24/07/2016
പ്രിയപ്പെട്ട ഗവ: ഹൈ സ്‌കൂൾ വെച്ചൂരിലെ പൂർവ്വ വിദ്യാർത്ഥി സുഹൃത്തുക്കളേ,
പുത്തൻപാലം 'വെച്ചൂർ ഗവ: ഹൈസ്‌കൂളിലെ' പൂർവ്വ വിദ്യാർത്ഥി സംഗമവും, സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ആലോചനാ പൊതുയോഗം ജൂലായ് 24 ഞായറാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ അങ്കണത്തിൽ വെച്ച് നടക്കുകയുണ്ടായി. സ്‌കൂൾ അദ്ധ്യാപകനായ ശ്രീ. വിജയകുമാർ, പി. ടി. എ. പ്രസിഡൻറ് ശ്രീ. ടി. എസ്. തങ്കമണി, പൂർവ്വ വിദ്യാർത്ഥിയും പോളിടെക്നിക് അധ്യാപകനുമായ ശ്രീ സി. എസ്. മോഹനകുമാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ സംസാരിച്ചു.
1937 - ൽ ആരംഭിച്ചുവെന്നു കരുതപ്പെടുന്ന സ്‌കൂളിലെ ആദ്യകാല വിദ്യാർത്ഥികളായ സദാനന്ദൻ (1952), സുധാകരൻ (1954) തുടങ്ങി 2015 - 16 വർഷം പുറത്തിറങ്ങിയ വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടായിരുന്നു. സ്‌കൂളിൻറെ വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതിനുള്ള വിവിധ പദ്ധതികളെ കുറിച്ചു ആലോചിക്കുകയും ആയത് നടപ്പിലാക്കുന്നതിന് ആവശ്യമായ സാമൂഹിക പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്നതിനു യോഗം തീരുമാനിച്ചു. സ്‌കൂളിൽ "മഹാസംഗമം" നടത്തുന്നതിന് മുന്നോടിയായി വിവിധ ബാച്ചുകളുടെ ഒത്തുചേരലുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിപുലമായ ആലോചനകൾക്കായി ജൂലായ് 31 ഞായറാഴ്ച രാവിലെ 9 മണിക്ക് തുടർ യോഗം ചേരുന്നതിനു തീരുമാനം കൈക്കൊണ്ട യോഗം, ഈയൊരു സംഗമത്തിന് മുൻകൈ എടുത്ത് നിന്ന രതീഷ്, സോണി, മനോജ് തുടങ്ങിയവരെ അനുമോദിച്ച് കൊണ്ട് പിരിഞ്ഞു.