23/04/2022
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (71) അന്തരിച്ചു. വിട പറഞ്ഞത് സമാന്തര-വിനോദ സിനിമകളെ സമന്വയിപ്പിച്ച അതുല്യപ്രതിഭ :
കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം.
കലൂർ സെ.അഗസ്റ്റിൻ സ്കൂളിൽ പഠനം പൂർത്തിയാക്കി എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്‌സിൽ ബിരുദാനന്തരബിരുദം നേടി.
സ്കൂൾ കാലഘട്ടങ്ങളെ എന്നും മനസിൽ ഇട്ട് തലോടുന്ന ജോൺ പോൾ സമയം കിട്ടുമ്പോഴൊക്കെ സെ. അഗസ്റ്റിൻ സ്കൂളിൽ വരുമായിരുന്നു. കഴിഞ്ഞ വർഷം നടന്ന സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലെ മുഖ്യ പങ്കാളിത്തമായിരുന്നു അദ്ദേഹം. ജോൺ പോളിന്റെ സപ്തതി ആഘോഷ ചടങ്ങുകൾ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് ആഘോഷിച്ചത്.
ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.