27/02/2017
*🌹ഖുർആൻ പാരായണം 🌹*
*🍇 അല്ലാഹു പറയുന്നു: 'നിശ്ചയമായും അല്ലാഹുവിന്റെ കിതാബ് (വേദഗ്രന്ഥം) പാരായണം ചെയ്യുകയും, നമസ്‌കാരം നിലനിര്‍ത്തുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യുന്ന ആളുകള്‍, തീരെ നഷ്ടപ്പെട്ടുപോകാത്ത ഒരു വ്യാപാരത്തെ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്...' (സു: ഫാത്വിര്‍:29)*
*🍇 'അല്ലാഹു ഏറ്റവും നല്ല വൃത്താന്തം അവതരിപ്പിച്ചിരിക്കുന്നു. അതായത്: പരസ്പര സാദൃശ്യമുള്ള ആവര്‍ത്തിത വചനങ്ങളായ ഒരു ഗ്രന്ഥം! തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്നവരുടെ തൊലികള്‍ അതു നിമിത്തം വിറകൊള്ളുന്നതാണ്. പിന്നീട് അവരുടെ തൊലികളും, ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക് മയമായി വരുകയും ചെയ്യുന്നു.' (സൂ: സുമര്‍:23).*
*🍇 'നിശ്ചയമായും സത്യവിശ്വാസികള്‍ എന്നാല്‍, അല്ലാഹുവിനെക്കുറിച്ചു പ്രസ്താവിക്കപ്പെടുമ്പോള്‍ ഹൃദയങ്ങള്‍ പേടിച്ചു നടുങ്ങുകയും, അവന്റെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍ അവ തങ്ങള്‍ക്ക് സത്യവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു. അവര്‍ തങ്ങളുടെ രക്ഷിതാവില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നതാകുന്നു' (അന്‍ഫാല്‍: 2).*
❓ക്വുര്‍ആനില്‍ ശ്രദ്ധ പതിക്കാതിരിക്കുകയും, അതേ സമയം പലതരം കഥകള്‍, നോവലുകള്‍ മുതലായവയില്‍ വ്യാപൃതരാവുകയും ചെയ്യുന്ന ആളുകളെപ്പറ്റി അല്ലാഹു പറയുന്നത് കാണുക: 'മനുഷ്യരിലുണ്ട് ചിലര്‍: യാതൊരു അറിവുമില്ലാതെ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദ വാര്‍ത്തകളെ അവര്‍ വാങ്ങുന്നു. അക്കൂട്ടര്‍ക്ക് നിന്ദ്യമായ ശിക്ഷയുണ്ട്. അങ്ങിനെയുള്ളവന്ന് നമ്മുടെ ആയത്തുകള്‍ ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍, അവന്‍ അഹംഭാവം പ്രകടിപ്പിച്ചുകൊണ്ട്-അതു കേട്ടിട്ടില്ലാത്ത ഭാവത്തില്‍ -അവന്റെ രണ്ടു കാതിലും ഒരു ഭാരമുള്ളതുപോലെ- തിരിഞ്ഞു കളയും. (നബിയേ), അവന് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക!'(ലുക്വ്മാന്‍: 6,7)
❓അല്ലാഹു പറയുന്നു: 'നീ ക്വുര്‍ആന്‍ വായിച്ചാല്‍, നിനക്കും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ക്കുമിടയില്‍, ശക്തിമത്തായ ഒരു മറയെ നാം ഏര്‍പ്പെടുത്തുന്നതാണ്. അതു ഗ്രഹിക്കുന്നതിന്ന് (തടസ്സമായി) അവരുടെ ഹൃദയങ്ങളില്‍ ഒരു തരം ഭാരവും നാം ഏര്‍പ്പെടുത്തുന്നതാണ്........' (ബനൂ ഇസ്‌റാഈല്‍:45,46)
