനന”മാണ്. ഇപ്പോള്‍ നമ്മുടെ ജനനം സാത്തന്യമാണ്. ദൈവപദ്ധതി പ്രകാരമുള്ള സൃഷ്ടിയായി രൂപന്തരപ്പെടുവാന്‍ നമുക്ക് വീണ്ടും ജനനം ആവശ്യമാണ്. അതെങ്ങനെ സാധ്യമാകും എന്ന് കര്ത്താ വ് തന്നെ നിക്കൊദീമോസ്സി നോട് പറയുന്നുണ്ട്. സത്താന്ന്യ ജീവിത മാര്ഗം ഉപേക്ഷിക്കുക, ജീവന്റെ അപ്പം ( വി. കുര്ബാാന ) സ്വീകരിച്ചു അവന്‍ നമ്മിലും നാം അവനിലും ആയിത്തീരുക. അപ്പോഴാണ് വീണ്ടും ജനനം സംഭവിച്ചു നാം മരണമില്ലാത്ത ദൈവ സൃഷ്ടി ആയിത്തീരുന്നത്.
വിശുദ്ധ കുര്ബാന സ്വീകരിച്ച ശേഷം നാം വീണ്ടും ജനിച്ചിരിക്കുന്നു എന്ന ബോധം നമുക്കുണ്ടാകണം. യേശുവിനെപ്പോലെ പരസ്പരം സ്നേഹിക്കേണം. സഹോദരന്മാരോട് കരുണയും ദയയും ഉണ്ടാകേണം. സ്വാര്ത്ഥ്ത വെടിയണം. എങ്കില്‍ നമുക്ക് സ്വര്ഗീയാ നുഭവം ( മരണമില്ലാത്ത അവസ്ഥ) നമുക്ക് ഉണ്ടാകും. മരണം എന്നാല്‍ ആത്മീയ മരണം ആണെന്നും മറ്റും സഭാ നേതൃത്വം നമ്മെ പഠിപ്പിക്കുന്നത് അവരുടെ വാദങ്ങള്‍ ന്യയീകരിക്കുവാനാണ്. എന്നാല്‍ ഒരൊറ്റ മരണമെയുള്ളൂ. അത് ഭൌതീകമരണം തന്നെ. ആദ്മീയ മരണം ആദാമ്യകാലത്തേ സംഭവിച്ചുകഴിഞ്ഞു.
ആയതിലാണ് ജീവദായകന്‍ ഭൂമിയില്‍ ജനിക്കാന്‍ കാരണവും. ആദത്തിന്റെ മൂക്കില്‍ ഊതിനല്കിയ ആത്മ ദാനം ജീവപ്രദമായ ശരീരം നമുക്ക് നല്കി പൂര്ത്തീ കരിച്ചു. വീണ്ടും ജനനത്തിനു ആവശ്യമായ സ്വര്ഗീയ അപ്പം ഭൂമിയില്‍ നമ്മുടെ ഇടയില്‍ ദാനമായി അങ്ങനെ യേശു എത്തിച്ചു നല്കി്. അതിനായി സ്വര്ഗീയനായവന്‍ ഭൌമീകനായി ജനിക്കേണ്ടിവന്നു. നമുക്കായി അവന്റെ ശരീരം വീതിച്ചു നല്കിയതും അവന്റെ മരണമായ മഹാ ബലിയില്‍ തന്നെ സ്വയം ഹോമിക്കേണ്ടി വന്നതും ആയതിനാലാണ്.
Q- Was it not possible by God to retrieve human by just a word? What was the necessity of his reincarnation as a human being and subsequent death on cross?
The sole authority of creation was with God always. He never passed this authority to any- one else. God created everything in the universe in its perfectness without a physical death. Therefore God’s creations never die or perish. The Satan never tried to create anything new because he cannot do it. But he perverted God’s creations which were already present in the universe or on earth.
We can take an example of a flowering plant. It grows , flowers and yields seeds and propagate its generation as designed by its creator. This flow of occurrences will not change as generations pass without any change in its design, shape, smell and colour of the flower or seed. This happens in the green fields, forest or in flower pots in our house gardens. Now a days we discovered methods to alter the plant as per our wish to yield better flowers and leaves using our intellectual techniques. This is what Satan started in Eden to pervert Gods creation. He taught Adam the technique to create new generation of his own against the will of God. Adam and Eve disobeyed their creator and acquired death on them knowingly. This was against the plan of God to allow Adam to live forever.
Even though perverted, all the creations we see on earth are different forms of God’s energy. Therefore God wanted to retrieve them by offering them ever lasting life without a death. Even though all births on earth are planned by Satan for his convenience, God wanted us to have a rebirth in God’s abode to return to the original image that he has given us earlier. Jesus explains this to Nichodemos how it is possible. Leave everything which belongs to Satan and take a Rebirth in Christ by accepting his life-giving body which He offered us free. Grow in him further by rejecting Satan’s wealth, power, position and selfishness. When we are reborn, we will be like Christ; selfless, no aptitude for wealth extending love for all fellow creatures on the earth.
