Rahmaniyya Boarding Alumni

  • Home
  • Rahmaniyya Boarding Alumni

Rahmaniyya Boarding Alumni To interact students who studied in the Rahmaniya Boarding School and the destitute study centre in kadameri.

കാലാവധി തികച്ചു.അഞ്ചുവർഷം പോയതറിഞ്ഞില്ല.പഠിച്ചത്———മുന്നിൽവരുന്ന എല്ലാ പ്രശ്നങ്ങളും നമ്മളെക്കൊണ്ട് ചെയ്തു തീർപ്പാക്കാൻ ക...
18/12/2025

കാലാവധി തികച്ചു.
അഞ്ചുവർഷം പോയതറിഞ്ഞില്ല.

പഠിച്ചത്
———

മുന്നിൽവരുന്ന എല്ലാ പ്രശ്നങ്ങളും നമ്മളെക്കൊണ്ട് ചെയ്തു തീർപ്പാക്കാൻ കഴിയുന്നതല്ലെങ്കിലും
മുന്നിൽ വരുന്നവരെ തൃപ്തിപ്പെടുത്താതെ പോയാൽ നമുക്ക് ചീത്തപ്പേരുണ്ടാകും.

മിത്രങ്ങളെക്കാൾ ഏറെ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ് അധികാരങ്ങളും പദവികളും.എന്നാലോ ശത്രുക്കളേ ഇല്ലെന്ന ഭാവത്തിൽ പ്രവർത്തിച്ചാൽ മാത്രമേ മുന്നോട്ടു പോകാനും കഴിയൂ. നല്ല ജാഗ്രത മതി.

ഫീലിംഗ്
————

എവിടെപ്പോയാലും ആരോ നമ്മളെ കാത്തിരിക്കുന്ന ഒരു ഫീലിംഗ് ഉണ്ടാകും. അതുകൊണ്ടുതന്നെ ഓഫീസുമായി വിട്ടു നിൽക്കുമ്പോൾ മാനസിക സംഘർഷം പതിവായിരുന്നു.

ഏറ്റെടുത്ത ചുമതലക്കായിരിക്കണം ഏറ്റവും വലിയ പ്രയോറിറ്റി.എങ്കിലേ സമ്മർദ്ദങ്ങളെ അതിജീവിക്കാനും വിജയിക്കാനും കഴിയൂ.

എൻറെ കാലം വ്യത്യസ്തമായിരിക്കണമെന്ന് ശഠിച്ചിരുന്നു.
അതിനു സ്വപ്നം സ്വപ്നം കാണുക പതിവായിരുന്നു. ആശയങ്ങൾ വിരിഞ്ഞത് പലപ്പോഴും പ്രഭാതത്തിയിലായിരുന്നു

•റഫറൻസ് ലൈബ്രറി.

•നാദാപുരം ഫെസ്റ്റ്.

•ഷഹബാസിന്റെ ഗസൽ.

•ബഡ്സ് സ്കൂളിന് സ്ഥലം കണ്ടെത്തൽ.

•ഓഫീസിലെ ലിഫ്റ്റ് .

•ഷീ കെയർ പദ്ധതി.
തുടങ്ങിയ പ്രഭാത സ്വപ്നങ്ങൾ ശ്രദ്ധേയമായിരുന്നു.

ബന്ധങ്ങൾ
—————-

സ്വന്തം പാർട്ടിക്കാരെ പോലെ തന്നെ മറ്റുള്ള പാർട്ടിക്കാരുമായി സൗഹൃദത്തിലാവാൻ ഈ പദവി ഏറെ ഉപകരിച്ചു.നമുക്കറിയില്ലെങ്കിലും നമ്മെ അറിയുന്നവരേറെയായിരിക്കും.
പലരും തരുന്ന നിഷ്‌കളങ്കമായ സ്നേഹവും പരിഗണനയും ചിലപ്പോൾ അത്ഭുതപ്പെടുത്തും.

വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഒരുപാട് ഉദ്യോഗസ്ഥന്മാരുമായി പേഴ്സണൽ കോൺടാക്ട് ഉണ്ടാക്കാൻ കഴിഞ്ഞു. കേരളത്തിലെ ചീഫ് സെക്രട്ടറിമാർ മുതൽ കേന്ദ്ര പഞ്ചായത്ത് രാജ് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥന്മാർ വരെ ആ കൂട്ടത്തിൽ ഉണ്ട്. എത്രയോ നല്ല ഉദ്യോഗസ്ഥന്മാരാണ് കൂടുതലുമുള്ളത്.ആത്മാർത്ഥമായി സഹായിച്ചവരാണേറെയും.വഞ്ചന കാട്ടിയവർ ഒന്നു രണ്ടു പേർ മാത്രം.

