Laa Ilaha Illa Allah

Laa Ilaha Illa Allah Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Laa Ilaha Illa Allah, Education, abudhabi, As Shahamah.

17/04/2024
ഞാനൊരു എഴുത്തുകാരനല്ല:. "ഇതിൽ കഥകളുണ്ട്, അനുഭവങ്ങളുണ്ട്, കണ്ടതും, കേട്ടതും, വായിച്ചതുമുണ്ട്. ഭാവനയുണ്ട് - ഒരു പക്ഷെ നിങ്...
27/05/2016

ഞാനൊരു എഴുത്തുകാരനല്ല:. "ഇതിൽ കഥകളുണ്ട്, അനുഭവങ്ങളുണ്ട്, കണ്ടതും, കേട്ടതും, വായിച്ചതുമുണ്ട്. ഭാവനയുണ്ട് - ഒരു പക്ഷെ നിങ്ങൾക്കിത് ഇഷ്ടപെടാം. ഇഷ്ടപെടാതിതിരിക്കാം - അത് എന്തായാലും നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപെട്ടതാണ് -
******. ********. *******
കഴിഞ്ഞ മാസം എന്റെ ഭാര്യയും അവളുടെ ജേഷ്ടത്തിയും അളിയന്റെ മകളും ഉംറക്ക് വന്നിരുന്നു. ഞാനും15 ദിവസത്തോളം അവരുടെ കൂടെ മക്കയിലും മദീനയിലും ഉണ്ടായിരുന്നു. അന്ന് അവരുടെ ട്രൂപ്പിൽ വന്ന ഒരു സ്ത്രിയും (സറീന)ഇവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു താമസം. സറീനയുടെ ഭർത്താവാണ് "നാസർ" "" നാസറിന് ഭാര്യയുമായി സംസാരിക്കാൻ എന്റെ മൊബൈൽ നമ്പറായിരുന്നു കൊടുത്തിരുന്നത്.അങ്ങനെയാണ് ഞാൻ നാസറിനെ പരിജയപെടുന്നത്. 4-5 ദിവസത്തെ ഫോൺവിളികളിലൂടെ ഞാനും നാസറും സുഹൃത്ത് ക്കളായി ഞങ്ങൾ ഒരേ പ്രായകാരണ് എങ്കിലും നാസർ എന്നെ "അബുക്ക എന്നാണ് വിളിച്ചിരുന്നത്.അടുത്ത വെള്ളിയാഴ്ച്ച ഭാര്യയെ കാണാനും ജിദ്ദയിലേക്ക് കൂട്ടികൊണ്ടുപോവാന്നും നാസർ വരും എന്ന് പറഞ്ഞു.

ഭാര്യ എത്തിയിട്ട് നാല് ദിവസമായങ്കിലും ഭാര്യയെ കാണാൻ വേണ്ടി നാസറിന് വെള്ളിയാഴ് വരെ കാത്തിരിക്കണൊ എന്ന എന്റെ ചോദ്യമാണ് നാസർ അവന്റെ കഥ എന്നോട് പറഞ്ഞത്.

*മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി .കഴിഞ്ഞ 15 വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന നാസർ കഴിഞ്ഞ 8 വർഷമായി ജിദ്ദയിൽ ഹൗസ് ഡ്രൈവർ ആണ്.നീണ്ട നാളത്തെ പ്രവാസത്തിൽ കാര്യമായി ഒന്നും നേടാൻ നാസറിന്നു കഴിഞ്ഞിട്ടില്ലങ്കിലും അത്യാവശ്യം ഷുഗറും കൊളസ്ട്രോളും ഒക്കെ സമ്പാദിച്ചിട്ടുണ്ട്. ജിദ്ദയിലെത്തിയ ആദ്യ നാളുകളിൽ പല പല ജോലികൾ മാറി മാറി എടുത്ത നാസർ സൗദിയിലെ തൊഴിൽ നിയമം കർഷനമാക്കിയപ്പോൾ ഗത്യന്തരമില്ലാതെയാണ് ഹൗസ് ഡ്രൈവർ ജോലിക്ക് വേണ്ടി തെനസിൽ മാറ്റിയത്. മാസത്തിൽ എണ്ണി തിട്ടപെടുത്തി കിട്ടുന്ന ശമ്പളം നാട്ടിൽ വർധിച്ച് വരുന്ന ചിലവുകളും, അതിലുപരി വീട്ടിൽ ധനകാര്യവും, ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന സ്വന്തം ഭാര്യയുടേയും മക്കളുടെയും അനാവശ്യ ദൂർത്തും ആർഭാടം നിറഞ്ഞ ജീവിതരീതിക്കും തികയാതെ വന്നപ്പോഴാണ് ഖഫീൽ തരുന്ന ശമ്പളത്തിന് പുറത്ത് മറ്റൊരു വരുമാനത്തെ കുറിച്ച് നാസർ ചിന്തിച്ചത്.ജിദ്ദയിലെ പഴയ കാല പരിജയം വെച്ച് ഒരു മെസ്സ് പാചകം തരപെടുത്തി .ഹൗസ് ഡ്രൈവർ ജോലിക്കിടെ കിട്ടുന്ന ഇടവേളകളിൽ അതിന് സമയം കണ്ടെത്തി അതിൽ നിന്നും കിട്ടുന്ന 1000 റിയാൽ കൂടി നാട്ടിലേക്ക് അയച്ച് തുടങ്ങി....

സറീനയുടെ അനിയത്തിയുടെ ഭർത്താവ് ഖത്തറിലാണ്.തരകേടില്ലാത്ത ഒരു ജോലിയും പിന്നെ ചെറിയ ഒരു സൂപ്പർ മാർക്കറ്റും ഉണ്ട്. അവർ ഇരുനില വീട് വെച്ച് നിലം ഗ്രാനൈറ്റ് ഇട്ടപ്പോൾ എന്റെ ഭാര്യക്കും അത് പോലെയൊക്കെ ചെയ്യണം എന്ന പാടിവാശിയിൽ എനിക്ക് മുട്ട് മടകേണ്ടി വന്നു. നിലത്തിട്ടിരുന്ന ടൈൽ അടർത്തിമാറ്റുമ്പോൾ പലപ്പോഴും ഹൃദയം പിളരുന്നത് പോലെ തോന്നിയിട്ടുണ്ട്. അതിന്റെ കടങ്ങൾ തീർന്ന് വരുന്നതേയുള്ളു. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന എന്റെ കുടുംബത്തിന് താഴെയും മുകളിലുമായി 5 ബെഡ് റൂമുള്ള വീട് ഒരു അധിക ചിലവല്ലെ?
അനിയത്തിക്ക് രണ്ട് നില വീട് ഉണ്ടാക്കാമെങ്കിൽ പിന്നെ എന്ത് കൊണ്ട് നമുക്കും രണ്ട് നിലയാക്കി കൂടെ എന്ന് അവളുടെ ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളു.

