Navajeevana Higher Secondary School Old Student's Organization

Navajeevana Higher Secondary School Old Student's Organization Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Navajeevana Higher Secondary School Old Student's Organization, School, Badiadka.

Marry Cristmas and Happy New Year 2018
24/12/2017

Marry Cristmas and Happy New Year 2018

വീണ്ടുമൊരു ശിശുദിനം കൂടി വരവായി.സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാ...
14/11/2017

വീണ്ടുമൊരു ശിശുദിനം കൂടി വരവായി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.റോസാപ്പൂ അപ്പുപ്പന്‍
ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കൂട്ടുകാര്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. റോസാപ്പൂ അദ്ദേഹത്തിന്റെ കുപ്പായത്തില്‍ സ്ഥിരമായുണ്ടായിരുന്നതിന് പിന്നിലൊരു കഥയുണ്ട്.
വളരെ നാള്‍ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിനറുതിവരുത്തി ഇന്ത്യ സ്വതന്ത്രയായ കാലം. ധാരാളം ആരാധകരും രാജ്യസ്‌നേഹികളും ആദ്യത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ കാണുവാന്‍ പാരിതോഷികങ്ങളുമായി എത്തുന്ന പതിവുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഗ്രാമവാസിയായ ഒരു സ്ത്രീ നെഹ്‌റുവിന് ഒരു റോസാപ്പൂ സമ്മാനമായി നല്‍കുവാന്‍ ക്യൂവില്‍ വന്നുനിന്നു. എന്നാല്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആ സ്ത്രീയെ അദ്ദേഹത്തിനടുത്തേയ്ക്ക് കടത്തിവിടുവാന്‍ തയ്യാറായില്ല. വിലപിടിച്ച സമ്മാനങ്ങളും മനോഹരമായി വസ്ത്രധാരണവുമായെത്തുന്നവര്‍ക്കായിരുന്നു സന്ദര്‍ശകരില്‍ പ്രാധാന്യമുണ്ടായിരുന്നത്. നിഷ്‌കളങ്കയായ ആ സ്ത്രീയുടെ മനസില്‍ ഇത് വളരെ വേദനയുണ്ടാക്കി. അവരുടെ വീട്ടുമുറ്റത്ത് വളര്‍ന്ന റോസാപ്പൂവല്ലാതെ മറ്റൊന്നും സമ്മാനമായി നല്‍കാനുള്ള നിവൃത്തി അവര്‍ക്ക് ഉണ്ടായിരുന്നില്ല.
അങ്ങനെ ദിവസങ്ങള്‍ പലത് കടന്നുപോയി. എങ്ങനെയും തന്റെ സമ്മാനം ചാച്ചാജിക്ക് നല്‍കണമെന്ന ആഗ്രഹം ആ സ്ത്രീ ഉപേക്ഷിച്ചില്ല. ദിവസവും വിടര്‍ന്നൊരു റോസാപ്പൂവുമായി അവര്‍ നെഹ്‌റുവിനെ കാണാന്‍ ചെന്നിരുന്നു. അദ്ദേഹമാവട്ടെ ഈ വിവരം അറിഞ്ഞുമില്ല. ഒരിക്കല്‍ സെക്യൂരിറ്റിക്കാരുമായി തര്‍ക്കിക്കുന്നൊരു സ്ത്രീ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവരെ അകത്തേയ്ക്ക് കടത്തിവിടാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.വിദ്യാഭ്യാസവും രാഷ്ട്രീയവും
ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റുവിന് നല്ല വായനാശീലമുണ്ടായിരുന്നു, ബുദ്ധിമാനുമായിരുന്നു. നെഹ്‌റുവിനെ വിദ്യാഭ്യാസത്തില്‍ ഏറെ സ്വാധീനിച്ചത് എഫ് ടി ബ്രൂക്ക് എന്ന അധ്യാപകനായിരുന്നു. അങ്ങനെയാണ് വിദേശഭാഷാ സാഹിത്യത്തിലേയ്ക്ക് അദ്ദേഹം ആകൃഷ്ടനാകുന്നത്. The Discovery of India, An Auto biography, Mahatma Gandhi, Soviet Russia. The Unity of India, Bunch of old letters തുടങ്ങിയ അനേകം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
പാശ്ചാത്യജീവിതം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവായ മോത്തിലാല്‍ നെഹ്‌റു. അതുകൊണ്ടുതന്നെ ഏക മകനെ ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു. 1905-ല്‍ ഇംഗ്ലണ്ടിലെ ‘ഹാരോ’ സ്‌കൂളില്‍ ചേര്‍ന്നു. കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജില്‍ നിന്ന് ബിരുദമെടുത്തു. ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി. 1912-ല്‍ അലഹബാദില്‍ അഭിഭാഷകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1916-ല്‍ വിവാഹിതനായി. ആ വര്‍ഷം ലക്‌നൗവില്‍ വച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയത്. 1920-ല്‍ നിസഹകരണ പ്രസ്ഥാനത്തിലൂടെ ഗാന്ധിജിക്കൊപ്പം സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാളായി മാറുകയും ചെയ്തു.

