26/04/2020
വണ്ടൂർ പാലിയേറ്റീവ്ക്ലിനിക്ക്
സാന്ത്വനപരിചരണപാതയിൽ രണ്ട് പതിറ്റാണ്ടിനോടടുക്കുകയാണ്. മുവ്വായിരത്തോളം രോഗികൾക്കും കുടുംബത്തിനും ആശ്വാസമേകാൻ ഇതിനകം നമുക്ക് സാധിച്ചു. താങ്കളും കുടുംബവും നൽകുന്ന സഹകരണമാണ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നത്.
ചുരുങ്ങിയ ദിവസങ്ങളിലെ ലോക് ഡൗൺ ഇത്രയധികം നമ്മെ അസ്വസ്ഥരാക്കുന്നുവെങ്കിൽ കിടപ്പിലായതിന്റെ പേരിൽ അനന്തമായ ലോക് ഡൗണിൽ കുടുങ്ങിപ്പോയവരുടെ അവസ്ഥയൊന്നാലോചിച്ച് നോക്കൂ ....
കഠിനവേദനയുമായി,വികൃതമായ മുറിവുകളും,ഭക്ഷണംകഴിക്കാനൊരുട്യൂബുംമൂത്രമൊഴിക്കാൻമറ്റൊരു ട്യൂബുമായി, അനേകംശാരീരിക-മാനസികപ്രശ്നങ്ങളെമാത്രംകൂട്ട്പിടിച്ച്അനന്തകാലംഅട്ടം മാത്രംകണ്ട്കിടക്കുന്നവരുടെഅവസ്ഥ!!
വണ്ടൂർ പഞ്ചായത്തിൽ നാനൂറിലധികം സഹോദരങ്ങളാണ് ഇത്തരത്തിൽനമ്മുടെ പരിചരണം കാത്ത് കിടക്കുന്നത്.
വേദനയില്ലാതെരാപ്പകലുകൾതള്ളിനീക്കാനും,സ്വസ്ഥമായൊന്നുറങ്ങാനും,പരിചരണംഉറപ്പ് വരുത്താനുംനമ്മുടെസാന്നിദ്ധ്യംഅവർക്കനിവാര്യമാണ്.
എല്ലാം നിശ്ചലമായിക്കിടക്കുന്ന ഈ സന്ദർഭത്തിലും വണ്ടൂർ പാലിയേറ്റീവ് ക്ലിനിക്കിലെ ഡോക്ടർമാരും നഴ്സുമാരും വളണ്ടിയർമാരും സ്വന്തത്തെ മറന്ന് കിടപ്പിലായവർക്ക് വേണ്ടി പണിയെടുക്കുകയാണ്.
വീടുകളിൽ പോയിപരിചരിക്കുന്നതിന് വേണ്ടിനാല്ഹോംകെയർടീംസദാസമയവുംസന്നദ്ധമാണ്.
മരുന്നും പരിചരണവും നൽകാനും, ഫിസിയോ തെറാപ്പി, ഡേകെയർ തുടങ്ങി പുന:രധിവാസ പ്രവർത്തനങ്ങൾക്കും മറ്റ് സഹായങ്ങൾക്കും വരും വർഷത്തേക്ക് അമ്പത് ലക്ഷംരൂപയോളംനാം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു മാസത്തിലധികമായി നിലവിലുള്ള സംഭാവനകൾ മുഴുവൻ മുടങ്ങിക്കിടക്കുകയുമാണ്
സുഹൃത്തെ,
കോവിഡ്19 എല്ലാവരുടേയും താളം തെറ്റിച്ചിരിക്കുകയാണ്. സ്വന്തം കാര്യം പോലും പൂർത്തീകരിക്കാൻ കഴിയാതെയിരിക്കുമ്പോൾ അന്യന്റെ കാര്യം പറഞ്ഞ് വരാൻ അൽപം മടിയും വിഷമവുമുണ്ട്.
എങ്കിലുംആരോഗ്യമുള്ളവരുടെകർത്തവ്യമാണെന്നുൾകൊണ്ട്താങ്കളുംകുടുംബവുംസഹകരിക്കുമെന്ന്പ്രതീക്ഷിക്കുന്നു. സഹകരിക്കണമെന്ന് വിനീതമായിഅപേക്ഷിക്കുന്നുപാലിയേറ്റീവ്ക്ലിനിക്ക്*
വണ്ടൂർ. 9747501281
Dr.അനീഷ്: 8111961449
സാദത്ത്മാസ്റ്റർ.9447749942
Wandoor Palliative care Association
Ac/No:01401020000291
IFSC .NCUB000014
നിലമ്പൂർ കോ: ഓപ്പറേറ്റീവ് അർബൻ ബാങ്ക് .വണ്ടൂർ (ഈവനിംഗ്)
15590200002676
IFSC.FDRL0001559
ഫെഡറൽ ബാങ്ക്. വണ്ടൂർ