മാറുന്ന ഫാഷനൊത്ത് തുണി തരങ്ങളും ഫർണിച്ചറുകളും മാറ്റി കൊണ്ടിരിക്കുന്ന ഭാര്യ .നാസറിന്റെ വരുമാനത്തിന്റെയൊ ശമ്പളത്തിന്റെയൊ കര്യം ഒരിക്കലും അവളെ അലട്ടിയിരുന്നില്ല.

ഒരു മാസം മുമ്പാണ് മോന് ബുള്ളറ്റ് വേണം എന്ന് പറഞ്ഞത്. ഒരു പൾസർ എടുത്തിട്ട് ഒരു വർഷം ആയിട്ടില്ല. ""അത് പോരെ എന്ന ചോദ്യത്തിന്നു്.

"പൾസറിന് ഒരു "ഗുമ്മ് " പോരാ എന്നായിരുന്നു അവന്റെ മറുപടി.അതിന്നു് ഭാര്യയുടെ ഒത്താശയും കൂടി ഉണ്ടായിരുന്നു. ശമ്പളത്തിന്റെ പരിധിക്കനുസരിച്ച് ചിലവാക്കണം അനാവശ്യ ചിലവുകൾ ഒഴിവാക്കണം എന്നൊക്കെ പറഞ്ഞ് പറഞ്ഞ് മടുത്ത് അവസാനം കണ്ടെത്തിയ ഒരു വഴിയാണ് ഭാര്യയെ ഒരു ഉംറക്ക് കൊണ്ടുവരിക എന്നത്. അങ്ങനെയാണ് അവൾ ഉംറക്ക് വന്നത്.

പക്ഷെ ഹൗസ് ഡ്രൈവർ ആയ നാസറിന് ഖഫീൽ അനുവതിച്ച ലീവ് വെള്ളിയാഴ്ചയും ശനിയാഴ്ച്ച ഉചവരേയും മാത്രം.

നാസർ മക്കയിലെത്തി ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ കണ്ടെത്തി.മക്കയിൽ ഭാര്യയുമൊത്ത് ജുമാ നമസ്കാരത്തിന് ശേഷം ഭക്ഷണം കഴിച്ച് ഭാര്യയേയും കൂട്ടി നേരെ ജിദ്ദയിലേക്ക് പുറപെടുമ്പോൾ നാസർ പറഞ്ഞു: രാത്രി തിരിച്ച് കൊട്ന്ന് വിടുകയൊ അല്ലങ്കിൽ അതിനുള്ള വാഹനം ഏർപാടിക്കി തരികയൊ ചെയ്യാം എന്നൊക്കെ പറഞ്ഞ് എന്നേയും ഭാര്യയേയും അവരുടെ കൂടെ ജിദ്ദയിലേക്ക് ക്ഷണിച്ചു.നാസറിന്റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങളും അവരുടെ കൂടെ കൂടി.

ജിദ്ദയിലെത്തുന്നത് വരെ വാതോരാതെ അവർ സംസാരിച്ച് കൊണ്ടിരുന്നു.മധുവിധു ആഘോഷിക്കാൻ പുറപെട്ട പുതുമോടികളെപ്പോലെ; നാസറിന്റെ റൂമിനെ കുറിച്ചും റൂമിലെ Ac യെ കുറിച്ചും അവൾ ചോദിച്ചറിഞ്ഞു..സാനു (.മകൻ) പറഞ്ഞിട്ടുണ്ട് മുകളിലെ ഒരു റൂമിലും താഴെ ഒര് റുമിലും Ac വെക്കണം എന്ന് - ആദ്യം അവന് ബുള്ളറ്റ് വാങ്ങണം .പിന്നെ മുറ്റത്ത് ടൈൽ വിരിക്കണം.. എന്നിങ്ങനെയുള്ള സംസാരങ്ങൾ നീണ്ട് ജിദ്ദയിൽ എത്തിയതറിഞ്ഞില്ല.

ജിദ്ദയിലെ അൽ സലാമ ഏരിയയിലെ ഇടറോഡിലൂടെ നാസറിന്റെ കാർ വളഞ്ഞും തിരിഞ്ഞും യൂടേൺ എടുത്തും ഒടുവിൽ ഒരു മരചുവട്ടിൽ വാഹനം നിറുത്തി.ഞങ്ങൾ പുറത്തിറങ്ങി.

നാസർ ഭാര്യയെ തന്റെ ഖഫീലിന്റെ വീട് കാണിച്ച് കൊടുത്തു...

"മ്മോ.... എന്ത് വലിയ വീട് ല്ലെ?എന്ന് പറഞ്ഞ് അവൾ വീടിന്റെ വലിപത്തെ കുറിച്ചും ഗൈറ്റിന്റെ ഭംഗിയെ കുറിച്ചും മതിലിന്റെ ഉയരത്തെ കുറിച്ചും മുന്നിൽ ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്ന ചെടികളെ കുറിച്ചും ഒരുപാട് പുകഴ്ത്തിയും അതിലേറെ സംശയങ്ങളും നാസറിനോട് ചോദിച്ചറിഞ്ഞു.

വലിയ മതിൽ കെട്ടിന്റെ സൈഡിലുള്ള ചെറിയ ഒരു ഇരുമ്പ് വാതിൽ പുറത്തേക്ക് തുറന്ന് കൊണ്ട് നാസർ ഞങ്ങളെ അകത്തേക്ക് വിളിച്ചു.

