01/10/2024
We R The Best
we are the best GOOD THOUGHT
GOOD WORD
GOOD ACTION
01/10/2024
08/10/2023
02/09/2023
Even beyond cricket, achievements like these resonate in any competitive sport.
Today, at Chennai Airport, the joy on people's faces is palpable as 18-year-old Pragyananda, a local icon, becomes the pride of the nation by finishing second in the recently concluded FIDE Chess World Cup ❤️🇮🇳
Pic : T.N. Raghu
10/11/2021
അൽഹംദുലില്ലാഹ്..,
ഷാർജ അന്തരാഷ്ട്ര പുസ്തക മേള 2021 Nov Book Plus - ഇൽ വെച്ച് *സുപ്രഭാതം ചീഫ് എഡിറ്റർ എ.സജീവൻ* എഴുതിയ *ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്ലാം* എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ Islam: *The beloved of a non- muslim* *ടി.എൻ പ്രതാപൻ എം.പിക്ക്* സമ്മാനിക്കാൻ സാധിച്ചു...... ഒമാനൂർ മുഹമ്മദാണ് വിവർത്തകൻ....
18/07/2020
Be positive......
31/05/2020
25/05/2020
15/01/2020
*ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം.......*
ബാത്റൂമിൽ കയറിയാൽ നാമെല്ലാവരും കുറ്റിയിട്ടു എന്ന് രണ്ടുതവണ ഉറപ്പു വരുത്തിയിട്ടേ കാര്യ പരിപാടിയിലേക്ക് കടക്കാറുള്ളു.. നമ്മുടെ സ്വകാര്യതയിൽ നാം അത്രക്ക് ശ്രദ്ധാലുക്കളാണ്.
എന്നാൽ മാറാരോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെ സ്വകാര്യതയോ..?
പിന്നെപ്പിന്നെ ആ സാഹചര്യവുമായി പൊരുത്തപ്പെടുന്നു.. *കിടന്ന കിടപ്പിൽ മലമൂത്ര വിസര്ജനം നടത്തുന്ന അച്ഛന്റെ ഗുഹ്യഭാഗങ്ങൾ വൃത്തിയാക്കുന്ന മകന്റെയോ അല്ലങ്കിൽ മകളുടെയോ അതിനു വിധേയനാകുന്ന അച്ഛന്റെയും മാനസികാവസ്ഥയെപ്പറ്റി നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?* ആ കിടപ്പിൽ നിസ്സഹായനായ ആ അച്ഛന്റെ ചിന്തകൾ എന്തായിരിക്കാം..? കുടുംബത്തിന്റെ മുന്നോട്ടുള്ള യാത്ര, പണി പൂർത്തിയാകാത്ത വീട്, മക്കളുടെ വിദ്യാഭ്യാസം, മകളുടെ വിവാഹം തുടങ്ങി ഒന്നിന് പുറകെ മറ്റൊന്നായി ചിന്തകള് അദ്ദേഹത്തെ മഥിക്കുന്നുണ്ടായിരിക്കാം..
എല്ലാ ദിവസവും രാവിലെയും വൈകീട്ടും കുളിച്ചു സുഗന്ധം പൂശി എത്ര വൃത്തിയായാണ് നാം ഓരോരുത്തരും നമ്മുടെ ശരീരത്തെ പരിപാലിക്കുന്നത്..? എത്ര തൊട്ടി വെള്ളം തലയിലൂടെ ഒഴിച്ചാലും വീണ്ടും ഒരു തൊട്ടി കൂടി ഒഴിക്കാൻ നമുക്ക് തോന്നാറില്ലേ..? കിടപ്പു രോഗികളുടെ അവസ്ഥയോ..? *മതിയാവോളം വെള്ളത്തിൽ ഒന്ന് കുളിച്ചിട്ടു മരിച്ചാൽ മതിയായിരുന്നു എന്നാവില്ലേ അവർ ചിന്തിക്കുന്നത്..? ഓരോ തവണയും മലം പോകുമ്പോൾ അത് മാറ്റാൻ വരുന്ന ഭാര്യയുടെയോ ഭർത്താവിന്റെയോ മക്കളുടെയോ പ്രയാസം മനസ്സിലാക്കി ജീവൻ നില നിർത്താൻ ആവശ്യമായ ആഹാരം മാത്രം കഴിക്കുന്നവർ.. ആഹാരം കഴിക്കാൻ വിസമ്മതിച്ച് മരണത്തെ പുൽകാൻ വെമ്പുന്നവർ.. മരണം കടാക്ഷിക്കാതെ വരുമ്പോൾ പരിചരണത്തിനെത്തുന്ന പാലിയേറ്റീവ് വളണ്ടിയർമാരോട് ഒന്ന് കൊന്നു തരുമോ എന്ന് കെഞ്ചുന്നവർ..*
*വർഷത്തിൽ ഒരിക്കൽ ഒരു ജലദോഷമോ സന്ധി വേദനയോ വന്നാൽ നിരാശയും ഈർഷ്യയും നമ്മെ കീഴ്പ്പെടുത്തുമ്പോൾ ഓർത്തിട്ടുണ്ടോ വർഷങ്ങളോളം ഒരേ കിടപ്പിൽ കിടക്കുന്ന ഒരാളിന്റെ അവസ്ഥ..?* ഒരു നിമിഷത്തിന്റെ നേർപകുതി മതി നമ്മളിൽ ആരെങ്കിലും ഈ അവസ്ഥയിലേക്ക് കൂപ്പു കുത്താൻ..!