https://yasiway.blogspot.com/2017/09/blog-post_6.html
07/09/2017

https://yasiway.blogspot.com/2017/09/blog-post_6.html

ഹേയ് Nhss എന്തിന് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നു. ചില സമയങ്ങളിൽ നീ എന്നെ ചിരിപ്പിക്കുന്നു. ഇന്നേക്ക് നമ്മൾ പരിചയപെട്ടിട്ട് ഒരു വർഷവും ആറ് മ...

അഭിമാന പുരസ്സരം എഴുപതാം വയസ്സിലേക്ക്..... സ്വാതന്ത്ര്യം നമുക്ക് സമ്മാനിച്ച ധീര സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമം. ഏവ...
12/08/2017

അഭിമാന പുരസ്സരം എഴുപതാം വയസ്സിലേക്ക്.....
സ്വാതന്ത്ര്യം നമുക്ക് സമ്മാനിച്ച ധീര സ്വാതന്ത്ര്യ സമര സേനാനികൾക്ക് പ്രണാമം.
ഏവർക്കും #സ്വാതന്ത്ര്യദിനാശംസകൾ.

ഇന്ന് വൈക്കം മുഹമ്മദ്‌ ബഷീർ ചരമ ദിനം
05/07/2017

ഇന്ന് വൈക്കം മുഹമ്മദ്‌ ബഷീർ ചരമ ദിനം

Happiest Eid ...
25/06/2017

Happiest Eid ...

Freshers...Welcome to Our NHS..
01/06/2017

Freshers...
Welcome to Our NHS..

22/03/2017

💧💧💧💧💧💧💧💧💧💧
നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിൽ കിടക്കുന്ന വെള്ളത്തിന്റെ പൂർണ അവകാശി നാമല്ല. അയൽ വാസികൾക്കും അതിൽ അവകാശമുണ്ട്. നാം വില കൊടുത്തു വാങ്ങിയ സ്ഥലത്ത് , നാം പണമിറക്കി കുഴിച്ച കിണറിൽ അയൽ വാസിക്ക് എന്ത് അവകാശം എന്ന് ചിന്തിക്കുന്നവരോട് ഇസ്ലാം ഉണർത്തുന്നത്, നിന്റെ കിണറ്റിലേക്ക് ഉറവയായി ഒഴുകി എത്തിയ ജലം നിന്റെ പരിസര വാസികളുടെ വളപ്പിൽ പെയ്തിറങ്ങിയ മഴ വെള്ളം കൂടിയാണ് എന്നതാണ്. അതിനാൽ കൈവശക്കാരൻ എന്ന നിലക്ക് കുടിക്കാനുള്ള വെള്ള്ം നാമെടുത്ത്തിനു ശേഷം കുളിക്കുന്നതിനു മുമ്പ് വേറെ കുടിവെള്ളം ഇല്ലെങ്കിൽ നിർബന്ധമായും ഈ വെള്ളം നൽകണം.
MARCH_22

HAPPY REPUBLIC DAY to all Friends
26/01/2017

HAPPY REPUBLIC DAY to all Friends

" മാവേലി നാട് വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെ...."🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻ഏവർക്കും ഒരായിരം ഓണാശംസകൾ🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸
22/08/2015

" മാവേലി നാട് വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ...."

🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
ഏവർക്കും ഒരായിരം ഓണാശംസകൾ
🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸🌼🌸

സൌഹൃദ ഭാരതത്തിന്റെ 68-)o സ്വാതന്ദ്ര്യ ദിനാശംസകൾ
13/08/2015

സൌഹൃദ ഭാരതത്തിന്റെ 68-)o സ്വാതന്ദ്ര്യ ദിനാശംസകൾ

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ മുൻ  വൈസ് പ്രസിടന്റും, ബദിയടുക്കയുടെ മത സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറസാനിദ്യവുമായിര...
06/08/2015

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്‌ മുൻ വൈസ് പ്രസിടന്റും, ബദിയടുക്കയുടെ മത സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിൽ നിറസാനിദ്യവുമായിരുന്ന ബി.എച്ച് അബ്ദുള്ളകുഞ്ഞിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

www.facebook.com/ournhsfriends

അഒർ എൻ.എച്ച്.എസ് പരിപാടിയിൽ സംസാരിക്കുന്നു ((ഫയൽ ഫോട്ടോ 2013July23 ))

Address

Badiadka

Website

Alerts

Be the first to know and let us send you an email when Navajeevana Higher Secondary School Old Student's Organization posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category