💥 നബി (സ.അ) അരുള്‍ചെയ്തതായി ഉഥ്മാന്‍ (റ) ഉദ്ധരിക്കുന്നു: خيركم من تعلم القران وعلمه - البخاري (നിങ്ങളില്‍ ഉത്തമനായുള്ളവന്‍, ക്വുര്‍ആന്‍ പഠിക്കുകയും അതു പഠിപ്പിക്കു കയും ചെയ്യുന്നവനാകുന്നു)
💥 അബൂഹുറയ്‌റഃ (റ) പറയുന്നു: നബി (സ.അ) ചോദിച്ചു: 'നിങ്ങളില്‍ ഒരുവന്‍ തന്‍റെ വീട്ടുകാരിലേക്ക് മടങ്ങിച്ചെല്ലുമ്പോള്‍, തടിച്ചു കൊഴുത്ത ഗര്‍ഭിണികളായ മൂന്ന് ഒട്ടകങ്ങളെ അവിടെ കണ്ടുകിട്ടുന്നത് അയാള്‍ക്ക് ഇഷ്ടമായിരിക്കുമോ?'. ഞങ്ങള്‍ ഉത്തരം പറഞ്ഞു: 'അതെ'. അപ്പോള്‍ തിരുമേനി പറഞ്ഞു: فثلاث ايات يقرأ من احدكم في صلاة خير له من ثلاث خلفات عظام - مسلم (എന്നാല്‍, നിങ്ങളൊരാള്‍ നമസ്‌കാരത്തില്‍ ഓതുന്ന മൂന്ന് ആയത്തുകള്‍, മൂന്ന് തടിച്ചുകൊഴുത്ത ഗര്‍ഭിണികളായ ഒട്ടകങ്ങളെക്കാള്‍ അവന്നു ഗുണമേറിയതാണ്).
💥 നബി (സ.അ) പറഞ്ഞതായി ആഇശാഃ (റ) ഉദ്ധരിക്കുന്നു الماھر بالقرآن مع السغرة الكرام البررة والذي يقرأ القرآن ويتتعتع ف يه وھو عليه شاق له اجران – متفق عليه (ക്വുര്‍ആനില്‍ നൈ പുണ്യം നേടിയവന്‍, പുണ്യവാളന്മാരായ മാന്യദൂതന്മാരോടുകൂടിയായിരിക്കും. ക്വുര്‍ആന്‍ ഓതുന്നതു ഞെരുക്കമായിരിക്കുകയും, അതില്‍ വിക്കിവിക്കിക്കൊണ്ടിരി ക്കുകയും ചെയ്യുന്നവനാകട്ടെ, അവന്നു രണ്ടു പ്രതിഫലമുണ്ട്). ഇവിടെ 'ദൂതന്മാര്‍' ( السغرة ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ നബിമാരും മലക്കുകളും ആകാവുന്നതാകുന്നു. ശരിക്കു വായിക്കുവാന്‍ സാധിക്കാതെ, വിഷമിച്ചു ഞെരുങ്ങിക്കൊണ്ട് വായിക്കുന്നവന്ന് അതു പാരായണം ചെയ്തതിന്‍റെ പേരിലും -വിഷമം സഹിച്ചതിന്‍റെ പേരിലും-രണ്ടു നിലക്കും- പ്രതിഫലം ലഭിക്കുമെന്നു താല്‍പര്യം.
💥 ബറാഉ് (റ) പറയുന്നു : ഒരാള്‍ (സ്വഹാബി) സൂറത്തുല്‍ കഹ്ഫ് ഓതുകയായിരുന്നു. അദ്ദേഹത്തിന്‍റെ അടുക്കല്‍ രണ്ടു പിരിച്ച കയറുകളാല്‍ കെട്ടിയ ഒരു കുതിരയുമുണ്ടായിരുന്നു. ഒരു മേഘം അദ്ദേഹത്തെ ആവരണം ചെയ്തു അടുത്തടുത്ത് വരികയായി. കുതിര വിറളി എടുക്കുകയുമായി. നേരം പുലര്‍ന്നപ്പോള്‍, അദ്ദേഹം നബി (സ.അ) യുടെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. അപ്പോള്‍ തിരുമേനി പറഞ്ഞു: تلك السكينة تنزلت بالقرآن – متفق عليه (അത് ശാന്തിയാണ്. അത്, ക്വുര്‍ആന്‍ നിമിത്തം ഇറങ്ങി വന്നതാണ്).