God send his only Son on earth as an ordinary human being under his plan for retrieval of his lost creations from Devil. He took his incarnation as an ordinary man, suffered for our sins. But since he is God himself, he resurrected from death. Jesus gave us a method for eradication of death from us. This is considered as ‘victory over death’. He set an example for us to make us understand how we should live as ideal Adam forever. When we are re-born we will receive an everlasting life similar to that of Jesus. No death can engulf us. But we never get rebirth in Jesus by just claiming to have received it. We receive holy qurbana, the life giving manna, in vein if we sin again and again. God gives us prolonged life and gives chance for rebirth in Him. We sinned against god and kept ourselves away from him always till he offered himself to us. Now it is our need to have everlasting life. God gave us a way for acquiring the original image by coming down on earth as a man.
ഖ-ദൈവം സാത്തനെയും അവന്റെ സേനകളെയും എന്ത്കൊണ്ട് നശിപ്പിക്കുന്നില്ല.?
ദൈവം സര്വവ്യാപിയാണ് . അവന്‍ അവന്റെ സൃഷ്ടികളില്‍ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനായി പിതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുന്നത്. ആകാശവും (പ്രപഞ്ചവും) അതില്‍ സൃഷ്ടിക്കപ്പെട്ട സകലത്തിലും അവന്‍ നിറഞ്ഞിരിക്കുന്നു. അവന്റെ ഊര്ജ്ജ്പ്രവാഹമാണ് നാം സൂര്യന്മാരായും, നക്ഷത്രസമൂഹങ്ങളായും അതിലുള്ള സകല ജീവജാലങ്ങളായും കാണുന്നത്. സൃഷ്ടിയില്‍ അവന്‍ അവയ്ക്ക് നല്കിജയ ഊര്ജംാ കൊണ്ടാണ് അവ ഇപ്പോഴും ചലിക്കുന്നതും ജീവിച്ചിരിക്കുന്നതും. കോടാനുകോടി വര്ഷ്ങ്ങളായി അണുവിട മാറാതെ എല്ലാ ദൈവ നിര്ദേ ശങ്ങളും പാലിച്ചു കൊണ്ട് അവയെല്ലാം ഇപ്പോഴും ചലിക്കുന്നു. അവയിലൊന്നു പോലും മരിച്ചു പോകുന്നില്ല. അവയിലൊന്നു ആരെങ്കിലും വികൃതമാക്കിയാല്‍ ദൈവം അതിനെ വീണ്ടെടുക്കുന്നു.. ‘ആരെങ്കിലും’ എന്നുദ്ദേശിച്ചത് സാത്താനെ തന്നെയാണ്.
ഭൂമിക്കു ആവശ്യമെന്ന് അവനു തോന്നിയ സകലത്തെയും അവന്റെ സര്ഗാ.ത്മ ശക്തിയാല്‍ അതിന്റെ പൂര്ണവതയില്‍ സൃഷ്ടിച്ചു. എല്ലാം ഭംഗിയായും പൂര്ണ്മായും അവന്‍ സൃഷ്ടിക്കുകയും അവയെ അവന്റെ പരിശുധാത്മാവ് പരിപാലിക്കയും ചെയ്തു പോരുന്നു. ദൈവത്തിന്റെ സൃഷ്ടികളില്‍ ഒന്നും നശ്വരം ആയിരുന്നില്ല. എന്നെന്നും ജീവിക്കുന്നവ ആയിരുന്നു. നശിച്ചു പോകുന്നതൊന്നും ദൈവം സൃഷ്ടിക്കയില്ല. ദൈവം ജീവന്റെ ഉറവിടം ആകുന്നു. ഒന്നിന്റെ ആഹാരമായി മറ്റൊന്നിനെ അവന്‍ സൃഷ്ടിച്ചിരുന്നില്ല. സൃഷ്ടിച്ഛവയെല്ലാം പൂര്ണമതയില്‍ ആണ് അവന്‍ സൃഷ്ടിച്ചത്. പക്ഷികളെ അവന്‍ അവയുടെ മുട്ടകളില്‍ നിന്നുമോ മരങ്ങളെ അവയുടെ വിത്തുകളില്‍ നിന്നുമോ അല്ല അവന്‍ സൃഷ്ടിച്ചത്. മാലാഖമാരുടേയും മനുഷ്യരുടെയും കുഞ്ഞുങ്ങളില്‍ നിന്നല്ല അവന്‍ അവയെ സൃഷ്ടിച്ചത്. അവയെ അവയുടെ പൂര്ണംതയിലാണ് ദൈവം സൃഷ്ടിച്ചത്. അവക്കു അവന്‍ മരണം നിശ്ചയിച്ചിരുന്നില്ല. ആയതിനാല്‍ ആഹാരവും നീഹാരവും അവയ്ക്ക് ആവശ്യമായിരുന്നില്ല. എന്നാളും ജീവിക്കാനുള്ള സൃഷ്ടികളായിരുന്നു അവയെല്ലാം.
സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ രൂപത്തിലും അവന്റെക ദിവ്യരൂപം പ്രതിഫലിപ്പി ക്കുന്നതും ആയിരുന്നു. അവകളില്‍ അവന്റെ “സ്തുതികള്‍” ( മഹത്വം ) എന്നും നിറഞ്ഞിരുന്നു. സൃഷ്ടാവിന്റെ “പ്രതിരൂപ”ത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെങ്കില്‍ മനുഷ്യന്‍ പൂര്ണനും ദൈവമഹത്വം പ്രകടിപ്പിക്കുന്നവനും ആയിരുന്നിരിക്കണം. “പ്രതിരൂപം” എന്നത് തര്ജ്ജുമയില്‍ അല്ലെങ്കില്‍ മനസ്സിലാക്കിയതില്‍ വന്ന പിശകാണ്. ദൈവം അരൂപി ആയിരിക്കുന്നതിനാല്‍ അവനെങ്ങനെ അവന്റെ പ്രതിരൂപത്തില്‍ അവന്റെ സൃഷ്ടിയെ മെനയും ? അവന്റെ രൂപം അവന്റെ സ്വഭാവങ്ങളാണ്. സ്നേഹം, കരുണ, ദയ , സഹിഷ്ണുത , സഹോദരത്വം തുടങ്ങിയവ എല്ലാം ദൈവ രൂപമാണ്. അവന്റെ സൃഷ്ടികളില്‍ അവന്‍ പ്രതിഷ്ടിച്ചത് ഈ സ്വഭാവങ്ങളാണ്. അഭൌമികരായ മാലഖമാരില്‍ ഇപ്പൊഴും ഈ സ്വഭാവങ്ങള്‍ തുടരുന്നു താനും. മനുഷ്യരെന്നല്ല, ഭൂമിയിലെ സകല സൃഷ്ടികളും തുടക്കത്തില്‍ അങ്ങനെ തന്നെ ആയിരുന്നിരിക്കണം. അതുകൊണ്ടു തന്നെയാണ് സൃഷ്ടിക്കു ശേഷം “എല്ലാം നല്ലത്” എന്ന് അവന്‍ ആസ്വദിച്ചതും.
ദൈവ സൈന്യങ്ങളില്‍ ഒമ്പത് ഗണങ്ങളുള്ള മാലാഖമാരേ കൂടാതെ പത്താമത്തെ ഗണമായി മനുഷ്യരെ സൃഷ്ടിച്ചതില്‍ മാലാഖമാരില്‍ ഒരു “വലിയ” വിഭാഗം ദൈവത്തോട് മറുതലിക്കയും മുകളില്‍ പറഞ്ഞ ദൈവ സ്വരൂപത്തില്‍ നിന്നും വ്യതിചലിക്കയും ചെയ്തു, അങ്ങനെ കോപം, അഹന്ത, അധികാരം, പ്രതാപം , കൃതഗ്നത തുടങ്ങിയ സാത്താന്യ സ്വഭാവം പ്രകടിപ്പിക്കയും ചെയ്തതിനാല്‍ അവരുടെ പദവിയില്‍ നിന്നും വീണുപോകയും മരണത്തിനു സ്വയം വിധിക്കപെടുകയും ചെയ്തു. അസംഖ്യങ്ങളായ വീണുപോയ മാലാഖ മാര്ക്ക്ി ഒരേ ഒരു ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയിലെ ദൈവത്തിന്റെ സൃഷ്ടുകളെയെല്ലാം മരണമുള്ളവരാക്കുകയും വീണു പോയ തങ്ങളോടു കൂടെ ചേര്ത്ത് ദൈവത്തിനു ശത്രുക്കളാക്കി തീര്ക്കരയും ചെയ്യുക എന്നത്.
ഭൂമിയിലെ മനുഷ്യര്‍ ഉള്പ്പെീടെയുള്ള ജീവജാലങ്ങള്‍ എല്ലാം പെരുകി ഭൂമി നിറയാന്‍ ദൈവം അവര്ക്ക് അനുവാദം കൊടുത്തിരുന്നു. അവര്‍ ദൈവ പദ്ധതി പ്രകാരം സൃഷ്ടിക്കുന്ന പുതു തലമുറയും മരണമില്ലാത്തവ ആയിരുന്നു. കാരണം, വിത്തും ഫലവും ഓരോന്നിനും നല്കിമ അവകള്‍ മറ്റുള്ള ജീവജാലങ്ങള്ക്വ ആഹാരമായും പ്രത്യുല്പാദന മാര്ഗ്മായിരുന്നതും ദൈവ പദ്ധതി ആയിരുന്നു. ഇത് പണ്ടേയുള്ള ദൈവ പദ്ധതി ആയതിനാലാണ് സൃഷ്ടിയില്‍ അവയെ ആണും പെണ്ണുമായി സൃഷ്ടിച്ചത്. മനുഷ്യന്റെ കാര്യവും വിഭിന്നമായിരുന്നില്ല.
മരണം വരിച്ച മാലാഖമാര്‍ ഭൂമിയിലെ സകല ജീവജാലങ്ങളിലും അവരുടെ മക്കളെ ജനിപ്പിച്ചു അവരെപ്പോലെതന്നെ മരണമുള്ള ഒരു സമൂഹമായി ഭൂമിയിലുള്ള സകലത്തെയും പരിവര്ത്ത നം ചെയ്തു. ഭൂമിയില്‍ ജനിക്കുന്നത് എല്ലാം മരണുള്ളതാക്കി ദൈവ സങ്കല്പ്പിങ്ങളെ ശിഥിലീകരിച്ചു. അങ്ങനെ ഭൂമി ദൈവതേജസ്സില്‍ നിന്നു അകന്നുപോയി. വീണുപോയ മാലാഖമാരേയും അവരുടെ മക്കളായ ഭൌമീക മക്കളെയും നശിപ്പിച്ചു കളയാന്‍ ദൈവത്തിനു സാധ്യമായിരുന്നു കാരണം അവന്‍ അജയ്യനും, സര്വക ശക്തനും ആയിരുന്നു. എന്നാല്‍ ഇവയെല്ലാം അവന്റെ മക്കള്‍ ( ഊര്ജംി ) ആയിരുന്ന തിനാലും അവയെ വീണ്ടെടുക്കാന്‍ അവനു കഴിയുമായിരുന്നതിനാലും സര്വ്നാശം ഉടന്‍ അവര്ക് നല്കിെയില്ല.