സമയം മൂന്ന് മണി. പുറത്തേ ചൂടിനേക്കാൾ വലിയ ചൂടായിരുന്നു അകത്ത്
ഇരുമ്പ് വാതിൽ പതച്ച് റൂമിനക്കത്ത് കനത്ത ചൂടും ആവിയും തളം കെട്ടി നിൽക്കുന്നു. Ac ഓൺ ചെയ്തങ്കിലും അതിൽ നിന്നും ചെറിയ ഒരു കാറ്റ് മാത്രം പുറത്തേക്ക് വന്നു. ഒരാൾക്ക് കിടക്കാവുന്ന ചെറിയ ഒരു കട്ടിൽ 'പിന്നെ അവിടെ ഒരാൾക്ക് നിന്ന് തിരിയാൻ മാത്രം സ്ഥലം ഇല്ല. അതിനിടക്ക് പഴയ രണ്ട് ടയറും കുറച്ച് ഓയിൽപാത്രങ്ങളും ചെറിയ പെട്ടി പോലെ ഒരു ഫ്രിഡ്ജും. അതിന് മുകളിൽ പഴയ ഒരു Tv സ്ഥാനം പിടിച്ചിട്ടുണ്ട്. ചുമരിൽ തുങ്ങി നിൽക്കുന്ന ഒരു അലമാര . ചുമരിൽ ഒരു പൊട്ടിയ കണ്ണാടിയുടെ കഷ്ണം ഒട്ടിച്ച് വെച്ചിട്ടുണ്ട് ഫ്രിഡ്ജിന്റേയും ബെഡിന്റേയും ഇടയിലൂടെ ചരിഞ്ഞ് അടുത്ത റും എന്ന് തോന്നിക്കുന്ന ചെറിയ വാതിൽ തുറന്ന് നോക്കി.

രണ്ട് ഹോളോബ്രിക്സ് നാട്ടിവെച്ച് അതിൽ ഒരു ടൈൽ വെച്ച് അതിന് മുകളിൽ രണ്ട് അലുമനിയ പാത്രം' രണ്ട് സ്റ്റീൽ പ്ലൈറ്റും കറപിടിച്ച ഒരു ഗ്ലാസും കറുത്ത് കരിപിടിച്ച ഒരു ഗ്യാസ് സ്റ്റൗ.
അതിനോട് ചേർന്ന് തന്നെ ഒരാൾക്ക് നിന്ന് തിരിയാൻ ഇടമില്ലത്ത ബാത്റൂം .ചുരുക്കത്തിൽ എല്ലാം കൂടി നാസറിന്റെ വീട്ടിലെ ഒരു ബാത്ത് റൂമിന്റെ വലുപ്പം വരില്ല. തറയിലെ ചളി പിടിച്ച കാർപറ്റിൽ നിന്നും പാറ്റകൾ തലങ്ങും വിലങ്ങു ഓടുന്നുണ്ട്. അസഹ്യമായ ചൂടും ആവിയും പിന്നെ നാലാൾക്ക് നിന്ന് സംസാരിക്കാൻ ഇടമില്ലാത്തത് കൊണ്ടും സറീനയുടെ മുഖത്തെ പ്രകാശം മങ്ങി ഒരു കരച്ചിലിന് വഴിവെക്കുമൊ എന്ന തോന്നലിൽ ഞാനെന്റെ മൊബൈലിൽ ആ റൂമിന്റെ 1-2. ഫോട്ടൊയെടുത്ത് ഞാനും ഭാര്യം പുറത്തിറങ്ങി മരചുവട്ടിൽ സ്ഥാനം പിടിച്ചു.

ഇതാണ് അയാൾ താമസിക്കുന്ന മുറി... ഭാര്യ എന്നോട് ചോദിച്ചു.

ഉം... ഞാനൊന്ന് മൂളി .. ഇവിടെ 90% ഹൗസ് ഡ്രൈവർമാരും ഇത്തരം മുറികളിലാണ് താമസിക്കുന്നത്. ഹൗസ് ഡ്രൈവർമാർ എന്നല്ല.ചില ലേബർ ക്യാമ്പുകൾ ഇതിലും കഷ്ടമാണ്. ഇത്തരം റൂമുകളിൽ 10 -20 വർഷം താമസിക്കുന്നവർ നാട്ടിൽ ഇരുനില വീടും അതിൽ 3-4 - ബാത്ത്റും വരെയുണ്ടാവും. അങ്ങനെ കെട്ടിയുണ്ടാക്കിയവർ ഇവിടെ ഒന്ന് മൂത്രമൊഴിക്കാൻ ക്യു നിൽക്കുന്നവരാണ് - "ഈ ഞാനടക്കം". എന്ന് ഞാൻ പറഞ്ഞപ്പോൾ ഭാര്യ എന്നെ ഒന്ന് നോക്കി..

കുറേ കഴിഞ്ഞ് ഞാൻ നാസറിനെ വിളിച്ച് അകത്ത് കയറിപ്പോൾ കണ്ട രംഗം: കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നാസറിനെ കെട്ടിപ്പിടിച്ച് തേങ്ങി കരയുന്ന സെറീനയെയും ചുമലിൽ തട്ടി ആശ്വസിപ്പിക്കുന്ന നാസറിനേയും ആണ് - ചെറിയ ഒരു ചിരിയോടെ നാസർ പറഞ്ഞു.

ഇവൾ ഇന്ന് ഇവിടെ നിൽക്കാം എന്ന് പറഞ്ഞ് പോന്നതാണ്. ഇപ്പൊ പറയുന്നു എത്രയും പെട്ടന്ന് മക്കത്ത് എത്തണം എന്ന്. അതിന്റെ തിരക്കാണ് ഇതെന്ന് പറഞ്ഞ് അവൻ ഒന്ന് ചിരിച്ചു.

ഭാര്യയുടെ വാശിയുടെ മുമ്പിൽ എന്നും മുട്ട് മടക്കിയിട്ടുള്ള നാസർ ഇന്നും അത് തന്നെ ചെയ്തു. കൂടുതൽ സമയം അവിടെ നിൽക്കാതെ ഞങ്ങൾ മക്കയിലേക്ക് തന്നെ പുറപെട്ടു. പോയതിലും വേഗത്തിലായിരുന്നു മടക്കം.
ജിദ്ദയിലേക്ക് പോകുമ്പോൾ കളിയും ചിരിയും വീട് മോടിപിടിപ്പിക്കലുമായി പോയ ഞങ്ങൾ തിരിച്ച് പോരുമ്പോൾ സങ്കടവും കുറ്റബോധവും നിറഞ്ഞ സറീനയുടെ കരച്ചിലും മാപ്പ് പറച്ചിലും ആശ്വസിപ്പിക്കലുമായി ഇഷാ നമസ്കാരത്തിന് മുമ്പായി മക്കയിൽ തന്നെ തിരിചെത്തി.

ഇഷാ നമസ്ക്കാരത്തിന് ഞങ്ങൾക്ക് പള്ളിയുടെ ഉള്ളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. നമസ്ക്കാര ശേഷം കഅബയുടെ അടുത്ത് ചെന്ന് എനിക്ക് പ്രാർത്ഥിക്കണം എന്ന് സറീന...

