11/10/2023
Bonny's Classroom
Educational videos, General studies, General Knowledge, English Grammar, Communicative English
11/10/2023
27/06/2023
ഇംഗ്ലീഷ് ഭാഷ പലർക്കും ഒരു കീറാമുട്ടിയായി തുടരുന്നതിന് ഒരു പ്രധാന കാരണം അതിൻറെ ഗ്രാമറിലുള്ള പരിചയക്കുറവാണ്. സാധാരണഗതിയിൽ ഒരു ചെറിയ ആശയം convey ചെയ്യാൻ ഗ്രാമർ അത്യാവശ്യമല്ലെങ്കിൽപ്പോലും കുറച്ചു വലിയ sentence എഴുതേണ്ടി വരുമ്പോഴോ സംസാരിക്കേണ്ടി വരുമ്പോഴോ ഈ അജ്ഞത ഒരു പ്രശ്നമായേക്കാം. എഴുത്ത് പല പ്രാവശ്യം വെട്ടിത്തിരുത്തിയും ആരോടെങ്കിലും സംശയം ചോദിച്ചും വളരെ പതുക്കെ ആയിപ്പോകാനും സംസാരം ഇടയ്ക്കു മുറിഞ്ഞു പോകാനും നിന്നു പോകാനും ആത്മവിശ്വാസം തകർന്നു പോകാനും ഒക്കെ പ്രധാന കാരണം എങ്ങനെയാണ് ഒരു sentence form ചെയ്യേണ്ടത് എന്നതിലെ അറിവില്ലായ്മയാണ്. ഇനി ഒരുവിധത്തിൽ ഒരു sentence form ചെയ്താൽ തന്നെ അതിൻറെ Tense ശരിയാണോ, ഉചിതമായ Prepositions ഏതൊക്കെ, ഒന്നിൽ കൂടുതൽ ആശയങ്ങൾ കൂട്ടിച്ചേർക്കേണ്ടി വരുമ്പോൾ ഉപയോഗിക്കേണ്ട അനുയോജ്യമായ Conjunctions ഏതൊക്കെ, വാക്യങ്ങൾ സുന്ദരമാക്കാനും കൂടുതൽ അർത്ഥപൂർണ്ണമാക്കാനും ഉപകരിക്കുന്ന Adjectives ൻ്റെയും Adverbs ൻ്റെയും ശരിയായ ഉപയോഗം എങ്ങനെ... ഇതൊക്കെ ഗ്രാമറിൽ വരുന്നതാണ്. Noun, Verb, Subject, Predicate തുടങ്ങിയവയുടെ definitions മാത്രമല്ല ഈ വ്യാകരണം എന്നു ചുരുക്കം.
സ്കൂൾ കരിക്കുലത്തിൻറെ ഭാഗമായുള്ള ഗ്രാമർ പഠനം പലർക്കും അത്ര രസകരമല്ലാതായിത്തീരാൻ ഒരു കാരണം നിർവ്വചനങ്ങൾക്കു കൊടുക്കുന്നത്രയും പ്രാധാന്യം പ്രായോഗിക പരിജ്ഞാനത്തിനു കൊടുക്കുന്നില്ല എന്നതാണ്. നിർവ്വചനങ്ങൾക്കും പ്രായോഗികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ട് നിത്യജീവിതത്തിൽ ഏറ്റവും അർത്ഥപൂർണ്ണമായും സുന്ദരമായും തെറ്റില്ലാതെയും എങ്ങനെ ഇംഗ്ലീഷ് പ്രയോഗിക്കാം എന്ന് പഠിപ്പിക്കുന്നതോടൊപ്പം Public Speaking Practice, Essay writing & Letter writing tips തുടങ്ങിയവയും ഈ കോഴ്സിലൂടെ നൽകുന്നു.
കുറെയൊക്കെ ഗ്രാമർ അറിയാവുന്നവർക്കു പോലും ബാലികേറാമലയായി നിൽക്കുന്ന സംഗതികളാണ് Passive Voice, Reported Speech, Phrase, Clause തുടങ്ങിയവ. ഇവയെല്ലാം രസകരമായി പഠിപ്പിക്കുന്നു. ഒപ്പം easy Vocabulary building tips, Idioms, Phrasal Verbs ഒക്കെയുണ്ട്..