ഇവരുടെ വീണ്ടെടുപ്പിനുള്ള പദ്ധതിപ്രകാരമാണ് ആദമിനെ സൃഷ്ടിച്ചതും പുത്രന്‍ തമ്പുരാന്‍ അവന്റെ ഒരു സൃഷ്ടിയുടെ വംശാവലിയില്‍ കാലത്തികവില്‍ മനുഷ്യാവതാരം ചെയ്തതും. അവന്‍ ഒരു സാധാരണ മരണമുള്ള മനുഷ്യനായി ഭൂമിയില്‍ ജനിക്കയും മരണം അനുഭവിക്കയും ചെയ്തു. എന്നാല്‍ അവന്‍ ഉയിര്ത്തെ ഴുന്നെറ്റു ദൈവപുത്രന്‍ എന്ന് പ്രഘോഷിക്കയും ചെയ്തു. അവന്‍ അവന്റെ മനുഷ്യാവതാരത്താല്‍ നമുക്ക് രക്ഷയുടെ മാര്ഗംക നല്കി. മരണത്തെ ജയിക്കാനുള്ള മാര്ഗംഷ പ്രാവര്ത്തിതകമാക്കി തന്നു.
Why God does not destroy devil and his army?
God is Omnipresent. He displays his presence in all his creations. That is why we are taught that he is Omnipresent in all objects of heaven and earth. All heavenly bodies like sun(s) and stars are made out of the flow energy from him. All the celestial bodies move in their appointed orbits in the universe. They cannot be destroyed or distorted by any destructive power like that of devil.
God created everything required for the everlasting existence of the universe when he created them. His Holy Spirit protects these creations so that they remain everlasting. God cannot create anything which is perishable. He created them with complete perfectness. He did not create birds from their eggs. Neither He created plants from their seeds nor did He create Man from his offspring. He created everything in its perfectness and fulness. He never wanted his creations to die but wanted them to live for forever.
He created all the creations in his image. As we imagine it is not alone in the case the Man on earth. But it is true for all creations living or nonliving. Everything was created in his image. We assume that God has his shape similar to that of Man and vice versa. The word “image” as referred in Holy Bible, is not representing the shape. His “image” is referred as quality factors like love, sympathy, empathy, tolerance, brotherhood etc. God gave us his image just because we are raised to a status next to that of angels in his heavenly hosts. When God completed his creations on earth he found it “best and perfect”.
When God created Man and admitted him in his heavenly hosts as 10th group, a large number of angels of different category rebelled against God because of jealousy. They wanted to create their own group to fight against God and his supremacy. This was a sin against their creator and caused death for them. Therefore they automatically acquired mortality. Any- thing mortal cannot remain in heaven and therefore got “out casted” from it. The fallen angels were later known as devils. They were allowed to occupy the earth. They started corrupting the inhabitants of earth to increase their might in number. The result is that the ever living earthly beings acquired death similar to that of fallen angels. To overcome immediate death, devil planed generation-propagation by creation of their offspring. This was extended over every organism including human being in a new method other than that in god’s plan. That is how Devil captured the earth. Never think that God lost the earth forever and lost the fight against devil. God is Omnipotent and no power in the universe can win over him. God has other plans to retrieve the earth from devil.
Q-76 സഭാ അധ്യക്ഷന്മാരുടെ കല്പനകള്‍ വായിക്കുമ്പോള്‍ നാം എന്തിനാണ് മെഴുകുതിരി കത്തിച്ചു പിടിക്കുന്നത് ?
നമ്മളുടെത് ഒരു അപ്പോസ്തോലിക സഭയാണ്. ശ്ലൈകീക കീഴ്വഴക്കങ്ങളും ശ്ലൈകീക ഉപദേശ ങ്ങളും നമുക്ക് നിയമമാണ്. ബൈബിളിലെ സുവിശേഷ ങ്ങളും പൌലോസ് മുതല്‍ പത്രോസ് വരെയുള്ള ശ്ലീഹന്മാരുടെ ഉത്ബോധന ങ്ങളും നമുക്ക് നിയമങ്ങളും, അനുസരിക്കുവാന്‍ ബാധ്യതയുള്ളതും ആണ്. ബൈബിളില്‍ ഉല്‍പ്ത്തിെയിരിക്കുന്ന ഈ ഉത്ബോധനങ്ങള്‍ ആദ്യ സഭയുടെ തെറ്റിക്കാന്‍ പാടില്ലാത്ത ഉപദേശങ്ങള്‍ ആകയായാല്‍ ആദിമ സഭ അവയെ ബഹുമാനി ക്കുകയും ശ്രദ്ധിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ഇവ ബൈബിളില്‍ ചേര്‍ത്തത്.
