Vandiperiyar panchayath high school old students association

Vandiperiyar panchayath high school old students association Vandipperiyar panchayath high school was formed in 1964.Now the school is celebrating golden jubilee.

24/12/2025
സ്കൂൾ വിട്ട്വീട്ടിലേക്ക് വരുമ്പോൾകൂട്ടുകാരെല്ലാംകുറഞ്ഞു കുറഞ്ഞ്ഒറ്റയ്ക്കാവുന്നഒരവസ്ഥയുണ്ട്.നേരിയ ഭയംമുടിഞ്ഞ വിശപ്പ്!നാളെ...
24/10/2025

സ്കൂൾ വിട്ട്
വീട്ടിലേക്ക് വരുമ്പോൾ
കൂട്ടുകാരെല്ലാം
കുറഞ്ഞു കുറഞ്ഞ്
ഒറ്റയ്ക്കാവുന്ന
ഒരവസ്ഥയുണ്ട്.
നേരിയ ഭയം
മുടിഞ്ഞ വിശപ്പ്!
നാളെ പഠിക്കാനുളളതും
ഹോം വർക്കും !!
തലയിൽ ഭാരിച്ച ചുമടുമായുള്ള
നടത്തം.
ചീവിടുകളുടെ
ശബ്ദവും
ചിലപ്പോൾ മൂടൽമഞ്ഞും
തണുപ്പും
ചില വളവുകൾ കഴിയുന്നതുവരെ
ഒരാന്തലുണ്ട്.
എട്ടും പത്തും വയസ്സുള്ള കുട്ടിക്ക്
അതൊരു
കൊമേഴ്സ്യൽ സിനിമയുടെ
ഫൈറ്റിനോളം വരുന്ന
പിരിമുറുക്കമാണ്.
മനസ്സ് ഉള്ളിലേക്ക് ചുരുട്ടി വച്ച്
ഓരോ കാലടികളും ശ്രദ്ധിച്ച്
സകല ദൈവങ്ങൾക്കും നേർച്ചയർപിച്ച്
വളവു തിരിയുമ്പോൾ
ദൂരെ
ലയത്തിലെ
ഏതെങ്കിലും ഒരു റേഡിയോയിൽ നിന്നും കേൾക്കാം
മനസ്സ് കുളിർക്കുന്ന ഒരു ഗാനം.
'മലർന്തും മലരാതെ
പാതി മലർ പോലെ..'
എന്തൊരു
ഉൾവിളിയുണർത്തുന്ന ഓർമ !

# 40 വർഷങ്ങൾക്കു ശേഷം
പഴയ വഴിയിലൂടെ
നടന്നപ്പോൾ പകർത്തിയത്

08/08/2024

പുതിയ സുഹൃത്തുക്കൾക്ക്
സ്വാഗതം

എൻ്റെസുഹൃത്തുക്കൾക്ക്
14/04/2024

എൻ്റെ
സുഹൃത്തുക്കൾക്ക്

കൃഷ്ണാനിങ്ങൾ ഒരുവല്ലാത്ത ബുദ്ധിജീവിയാ.കാലം അതായതു കൊണ്ടാവാംഒന്നിലധികം പ്രണയമുണ്ടായിട്ടുംവെട്ടവും വെളിച്ചവും ഇല്ലാതിരുന്ന...
13/04/2024

കൃഷ്ണാ
നിങ്ങൾ ഒരു
വല്ലാത്ത ബുദ്ധിജീവിയാ.
കാലം അതായതു കൊണ്ടാവാം
ഒന്നിലധികം പ്രണയമുണ്ടായിട്ടും
വെട്ടവും വെളിച്ചവും ഇല്ലാതിരുന്ന കാലമായിട്ടും
16000 ത്തിലധികം
പ്രണയമുണ്ടായിട്ടും
ഇരുചെവിയറിയാതെ
കൊണ്ടു നടന്നതും
പിടിക്കപ്പെടും എന്നായപ്പോൾ തടിതപ്പിയതും
(ഇന്ന് ഞങ്ങൾ അതിന് തേപ്പ് എന്നാ പറയ്ക)
മഥുരയ്ക്കു പോകും വഴി രാധയെ കണ്ട്

യഥാർഥ സ്നേഹം മനസ്സിലാക്കിയതും
ചരിത്രമാണെങ്കിൽ കൂടി
ത്രില്ലിംഗാണ്‌.
ഇങ്ങേര്ടെ പേരും പറഞ്ഞ്
അർമാദിക്യാ ഇന്നത്തെ പുള്ളാര്.
എന്തു വേണ്ടൂ
താങ്കളുടെ പ്രണയവും
ജീവിതവും തേപ്പും
പ്രതീക്ഷയുമൊക്കെയായി
ഒരടി പൊളി ആഘോഷം.
കൂട്ടത്തിൽ ലേശം കിഴവന്മാരായ ഞങ്ങളും കൂടെയുണ്ട്.
എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും
വിഷു ആശംസകൾ

വിഖ്യാത ഗസൽ ഗായകൻപങ്കജ് ഉദാസ് അന്തരിച്ചു.ഇനി ഇല്ലആ മധുരശബ്ദം.വിട!
26/02/2024

വിഖ്യാത ഗസൽ ഗായകൻ
പങ്കജ് ഉദാസ് അന്തരിച്ചു.
ഇനി ഇല്ല
ആ മധുരശബ്ദം.
വിട!

