18/09/2020
വെച്ചൂച്ചിറ സെൻ്റ് തോമസ് ഹൈസ്കൂളിൻ്റെ പ്രിയ മക്കളേ,
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വിവിധങ്ങളായ വികസന, നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നത് കാണുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.
Hi tech - Smart class rooms, High tech Language and multimedia room , Science Lab, Computer Lab , Girl - friendly She - toilet , Boy's toilets അങ്ങിനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
വിജയപുരം രൂപതയുടെ അഭിമാന പദ്ധതിയായ CENTER OF EXCELLENCE ഈ വർഷം മുതൽ നമ്മുടെ സ്കൂളിലും ആരംഭിച്ചിരിക്കുകയാണ് എന്നത് സന്തോഷപൂർവ്വം അറിയിക്കട്ടെ;'
രൂപതയുടെയും അദ്ധ്യാപക അനദ്ധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടേയും ധനസഹായത്താലാണ് പ്രവർത്തനങ്ങൾ ഇത്രയുമൊക്കെ ചെയ്യുവാൻ കഴിഞ്ഞത്. ഇനിയും പല പ്രവർത്തനങ്ങളും പൂർത്തിയാക്കാനുമുണ്ട്.
നമ്മുടെ ഗ്രാമത്തിൻ്റെ കെടാവിളക്കായ ഈ വിദ്യാലയം വെച്ചൂച്ചിറ നിവാസികളുടെ ഒരു വികാരമായിട്ടാണ് നമ്മൾ കാണുന്നത്. ഈ സ്ഥാപനത്തെ സംരക്ഷിച്ചു നിലനിറുത്തുക എന്നത് നമ്മുടെയെല്ലാം ഉത്തരവാദിത്തമായി കാണുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി, ജീവിത പന്ഥാവുകളിലേക്ക് കൈപിടിച്ചുയർത്തിയ ഈ ആത്മവിദ്യാലയ നവീകരണത്തിൽ ഓരോരുത്തരും പങ്കു ചേരണമെന്ന് സ്നേഹ ബുദ്ധ്യാ അപേക്ഷിക്കുന്നു.
ഓരോരുത്തരും ഏറ്റവും കുറഞ്ഞത് 250 രൂപയെങ്കിലും വീതം സംഭാവന ചെയ്ത് നമ്മുടെ സ്കൂൾ വികസനത്തിൽ പങ്കുചേരണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. സ്കൂൾ വികസന ഫണ്ട് അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.
ST THOMAS HS VCRA SCHOOL DEVELOPMNT FUND
Account No: 00000039438767575
Branch SBI Vechoochira
IFSC. SBIN0007254
ഏവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
ഏറെ സ്നേഹത്തോടെ
ഷാർളി A
ഹെഡ്മിസ്ട്രസ്.