💥 ഉസൈദുബ്‌നു ഹുദൈ്വര്‍ ( اسيد بن حضير – رض ) എന്ന സ്വഹാബി സൂറത്തുല്‍ ബക്വറഃ ഓതിയപ്പോഴും, കെട്ടിയിട്ടിരുന്ന അദ്ദേഹത്തിന്‍റെ കുതിര വട്ടം ചുറ്റിക്കൊണ്ടിരിക്കുകയുണ്ടായി. അതു നിമിത്തം തന്‍റെ പുത്രനായ യഹ്‌യാക്കു വല്ല ആപത്തും പിണഞ്ഞേക്കുമോ എന്നു ഭയന്ന് അദ്ദേഹം ഓത്തു നിറുത്തി. അദ്ദേഹം മേല്‍പ്പോട്ട് നോക്കുമ്പോള്‍, മേഘം പോലെ ഒരു വസ്തു കാണുകയും, അതില്‍ വിളക്കുകളെന്നപോലെ എന്തോ ചിലതു കാണുകയും ചെയ്തിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ നബി തിരുമേനി (സ.അ) പ്രസ്താവിച്ചത് ഇപ്രകാരമായിരുന്നു: تلك الملئكة دنت لصوتك ولو قرأت لاصبحت ينظر الناس اليها لاتتوارى عنهم (അത് മലക്കുകളാണ്. താങ്കളുടെ (ഓത്തിന്‍റെ) ശബ്ദം നിമിത്തം അടുത്ത് വന്നിരിക്കുകയാണ്. താങ്കള്‍ ഓതിക്കൊണ്ടിരുന്നുവെങ്കില്‍-ജനങ്ങളില്‍ നിന്നു മറഞ്ഞുപോകാതെ അവര്‍ക്കു നോക്കിക്കാണാവുന്നവിധത്തില്‍-അത് രാവിലെയും ഉണ്ടാകുമായിരുന്നു).
💥 നബി (സ.അ) പറഞ്ഞതായി അബൂഹുറയ്‌റഃ (റ) ഉദ്ധരിക്കുന്ന അല്പം ദീര്‍ഘമായ ഒരു ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു و ما اجتمع قوم فى بيت من ب يوت لله يتلون كتاب لله ويتدا رسونه بينهم الا نزلت عليهم السكينة وغشيهم الرحمة وحفتهم الملئكة وذ كرھم لله فيمن عنده - مسلم ഏതെങ്കിലും ഒരു ജനത അല്ലാഹുവിന്‍റെ വീടുകളില്‍ പെട്ട ഒരു വീട്ടില്‍ (പള്ളിയില്‍) ഒരുമിച്ചുകൂടി അല്ലാഹുവിന്‍റെ കിതാബ് പാരായണം ചെയ്യുകയും, അവര്‍ അന്യോന്യം അത് പഠിക്കുകയും ചെയ്യുന്ന പക്ഷം, അവരില്‍ ശാന്തി ഇറങ്ങുകയും, കാരുണ്യം അവരെ ആവരണം ചെയ്യുകയും, മലക്കുകള്‍ അവരെ വലയം ചെയ്യുകയും, അല്ലാഹുവിങ്കലുളളവരുടെ (മലക്കുകളുടെ) മദ്ധ്യേ അവരെപ്പറ്റി അവന്‍ പ്രസ്താവിക്കുകയും ചെയ്യാതിരിക്കുകയില്ല).