സറീനയുടെ നിർബന്ധപ്രകാരം കഅബയുടെ അടുത്ത് ചെന്ന് അവൾ പ്രാർത്ഥനയിൽ മുഴുകി. കുറ്റബോധം കൊണ്ട് നിറകണ്ണുകളോടെ രണ്ട് കൈയ്യും ഉയർത്തി ഞാനിത്രയും കാലം പൊങ്ങച്ചത്തിന്നും , പേരിനും ,പെരുമക്കും, വേണ്ടി തന്റെ ഭർത്താവിന്റെ പണം ആർഭാടമായി ചിലവാക്കിയതിന് എന്നോട് നീ ക്ഷമിക്കണേ നാഥാ .... എന്ന് പറഞ് അവളുടെ പ്രാർത്ഥന നീണ്ട് നീണ്ട് പോയി .കവിൾ തടത്തിലൂടെ ധാര ധാരയായി ഒലിച്ചിറങ്ങുന്ന കണ്ണീർ കഅബയുടെ മാർബിളിൽ വന്ന് വീഴുന്നത് കാണാമായിരുന്നു.

പ്രാർത്ഥന ഒരു പാട് നീണ്ട് പോയപ്പോൾ നാസർ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി അടുത്ത് ചെന്ന നാസറിനെ ആയിരങ്ങൾ നോക്കി നിൽകെ അവൾ കെട്ടിപിടിച്ച് മാപ്പ് ചോദിക്കുന്ന രംഗം എന്നെ വല്ലാതെ വിശമിപ്പിച്ചു. എന്റെ കണ്ണുകളും നനഞ്ഞ് തുടങ്ങിയിരുന്നു.
നീണ്ട ഒരു മണിക്കൂർ നേരം തന്റെ എല്ലാ പാപങ്ങളും ദൈവത്തിൽ അർപ്പിച്ച് ചെയ്ത് പോയ തെറ്റുകൾക്കും പ്രവർത്തികൾക്കും ദൈവത്തോടും നാസറിനോടും മാപ്പ് അപേക്ഷിച്ച് ഇനിയൊരിക്കലും ആവർത്തിക്കില്ല എന്ന് സത്യം ചെയ്തും പുതിയ ഒരാളായിട്ടാണ് അന്ന് സറീന ഹോട്ടലിലേക്ക് മടങ്ങിയത് -**
******. ******.
ഗൾഫിലെ കഷ്ടപാടിന്റെയും യാദനയുടേയും വിലയറിയാതെ നാട്ടിൽ ആർഭാട ജീവിതം നയിക്കുന്ന ബന്ധപെട്ടവരെ കാര്യങ്ങൾ പറഞ്ഞിട്ട് മനസ്സിലാക്കുന്നില്ലങ്കിൽ നാസറിന്റെ വഴി ഒന്ന് പരീക്ഷി നോക്കാം എന്നാണ് എന്റെ ഒരു ഇത്..... നിങ്ങൾ എന്ത് പറയുന്നു. ???****
copy from abu mannarkad

"കോടിയുടെ നിറവും,മനുഷ്യനിർമിത ജാതിയും,മതവും അല്ല വേണ്ടത്".........."മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനകരുത്താണ്"....... യോ...
27/05/2016

"കോടിയുടെ നിറവും,മനുഷ്യനിർമിത ജാതിയും,മതവും അല്ല വേണ്ടത്".........."മനുഷ്യനെ മനുഷ്യനായി കാണാനുള്ള മനകരുത്താണ്"....... യോജിക്കുന്നവർ ഒരു Like (y) അടിച്ചേ...........

ഫസീല രണ്ടു മക്കളുടെ ഉമ്മയാണ് ..ആറു വയസ്സുകാരൻ ഷാമിലും രണ്ടര വയസ്സുകാരി ഷിദയും ...ഭർത്താവ്‌  നദീം  ഗൾഫിൽ ഒരു ബ്രിട്ടീഷ് ക...
15/05/2016

ഫസീല

രണ്ടു മക്കളുടെ ഉമ്മയാണ് ..
ആറു വയസ്സുകാരൻ ഷാമിലും രണ്ടര വയസ്സുകാരി ഷിദയും ...

ഭർത്താവ്‌ നദീം ഗൾഫിൽ ഒരു ബ്രിട്ടീഷ് കമ്പനിയിൽ ജോലി നോക്കുന്നു ..

ഫസീല വീട്ടുകാര്യങ്ങളും മറ്റും നോക്കി ആണ്ടിലൊരിക്കൽ നാട്ടിൽ വരുന്ന ഭർത്താവിനേയും സ്വപ്നം കണ്ടു നാളുകൾ തള്ളി നീക്കുന്നു..

വീട്ടിലെ ഓരോ സന്തോഷ നിമിഷങ്ങളും കാമറയിൽ പകർത്തി ഗൾഫിലുള്ള ഭർത്താവിനു അയച്ചു കൊടുക്കലാണ് അവരുടെ മെയിൻ ഹോബി ...

അതു ചിലപ്പൊ സ്വന്തം ഫോട്ടോ ആവാം ...

മക്കളുടെ കുസ്രിതികളും ...

പിന്നെ മെമ്പർഷിപ്പിനു പൈസ മുടക്കില്ലാത്തത് കൊണ്ടു തന്നെ ഖുറാൻ ക്ലാസ്സുകൾ തുടങ്ങി മതപരമായി ബന്ധപ്പെട്ട ഒട്ടുമിക്ക ഗ്രൂപ്പുകളിലും അംഗവുമാണ്...

അങ്ങിനെയിരിക്കെ ഒരു ദിവസം..

ഫസീല അടുക്കളയിൽ ജോലിത്തിരക്കിലാണ് ..

മക്കൾ രണ്ടുപേരും മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നു...

അപ്പോഴാണു മൊബൈൽ ശബ്ദിച്ചത്‌ ..

പരിചിതമല്ലാത്ത നമ്പർ ...

ആദ്യമൊന്നു എടുക്കാൻ മടിച്ചെങ്കിലും വീണ്ടും വീണ്ടും റിംഗ് ചെയ്യുന്നതു കണ്ടപ്പൊ എടുത്തു നോക്കി ...

"ഹലോ .."?

"ഫസീല ..ഇയാളുടെ ഫോട്ടോ നന്നായിട്ടുണ്ട് കെട്ടോ ..."?

ഫോണെടുത്തപാടെ മറുതലക്കൽ നിന്നുളള ശബ്ദം കേട്ടു അവൾ ഞെട്ടിപ്പൊയി ...