അഞ്ചാം നൂറ്റാണ്ടില്‍ ബൈബിള്‍ അതിന്റെ ഇന്നുള്ള രൂപം പ്രാപിക്കുമ്പോള്‍ ഈ സുവിശേഷങ്ങളും ലേഖനങ്ങളും ബൈബിളില്‍ ചേര്ത്തു . സഭ പിന്നെയും വളര്ന്നു കൊണ്ടിരുന്നു, വ്യാപിച്ചു കൊണ്ടിരുന്നു. വിശ്വാസ പ്രമാണവും പിന്നുള്ള ഉത്ബോധനങ്ങളും ബൈബിളില്‍ ചേര്ക്കാ ന്‍ കഴിഞ്ഞില്ല. എന്നാല്‍ അവയെല്ലാം സഭാ ചരിത്രത്തില്‍ ഇന്നും നിലനില്ക്കുിന്നു. ഇവകള്‍ ബൈബിളില്‍ ഇല്ല എന്ന കാരണം കൊണ്ട് ഈ പ്രബോധങ്ങള്‍ സഭയുടെ നിയമങ്ങള്‍ അല്ലാതാ കുന്നില്ല. തലമുറകള്‍ കഴിയുമ്പോഴും സഭ നിലനിന്നിരുന്നു. ഇപ്പോഴും നിലനില്ക്കുന്നു.
ശ്ലൈഹിക അധികാരമുള്ള സഭാ നേതാക്കന്മാര്‍ ലേഖനങ്ങളാല്‍ സഭയെ ഉപദേശിച്ചു പോന്നു. അവയെല്ലാം സഭയുടെ ഉപദേശങ്ങളും കീഴ്വഴ ക്കങ്ങളും ആയി ത്തീര്ന്നുു.
വിശുദ്ധ കുര്ബാനയില്‍ എവന്ഗേലിയോന്‍ വായിക്കുമ്പോള്‍ നാം രണ്ടു മെഴുകുതിരികള്‍ കത്തിച്ചു പിടിക്കുന്നു. ബൈബിള്‍ തുറന്നുവെച്ചാല്‍ രണ്ടു മെഴുകുതിരികള്‍ കത്തിച്ചു പിടിക്കേണ്ടതാണ്. കര്ത്താ്വിന്റെ വചനങ്ങളോടും ഉപദേശങ്ങളോടും ഉള്ള ബഹുമാനാര്ഥനമാണ് ഇങ്ങനെ ചെയ്യുന്നത്.
അപ്പോസ്തോല പ്രവര്ത്തി കള്‍ ( ഭൂവിലശ്ശേഷം...) വി. പൌലോസിന്റെ ലേഖനകള്‍ വായിക്കുമ്പോഴും ( പൗലോസ് ശ്ലീഹാ...) നാം ഇത് ചെയ്യാറുണ്ട്.
ഈ തലമുറയിലെ സഭ പിതാക്കന്മാര്‍ ഇന്നുള്ള സഭയെ നയിക്കുന്ന, ഉപദേശിക്കുന്ന ശ്ലൈഹിക അധികാരമുള്ളവരാകയാല്‍ അവരുടെ കല്പ്പ നകളും ബൈബിളിലെ ലേഖനങ്ങളെപ്പോലെ ബഹുമാനിക്ക പ്പെടേണ്ടതാകയാല്‍ അവ വായിക്കുമ്പോള്‍ മെഴുകുതിരി കത്തിച്ചു പിടിക്കുന്നു.
Q75 വിശുദ്ധ കുര്‍ബാനയുടെ തൂയോബോ എപ്പോഴാണ് എന്തിനാണ് നടത്തുന്നത് ? Pulivelil Koshy, Vadasserikkara.
തൂയോബോ, വി.കുര്ബാനയുടെ തയ്യാറെടുപ്പ് ശുശ്രൂഷയാണ്. അത് കുര്‍ബാന പരസ്യമായി തുടങ്ങുന്നതിനു മുമ്പേ നടത്തപ്പെടുന്ന ഒരുക്ക ശുശ്രൂഷയാണ്. മറയിട്ടു രഹസ്യമായി പുരോഹി തനും പ്രധാന ശ്രുശ്രൂഷകനും കൂടിയാണ് അത് നടത്തുന്നത്. നീണ്ട പ്രാര്ത്ഥനകള്ക്ക് ശേഷം അള്ത്താരയില്‍ അപ്പവും വീഞ്ഞും തയ്യാറാക്കി വെക്കുന്നതും, പുരോഹിതന്‍ സ്വയം അംശവസ്ത്ര ങ്ങള്‍ അണിയുന്നതും ഈ ശുശ്രൂഷയില്‍ തന്നെ യാണ്.
വി. കുര്ബാന നമ്മുടെ കര്ത്താ വിന്‍റെ ജീവചരിത്രം കൂടിയാണ്. അവന്റെ ജനനം മുതല്‍ രണ്ടാം വരവ് വരെയുള്ള കാര്യങ്ങള്‍ വിശദമായി ജനത്തെ വരച്ചു കാട്ടുകയാണ് പരസ്യ ശുശ്രൂഷയില്‍. കൂടാതെ ക്രിസ്തുവിനോടോത്തു നമ്മുടെ പാപപരിഹാര ബലി നടത്തുകയുമാണ് ഇവിടെ പുരോഹിതന്‍ ചെയ്യുന്നത്. മനുഷ്യ കുലത്തിന്‍റെ രക്ഷണൃ പ്രവര്ത്തനം കര്ത്താവ് ആരംഭിച്ചത് ബെതലഹേമ്മിലെ തന്‍റെ ജനനത്തോട് കൂടി യല്ലായിരുന്നു. ആദാമ്യപാപം മൂലം ജീവന്‍ നഷ്ടപ്പെട്ട ജനത്തിനു അത് തിരികെ നല്കുവാന്‍ പുത്രന്‍ തമ്പുരാന്‍ അന്ന് മുതല്‍ നടത്തിയ ശുശ്രൂഷയാണ് വി.കുര്ബാൂന. അതില്‍ പരസ്യ ശുശ്രൂഷ യേശുവിന്റെ ജനനത്തിനു ശേഷമുള്ള ചരിത്ര സംഭവങ്ങളില്‍ നമ്മെ പങ്കെടുപ്പിക്കുവാനും ഓര്മി പ്പിക്കുവാനും മാത്രമാണ്.