*ഇവരെ നെഞ്ചോട് ചേർത്ത് നിർത്തുകയാണ് ഓരോ പാലിയേറ്റീവ് വളണ്ടിയറും ചെയ്യുന്നത്..!*
*രോഗീ പരിചരണം സമൂഹത്തിന്റെ ബാദ്ധ്യതയാണ്....*
---------------------------
*സഹകരിക്കണം, പാലിയേറ്റിവ് വളണ്ടിയർമാരോട്..! സഹായിക്കണം, അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോവാൻ.. ഇത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്..!*
നാം തയ്യാറുണ്ടോ.... ഒരു ചായ ഒഴിവാക്കി മാസത്തിൽ ഒരു പത്ത് രൂപയെങ്കിലും മാറ്റിവെക്കുക.. അത് ഒരു രോഗിയുടെ വേദന പത്ത് മണിക്കൂർ നേരത്തേക്കെങ്കിലും ഇല്ലാതാക്കിയേക്കാം..
*Life zone* 💫
*ഇന്ന് നിങ്ങൾ എന്ത് പുതിയ അറിവ് നേടി*
പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും പ്രഭാഷകനുമായ *ലിയോ ബുസ്ക്കാലിയ (Leo Buscaglia)* തന്റെ *‘Papa, the Teacher’* എന്ന പുസ്തകത്തിൽ വളരെ വിലപ്പെട്ട ഒരു ജീവിതാനുഭവം പങ്കുവെക്കുന്നു.
അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് വീട്ടിൽ ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവിന് നിർബന്ധമായിരുന്നു. അത് മാത്രമല്ല. അത്താഴമേശക്ക് ചുറ്റും എല്ലാവരും ഇരിപ്പുറപ്പിച്ചു കഴിഞ്ഞാലുടൻ പിതാവ് എല്ലാവരോടുമായി ചോദിക്കും.
“ഇന്ന് നിങ്ങൾ എന്ത് പുതിയ അറിവാണ് നേടിയത്?”
അപ്പോൾ കുടുംബാംഗങ്ങൾ ഒരോരുത്തരായി അന്ന് പുതുതായി നേടിയ ഒരു അറിവ് അവിടെ പങ്കു വെക്കണം. മറ്റുള്ളവരെല്ലാം അത് ശ്രദ്ധിച്ചു കേൾക്കണം. എല്ലാവരും ഇപ്രകാരം ചെയ്ത ശേഷം മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചു തുടങ്ങാൻ അനുവദിച്ചിരുന്നുള്ളൂ. അഥവാ ആരെങ്കിലും പുതിയതായി ഒന്നും പഠിക്കാതെ ആണ് വന്നിരിക്കുന്നതെങ്കിൽ അദ്ദേഹം അവരോട് എഴുന്നേറ്റ് പോയി ലൈബ്രറിയിൽ ചെന്നിരുന്ന് എൻസൈക്ലോപീഡിയ തുറന്ന് എന്തെങ്കിലും പുതിയ കാര്യം വായിച്ചറിഞ്ഞ ശേഷം മടങ്ങി വരാൻ ആവശ്യപ്പെടുമായിരുന്നു. അല്ലാത്ത പക്ഷം ആ വ്യക്തിക്കന്ന് അത്താഴമില്ല.