"നിങ്ങളാരാണ്‌ ...
ഏതു ഫോട്ടോയുടെ കാര്യമാണ് നിങ്ങൾ പറയുന്നതു...."?
പരിഭ്രമത്തോടെ അവളത്രയും പറഞ്ഞൊപ്പിച്ചു...

"ഇയാളുടെ ഫോട്ടോ തന്നെ ...
നീല നിറത്തിലുള്ള നൈറ്റി ധരിച്ചു കൊണ്ടുളള ..."

അതൂടെ കേട്ടതും അവൾ കാൾ കട്ടു ചെയ്തു വേഗം മൊബൈലിലെ ഗാലറി ഓപ്പൺ ചെയ്തു നോക്കി ..

അതിൽ കിടക്കുന്നുണ്ടാരുന്നു ഇന്നലെ ഇക്കാനെ കാണിക്കാൻ എടുത്ത ഫോട്ടൊസ് ..

അപ്പോഴാണു അവൾ മറ്റൊരു കാര്യം ഓർത്തത് ....

കുട്ടികൾക്ക് മൊബൈൽ കളിക്കാൻ കൊടുക്കുമ്പോ അശ്രദ്ധമായി സെൻറ് ആയിപ്പോവുന്ന ഫോട്ടോസിനെയും വീഡിയോസിനെപ്പറ്റിയുമൊക്കെ എല്ലാരും കുറച്ചു കൂടി ബോധവാൻമാരാവണം എന്നു പറഞ്ജോണ്ടുള്ള
അഡ്മിൻസ് പോസ്റ്റ് ...

വേഗം ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കി ...

അവിടുണ്ടാരുന്നു ഫോട്ടൊസ് ...

അതും ഒരു ഗ്രൂപ്പിലല്ല ...
മൂന്നോ നാലോ ഗ്രൂപ്പിൽ .

എന്തു ചെയ്യണമെന്നറിയാതെ ഫസീല തലയിൽ കൈ വച്ചിരുന്നു പോയി ..

●○

അന്നും പതിവു പോലെ ജോലി കഴിഞ്ഞു വന്ന നദീം വസ്‌ത്രം മാറുന്നതിനിടെയാണ് ആ കാഴ്ച കണ്ടതു.

കൂട്ടുകാരന്റെ ലാപ്പിലെ എഫ്ബി പേജിൽ ഒരു പ്രൊഫൈൽ ...

പരിചിതമായൊരു മുഖം ആണെന്നു തോന്നിയതു കൊണ്ടു അടുത്തു ചെന്നു നോക്കി ...

അതു ഫസീലയായിരുന്നു....

പക്ഷെ പ്രൊഫൈൽ നെ യിം വേറെന്തോ ആരുന്നു.

അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥയിൽ ആരുന്നില്ല അയാൾ ...

വസ്ത്രം മാറി ഭക്ഷണം പോലും കഴിക്കാതെ നേരെ പോയി കിടന്നു.

കൂട്ടുകാരിലാരോക്കെയോ വന്നു.. കഴിക്കാൻ നിർബന്ധിച്ചു ...

എന്താ പറ്റിയേന്നു ചോദിച്ചു ...

ഒന്നിനും മറുപടി പറഞ്ഞില്ല ...
കണ്ണടച്ചു കിടന്നു ...

ഫസീലക്ക് വിളിച്ചു കാര്യം അന്വോഷിച്ചാലോ ...

വേണ്ട ...ഇത്രയും കാലം എന്നെ ചതിച്ച അവൾക്കു കള്ളങ്ങൾ ഉണ്ടാക്കാൻ പ്രയാസുണ്ടാവില്ല...

മനസ്സു പലവിധ ചിന്തകളാൽ പ്രക്ഷുബ്ധമായി....

അതിനിടെ മൊബൈൽ റിംഗ് ചെയ്തു.

എടുത്തു നോക്കി ...
അവളാണ്‌ ..

ഇനിയെന്തു സംസാരിക്കാൻ ...

പക്ഷെ വീണ്ടും വിളിച്ചപ്പൊ അയാൾക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല ...

അത്രക്കിഷ്ടാരുന്നു അവളെ ..

ഫോണ്‍ എടുത്തതും അങ്ങേത്തലക്കൽ നിന്നൊരു പൊട്ടിക്കരച്ചിലാരുന്നു ..

അതൊടെ അയാളുടെ ഉളളിലെ ദേഷ്യമെല്ലാം മഞ്ഞു പോലെ ഉരുകിയില്ലാതായി....

"എന്താ മോളെ ...
എന്താ പറ്റിയെ നിനക്കു ..."?

അവളുണ്ടായ കാര്യങ്ങൾ മുഴുവൻ അയാളോടു തുറന്നു പറഞ്ഞു...

എല്ലാം കേട്ടു കഴിഞ്ഞതോടെ കുറച്ചു നേരത്തേക്കെങ്കിലും അവളെ സംശയിക്കാനിട വന്നതിൽ തന്നോട് തന്നെ വെറുപ്പു തോന്നി ...

"ഒന്നും പേടിക്കണ്ട ...അയാളുടെ കാര്യം ഞാൻ നോക്കിക്കോളാം "എന്നു പറഞ്ഞു ഫോണ്‍ കട്ടു ചെയ്യുമ്പൊ നഷ്ടമായി എന്നു തോന്നിയതെന്തോ തിരികെ ലഭിച്ച സന്തോഷമുണ്ടാരുന്നു അയാളുടെ മുഖത്തു.

●○

വീട്ടമ്മമാരോട്

നാലായിരം പേർക്കു നാൽപതിനായിരം വാട്സാപ് ഗ്രൂപ്പുള്ള ഇക്കാലത്തു ഏതെങ്കിലും ഗ്രൂപ്പിൽ മെമ്പർ ആവുന്നുണ്ടെങ്കിൽ കഴിയുന്നതും അതു നിങ്ങളുമായി ബന്ധപ്പെടാൻ അവസരമൊരുക്കുന്ന മൊബൈൽ നമ്പർ ആവാതിരിക്കാൻ ശ്രദ്ധിക്കുക ...

കുട്ടികൾക്ക് കളിക്കാൻ മൊബൈൽ കൊടുക്കുന്ന സമയത്തു അതിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാനിഷ്ട്ടപ്പെടാത്ത ഫോട്ടൊസ് അല്ലെങ്കിൽ വീഡിയോസ് ഇല്ലായെന്ന് ഉറപ്പു വരുത്തുക...

ഡാറ്റ ഓഫ്‌ ചെയ്തു വെച്ചു കൊടുക്കാന്നു വെച്ചാൽ ഇന്നത്തെ കുട്ടികൾക്ക് അതൊക്കെ ഓണ്‍ ചെയ്യുന്നതു നിസ്സാര കാര്യമാണ് ...

