09/11/2017
സുഹൃത്തേ....
നിരവധി പ്രതിഭകളെ പെറ്റു പോറ്റിയ അമ്പലപ്പുഴയുടെ മാതൃവിദ്യാലയവും, മാതൃകാ വിദ്യാലയവുമായ നമ്മുടെ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്താനുള്ള സത്വര നടപടികൾ സർക്കാർ ആരംഭിച്ചിരിക്കുകയാണ്... പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ സർക്കാർ ഏജൻസിയായ കിറ്റ്കോ ഭാവി നിർമ്മാണ പ്രവൃത്തിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഗവൺമെൻറിന് സമർപ്പിക്കുകയും പ്രവർത്തനാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്..
എന്നാൽ ഹൈടെക് ഇൻസ്പെക്ഷനു മുമ്പായി നിലവിലെ സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത പരിഹരിച്ച് മൂന്നു സ്മാർട്ട് ക്ലാസ്സ് റൂം പണി പൂർത്തീകരിച്ചു കാണിച്ചെങ്കിൽ മാത്രമേ ഈ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ...
നിലവിൽ വലിയ ശോച്ച്യാവസ്ഥയാണ് നമ്മുടെ സ്കൂൾ നേരിടുന്നത്....അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവ്....
കുട്ടികൾ താഴെയിരുന്നു പഠിക്കുന്നു...
ആവശ്യത്തിന് ഡസ്ക്, ബഞ്ച് മറ്റു് ഫർണിച്ചറുകൾ എന്നിവ ഇല്ല...
ക്ലാസ് മുറികൾ പലതും ചോർന്നൊലിക്കുന്നു... കുടിക്കാനുള്ള ശുദ്ധജല സംവിധാനവും, വൃത്തിയുള്ള ശുചി മുറികളും ഇല്ലാത്തത് കുട്ടികളെ ഏറെ ദുരിതത്തിലാക്കുന്നുണ്ട്... ഭാരിച്ച തുക കുട്ടികളിൽ നിന്നും സംഭാവന സ്വീകരിക്കരുത് എന്ന കർശന നിർദ്ദേശം ഉള്ളതിനാൽ ഈ ജീർണ്ണാവസ്ഥയെ മറികടക്കാൻ PTA യും കുട്ടികളും വല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ്....
നമ്മുടെ സ്കൂളിന്റെയും, കുട്ടികളുടെയും ഈ ദയനീയാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം ഉണ്ടാകേണ്ടത് ആവശ്യമാണ്.. അതിനായി പൂർവ്വ വിദ്യാത്ഥികളുടെ നിസീമമായ സഹായം PTA പ്രസിഡന്റ് എന്ന നിലയിൽ അഭ്യർത്ഥിക്കുകയാണ്...
സഹൃദയരായ സഹപാഠികളോട് വിഷയം അവതരിപ്പിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളിലൂടെയോ, വ്യക്തിപരമായ ബാധ്യതയായി ഏറ്റെടുത്തു കൊണ്ടോ ഈ സരസ്വതീ വിദ്യാലയത്തിന്റെ ക്ഷേമത്തിനായി സഹകരിക്കാൻ സന്നദ്ധമാകണമെന്ന് അഭ്യർത്ഥിക്കുന്നു....
നെസർ,
PTAപ്രസിഡന്റ് ഗവ: മോഡൽ എച്ച് എസ് സ്കൂൾ അമ്പലപ്പുഴ, 9947755770