St joseph lps changanacherry2006_2009

  • Home
  • St joseph lps changanacherry2006_2009

St joseph lps changanacherry2006_2009 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St joseph lps changanacherry2006_2009, Education, .

23/03/2023

സീറോ മലബാർ സഭയുടെ ഉത്തരവാദിത്തങ്ങൾക്ക് മാർഗദർശിയും അവകാശങ്ങൾക്ക് കാവൽക്കാരനും ആയിരുന്ന ഇടയൻ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ ദൈവാലയത്തിനുള്ളിൽനിന്ന് പങ്കെടുക്കാൻ സാധിച്ചു എന്നത് ഒരു അല്മായ എന്ന നിലയിൽ മഹാഭാഗ്യമായി കരുതുന്നു 🙏🏻. എത്ര കൃപ നിറഞ്ഞതും ശാന്തവും ആയിരുന്നു സംസ്കാരകർമ്മങ്ങൾ....
പതിനായിരങ്ങളുടെ സാന്നിധ്യത്തിലും തിരക്ക് അനുഭവപ്പെടാത്ത ക്രമീകരണങ്ങൾ, വേനൽചൂടിലും സുഖ ശീതളിമ പകർന്ന അന്തരീക്ഷം, കണ്ണിനു കുളിർമ പകരുന്ന അലങ്കാരങ്ങളും വിതാനങ്ങളും..👌 ചരിത്രത്തിൽ ഇന്നുവരെ ഒരു സീറോ മലബാർ മെത്രാന് കിട്ടിയിട്ടുള്ളതിൽ വച്ച് ഏറ്റവും രാജകീയ യാത്രയാണ് ഇന്ന് പവ്വത്തിൽ പിതാവിന് കിട്ടിയത്👌നാനാ ജാതി മതസ്ഥരായ രാഷ്ട്രീയ നേതാക്കൾ കർമ്മങ്ങൾ കഴിയുന്നതുവരെ ചിലവഴിച്ചതും,
സംസ്ഥാന സർക്കാരിന്റെ ആദരവും ,എടുത്തുപറയേണ്ടത് തന്നെ.👌
മരണം മഹത്വത്തെ പ്രഘോഷിക്കുന്നു....🙏🏻 വിതുമ്പലു കൾ മറച്ച് പെരുന്തോട്ടത്തിൽ പിതാവ് പവ്വത്തിൽ പിതാവിനെ പറ്റി പറഞ്ഞ വാക്കുകൾ: ചൈതന്യ ധന്യമായ ആ ജീവിതത്തെക്കുറിച്ച് നാം കൂടുതൽ അറിഞ്ഞു . പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു വേണ്ടി സ്വന്തം മെത്രാപ്പോലീത്ത സ്ഥാനം ഒഴിയാൻ പോലും സുമനസ്സ് കാണിച്ച വന്ദ്യ പിതാവിൽ നിറഞ്ഞുനിന്നലാളിത്യവും വിനയവും കൂടുതൽ തെളിമയോടെ നമ്മൾ അറിയുന്നു.
കാർക്കശ്യ നിലപാടുകൾ വിമർശന വിധേയമായിരുന്നു എങ്കിലും അവയെല്ലാം ആത്മീയ വെളിച്ചം പകരുന്ന നിറദീപങ്ങൾ ആയിരുന്നുവെന്ന് സഭയുടെ വളർച്ചയിലൂടെ നാം മനസ്സിലാക്കുന്നു.. അവസാനം നിമിഷം വരെയും ചലനാത്മക മായിരുന്ന ജീവിതം,"കാലം' ചെയ്തു എങ്കിലും വിസ്മയം തുളുമ്പുന്നആ ബലിജീവിതം, വിശാലമായ പ്രവർത്തന ശൈലി, ഈ ദീപ്തമായ ഓർമ്മകൾക്ക് കരുത്ത് പകരുന്ന ഇന്നത്തെ ചടങ്ങുകൾ അടുക്കും ചിട്ടയും പ്രാർത്ഥനാ മുഖരിതവും സംഗീത സാന്ദ്രവും ആയിരുന്നു എന്നത് ഒന്നുകൂടി ഉറപ്പിച്ചു പറയട്ടെ ഇതിനായി അധ്വാനിച്ച എല്ലാ സുമനസ്സുകൾക്കും അതിരൂപതാ കേന്ദ്രത്തിനും നന്ദി, 🙏🏻🙏🏻

24/01/2016

Dear frndsss ieee page nammude 2006-2009 year. Nammude school yill padicha pillarude reunion veande ullathanne athukonde arriyvunna nammude pillare add cheyuka

Address


Website

Alerts

Be the first to know and let us send you an email when St joseph lps changanacherry2006_2009 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share