Kerala Academy Northants

Kerala Academy Northants A Kerala Government Initiative

==കേരളപ്പിറവി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച്  നോർത്താന്റ്സ് അക്കാദമിയിലെ കുരുന്നുകൾ:ആട്ടവും പാട്ടുകളുമായി അധ്യയനത്തിന്  പ്...
02/11/2023

==കേരളപ്പിറവി ദിനത്തിൽ ആദ്യാക്ഷരം കുറിച്ച് നോർത്താന്റ്സ് അക്കാദമിയിലെ കുരുന്നുകൾ:ആട്ടവും പാട്ടുകളുമായി അധ്യയനത്തിന് പ്രൗഢ ഗംഭീര തുടക്കം==. കേരള ഗവണ്മെന്റിന്റെ മലയാളം മിഷൻ പദ്ധതിയുടെ ഭാഗമായി എവിടെയെല്ലാം മലയാളിയുണ്ടോ അവിടെല്ലാം മലയാളം എന്ന സന്ദേശവുമായി യുകെ യിലെ നോർത്തംപ്റ്റോണിൽ “കേരള അക്കാദമി നോർത്താന്റ്സ്” 2023-24 അധ്യയന വർഷത്തെ ക്ലാസുകൾക്ക് നവംബർ 1ന് Northampton St. Albans ഹാളിൽ കേരള പിറവിദിനത്തിൽ തുടക്കംകുറിച്ചു.

രജിസ്റ്റർ ചെയ്ത ഇരുപതോളം കുട്ടികൾ അവരുടെ രക്ഷിതാക്കളോട് ഒപ്പം വളരെയധികം ഭാഷാ തൃഷണയോടെയാണ് സ്‌കൂളിൽ എത്തിയത്. ആദ്യ ക്ലാസ്സ് മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറിയും, കവൻട്രി മലയാളം സ്കൂളിലെ പ്രധാന അദ്ധ്യാപകനും ആയ ശ്രീ. എബ്രഹാം കുര്യൻ നേതൃത്വം നൽകി. കുഞ്ഞുണ്ണി മാഷിന്റെ കവിതകളോടേ ആദ്യ ദിനം തന്നെ കുട്ടികൾക്ക് ഭാഷാ പഠനം ആസ്വാദ്യകരമാക്കി മാറ്റാൻ ശ്രീ. എബ്രഹാം കുര്യന് സാധിച്ചു.

ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കളും ക്ലാസുകൾ കേട്ടിരിക്കുകയും അവരുടെ സന്തോഷം അധ്യാപകരെ അറിയിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ ഒരു പഠനരീതിയാണ് മലയാളം മിഷൻ ഇതിനായി രൂപകല്പന ചെയ്തിട്ടുള്ളത്.

സ്കൂൾ ചെയർമാനും ലോക കേരള സഭ അംഗവും ആയ അഡ്വ. ദിലീപ് കുമാർ മാതാപിതാക്കളോടും വിദ്യാർത്ഥികളോടും ഈ അധ്യയന വർഷ ക്ലാസുകൾ സുഗമമായി നടത്തികൊണ്ടുപോകുവാൻ സഹകരണം അഭ്യർത്ഥിച്ചു.

സ്കൂൾ മാനേജർ ശ്രീ. ആന്റോ കുന്നിപറമ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാനും ലോക കേരള സഭാ അംഗവുമായ ശ്രീ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാന അധ്യാപിക മിസ്സ്‌ സൂസൻ ജാക്സൺ കുട്ടിക്കളുമായി നടത്തിയ ഇന്ററാക്ടീവ് സെഷൻ വേറിട്ട അനുഭവം സമ്മാനിച്ചു. അധ്യാപകരായ ശ്രീ. രമേഷ് കോൽക്കാട്ടിൽ രത്നദാസൻ, ശ്രീമതി. നിവി ദിലീപ് എന്നിവർ ഇന്ററാക്ടീവ് സെഷൻ കൂടുതൽ സർഗ്ഗത്മകമാക്കി.
ഒന്നിടവിട്ടുള്ള ബുധനാഴ്ചകളിൽ ആയിരിക്കും ക്ലാസുകൾ ഉണ്ടയിരിക്കുക. ഈ വർഷത്തെ അഡ്മിഷൻ നവംബർ 31 ന് അവസാനിക്കും എന്ന് സ്കൂൾ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ അറിയിച്ചു . കൂടുതൽ വിവരണങ്ങൾക്കു അഡ്വ. ദിലീപ് കുമാർ (07551912890), ശ്രീ ഡോൺ പോൾ (07411040440) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