‘വേലുക്കാക്ക ഒപ്പ്‌  കാ’ എന്ന ചിത്രം കണ്ടു. ....ഒരവലോകനം. ....ആദ്യം എന്റെ മനസ്സിൽ വന്നതെന്ത്? ഞാൻ ഇന്ന് ഈ ചലച്ചിത്രം കാണ...
17/11/2023

‘വേലുക്കാക്ക ഒപ്പ്‌ കാ’ എന്ന ചിത്രം കണ്ടു. ....

ഒരവലോകനം. ....

ആദ്യം എന്റെ മനസ്സിൽ വന്നതെന്ത്?

ഞാൻ ഇന്ന് ഈ ചലച്ചിത്രം കാണേണ്ടിയിരുന്നില്ല. .....

അതിനർത്ഥം കാണേണ്ടിയിരുന്നില്ല എന്നല്ല. .....

കാണണമായിരുന്നു .....

എന്റെ ഭാര്യയോടും മക്കളോടും ഒപ്പം .....

അങ്ങോട്ടും ഇങ്ങോട്ടും മാതാപിതാക്കളും മക്കളും മനസ്സിലാക്കേണ്ട ഒരു പ്രമേയം ......

എപ്പോഴോ ഞാൻ വേലുക്കാക്കയായി മാറിയോ?

കണ്ടിരുന്നപ്പോൾ ......

ഇങ്ങനെ ആയൊരുന്നില്ലേ എന്നെ എന്റെ മാതാപിതാക്കൾ കണ്ടത്?

ഞാൻ എത്രത്തോളം?

ഇനി എന്റെ മക്കൾ ?

അവർ നാളെ .......

കണ്ണുനീർ ഒഴുക്കുന്ന നിമിഷങ്ങളുണ്ട് എന്നത് സത്യം. ...

ഒപ്പം ചേർത്തുനിർത്തുന്ന ഇളം ഹാസ്യങ്ങളും .....

എന്റെ സുഹൃത്തുക്കളായ അച്ഛനമ്മമാരെ ....

എന്റെ മക്കൾ പ്രായമുള്ള മക്കളെ. ...

നിങ്ങൾ ഈ ചിത്രം കാണണം. .....

ഒന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു .....

ഞാൻ ഒരു അച്ഛനായി

ഒരു മകനായി ....പറയുന്നു

എന്റെ അഭിപ്രായമായിരിക്കും നിങ്ങളുടേതും. ....

ഉറപ്പ്. .....

സുഹൃത്തുക്കളുടെ ചിത്രത്തിന് ഒരു അടിക്കുറിപ്പ് എഴുതിയതല്ല ......

കാണുക ....

മനസ്സിലാക്കുക …..

ചിത്രം കണ്ടു ഇറങ്ങിയ ഉടൻ ഇങ്ങനെ എഴുതുവാൻ കാരണം. ..

അത്രയേറെ എന്നെ സ്വാധിനിച്ചു ....എന്നത് മാത്രം

സ്നേഹത്തോടെ

ജയശങ്കർ

Dear friendsI am an old student of VPHS.My new film will release on Friday17th November 2023.Please do watch this movie....
16/11/2023

Dear friends
I am an old student of VPHS.
My new film will release on Friday
17th November 2023.
Please do watch this movie.
Thank you all.

Happy Independence day
15/08/2022

Happy Independence day

ആശംസകൾ.......
10/07/2022

ആശംസകൾ.......

03/11/2019

"ഹൃദയാക്ഷരങ്ങൾ"
( കെ ജയശങ്കർ )
പെരിയാർ എന്ന ഒരു കൊച്ചു ഗ്രാമത്തിൻറ്റെ കഥ ......
ഓർമ്മകൾ .......

YOU CAN PURCHASE THE BOOK FROM AMAZON
NO DELIVERY CHARGES

Address

Panchayath High School Vandipperiyar
Vandiperiyar
685533

Telephone

+919946070267

Website

Alerts

Be the first to know and let us send you an email when Vandiperiyar panchayath high school old students association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category