വെറും രണ്ടുമാസം കൊണ്ട് നിങ്ങളുടെ കുട്ടിയെ ഒരു Language and Grammar Expert ആക്കിത്തീർക്കുന്നു.
പരീക്ഷകൾക്ക് മാർക്കു കൂടുതൽ വാങ്ങുക എന്നതോ നിത്യജീവിതത്തിൽ പഠിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നതോ - വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്തായിരുന്നാലും ആ ലക്ഷ്യങ്ങളൊക്കെ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഒരു കാര്യം കൂടി. ഗ്രാമറിലുള്ള അറിവ് ഇംഗ്ലീഷ് എന്ന വിഷയത്തിലുള്ള മാർക്കു മാത്രമല്ല മെച്ചപ്പെടുത്തുക. വ്യാകരണം നന്നായി അറിയുന്നതിന്റെ ഒരു ഗുണം വായിച്ചതു വീണ്ടും വായിക്കേണ്ടി വരാതെ ഒറ്റ വായനയ്ക്കു തന്നെ പെട്ടെന്നു മനസ്സിലാക്കുക എന്നതു കൂടിയാണ്. അതുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളിലുമുള്ള reading speed & comprehension speed വർദ്ധിപ്പിക്കാനും അങ്ങനെ അവയിലെല്ലാമുള്ള performance മെച്ചപ്പെടുത്താനും ഈ കോഴ്സ് സഹായിക്കും.
ഗൾഫിലും യൂറോപ്പിലും സ്കൂൾ വെക്കേഷൻ തുടങ്ങുന്നു. നാട്ടിൽ പോകുന്നില്ലാത്ത, നല്ല വെക്കേഷൻ ക്ലാസുകൾ ഏതൊക്കെ എന്ന് അന്വേഷിക്കുന്ന കുട്ടികൾക്ക് ഒരു സുവർണ്ണാവസരമാണിത്.
ഈയടുത്തായി UK യിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും ഒത്തിരി മലയാളികൾ കുടിയേറിയിട്ടുണ്ട്. അവരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്തതിന്റെ പേരിലുള്ള ആത്മവിശ്വാസക്കുറവു പരിഹരിക്കാൻ ഈ കോഴ്സ് ഒത്തിരി സഹായിക്കും.
ക്ലാസുകൾ ഓൺലൈൻ ആയതുകൊണ്ട് ലോകത്തിൻറെ ഏത് ഭാഗത്തു നിന്നും പങ്കെടുക്കാം.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഈ നമ്പറുകളിൽ വിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ആവാം.
+973 35968652
+973 35045442
21/06/2023
A course that will transform your child's future.
The main reason for English being difficult is the ignorance about grammar.
Confusion in grammar makes your writing slow, speaking even slower, less confident and error-filled.
Imagine how powerful your children's English would be if they are able to use the proper Tense, proper connecting words (Prepositions and Conjunctions), proper beautifying words (Adjectives and Adverbs) along with a thorough knowledge of Passive Voice and Parts of Speech!
We make your kids adept in the complete grammar that enhances their reading, writing, speaking and listening skills. Not only grammar but also great tips to fortify their word power, public speaking skills, essay writing skills... all come along.
Learning grammar certainly improves the marks in English as a subject, not only that, it enhances your child's comprehension, understanding and reading-speed of every other subject that he learns in school, which means he can learn more in less time.
In case you are in the GCC or in Europe where the summer vacation starts in July, and you are not travelling, this may be the best chance for your children to make use of the holidays. And it's designed in such a way that it doesn't spoil the fun of holidays, instead, amplifies it as a personality & leadership development training as well.
You can attend from anywhere in the world as the course is online.
For registration, please Call / WhatsApp
+973 35968652
+973 35045442
19/04/2023
New batches of both the courses commence next week.
Registration going on.
05/10/2022
വീട്ടമ്മമാരോടാണ്. പ്രത്യേകിച്ചു ഗൾഫ് രാജ്യങ്ങളിലുള്ളവരോട്.