💥 നബി (സ.അ) യില്‍ നിന്ന് അബൂഹുറയ്‌റഃ (റ) ഉദ്ധരിച്ചിരിക്കുന്നു: لا تجعلوا بيوتكم مقابر ان الشيطان ينفر من البيت الذى يقرأ فيه سورة البقرة - مسلم (നിങ്ങളുടെ വീടുകള്‍ ക്വബ്ര്‍ സ്ഥാനങ്ങളാക്കരുത് . നിശ്ചയമായും സൂറത്തുല്‍ ബക്വറഃ ഓതപ്പെടാറുളള വീട്ടില്‍ നിന്നു പിശാച് വിറളിയെടുത്ത് പോകുന്നതാകുന്നു). 'ക്വബ്ര്‍ സ്ഥാനങ്ങളാക്കുക' എന്നുവെച്ചാല്‍ ക്വബ്ര്‍ സ്ഥാനങ്ങളെപ്പോലെ മൂകങ്ങളാക്കുക എന്നു സാരം.
💥 د والترمذي وابوداود والنسائى
(ക്വുര്‍ആന്‍റെ ആളോടു പറയപ്പെടും: നീ ഓതുക, കയറിപ്പോകുക, ഇഹത്തില്‍ വെച്ച് നീ എപ്രകാരം സാവകാശത്തില്‍ (നന്നാക്കി) ഓതിയിരുന്നുവോ അപ്രകാരം സാവകാശത്തില്‍ ഓതിക്കൊള്ളുക! നീ ഓതുന്ന അവസാനത്തെ ആയത്തിങ്കല്‍ വെച്ചായിരിക്കും നിന്‍റെ താവളം). അതായത്, ഇഹത്തില്‍ വെച്ച് ഓതിയിരുന്ന പോലെ സാവകാശത്തില്‍ നന്നാക്കിക്കൊണ്ടുള്ള ഓത്ത് എത്ര ദീര്‍ഘിച്ചു പോകുന്നുവോ അതനുസരിച്ച് സ്വര്‍ഗത്തില്‍ ഉന്നത പദവികള്‍ അവര്‍ക്കു ലഭിക്കുമെന്ന് സാരം. ക്വുര്‍ആന്‍ നന്നാക്കി ഓതുവാനും, കഴിയുന്നത്ര മനഃപാഠമാക്കുവാനുമുള്ള പ്രോത്സാഹനമാണ് ഈ ഹദീഥില്‍ ഉള്ളത്.
*💥 നബി (സ.അ) അരുളിയതായി ഇബ്‌നു മസ്ഊദ് (റ) ഉദ്ധരിക്കുന്നു: من قرأ حرفا من كتاب لله فله به حسنة والحسنة بعشرة امثالها لا اقول الم حرف الف حرف ولام حرف وميم حرف- الترمذى والدارمى (ആരെങ്കിലും, അല്ലാഹുവിന്‍റെ കിതാബില്‍നിന്നു ഒരക്ഷരം ഓതിയാല്‍ അതിനു പകരം അവനു ഒരു നന്മയുണ്ട്. നന്മയാകട്ടെ (ക്വുര്‍ആനില്‍ പറഞ്ഞിരിക്കുന്നതുപോലെ) പത്തിരട്ടി പ്രതിഫലമുള്ളതാണ്.അലിഫ്-ലാം-മീം എന്നുള്ളത് ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. 'അലിഫ്' ഒരക്ഷരം, 'ലാം' ഒരക്ഷരം, 'മീം' ഒരക്ഷരം എന്നിങ്ങനെയാണ്)*
*💥 അബൂ ഉമാമഃ (റ) നബി ( (സ.അ) )യില്‍ നിന്ന് ഉദ്ധരിക്കുന്നു: فانه يأتي يوم القيامة شفيعا لاصحابه – مسلم (നിങ്ങള്‍ ക്വുര്‍ആന്‍ ഓതുവീന്‍, നിശ്ചയമായും അതു ക്വിയാമത്തുനാളില്‍ അതിന്‍റെ ആള്‍ക്കാര്‍ക്ക് ശുപാര്‍ശകനായി വരുന്നതാകുന്നു).*
