അനൂപ് പെരിയൽ

  • Home
  • അനൂപ് പെരിയൽ

അനൂപ് പെരിയൽ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from അനൂപ് പെരിയൽ, Tutor/Teacher, REPORTER, SUPRABHAATHAM DAILY, NILESHWAR, .

13/04/2024
കിളികളുടെയും കുഞ്ഞുങ്ങളുടെയും കൊഞ്ചലിനോളം മനോഹരമായി മറ്റെന്തുണ്ട് ഈ ഭൂമിയിൽ?രണ്ടര വയസ് മാത്രം പ്രായമുള്ള അൻവിദ് മോന് പക്...
17/10/2022

കിളികളുടെയും കുഞ്ഞുങ്ങളുടെയും കൊഞ്ചലിനോളം മനോഹരമായി മറ്റെന്തുണ്ട് ഈ ഭൂമിയിൽ?രണ്ടര വയസ് മാത്രം പ്രായമുള്ള അൻവിദ് മോന് പക്ഷേ ആ ശബ്ദമാധുര്യം ഇത് വരെ അനുഭവിക്കാൻ ആയിട്ടില്ല.ജന്മനാ തന്നെ കേൾവിശക്തി ഇല്ലാത്ത ആ ബാലന് സംസാര ശേഷിയും വികസിച്ചിട്ടില്ലാത്തതിനാൽ അവന്റെ കൊഞ്ചൽ കേൾക്കാൻ മാതാപിതാക്കൾക്കും ഭാഗ്യം ഉണ്ടായിട്ടില്ല.അൻവിദിനെ ശബ്ദത്തിന്റെ ലോകത്തേക്ക് നയിക്കാൻ ആരോഗ്യ രംഗത്തിനു പ്രാപ്തി ഉണ്ട്.പക്ഷേ അതിസങ്കീർണമായ ശസ്ത്രക്രിയയ്ക്ക് അവശ്യമായ ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ സമാഹരിക്കാൻ അവന്റെ നിർധനരായ മാതാപിതാക്കൾക്ക് ശേഷി ഇല്ല.ആ കുരുന്നിനായി നമുക്കൊരുമിക്കാം.ശബ്ദങ്ങളുടെ ഒരു പുതിയ ലോകം അവനായി സമ്മാനിക്കാം.അപ്പോൾ എങ്ങനെയാ സുഹൃത്തുക്കളെ,നമ്മൾ ഒന്നിച്ച് ഇറങ്ങുകയല്ലേ???

വായന ഒന്ന്ഭൂമിയിൽ ഇടം നഷ്ടപ്പെട്ടവരുടെ ജീവിതങ്ങളാണ് പി.വി ഷാജികുമാറിന്റെ 'സ്ഥലം'എന്ന കഥാസമാഹാരത്തിലുള്ളത്. അധികാരവർഗത്തി...
14/05/2021

വായന ഒന്ന്

ഭൂമിയിൽ ഇടം നഷ്ടപ്പെട്ടവരുടെ ജീവിതങ്ങളാണ് പി.വി ഷാജികുമാറിന്റെ 'സ്ഥലം'എന്ന കഥാസമാഹാരത്തിലുള്ളത്. അധികാരവർഗത്തിന്റെ നീരാളിപ്പിടുത്തത്തിൽ കിടന്നു പിടയുന്നവരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. പകൽവെളിച്ചം പോലും ഇവർക്ക് അന്ധകാരമായാണ് അനുഭവപ്പെടുന്നത്. ഭരിക്കുന്നവർ, ഭരിക്കപ്പെടുന്നവർ എന്നീ രണ്ടു വർഗസമൂഹങ്ങളാണ് ഇന്ന് സമൂഹത്തിലുള്ളതെന്ന ചിന്തയും കഥാകാരൻ പങ്കുവയ്ക്കുന്നുണ്ട്. അടിച്ചമർത്തലിനും രാഷ്ട്രീയ ചൂഷണത്തിനും വിധേയരാകേണ്ടി വരുന്ന സാധാരണക്കാരന്റെ ജീവിതത്തെ അസാമാന്യ കൈവഴക്കത്തോടെ കോറിയിടാൻ ഷാജിക്ക് കഴിഞ്ഞു. വായനയുടെ പുതിയൊരു ലോകം തന്നെ സഹൃദയനുമുന്നിൽ ഈ കഥാകാരൻ ഒരുക്കിത്തരുന്നുണ്ട്.

അനൂപ് പെരിയൽ

03/07/2019

*ക്ലൗഡ്‌ഫെയര്‍ സെര്‍വര്‍ തകരാറില്‍; ലോകത്താകമാനം വെബ്‌സൈറ്റുകളില്‍ തടസം നേരിടുന്നു*

ലോകത്തെ സുപ്രധാന കണ്ടന്റ് ഡെലിവറി നെറ്റ് വർക്ക് സേവന ദാതാവും ഇന്റർനെറ്റ് ഹോസ്റ്റിങ് പ്ലാറ്റ്ഫോമുമായ ക്ലൗഡ് ഫെയറിൽ തകരാർ. ഇതേ തുടർന്ന് ലോകത്താകമാനമുള്ള വിവിധ വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറായി. ഇന്റനെറ്റ് സേവനങ്ങളുടെ പകുതിയോളം ക്ലൗഡ്ഫെയർ തകരാറിനെ തുടർന്ന് നിശ്ചലമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഫ്ലൈട്രേഡർ, ഡൗൺ ഡിറ്റക്റ്റർ, ഡിസ്കോർഡ്, കോയിൻബേസ് പ്രോ പോലുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ട്. ക്ലൗഡ്ഫെയർ സെർവറുകൾ എപ്പോൾ പൂർവസ്ഥിതിയിലാകുമെന്ന് വ്യക്തമല്ല.

കമ്പനിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന വെബ്സൈറ്റുകളാണ് വലിയൊരു വിഭാഗവും. *ഇന്ത്യയിലെ പല മുൻനിര വെബ്സൈറ്റുകളും ഇന്റർനെറ്റ് സേവനങ്ങളും ക്ലൗഡ്ഫെയർ സെർവറുകളെ ആശ്രയിച്ചാണുള്ളത്.* ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ ഓഫ് സെർവീസ് അറ്റാക്ക് പോലുള്ള സൈബർ ആക്രമണങ്ങളിൽ നിന്നും ഈ വെബ്സൈറ്റുകളെ സംരക്ഷിക്കുന്നതും ക്ലൗഡ്ഫെയർ സെർവറുകളാണ്.

അതേസമയം നെറ്റ് വർക്കിൽ ഉടനീളം പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചുവരികയാണെന്നും ക്ലൗഡ്ഫെയർ സിഇഓ മാത്യൂ പ്രൈസ് പറഞ്ഞു.

കാസർകോട് ജില്ലാതല കമ്പവലി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ടീം🌹🌹🌹🌹 അഭിനന്ദനങ്ങൾ
22/06/2019

കാസർകോട് ജില്ലാതല കമ്പവലി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് കുണ്ടംകുഴി ടീം🌹🌹🌹🌹 അഭിനന്ദനങ്ങൾ

സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടം കെ.കുഞ്ഞിരാമൻ എം.എ...
06/06/2019

സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടം കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

Address

REPORTER, SUPRABHAATHAM DAILY, NILESHWAR

Website

Alerts

Be the first to know and let us send you an email when അനൂപ് പെരിയൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share