അതിനു മുമ്പേ മനുഷ്യാവതാരത്തെ കുറിച്ച് സ്വര്‍ഗത്തില്‍ നടന്ന ആലോചനകളും തയ്യാറെടുപ്പുകളും ആണ് തൂയോബോയില്‍ പട്ടക്കാരന്‍ ഓര്ക്കുന്നത്. തന്റെ മനുഷ്യാവ താരത്തിന്നായി “സ്വന്തം ജനത്തി”ന്റെ് തെരഞ്ഞെടുപ്പും, അവരുടെ മേല്‍ ദൈവത്തിന്റെ കാവലും, പരിരക്ഷയും, പ്രവാചകന്മാരുടെ ഉപദേശങ്ങളും മുന്നറിയിപ്പുകളും എല്ലാം ഇവിടെ പുരോഹിതന്‍ ഓര്ത്തു പ്രാര്ഥിക്കുന്നു. ദൈവത്തിനു പ്രീതികരമായ ബലിവസ്തുക്കള്‍ ബലിപീഠത്തില്‍ ഉചിതമായി വെക്കുന്നത് ഈ ശ്രുശ്രൂഷയിലാണ്. ബലി വസ്തുക്കളായി ഉപയോഗിക്കുന്ന ഗോതമ്പ് മണികളെയും, വീഞ്ഞ് ഉണ്ടാക്കിയ മുന്തിരി കുലകളെയും, എണ്ണ നല്കിയ ഒലിവു വിത്തുകളെയും, നമ്മുടെ പൂര്‍വ (പഴയ നിയമ ) പിതാക്കളെയും ഈ ശുശ്രൂഷയില്‍ ഓര്ക്കു്ന്നു.
പരസ്യ ശുശ്രൂഷയ്ക്ക് ശേഷം, കര്ത്താ വിന്റെ രണ്ടാം വരവില്‍ ഉണ്ടാകാനിരിക്കുന്ന ജനത്തിന്റെ ന്യായവിധിയില്‍ അവര്ക്കാ യി മധ്യസ്ഥ പ്രാര്ഥന കൂടി പുരോഹിതന്‍ നടത്തുന്നുണ്ട്.
Q-74 വി. അള്‍ത്താരയില്‍ ധൂപം അര്പ്പി ക്കുന്നത് ദൈവത്തിനു ആണ് എന്ന് സമ്മതിക്കുമ്പോള്‍, നാം എന്തിനാണ് വിവിധ ദിക്കുകളിലേക്കും സകല ജനത്തിനും ധൂപം വീശുന്നത് ?
ദൈവം അള്ത്താരയില്‍ ഒതുങ്ങിയിരിക്കുന്നവനല്ല. ദൈവം സര്‍വ വ്യാപിയാണ്. സകലതും അവന്‍റെ ശക്തിയാല്‍ സൃഷ്ടിക്കപ്പെട്ടു. അവയി ലെല്ലാം അവന്‍ വ്യാപരിക്കുന്നു. തൂണിലും തുരുമ്പിലും അവനുണ്ട്. ആകാശവും ഭൂമിയും അവന്‍ നിറഞ്ഞി രിക്കുന്നു.
മനുഷ്യന് വ്യക്തിത്വം ഉണ്ടെങ്കിലും അത് ദൈവ ത്തിന്‍റെ വ്യക്തിത്വത്തിന് തുല്യമല്ല. അവന്റെ വ്യക്തിപ്രഭാവം നമുക്ക് വിഭാവനം ചെയ്യാന്‍ പോലും സാധ്യമല്ല. എന്നാല്‍ നമുക്ക് ദൈവസ്വഭാവത്തിന്റെ ഒരു നുള്ള് അംശം ഉള്‍ക്കൊ ള്ളാന്‍ കഴിയും. അപ്പോഴാണ് നാം അവനി ലും അവന്‍ നമ്മിലും വസിക്കുന്ന അവസ്ഥ ഉണ്ടാകു ന്നത്. ആദി സൃഷ്ടിയില്‍ ദൈവം നമ്മില്‍ വസിച്ചിരു ന്നുവെങ്കിലും സാത്താന്ന്യ ഇടപെടല്‍ കാരണം അവന്റെ സൃഷ്ടികളെല്ലാം അവനില്‍ നിന്നു അകലുകയും മരണത്തെ അവകാശമാക്കുകയും ചെയ്തു. അങ്ങനെ മരിക്കുന്നവര്‍ എന്നേക്കും ഇല്ലാതായി തീരുന്നു. എന്നാല്‍ ദൈവിക സ്വഭാങ്ങള്‍ അല്പമെങ്കിലും ഉള്ള ഒരുത്തനും ഇല്ലാതായി തീരുന്നില്ല.