>*പണത്തിനും
മദ്യത്തിനും വേണ്ടി
എന്തു തോന്നിവാസവും ചെയ്യുന്ന കൈക്കൂലിപ്പണ്ടാരങ്ങളായ കുറച്ചാളുകളാണ് നല്ല ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാക്കുന്നത്>*

അഴിമതിക്കാരെ ശിക്ഷിക്കാനോ കണ്ടെത്താനോ നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് ശരിക്കും കഴിയുന്നില്ല എന്നാണ് എൻറെ അഭിപ്രായം.
സേവനാവകാശമൊക്കെ ഇവരാണ് കാറ്റിൽ പുറത്തുന്നത്. സാധാരണക്കാരുടെ ശത്രുക്കളാണ് ഈ കൈക്കൂലിക്കഴുകന്മാർ.

എല്ലാ കക്ഷിയിലുമുള്ള ജനപ്രതിനിധികളാണ് എനിക്ക് എല്ലാറ്റിനും ധൈര്യം പകർന്നത്.അവരെ 21 പേരെയും ജീവിതത്തിൽ മറക്കാനാകില്ല.

നാദാപുരത്തിന്റെ വളർച്ചക്കും പുരോഗതിക്കുമായി എന്നെ സഹായിച്ചവരെ എന്നും നന്ദിപൂർവ്വം സ്മരിക്കും.

എല്ലാവരോടും
എല്ലാവരോടും
എല്ലാവരോടും
നന്ദി
നന്ദി മാത്രം.

അഞ്ചുവർഷം
വന്നു പോയവരേറെയാണ്. ഇനിയും നമ്മുടെ ജീവിതത്തിൽ എന്തെല്ലാം വരാനിരിക്കുന്നു എന്തെല്ലാം പോകാനിരിക്കുന്നു.
ഹൃദയത്തിൽ നിന്ന് ആരും പോയിട്ടില്ല.

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ കവിതയിലെ
വരികൾ കർമ്മ ഫലത്തെപ്പറ്റി നമ്മെ എന്നും ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം.

നീതിക്കൊത്തതായ് നീ ചെയ്ത കർമ്മങ്ങൾ
ചിത്രമായിട്ടു മുന്നിൽ വിളങ്ങി.

അല്ലൽ തീർന്നു നിൻ ആത്മാവവിടെ
ശാന്തമായൊരു സുഖത്തിലമർന്നു.

പുതിയ നാദാപുരത്തിനിനി
പുതിയ സാരഥികൾ

സ്നേഹത്തോടെ
ആശംസകളുടെ

വി വി മുഹമ്മദലി
❤️❤️❤️❤️❤️❤️

fans
Highlights

14/05/2025

24/10/2023

*മുനീർ......*

മക്കിയാട് മുനീർ.... ഞങ്ങൾ സ്നേഹത്തോടെ *മക്കി മുനീർ* എന്ന് വിളിക്കും മക്കിയാട് എന്ന പേര് ഞാൻ ആദ്യമായി കേൾക്കുന്നത് മുനീറിലൂടെയായിരുന്നു പിന്നീട് ജീവിതയാത്രയിൽ ഒരു പാട് ആ നാട്ടിലൂടെ പോവുമ്പോൾ അവന്റെ മുഖം ഓർമ്മ വരുമായിരുന്നു....

വർഷങ്ങൾക്ക് ശേഷം 2016 ൽ ബോർഡിങ്ങ് 96 ബാച്ച് വാട്സ്ആപ്പ് ഗ്രൂപ്പ് നിലവിൽ വന്നപ്പോൾ ഞാനും നൗഷാദ് അലിയും പിന്നെ നിസാർ ഒഞ്ചിയം, ഇരിട്ടി നൗഷാദ്, നൗഷാദ് തൊട്ടിൽപ്പാലവും കൂടി ഒരു രാത്രി മുനീറിനെ നേരിൽ കാണാൻ ഇവന്റെ മക്കിയാട് പോയി നാട്ടുകാരിൽ നിന്ന് നമ്പർ സംഘടിപ്പിച്ചു മുനീറിനെ വിളിച്ചപ്പോൾ അവൻ മൈസൂരിൽ നിന്ന് വരുന്നേ ഉള്ളൂ കുറേ സമയമെടുക്കും ഇന്ന് കാണാൻ പറ്റില്ലെന്ന് പറഞ്ഞു അവനുമായി കുറേ ഫോണിൽ ഞങ്ങൾ സംസാരിച്ചു അവനേയും ഗ്രൂപ്പിൽ ആഡ് ചെയ്തു ഞങ്ങൾ അവിടുന്നു തിരിച്ചു....അങ്ങനെ അന്നുമുതൽ വീണ്ടും ഞങ്ങൾ ഒരുമിച്ചു.
ഗ്രൂപ്പിലും നേരിൽ കണ്ടും ഫോണിൽ വിളിച്ചും ആ ബന്ധം സഹപാഠിയിൽ നിന്ന് സഹോദര ബന്ധമായി മാറ്റി ഞങ്ങളെല്ലാവരും.

