08/06/2020
പ്രിയമുള്ളവരേ,
ലോകത്താകമാനം കോവിഡ് രോഗം പടർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത് മാനവരാശി ഇന്നുവരെ അനുഭവി ക്കാത്ത ഒട്ടനവധി പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കയാണ്. അതിനനുസൃതമായി നമ്മുടെ വിദ്യാഭാസ മേഖലയും ഒട്ടനവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുടെ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങളും വിശദീകരണങ്ങളും നൽകാൻ കേരളത്തിലെ സമ്മുന്നതരായ Clinical Psychologist കളെയും വിദ്യാഭ്യാസ വിചക്ഷണൻ മാരേയും ഉൾപ്പെടുത്തി വിവിധ വിഷയങ്ങളിൽ സൗജന്യ *Webinar* സങ്കടിപ്പിക്കാൻ *TEACHERS ACADEMY* തീരുമാനിച്ചിരിക്കുന്നു. പല മേഖലകളിൽ നിന്നും കൃത്യവും ശാസ്ത്രീയവും മനഃശാസ്ത്രവുമല്ലാത്ത പല വിശദീകരണങ്ങളും നമ്മളെ ഒട്ടനവധി ആശങ്കകളിലേക്കും ആവശ്യമില്ലാത്ത ആധികളിലേക്കും നയിക്കുന്നുണ്ട് . യൂട്യുബ്ബ് ചാനലുകളിൽ നിന്നും കിട്ടുന്ന അറിവാണ് ഇന്ന് മലയാളിയുടെ ആപ്ത വിവരങ്ങൾ എന്നതലത്തിലേക്ക് മാറിയത് ഒട്ടും ഗുണപരമല്ല എന്ന തിരിച്ചറിവിൽ നിന്നാണ്, TEACHERS ACADEMY ഈ മേഖല യിലെ അനുഭവ സമ്പത്തുള്ള വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി തികച്ചും സാമൂഹിക പ്രതിബന്ധതയോടെ വെബ്ബിനാറുകൾ സംഘടിപ്പിക്കുന്നത്. താങ്കൾ ഒരു വിദ്യാർത്ഥിയോ, രക്ഷിതാവോ, അധ്യാപക വൃത്തിയിൽ നിലനിൽക്കുന്നവരോ, അല്ലെങ്കിൽ അധ്യാപക വിദ്യാർഥിയോ ആരുമായിക്കോട്ടെ വിദ്യാഭ്യാസത്തെകുറിച്ചും സമൂഹവും പുതിയ തലമുറ നേരിടാൻ പോകുന്ന പ്രശ്നങ്ങളിൽ താല്പര്യമുള്ളവരും ആണെങ്കിൽ ഞങ്ങളുടെ webinar നിങ്ങൾക്ക് തികച്ചും ഒരു മുതൽ കൂട്ടാവും. Join ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ Click ചെയ്യുക.
https://forms.gle/UayczVNZg7LeC8rn7