18/12/2025
കാലാവധി തികച്ചു.
അഞ്ചുവർഷം പോയതറിഞ്ഞില്ല.
പഠിച്ചത്
———
മുന്നിൽവരുന്ന എല്ലാ പ്രശ്നങ്ങളും നമ്മളെക്കൊണ്ട് ചെയ്തു തീർപ്പാക്കാൻ കഴിയുന്നതല്ലെങ്കിലും
മുന്നിൽ വരുന്നവരെ തൃപ്തിപ്പെടുത്താതെ പോയാൽ നമുക്ക് ചീത്തപ്പേരുണ്ടാകും.
മിത്രങ്ങളെക്കാൾ ഏറെ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ് അധികാരങ്ങളും പദവികളും.എന്നാലോ ശത്രുക്കളേ ഇല്ലെന്ന ഭാവത്തിൽ പ്രവർത്തിച്ചാൽ മാത്രമേ മുന്നോട്ടു പോകാനും കഴിയൂ. നല്ല ജാഗ്രത മതി.
ഫീലിംഗ്
————
എവിടെപ്പോയാലും ആരോ നമ്മളെ കാത്തിരിക്കുന്ന ഒരു ഫീലിംഗ് ഉണ്ടാകും. അതുകൊണ്ടുതന്നെ ഓഫീസുമായി വിട്ടു നിൽക്കുമ്പോൾ മാനസിക സംഘർഷം പതിവായിരുന്നു.
ഏറ്റെടുത്ത ചുമതലക്കായിരിക്കണം ഏറ്റവും വലിയ പ്രയോറിറ്റി.എങ്കിലേ സമ്മർദ്ദങ്ങളെ അതിജീവിക്കാനും വിജയിക്കാനും കഴിയൂ.
എൻറെ കാലം വ്യത്യസ്തമായിരിക്കണമെന്ന് ശഠിച്ചിരുന്നു.
അതിനു സ്വപ്നം സ്വപ്നം കാണുക പതിവായിരുന്നു. ആശയങ്ങൾ വിരിഞ്ഞത് പലപ്പോഴും പ്രഭാതത്തിയിലായിരുന്നു
•റഫറൻസ് ലൈബ്രറി.
•നാദാപുരം ഫെസ്റ്റ്.
•ഷഹബാസിന്റെ ഗസൽ.
•ബഡ്സ് സ്കൂളിന് സ്ഥലം കണ്ടെത്തൽ.
•ഓഫീസിലെ ലിഫ്റ്റ് .
•ഷീ കെയർ പദ്ധതി.
തുടങ്ങിയ പ്രഭാത സ്വപ്നങ്ങൾ ശ്രദ്ധേയമായിരുന്നു.
ബന്ധങ്ങൾ
—————-
സ്വന്തം പാർട്ടിക്കാരെ പോലെ തന്നെ മറ്റുള്ള പാർട്ടിക്കാരുമായി സൗഹൃദത്തിലാവാൻ ഈ പദവി ഏറെ ഉപകരിച്ചു.നമുക്കറിയില്ലെങ്കിലും നമ്മെ അറിയുന്നവരേറെയായിരിക്കും.
പലരും തരുന്ന നിഷ്കളങ്കമായ സ്നേഹവും പരിഗണനയും ചിലപ്പോൾ അത്ഭുതപ്പെടുത്തും.
വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഒരുപാട് ഉദ്യോഗസ്ഥന്മാരുമായി പേഴ്സണൽ കോൺടാക്ട് ഉണ്ടാക്കാൻ കഴിഞ്ഞു. കേരളത്തിലെ ചീഫ് സെക്രട്ടറിമാർ മുതൽ കേന്ദ്ര പഞ്ചായത്ത് രാജ് മിനിസ്ട്രിയിലെ ഉദ്യോഗസ്ഥന്മാർ വരെ ആ കൂട്ടത്തിൽ ഉണ്ട്. എത്രയോ നല്ല ഉദ്യോഗസ്ഥന്മാരാണ് കൂടുതലുമുള്ളത്.ആത്മാർത്ഥമായി സഹായിച്ചവരാണേറെയും.വഞ്ചന കാട്ടിയവർ ഒന്നു രണ്ടു പേർ മാത്രം.
>*പണത്തിനും
മദ്യത്തിനും വേണ്ടി
എന്തു തോന്നിവാസവും ചെയ്യുന്ന കൈക്കൂലിപ്പണ്ടാരങ്ങളായ കുറച്ചാളുകളാണ് നല്ല ഉദ്യോഗസ്ഥർക്ക് ചീത്തപ്പേരുണ്ടാക്കുന്നത്>*
അഴിമതിക്കാരെ ശിക്ഷിക്കാനോ കണ്ടെത്താനോ നിലവിലുള്ള നിയമ സംവിധാനങ്ങൾക്ക് ശരിക്കും കഴിയുന്നില്ല എന്നാണ് എൻറെ അഭിപ്രായം.
സേവനാവകാശമൊക്കെ ഇവരാണ് കാറ്റിൽ പുറത്തുന്നത്. സാധാരണക്കാരുടെ ശത്രുക്കളാണ് ഈ കൈക്കൂലിക്കഴുകന്മാർ.
എല്ലാ കക്ഷിയിലുമുള്ള ജനപ്രതിനിധികളാണ് എനിക്ക് എല്ലാറ്റിനും ധൈര്യം പകർന്നത്.അവരെ 21 പേരെയും ജീവിതത്തിൽ മറക്കാനാകില്ല.
നാദാപുരത്തിന്റെ വളർച്ചക്കും പുരോഗതിക്കുമായി എന്നെ സഹായിച്ചവരെ എന്നും നന്ദിപൂർവ്വം സ്മരിക്കും.
എല്ലാവരോടും
എല്ലാവരോടും
എല്ലാവരോടും
നന്ദി
നന്ദി മാത്രം.
അഞ്ചുവർഷം
വന്നു പോയവരേറെയാണ്. ഇനിയും നമ്മുടെ ജീവിതത്തിൽ എന്തെല്ലാം വരാനിരിക്കുന്നു എന്തെല്ലാം പോകാനിരിക്കുന്നു.
ഹൃദയത്തിൽ നിന്ന് ആരും പോയിട്ടില്ല.
ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ കവിതയിലെ
വരികൾ കർമ്മ ഫലത്തെപ്പറ്റി നമ്മെ എന്നും ഓർമിപ്പിച്ചു കൊണ്ടേയിരിക്കണം.
നീതിക്കൊത്തതായ് നീ ചെയ്ത കർമ്മങ്ങൾ
ചിത്രമായിട്ടു മുന്നിൽ വിളങ്ങി.
അല്ലൽ തീർന്നു നിൻ ആത്മാവവിടെ
ശാന്തമായൊരു സുഖത്തിലമർന്നു.
പുതിയ നാദാപുരത്തിനിനി
പുതിയ സാരഥികൾ
സ്നേഹത്തോടെ
ആശംസകളുടെ
വി വി മുഹമ്മദലി
❤️❤️❤️❤️❤️❤️
fans
Highlights