ഞങ്ങളൊന്നു ഒത്തുകൂടിയാൽ കഴിഞ്ഞുപോയ നാളുകളിലെ കുട്ടിത്തത്തിലേക്ക് പോവുമെങ്കിലും പരസ്പര ബഹുമാനവും സ്നേഹവും പകർന്നു നൽകാനും ഞങ്ങൾ മറക്കില്ല. അങ്ങനെ യാത്ര തുടരുംപ്പോളാണ് സ്കൂൾ സംഗമവും കൂടെ ബാച്ച് ഗ്രൂപ്പ്‌ വരുന്നതും കൂടുതൽ സഹപാഠികളെ കിട്ടുന്നതും ആ കുട്ടികാലത്തെ ഓർമ്മ കളിൽ ദിവസവും കുറച്ച് സമയമെങ്കിലും ചിലവിട്ട് സന്തോഷത്തോടെ ദിനരാത്രികൾ പോയികൊണ്ടിരിക്കുമ്പോളാണ് ഇന്നലെ രാവിലെ ഇടിവെട്ട് പോലെ ആ വാർത്ത വന്നത്.. " *നന്മുടെ മുനീർ പോയെടോ"*
പഠനകാലത്ത് മുനീർ എന്തൊക്കെ ആയിരുന്നു അവന്റെ കണ്ണ്ഇറുക്കിയുള്ള ചിരിയും കളിയും ഒക്കെ ഇന്നലെ അവന്റെ മരണവിവരം അറിഞ്ഞത് മുതൽ മനസ്സിൽ ഓടി കളിക്കുകയാണ്... കീരിയങ്ങാടി സ്കൂൾ മുതൽ തുടങ്ങിയതാണ് മുനീറുമായുള്ള ബന്ധം അത് മൂന്നു മാസം മുൻപ് വില്ല്യാപ്പള്ളി വെച്ച് കാണുമ്പോൾ അറിഞ്ഞില്ല അടുത്ത കാണൽ ഇങ്ങനെയാവുമെന്ന്...
ഞങ്ങൾ അവിടെ എത്തുമ്പോൾ അവന്റെ മയ്യത്ത് മരച്ചുവട് ജുമാമസ്ജിദിൽ എത്തിച്ചിരുന്നു നിറഞ്ഞു കവിഞ്ഞ പള്ളിയിൽ ഇമാമിന്റെ പ്രസംഗം നടക്കുന്നുണ്ട് അദ്ദേഹം പറയുന്നുണ്ട് " രാവിലെ തന്റെ മക്കളേയും ചുറ്റുവട്ടത്തെ കുട്ടികളേയും തന്റെ വണ്ടിയിൽ നിറച്ചിട്ട് ആറര മണിക്ക് കൊണ്ടുവരും ഒൻപത് മണിക്ക് അവരെ എല്ലാം കൂട്ടികൊണ്ട് പോവാനും അവൻ വരും"
അവിടുന്ന് മയ്യത്ത് നിസ്കാരവും കഴിഞ്ഞു കൊറോത്തെ കബർസ്ഥാൻ പള്ളിയിലേക്ക് പോവുന്ന വഴിക്ക് അവന്റെ നിഷ്കളങ്കമായ പെരുമാറ്റത്തെ കുറിച്ചും നാട്ടിലെ എല്ലാകാര്യങ്ങൾക്കും അവന്റെ സാന്നിധ്യത്തെ കുറിച്ചും അവന്റെ നാട്ടുകാർക്ക് പറഞ്ഞു പൂർത്തിയാക്കാനാവുന്നില്ലായിരുന്നു.....

കബർസ്ഥാൻ പള്ളിയിൽ അവന്റെ ഗൾഫിൽ നിന്ന് വന്ന അനുജന് അവസാനമായി കാണിക്കുമ്പോൾ അവന്റെ ജേഷ്ട്ടൻ *" കടമേരിയിൽ നിന്നും വന്നവർ എവിടെ വേഗം വാ"*....

മുനീറേ...ഞങ്ങൾ വന്നിരുന്നു നിന്നെ അവസാനം ഒന്ന് കാണാനും യാത്രയാക്കാനും
നീ നാട്ടുകാർക്ക് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് നിന്നെ യാത്രയാക്കാൻ വന്നവരെ കണ്ടാൽ മനസിലാവുമെടാ...