കുടുംബ പ്രാരാബ്ധങ്ങൾ കാരണം ജോലിക്കു പോകാൻ കഴിയാത്ത, ഉള്ള ജോലി നിർത്തി വയ്ക്കേണ്ടി വന്ന, വിദ്യാഭ്യാസം തുടരാൻ കഴിയാത്ത, ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾ മാറ്റിവയ്ക്കേണ്ടി വന്ന അനേകം സ്ത്രീകളുണ്ട്. ഈ ഒരു അവസ്ഥ ചിലപ്പോൾ ഒരു ഉൾവലിയലിനും ഉള്ള ആത്മവിശ്വാസം നശിച്ചു പോകാനും ഇടയാക്കിയിട്ടുണ്ടാകാം. കുറേക്കൂടി ലാംഗ്വേജ് ഉണ്ടായിരുന്നെങ്കിൽ ധൈര്യമായി സമൂഹത്തിൽ ഇടപഴകാമായിരുന്നല്ലോ എന്ന് ആശിക്കുന്നവരുണ്ട്. കുട്ടികളുടെ ഹോം വർക്കിനും അസൈൻമെൻറ്സിനും സഹായിക്കാൻ ആഗ്രഹിച്ചിട്ട് കഴിയാത്തവരുണ്ട്. അവരുടെ സ്കൂളിലെ അധ്യാപകരോട് വിളിച്ച് എന്തെങ്കിലും കാര്യം പറയാൻ ആഗ്രഹമുണ്ടെങ്കിൽ പോലും ലാംഗ്വേജ് പരിമിതി കൊണ്ടോ ആത്മവിശ്വാസക്കുറവുകൊണ്ടോ അത് വേണ്ട എന്നു വയ്ക്കുന്നവരുണ്ട്. മൈഗ്രേഷനും IELTS പോലുള്ള ടെസ്റ്റുകൾക്കും തയാറെടുക്കുന്നവരുണ്ട്. വായനയും എഴുത്തും ഒരുകാലത്ത് ഭ്രാന്ത് ആയിരുന്നിട്ട്; സ്‌കൂൾ ലീഡേഴ്‌സും പ്രസംഗകരും ആയിരുന്നിട്ട്; പാർട്ടിയിലും സംഘടനകളിലും തിളങ്ങിയിരുന്നിട്ട്.... ഇന്ന് അതൊക്കെ പൂട്ടിക്കെട്ടി മടക്കി വെച്ചിരിക്കുന്നവരുണ്ട്.
അങ്ങനെ
ആഗ്രഹിച്ചത് ചെയ്യാൻ പറ്റിയില്ല, എത്തേണ്ടിടത്ത് എത്തിയില്ല എന്നു പരിതപിക്കുന്ന എല്ലാ വീട്ടമ്മമാർക്കും വേണ്ടിയാണ് ഈ കോഴ്സ്.
ഓൺലൈൻ ആയതുകൊണ്ട് ലോകത്തിൻറെ ഏത് ഭാഗത്തുനിന്നും അറ്റൻഡ് ചെയ്യാം.
ഗൾഫ് രാജ്യങ്ങളിൽ ഉള്ളവർക്ക് ഏറ്റവും സൗകര്യപ്രദമായ - കുട്ടികൾ സ്കൂളിൽ നിന്ന് വരുന്നതിനുമുമ്പുള്ള - സമയം ആയിരിക്കും കോഴ്സ് ടൈമിങ്.
വിളിക്കാം, WhatsApp ചെയ്യാം.
+973 35968652
+973 35045442
+91 9074355924
07/09/2022
On the occasion of Onam, may your life be filled with abundance, happiness and success !
"HAPPY ONAM"
Bonny's Classroom
🌐 http://www.bonnysclassroom.com
📞 0097335968652 , 0097335045442
Facebook: fb.com/Bonnys-classroom
Instagram:
Youtube: Bonny's Classroom
Twitter: Bonny's Classroom
Click here to claim your Sponsored Listing.
Location
Category
Telephone
Website
Address
Manama
Opening Hours
| Monday | 10:00 - 18:00 |
| Tuesday | 10:00 - 18:00 |
| Wednesday | 10:00 - 18:00 |
| Thursday | 10:00 - 18:00 |
| Friday | 10:00 - 18:00 |
| Saturday | 10:00 - 18:00 |