കരുണ ദൈവ സ്വഭാവാത്തില്‍ ഒന്നാണ് എന്ന് ഈയിടെ വി. മാര്‍ പാപ്പാ പ്രസ്താവിക്കയുണ്ടായി. നമുക്ക് കരുണ നമ്മോടു തന്നെ ഉണ്ടാകണം. സ്വന്തം ആത്മാവിനെ ധ്വംസിക്കുന്ന ഒന്നും നാം ചെയ്യരുത്. നമുക്ക് കരുണ സഹോദരമാരോടും സഹജീവിക ളോടും ഉണ്ടാകണം. എന്നാലെ അവകള്ക്കു നമ്മോടൊത്ത് ജീവിക്കാനാവൂ.
അങ്ങനെ ജീവിക്കുന്നവരുടെ സമൂഹമാണ് വി. സഭ. വി. കുര്ബാനയില്‍ പങ്കെടുക്കുന്നവര്‍ മുഴുവന്‍ ജീവിച്ചിരിക്കുന്നവരുടെ സമൂഹമാണ്. അതില്‍ വാങ്ങിപോയവരും, ജീവനോടിരിക്കുന്നവരും, വരുവാനിരിക്കുന്നവരും ഉള്‍പ്പെടും. അവരിലെല്ലാം ദൈവാംശം ഉണ്ട്. അവരിലെ ദൈവാമ്ശത്തിനാണ് വിശുദ്ധ ശുശ്രൂഷയില്‍ ധൂപം അര്പ്പി ക്കുന്നത്. ജനങ്ങളില്‍ വലതു വശത്ത് നില്ക്കു ന്നവര്‍ (പുരുഷന്മാര്‍) ഇന്നിന്റെ പ്രതിനിധികളും ഇടതുവശത്ത് നില്ക്കു ന്നവര്‍ (സ്ത്രീകള്‍) നാളെയുടെ പ്രതിനിധികളും അവരുടെ ഇടയിലുള്ള ഇടനാഴി വാങ്ങിപ്പോയവരേയും പ്രതിനിധാനം ചെയ്യുന്നു. ആ ദിക്കുകളിലെക്കെല്ലാം പുരോഹിതന്‍ ധൂപം അര്പ്പിക്കുന്നു. ധൂപം നമ്മുടെ നേരെ വീശുമ്പോള്‍ നാം കുരിശു വരയ്ക്കുന്നു. എന്നില്‍ ദൈവാശമുണ്ട് എന്നുള്ള സ്വയം സമ്മതമാണ് അത്.
Q-73 വി. കുര്ബാ്ന മൂടി വയ്ക്കുന്ന ശോശപ്പ ആകാശത്തെ യാണ് പ്രതിനിധീകരിക്കുന്ന തെന്ന് എന്റെ ഒരു ബന്ധുവായ പുരോഹിതന്‍ പറയുന്നു. പിന്നെ എങ്ങനെയാണ് അത് വി. മറിയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് സാര്‍ പറയുന്നത്. ? Thankachan Muruppel, Kannamkode
വി.ത്രോണോസ്സിന്‍റെ മേല്‍ കാസ്സാ പീലാസ്സക ളില്‍ അപ്പ വീഞ്ഞുകള്‍ പ്രാര്ഥധനയോടു ഒരുക്കി വച്ചു കഴിഞ്ഞു , പുരോഹിതന്‍ അവയെ ശോശപ്പ കൊണ്ട് മൂടുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ചൊല്ലുന്ന രഹസ്യ പ്രാര്ഥകനയില്‍ “മഹത്വ മുള്ളവന്റെ തേജസ്സുകൊണ്ടു ആകാശം മൂടിയിരിക്കുന്നു, അവന്റെ മഹത്വം സൃഷ്ടി മുഴുവനിലും നിഴലിക്കുന്നു ... “ എന്ന് തുടങ്ങുന്ന പ്രാര്ഥന കാരണമാവാം തങ്കച്ചന്റെ ബന്ധുവായ ആ പുരോഹിതന്‍ അങ്ങനെ പറഞ്ഞത്.
എന്നാല്‍ തുടര്ന്നുള്ള ചൊല്ലുകളില്‍ അത് ആകാ ശത്തെ മൂടിയ സ്വര്ഗീയ തേജസ്സയിട്ടും പ്രതിപാദിച്ചിരിക്കുന്നു. ആ സ്വര്ഗീ്യ തേജസ് മറിയമില്‍ വന്നതിനാല്‍ അവള്‍ യേശുവിനെ ഗര്ഭം ധരിച്ചു. ആയതിനാല്‍ കര്ത്താവിനെ പൊതിഞ്ഞു വച്ച ആ ആകാശം വി. മറിയം തന്നെയല്ലേ ? ഈ രഹസ്യ പ്രാര്ഥാനയില്‍ തന്നെ “ കന്യകയുടെ ഉദരത്തില്‍ കിളിര്ത്ത ...” യേശുവി നെയും ഓര്ക്കുന്നുണ്ട്.. തുടര്ന്ന് ധൂപകുറ്റിയില്‍ കുന്തിരിക്കം സ്വയം ഇട്ടുകൊണ്ട് പുരോഹിതന്‍ ചൊല്ലുന്ന പ്രാര്ധനയിലും [“ മറിയം എന്ന വരണ്ട ഭൂമിയില്‍ നിന്നും മുളച്ചുവന്ന ലോക സൃഷ്ടാവും ....” ] മാതാവിനെ സ്മരിക്കുന്നുണ്ട്. "ജലമില്ലാതെ വരണ്ട ഭൂമിയില്‍ കിളിര്ത്തു വന്ന രക്ഷയുടെ മരമാണ്, പുരുഷ സമ്പര്ക്കമില്ലാതെ വി.മറി യമില്‍ ജനിച്ച യേശു" എന്നാണു ഇവിടെ തുടര്ന്ന് ഓര്ക്കുന്നത്.