നീ തന്ന സ്നേഹത്തിനു പകരം നിനക്ക് മൂന്ന് പിടിമണ്ണ്.
ചിറക്ക്മുളപ്പിച്ചുകൊണ്ടിരിക്കുന്ന നിന്റെ സ്വപ്‌നങ്ങൾ,വീട് എന്ന മോഹം ,മക്കൾക്കുള്ള തണൽ,കുടുംബബന്ധങ്ങൾ, കൂട്ടുകാർ എന്ന നിന്റെ ബലം, വാപ്പഎന്ന നിന്റെ ഉത്തരവാദിത്വം എല്ലാത്തിനും മേൽ ഒരു മൂന്നുപിടിമണ്ണ്....

നീ ഇന്ന് ആറടിമണ്ണിൽ അന്ത്യവിശ്രമത്തിലാണ്.. പ്രാർത്ഥനയാൽ കൂടെത്തന്നെയുണ്ട് ഞങ്ങളും...

നാഥാ..... പ്രിയപ്പെട്ടവന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കണേ....
കുടുബത്തിന് ക്ഷമ നൽകണേ...
ഞങ്ങൾക്ക് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകണേ....
😥

✍️𝓡𝓪𝓼𝓱𝓮𝓮𝓭 𝓜𝓚

*റഹ്‌മാനിയ്യ: കടമേരി ഗോൾഡൻ ജൂബിലി സനദ് ദാന മഹാസമ്മേളനം*🥰 *റഹ്മാനിയ്യ കുടുംബം*🥰👏 *റഹ്മാനിയ്യവിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത...
22/12/2022

*റഹ്‌മാനിയ്യ: കടമേരി ഗോൾഡൻ ജൂബിലി സനദ് ദാന മഹാസമ്മേളനം*

🥰 *റഹ്മാനിയ്യ കുടുംബം*🥰👏
*റഹ്മാനിയ്യവിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥികൾ കുടുംബ സമേതം സംഗമിക്കുന്നു* 🥰🥰

*⏳2022 ഡിസംബർ 25 ഞായർ*
സമാപന ദിവസം
*രാവിലെ 10 മുതൽ*

*🏬റഹ്മാനിയ്യ കാമ്പസ്, കടമേരി*

*നമ്മുടെ റഹ്മാനിയ്യയിൽ വീണ്ടുമൊരുമിക്കാം*🤝🤝🤝🤝🤝🤝🤝

*രജിസ്ട്രേഷനായി താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ☺️*
🔹 ഗൂഗ്ൾ ഫോം👇🏽
https://rb.gy/qbjw39
🔹 വാട്സപ്പ് ലിങ്ക്👇🏽
https://chat.whatsapp.com/KVbRJGkCiN9HpQjk8fHWvl




➖➖➖➖➖➖➖➖➖➖

25/11/2022



അൽഹംദുലില്ലാഹ് 🌸🌺🌺🌺🌺🌺റഹ്മാനീസ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണ്ണാടക ഗുൽബർഗ് കേന്ദ്രീകരിച്ച് നടക്കുന്ന ദ...
25/11/2022

അൽഹംദുലില്ലാഹ് 🌸🌺🌺🌺🌺🌺
റഹ്മാനീസ് അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണ്ണാടക ഗുൽബർഗ് കേന്ദ്രീകരിച്ച് നടക്കുന്ന ദഅ് വാ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് കമ്മിറ്റിയുടെയും Rout സമിതിയും നേതൃത്വത്തിൽ അരംഭിക്കുന്ന വിപുലമായ പദ്ധതിയെ കുറിച്ച് പഠിക്കാനായി കോളേജ് കമ്മിറ്റി നിയോഗിച്ച Dr അബ്ദുലത്തീഫ് നദ്‌വി, ഹനീഫ് റഹ്മാനി കൊടുവള്ളി, ശഫീഖ് റഹ്മാനി വഴിപ്പാറ, ബഷീർ പൊറൊറ തുടങ്ങിയവർക്ക് യാത്രയപ്പ് നൽകി.



Medical campRahmaniyya international leading school katameri
25/11/2022

Medical camp
Rahmaniyya international leading school katameri


25/11/2022

GALA FEST
RAHMANIYYA INTERNATIONAL LEADING SCHOOL KATAMERI
Highlight.


GALA FESTRAHMANIYYA INTERNATIONAL LEADING SCHOOL KATAMERI.
25/11/2022

GALA FEST
RAHMANIYYA INTERNATIONAL LEADING SCHOOL KATAMERI.


25/11/2022

NATIONAL STUDENTS CONCLAVE
Rahmaniyya international leading school katameri



Address

Kadameri

Alerts

Be the first to know and let us send you an email when Rahmaniyya Boarding Alumni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share