ഇനി അറിയാതെ എന്തെങ്കിലും സംഭവിച്ചാൽ തന്നെയും കഴിവതും അറിയിക്കേണ്ടവരെ അപ്പൊ തന്നെ അറിയിക്കുക..

വീട്ടച്ഛൻമാരോട് ...

എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്താൽ കാള പെറ്റുവെന്നു കേക്കുമ്പൊ കയറെടുക്കാൻ ഓടാതെ കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളുക.

നീയും നിന്റെ കുടുംബക്കാരും പണ്ടേ അങ്ങിനാടീ എന്നുളള പതിവു മനൊഭാവം ഉപേക്ഷിക്കുക.

സന്തോഷകരമായ കുടുംബ ജീവിതത്തിനു വേണ്ടി
പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്.

കാട്ടില്‍ നിന്ന് വിറകുവെട്ടി കെട്ടാക്കി കൊണ്ടു വന്ന ഒരു ജൂതനോട് കെട്ടഴിക്കുവാന്‍ നബി(സ) പറഞ്ഞു. കെട്ട് അഴിച്ച ഉടനെ ഒരു പ...
12/05/2016

കാട്ടില്‍ നിന്ന് വിറകുവെട്ടി കെട്ടാക്കി കൊണ്ടു വന്ന ഒരു ജൂതനോട് കെട്ടഴിക്കുവാന്‍ നബി(സ) പറഞ്ഞു. കെട്ട് അഴിച്ച ഉടനെ ഒരു പാമ്പ് അതില്‍ നിന്നും പുറത്ത് വന്നു. അന്ന് എന്ത് സല്‍കര്‍മ്മമാണ് നിങ്ങള്‍ ചെയ്തത് എന്ന നബി(സ)യുടെ ചോദ്യത്തിന് ആകെയുളള രണ്ട് റൊട്ടികളില്‍ ഒന്ന് യാചിച്ചു വന്ന ഭിക്ഷക്കാരന് കൊടുത്തതല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു ജൂതന്‍റെ മറുപടി. അപ്പോള്‍ നബി(സ) പറഞ്ഞത് ആ ജൂതന്‍ അന്ന് മരണത്തിന് വിധിക്കപ്പെട്ടതായിരുന്നു. പക്ഷെ അയാള്‍ ചെയ്ത ദാനം മൂലം അയാളില്‍ നിന്ന് എഴുപത് ദുരന്തങ്ങള്‍ (പാമ്പു കടി അടക്കം) നീക്കി കളഞ്ഞു എന്നാണ്. തുടര്‍ന്ന് ആ ജൂതന്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.
ഈ ഹദീസില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ദാനം ആപത്തുകളെ തടയുന്നുയെന്നുളളതാണ്. ദാന ശീലം വര്‍ധിപ്പിക്കുക.
പലര്‍ക്കും ഒരു ധാരണയുണ്ട് പണം ദാനം ചെയ്താല്‍ തീര്‍ന്ന് പോകുമെന്ന്. അത് ദാനം ചെയ്യുന്നത് തടയാനായി പിശാച് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ദാനം ഒരിക്കലും സമ്പാദ്യം കുറക്കില്ല എന്നാണ് നബി(സ) നമ്മെ പഠിപ്പിക്കുന്നത്. സാധാരണ പറയാറുണ്ട് കിണറില്‍ ഉറവ കൂടണമെങ്കില്‍ കിണറിലെ വെളളത്തിന് അനക്കമുണ്ടാകമെന്ന്. അനക്കമില്ലാത കിണറില്‍ കെട്ടി നില്‍കുന്ന വെളളത്തിലേക്ക് ഒരിക്കലും പുതിയ ഉറവ വരാറില്ല. കിണറില്‍ നിന്ന് വെളളം എടുക്കുമ്പോഴേ ഉറവയുടെ തോത് വര്‍ധിക്കുകയുളളൂ. ഇത് പോലെ തന്നെയാണ് സമ്പത്തും. അത് അര്‍ഹതപ്പെട്ടവര്‍ക്ക് ദാനമായി കൊടുക്കുമ്പോഴേ അതിന്‍റെ ഉറവയും കൂടുകയുളളൂ.
ദാനം ദുനിയാവിലെ ആപത്ത് തടയുന്നതോടൊപ്പം അത് നാളെ പരലോകത്തേക്കും ഒരു മുതല്‍ കൂട്ടാവും.
ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചു : മൂന്നെണ്ണം ഒഴികെ...
ഒന്ന് : നാം മറ്റുളളവര്‍ക്ക് പകര്‍ന്ന് കൊടുത്ത അറിവ്.
രണ്ട് : സ്വാലിയായ മക്കള്‍.
മൂന്ന് : നാം നല്‍കിയ ദാനധര്‍മ്മങ്ങള്‍.
അത്കൊണ്ട് നാം എന്നും ദാന ശീലരാവുക.

അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീൻ..........

ആരായിരുന്നു ലോകത്തിന്റെ രാജകുമാരാൻ മുഹമ്മദ്‌ നബി (സ)മാത്രഭൂമി പത്രം കാരണം ഒരുപാട് അമുസ്ലിം സഹോദരി സഹോദരന്മാർ ലോകത്തിന്റെ...
11/03/2016

ആരായിരുന്നു ലോകത്തിന്റെ രാജകുമാരാൻ മുഹമ്മദ്‌ നബി (സ)

മാത്രഭൂമി പത്രം കാരണം ഒരുപാട് അമുസ്ലിം സഹോദരി സഹോദരന്മാർ ലോകത്തിന്റെ പ്രവാജകനെ തെറ്റിദരിച്ചിട്ടുണ്ട് അത് തിരുതെണ്ട കടമ നമ്മുടെതാൺ അത് കൊണ്ട് എല്ലാവരും ഷെയർ ചെയുക...

09/03/2016

കഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചെല്ലിയില്ലങ്കിൽ നമ്മുടെ ഭക്ഷണം ഇബലീസ് കഴിക്കും എന്ന് പറയുന്നത് ഇത് കൊണ്ടാണ്,,,,കണ്ട് നോക്കു

27/02/2016

💧☀ചിന്താപ്രഭാതം☀💧

🍃അസൂയാലു അർബുദ ബാധിതനെപ്പോലെയാണ്.

🍂അതിന്റെ തുടക്കം എത്ര നേരിയ തോതിലാണെങ്കിലും വളരെ വേഗം വളർന്ന് വലുതാവുന്നു.