അനഫോരയുടെ തുടക്കത്തില്‍ ശോശപ്പ ഉയര്ത്തി ആഘോഷിക്കുമ്പോള്‍ നടത്തുന്ന രഹസ്യ പ്രാര്ഥ്നയില്‍ “ ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങല്കു വേണ്ടി പന്ത്രണ്ട് നദികള്‍ ഒഴുക്കികൊടുത്ത തീക്കല്‍ പാറ നീയാകുന്നു:.... ഞങ്ങളുടെ രക്ഷകന്റെ കബറില്‍ നിക്ഷേപി ക്കപെട്ട തീക്കല്‍ പാറയും നീ തന്നെയാകുന്നു ..” എന്ന് പുരോഹിതന്‍ ചൊല്ലുന്നുണ്ട്. ജലം നല്കിയ തീക്കല്‍ പാറയും, ഉയര്ത്ത യേശുവിനെ തന്ന തീക്കല്‍ പാറയായ കബറിടവും, ബലിമൃഗത്തെ നല്കിയ മരവും, എസ്തീറ നല്കിനയ മത്സ്യവും കന്യക മറിയത്തെ തന്നെ യാണ് ദൃഷ്ടാന്തി ക്കുന്നത്.
ആഘോഷത്തിന് ശേഷം മാറ്റി വയ്ക്കുന്ന ശോശപ്പ “അന്പുടയോനെ..” ക്ക് മുന്പ് ശുശ്രൂ ഷകന്‍ മടക്കി വക്കുന്നത് ശ്രധിച്ചിട്ടുണ്ടോ? ഇത് മറയത്തെ തന്റെ അമ്മയായി യോഹന്നാന്‍ ശ്ലീഹ സ്വീകരിക്കുന്ന രംഗമാണ് നാം ഓര്ക്കു ന്നത്.
മേല്പറഞ്ഞ കാരണങ്ങളാല്‍ ശോശപ്പ വി. മറിയത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന പ്രസ്താവനയാണ് കൂടുതല്‍ അനുയോഗ്യം.
Q72 ശവ ശരീരത്തില്‍ ശോശപ്പ ഉപയോഗിക്കു ന്നത് എന്തുകൊണ്ട് ? അത് വിശുദ്ധ കുര്ബാ്ന മൂടുന്ന തുണിയല്ലയോ ?
സുറിയാനി സഭയുടെ വിശുദ്ധ കുര്ബാന ആരാ ധനയും ബലിയും സ്തോത്ര വും ആകുന്നു. ഇത് ക്രിസ്തുവിന്‍റെ ജീവചരിത്രത്തിന്റെ ഓര്മ പ്പെടുത്തലും, ജീവദായകമായ ശരീര രക്തങ്ങള്‍ മാനവോധാരണത്തിന്നായി വിതരണം ചെയ്യുന്ന തിരുകര്മവും കൂടിയാണ്. കുര്ബാ നയ്ക്ക് ഉപയോഗിക്കുന്ന എല്ലാ സാധന സമഗ്രഹികളും പ്രതീകാത്മകങ്ങളാണ്. മദ്ബഹ സ്വര്ഗത്തെയും, ത്രോണോസ് ദൈവ സിംഹാസനത്തെയും അതില്‍ വെക്കുന്ന തബലേത്ത ദേവാലയത്തെ തന്നെ പ്രതിനിധാനം ചെയ്യുന്നു. അതിന്റെ മുകളില്‍ വെക്കുന്ന അപ്പവും വീഞ്ഞും കര്തൃ ശരീര രക്തങ്ങളാണ്. അവ മൂടി വെക്കുന്ന ശോശപ്പ ദൈവ മാതാവിനെയും പ്രതിനിധീക രിക്കുന്നു.
വിശുദ്ധ കുര്ബാന സ്വീകരിക്കുന്നവര്‍ കര്തൃ ശരീരാംശികള്‍ ആയി തീരുന്നു.. കര്ത്താ വ് അവരില്‍ വസിക്കുന്നതിനാല്‍ അവര്‍ കര്ത്താ വിന്റെ സഹോദരന്മാര്‍ ആയിത്തീരുന്നു. അ ങ്ങനെ വി. മറിയം അവരുടെയും അമ്മയായി തീരുന്നു. കര്ത്താവ് വസിക്കുന്ന മൃത ശരീരം വി. മറിയത്തെ പ്രതിനിധാനം ചെയ്യുന്ന ശോശപ്പ കൊണ്ട് പൊതിയുന്നതില്‍ വിശ്വാസ ധ്വംസനം ഇല്ല.
Click here to claim your Sponsored Listing.
Location
Category
Contact the school
Website
Address
Adoor
691523