*💥 നബി ( (സ.അ) ) പ്രസ്താവിച്ചതായി ഇബ്‌നു ഉമര്‍ (റ) ഉദ്ധരിക്കുന്നു: لَا حَسَدَ إِلَّا عَلَى اثْنَتَيْنِ رَجُلٌ آتَاهُ اللَّهُ الْكِتَابَ وَقَامَ بِهِ آنَاءَ اللَّيْلِ وَرَجُلٌ أَعْطَاهُ اللَّهُ مَالًا فَهُوَ يَتَصَدَّقُ بِهِ آنَاءَ اللَّيْلِ وَالنَّهَارِ – متفق عليه (രണ്ടാളുകളുടെ കാര്യത്തിലല്ലാതെ അസൂയയില്ല. ഒരാള്‍, അല്ലാഹു അവന്ന് ക്വുര്‍ആന്‍ നല്‍കിയിരിക്കുന്നു (പഠിപ്പിച്ചിരിക്കുന്നു) എന്നിട്ട് രാത്രിസമയങ്ങളിലും, പകല്‍ സമയങ്ങളിലും അതു പാരായണം ചെയ്തുകൊണ്ട് അവന്‍ നമസ്‌കാരം നടത്തുന്നു. മറ്റൊരാള്‍, അല്ലാഹു അവന്നു ധനം നല്‍കിയിരിക്കുന്നു, എന്നിട്ട് രാത്രി സമയങ്ങളിലും പകല്‍ സമയങ്ങളിലും അവന്‍ അതില്‍ നിന്നു (നല്ല മാര്‍ഗത്തില്‍) ചിലവഴിച്ചുകൊണ്ടിരിക്കുന്നു). 'അസൂയ' കൊണ്ട് ഇവിടെ ഉദ്ദേശ്യം, ഒരാള്‍ അവനെപ്പോലെ തനിക്കും ആയിത്തീരണമെന്ന ആഗ്രഹത്തോടുകൂടി പരിശ്രമം നടത്തുക എന്നത്രെ. എന്നല്ലാതെ അവന്‍റെ നന്മയില്‍ അനിഷ്ടം കരുതുകയും, അവനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നല്ല.*
*✅ പഠിച്ച ഭാഗം മറന്നുപോകുവാന്‍ ഇടയാക്കരുതെന്നും നബി (സ.അ) പ്രത്യേകം താക്കീത് നല്‍കിയിട്ടുണ്ട്. അവിടുന്ന് പറയുന്നു: تعا ھدوا ال قرآن فوا لذى نف سى ب يده ل هو ا شد (നിങ്ങള്‍, ക്വുര്‍ആനെ ഗൗനിച്ചുകൊണ്ടിരിക്കണം. കാരണം, എന്‍റെ ആത്മാവ് ഏതൊരുവന്‍റെ കൈവശമാണോ അവന്‍ തന്നെ സത്യം! നിശ്ചയമായും അത്, കെട്ടിയിട്ട ഒട്ടകത്തെക്കാള്‍ വേഗം കുതറിപ്പോകുന്നതാണ്). മറ്റൊരു വചനത്തില്‍ وا ستذكروا ال قرآن (നിങ്ങള്‍ ക്വുര്‍ആനെ ഓര്‍മ പുതുക്കിക്കൊണ്ടിരിക്കണം) എന്നാണുള്ളത്.*
*ഹബീബിന്റെ (ﷺ) ചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...*
*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه🌹*
☆☆☆☆☆☆☆☆☆☆☆☆☆☆
*ഇസ്ലാം സമാധാനത്തിന്റ മതം !*
https://chat.whatsapp.com/H2mZlBETaFY3dzAa1ZQplP
*അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ..آمـــــــــــــين*
☆☆☆☆☆☆☆☆☆☆☆☆☆ ☆
Follow this link to join