🌴അസൂയക്ക് അടിപ്പെട്ട മനസ്സിൽ സദ്‌വികാരങ്ങൾക്ക് ഒരു സ്ഥാനവുമില്ല.

💧☀صباح الخير والفكر☀💧

മരണപ്പെട്ട മകളും പുറകെ ഓടുന്ന പാമ്പും:"പതിവായി തെറ്റ് കുറ്റങ്ങളിലായി മുഴുകി ജീവിച്ചിരുന്ന മദ്യപാനിയായിരുന്നു ഞാൻ. എനിക്ക...
21/02/2016

മരണപ്പെട്ട മകളും പുറകെ ഓടുന്ന പാമ്പും:

"പതിവായി തെറ്റ് കുറ്റങ്ങളിലായി മുഴുകി ജീവിച്ചിരുന്ന മദ്യപാനിയായിരുന്നു ഞാൻ. എനിക്ക് വളരെ ഇഷ്ടമുള്ള രണ്ട് വയസ്സുള്ള ഒരു മകളുണ്ടായിരുന്നു. അവളുടെ മരണത്തിൽ ഞാൻ വളരെ ദു:ഖിതനായിരുന്നു. ആ വർഷം ശഅബാൻ മാസം 15 ന്റെ അന്ന് ഞാൻ വളരെയേറെ മദ്യപിച്ച് ഇഷാ പോലും നിസ്ക്കരിക്കാതെ കിടന്നുറങ്ങുകയായിരുന്നു.

സ്വപ്നത്തിൽ എനിക്ക് ഖിയാമത്ത് നാൾ വന്നതായാണ് കാണാൻ കഴിഞ്ഞത്. മരിച്ചവർ എല്ലാവരും ഉയിർത്തെഴുന്നേറ്റ് കൂട്ടം കൂട്ടമായി കൂടുന്നു. എന്റെ പുറകിൽ ഒരു അനക്കം എനിക്ക് അനുഭവപ്പെട്ടു. തിരിഞ്ഞു നോക്കുമ്പോൾ അതിഭയാനക രൂപത്തിലുള്ള ഒരു പാമ്പ്‌ വാ പിളർന്ന് എനിക്ക് നേരെ വരുന്നതാണ് ഞാൻ കണ്ടത്. ഭയപ്പെട്ട് ഞാൻ ഓടാൻ തുടങ്ങി. പാമ്പ്‌ പുറകെയും.

കുറച്ച് ഓടിയപ്പോൾ തിളങ്ങുന്ന മുഖമുള്ള ഒരു വൃദ്ധനെ ഞാൻ കണ്ടു. അയാളോട് ഞാൻ സഹായം ആവശ്യപ്പെട്ടെങ്കിലും 'ഞാൻ ദുർബലനാണ് - എനിക്ക് നിന്നെ സഹായിക്കാനുള്ള കഴിവില്ല' എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ഓടി ഓടി ഒരു ചെറിയ മല ഞാൻ കയറി - പാമ്പ്‌ പുറകെ തന്നെ ഉണ്ടായിരുന്നു. മലയുടെ ഒരു വശത്ത് ഭീതിതമായ തീക്കുണ്ടാരമായിരുന്നു. നിരവധി ആളുകൾ അതിൽ കത്തിക്കപ്പെടുന്നുണ്ടായിരുന്നു. അതിലേക്ക് വീഴാൻ അടുത്തിരുന്ന ഞാൻ ഒരു അശരീരി കേട്ടു:

'പുറകോട്ട് മാറുക, നിങ്ങൾ ഇതിലേക്കുള്ളതല്ല'.

ഞാൻ സ്വയം പുറകിലോട്ട് മാറി എതിർ ദിശയിലേക്ക് ഓടാൻ തുടങ്ങി. മുമ്പ് കണ്ട അതെ തിളങ്ങുന്ന മുഖമുള്ള വൃദ്ധനെ വീണ്ടും കണ്ടു. അയാൾ കരഞ്ഞു കൊണ്ട് വീണ്ടും പറഞ്ഞു: 'നിന്നെ സഹായിക്കാനുള്ള കഴിവില്ലാത്ത അത്രയും ദുർബലനാണ് ഞാൻ, ആ കാണുന്ന മലയിലേക്ക് നോക്കൂ, അവിടെയാണ് മുസ്ലിമീങ്ങൾ അവരുടെ സമ്പാദ്യങ്ങൾ സൂക്ഷിക്കുന്നത്. അവിടേക്ക് പോയി നോക്കൂ, നീ വല്ലതും നിക്ഷേപിച് വച്ചിട്ടുണ്ടെങ്കിൽ ഇന്ഷാ അല്ലാഹ് നിനക്കത് തിരിച്ചെടുക്കാൻ കഴിയും."

ഞാനാ മലയിൽ എത്തി, പട്ടുതുണികളാൽ അലങ്കരിക്കപ്പെട്ട ജനലുകളായിരുന്നു അവിടെ. സ്വർണ്ണത്തിന്റെ വാതിലുകൾ മുത്തുകൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മലക്ക് വിളിച്ചു പറഞ്ഞു:

'വിരികൾ മാറ്റൂ, വാതിലുകൾ തുറക്കൂ, ആ മനുഷ്യന് ചിലപ്പോ പാമ്പിനെ തൊട്ട് രക്ഷയേകാൻ സഹായിക്കുന്ന വല്ല നിക്ഷേപവും ഉണ്ടാകും'

വാതിലുകൾ തുറക്കപ്പെട്ടപ്പോൾ അതിസുന്ദരരായ ഒരുപാട് കൊച്ചുകുട്ടികളുടെ മുഖമായിരുന്നു എനിക്ക് കാണാൻ കഴിഞ്ഞത്. കൂട്ടത്തിൽ എന്റെ മരണമടഞ്ഞ 2 വയസ്സായ മകളുമുണ്ടായിരുന്നു. എന്നെ കണ്ട പാടെ അവൾ കരഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു:

'അല്ലാഹുവാണേ, ഇതെന്റെ പിതാവാണ്'. ചാടി വന്ന് അവളുടെ വലത് കൈ കൊണ്ട് എന്റെ ഇടത് കൈ പിടിച്ചു. ഇത് കണ്ടതോടെ ഭീകരനായ പാമ്പ്‌ തിരിച്ച് പോയി. എന്റെ മകൾ എന്റെ മടിയിൽ ഇരുന്ന് താടിയിൽ തലോടിക്കൊണ്ട് സൂറത്ത് ഹദീദിലെ 16ആമത്തെ ആയത്ത് ഓതാൻ തുടങ്ങി.