കുട്ടിക്കാലത്ത് ലിയോക്കും സഹോദരങ്ങൾക്കും ഇത് വലിയൊരു പീഡനമായാണ് അനുഭവപ്പെട്ടിരുന്നത്. മറ്റു വീടുകളിലൊന്നും ഇങ്ങനെയൊരു പതിവില്ലെന്ന് കേൾക്കുമ്പോഴൊക്കെ അവർക്ക് ആ വീട്ടിലെ കുട്ടികളോട് അസൂയ തോന്നുമായിരുന്നു. ഈ ഒരൊറ്റ ശീലം കാരണം ലിയോയും സഹോദരങ്ങളും തങ്ങളുടെ പിതാവിനെ ഉള്ളാലെ വെറുത്തിരുന്നു. പിൽക്കാലത്ത് അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്.
“ഇന്ന് ഞാൻ ദിവസവും രണ്ടായിരത്തിലധികം ആളുകളിരിക്കുന്ന സദസ്സിന് മുമ്പാകെ നിന്ന് പ്രസംഗിക്കുന്നു. എന്റെ പ്രസംഗം കേട്ടു കഴിയുമ്പോൾ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു. എല്ലാം കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി അത്താഴം കഴിക്കാനിരിക്കുന്ന നിമിഷം ഇന്നും കാലങ്ങൾക്കപ്പുറത്ത് നിന്ന് എന്റെ പിതാവിന്റെ ആ ശബ്ദം ഞാൻ കേൾക്കും. “ഇന്ന് നീ എന്ത് പുതിയ അറിവാണ് നേടിയത്?” അപ്പോൾ ഞാൻ അന്ന് കേട്ടറിഞ്ഞതോ വായിച്ചറിഞ്ഞതോ ആയ പുതിയൊരു കാര്യം മനസ്സിലുരുവിടും. അന്നേ ദിവസം ഞാൻ പുതിയതായി ഒരറിവും നേടിയിട്ടില്ലെങ്കിൽ ലൈബ്രറിയിൽ പോയിരുന്ന് എന്തെങ്കിലും പുതിയ ഒരറിവ് നേടിയിട്ടേ ഞാനെന്റെ അത്താഴ മേശയിലേക്ക് മടങ്ങിയെത്തുകയുള്ളൂ. അന്ന് അച്ഛന്റെ ആ ചിട്ട എനിക്കൊരു ശിക്ഷയായി തോന്നി. ഇന്ന് എന്റെ അദ്ദേഹം ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും ആളുകൾ എന്റെ പ്രസംഗം കേട്ട് കയ്യടിക്കുമ്പോൾ, അവർ എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് താങ്കൾക്കെന്തൊരു അറിവാണ് എന്ന് ആരാധനയോടെ എന്നെ നോക്കിപ്പറയുമ്പോൾ, എന്റെ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ… ഞാനെന്റെ പിതാവിനെ ഓർക്കും. അന്ന് അദ്ദേഹം ഞങ്ങളിൽ അടിച്ചേൽപിച്ച ആ ശീലമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. എനിക്കിന്ന് കിട്ടുന്ന ഒരോ ആദരവും ഒരോ കയ്യടിയും ആ മനുഷ്യനവകാശപ്പെട്ടതാണ്.”
അറിവാണ് ഏറ്റവും വലിയ സമ്പത്ത്. ആർക്കും കട്ടെടുത്തുകൊണ്ട് പോകാൻ കഴിയാത്തതും പകർന്ന് കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരു സമ്പത്തേ ഈ ഭൂമിയിലുള്ളൂ. അതാണ് അറിവ് എന്ന സമ്പത്ത്. ഈ ലോകത്തെ എല്ലാ അറിവും സ്വായത്തമാക്കുക എന്ന് പറയുന്നത് ആർക്കും സാധ്യമല്ല. എന്നാൽ പുസ്തകങ്ങൾ വായിച്ചോ ജ്ഞാനികളുമായി സംവദിച്ചോ ദിവസവും ഒരു പുതിയ അറിവ് വീതം നേടാനായാൽ ഒരു വർഷം കഴിയുമ്പോഴേക്കും 365 പുതിയ കാര്യങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞിരിക്കും. കഴിഞ്ഞ വർഷം ഇതേ തിയതിയിൽ നമുക്ക് അജ്‌ഞാതമായിരുന്ന 365 പുതിയ അറിവുകൾ ഇന്ന് നാം നേടിക്കഴിഞ്ഞു.
പണസമ്പാദനത്തിനായി ഓടുന്നതിനിടക്ക് ജ്ഞാനസമ്പാദനത്തിനായും നമുക്കൽപ്പം സമയം കണ്ടെത്താം. കാരണം അറിവോളം അമൂല്യമായി മറ്റൊന്നില്ല.
Copied
Click here to claim your Sponsored Listing.
Location
Category
Website
Address
Sharjah Expo
Sharjah