https://www.britishmalayali.co.uk/news/BM020088
28/05/2023

https://www.britishmalayali.co.uk/news/BM020088

കേരള സര്‍ക്കാരിന്റെ കീഴില്‍ നോര്‍ത്താംപ്ടണ്‍ മലയാളം സ്‌കൂള്‍ നാളെ മുന്‍ മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാ....

കേരള സർക്കാരിന്റെ കീഴിൽ നോർത്താംപ്ടൺ മലയാളം സ്കൂൾ ഇ മാസം 28 ഞായറാഴ്ച മുൻ മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും...
26/05/2023

കേരള സർക്കാരിന്റെ കീഴിൽ നോർത്താംപ്ടൺ മലയാളം സ്കൂൾ ഇ മാസം 28 ഞായറാഴ്ച മുൻ മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും

ഇംഗ്ലണ്ടിന്റെ ഹൃദയ ഭാഗത്തുള്ള നോർത്താംപ്ടണിൽ മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കേരള അക്കാദമി നോർത്താൻറ്സ് എന്ന മലയാള ഭാഷാ സ്കൂളിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുൻ മന്ത്രി ശ്രീ ഗോവിന്ദൻ മാസ്റ്റർ ഇ മാസം 28-ാം തീയ്യതി ഞായറാഴ്ച വിപുലമായ പരിപാടികളോടെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളുടെയും മറ്റ് വിശിഷ്ടാതിഥികളുടേയും സാന്നിധ്യത്തിൽ നടത്തപെടും.
ലോക കേരള സഭാംഗവും കിങ്‌സ്‌തോർപ്പ് ടൗൺ കൗൺസിലറും ആയ അഡ്വ. ദിലീപ് കുമാർ ചെയർമാൻ ആയി, വെസ്റ്റ് ഹൻസ്ബറി പാരിഷ് കൗൺസിലർ ശ്രീമതി. സൂസൻ (പ്രധാന അധ്യാപിക)എന്നിവരടങ്ങുന്ന സമൂഹത്തിലെ വിവിധ മേഖലകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള ഒരു കൂട്ടം ആളുകൾ ചേർന്നുള്ള ഡയറക്ടർ ബോർഡ് ഈ മലയാളം സ്കൂളിനെ നയിക്കും. സമൂഹത്തിലെ വിവിധ മേഖലയിലുള്ള ആളുകൾ അധ്യാപകരായി പ്രവർത്തിക്കാൻ തയ്യാറായി വന്നിരിക്കുകയാണ്.

ഈ വർഷം ഇനിയും വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. സ്കൂൾ സുഗമമായി നടത്തുന്നതിന് നോർത്താംപ്ടൺ മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും മാനേജ്മെന്റ് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ദയവായി അഡ്വ. ദിലീപ് കുമാർ - 07551912890 , ശ്രീ ശരത് രവീന്ദ്രൻ - 07442519246 എന്ന നമ്പറിൽ ബന്ധപ്പെടുക.
Inauguration programme details;
From 6:30pm to 9pm
Venue:
St Albans church
Broadmead Avenue
Northampton
NN3 2RA

Address

Northampton

Telephone

+447442519246

Website

Alerts

Be the first to know and let us send you an email when Kerala Academy Northants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Kerala Academy Northants:

Shortcuts

Share

Category