ألم يأن للذين آمنوا أن تخشع قلوبهم لذكر الله

(ആശയം: സത്യ വിശ്വാസികൾക്ക് തങ്ങളുടെ ഹൃദയങ്ങൾ അള്ളാഹുവിലേക്ക് തിരിക്കുവാൻ സമയമായില്ലയോ?)

ഇത് കേട്ടതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. ഭീകരനായ പാമ്പിനെയും വൃദ്ധനായ മനുഷ്യനെയും കുറിച്ച് ഞാൻ അവളോട് ചോദിച്ചു.

'പാമ്പ്‌ നിങ്ങളുടെ ദുഷ്ക്കർമ്മങ്ങളായിരുന്നു. നിങ്ങൾ ചെയ്തു കൂട്ടുന്ന തിന്മകൾ പാമ്പിന്റെ രൂപത്തിൽ നിങ്ങളെ നരകത്തിലേക്ക് കൊണ്ട് പോകുമായിരുന്നു. വൃദ്ധനായ മനുഷ്യൻ നിങ്ങളുടെ സൽക്കർമ്മങ്ങൾ ആയിരുന്നു. വളരെ കുറച്ച് മാത്രം നല്ല കർമ്മങ്ങൾ നിങ്ങൾ ചെയ്തിരുന്നതിനാൽ അത് ദുഷ്ക്കർമ്മങ്ങളുമായി പോരടിക്കാൻ കഴിയാത്ത വിധം വളരെ ദുർബലമായി.'.

നിങ്ങളെന്താണ്‌ ഈ മലയിൽ ചെയ്യുന്നത് എന്ന് ഞാൻ ചോദിച്ചു. അവൾ പറഞ്ഞു: 'മരണപ്പെട്ട മുസ്ലിമായ കുട്ടികൾ ഖിയാമത്ത് നാൾ വരുന്നത് വരെ ഇവിടെ കാത്ത് നിൽക്കും - ഞങ്ങളുടെ മാതാപിതാക്കളെ കാത്തു കൊണ്ട്. എന്നിട്ട് അവർക്ക് വേണ്ടി റബ്ബിനോട്‌ ഇടതേടും". ഇത് കേൾക്കുന്നതോടെ എന്റെ ഉറക്കം തെളിഞ്ഞിരുന്നു. മനസ്സ് വല്ലാതെ മാറി, ഞാൻ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച് മടങ്ങി."

ഇസ്ലാമിക ചരിത്രത്തിലെ പ്രകാശിക്കുന്ന വെളിച്ചഗോപുരമായി വളർന്ന് പടർന്ന് പന്തലിച്ച മാലിക്ക് ഇബ്നു ദീനാർ(റ) ൻറെ പാശ്ചാത്താപത്തിന്റെ കാരണം എന്തായിരുന്നു എന്ന് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞതാണീ സംഭവം.

നല്ലതോ ചീത്തയോ ആയി നമുക്ക് അനുഭവപ്പെടുന്ന സകല കാര്യങ്ങളും പല വിധത്തിലുള്ള സബബുകളിലൂടെയാണ് അല്ലാഹു നമ്മുടെ മേൽ നടപ്പാക്കുന്നത്. ഒരു നന്മ നമുക്ക് ലഭിക്കുന്നത് പലപ്പോഴും അല്ലാഹുവിങ്കൽ നിന്ന് നേരിട്ടല്ല - മറിച്ച് മറ്റു പലരിലൂടെയോ പലതിലൂടെയോ ആയിരിക്കും. തിന്മയും അതേപടി തന്നെ.

തെമ്മാടിയായി ജീവിച്ച മനുഷ്യനിൽ അല്ലാഹു സൽചിന്തയുടെ വിത്തുകൾ പാകാൻ ഉദ്ദേശിച്ചാൽ പിന്നെ എന്തെങ്കിലും ഒരു കാരണം അതിലേക്കായി അല്ലാഹു നൽകുന്നു. മഹാന്മാരായ മഹാന്മാരിൽ അധികവും ഇത്തരത്തിൽ ചില അനുഭവങ്ങളുടെ പേരിൽ തന്റെ പിഴച്ച ജീവിതത്തെ വലിച്ചെറിഞ്ഞ് നന്മയുടെ വഴിയിലേക്ക് കടന്നു വന്നവരാണ്.

മാലിക്ക് ഇബ്നു ദീനാർ (റ) തങ്ങൾക്ക് അല്ലാഹു ഒരു സ്വപ്നമാണ് മാറ്റത്തിന്റെ കാഹളമായി അല്ലാഹു സംവിധാനിച്ചു നൽകിയത്. ഉൾക്കടമായ ആശയും അഭിലാഷവും മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യർക്ക് എല്ലാവർക്കും ജീവിതത്തിന്റെ വഴിയാത്രക്ക് ഇടയിൽ ഏതെങ്കിലും ഒരവസരത്തിൽ ഇലാഹീ കടാക്ഷത്തിലേക്ക് നടക്കാനുള്ള ഒരു കാരണം അവൻ സൃഷ്ടിക്കുക തന്നെ ചെയ്യും - ചിലപ്പോ ഒന്നല്ല ഒരായിരം കാരണങ്ങൾ. ഏതിലെങ്കിലും ഒന്നിൽ കടിച്ചു പിടിച്ചു കൊണ്ട് നന്മയുടെ പാന്ഥാവിലേക്ക് തിരിച്ചു നടക്കാൻ നമുക്കും കഴിയണം.

وذكر فإن الذكرى تنفع المؤمنين

'ഉപദേശിച്ച് കൊണ്ടേയിരിക്കുക, മുഅ്മിനീങ്ങളുടെ ഹൃദയങ്ങൾക്ക് ഉപദേശങ്ങൾ ഉപകരിക്കും' എന്ന് അല്ലാഹു തന്നെ പടിപ്പിക്കുന്നുവല്ലോ. നമുക്ക് സ്വയവും പരസ്പരവും ഉപദേശിച്ച് കൊണ്ടേയിരിക്കാം. ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മനസ്സുകളും റബ്ബിലേക്ക് തിരിക്കാൻ അത് സഹായകമായേക്കും..

ഇൻശാ അല്ലാഹ്... 🕊

01/06/2014

Please like...

Public figure

Share please....
31/12/2013

Share please....

Address

Abudhabi
As Shahamah

Telephone

+971509523242

Website

Alerts

Be the first to know and let us send you an email when Laa Ilaha Illa Allah posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category