Ruhi’s Basics

  • Home
  • Ruhi’s Basics

Ruhi’s Basics Creating the best foundation for your kids

07/05/2026

നമ്മളിൽ പലരും ചെയ്യുന്ന ഒരു മിസ്റ്റേക്ക് ഉണ്ട്. നമ്മൾ സാധാരണമായി പഴങ്ങൾ കഴിക്കുന്നത് എപ്പോഴാണ് ആഹാരത്തിനു മുൻപാണോ ശേഷമാണോ ? ആഹാരത്തിന് ശേഷം കഴിക്കുന്നത് ദഹനത്തിന് നല്ലതാണെന്നാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ ശാസ്ത്രം പറയുന്നത് മറ്റൊന്നാണ് ആ ഫ്രൂട്ട്സ് നമ്മുടെ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ നമ്മുടെ ആഹാരവുമായി ചേർന്ന് ഒരു പ്രത്യേക അവസ്ഥയിൽ എത്തിച്ചേരാറുണ്ട്. ഈ ചെറിയ തെറ്റ് എങ്ങനെയാണ് ഇതിൻറെ ഫലം കുറയ്ക്കുന്നത്? എന്തുകൊണ്ടാണ് ആഹാരം കഴിച്ചിട്ട് ഫ്രൂട്സ് കഴിച്ചാൽ ചിലരുടെ വയർ വീർത്തുവരുന്നതായി തോന്നുന്നത് ? ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പഴങ്ങൾ കഴിക്കേണ്ട ശരിയായ സമയം ഏതാണെന്ന് നമുക്ക് നോക്കാം. പഴങ്ങൾ എന്നുവച്ചാൽ ഈ ഭൂമിയിൽ തന്നെ ഏറ്റവും പോഷകങ്ങൾ ഉള്ള ആഹാരമാണ്. എന്നാൽ അത് കഴിക്കേണ്ട രീതി ശരിയല്ലെങ്കിൽ ഗുണത്തേക്കാൾ ദോഷം ചെയ്യും.

ഇതിനായി നമ്മൾ ഒന്നാമതായി അറിയേണ്ടത് ഭക്ഷണങ്ങളുടെ ദഹനത്തിന്റെ വേഗതയിലുള്ള വ്യത്യാസമാണ്. പഴങ്ങൾ വെറും വയറ്റിലാണ് കഴിക്കുന്നതെങ്കിൽ വെറും 30 - 40 മിനിറ്റിനുള്ളിൽ ദഹിച്ചു കുടലിലേക്ക് എത്തും. അതേസമയം ചോറോ മാംസമോ കഴിച്ചതിനുശേഷം ആണ് കഴിക്കുന്നതെങ്കിൽ അത് ദഹിക്കാൻ നാലഞ്ചു മണിക്കൂർ എടുക്കും അങ്ങനെ വരുമ്പോൾ അതായത് ചോറും മാംസവും ഒക്കെ കഴിച്ചതിനു ശേഷം ഫ്രൂട്ട്സ് കഴിക്കുകയാണെങ്കിൽ ഫ്രൂട്ട്സ് കുടലിലേക്ക് പോകാൻ കഴിയുകയില്ല. ഇപ്പോൾ ഒരു ലോറി മുൻപിൽ പോകുമ്പോൾ ഒരു ബൈക്ക് പുറകിൽ അകപ്പെട്ടു പോയാലുള്ള അവസ്ഥ പോലെയാണ് ഫ്രൂട്ട്സിന് പെട്ടെന്ന് കുടലിലേക്ക് പോകാൻ പറ്റുകയില്ല. ഇങ്ങനെ ചൂടുള്ള വയറ്റിൽ ഫ്രൂട്ട്സ് മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുമ്പോൾ അതിനുള്ളിൽ ഉള്ള പഞ്ചസാര പുളിക്കാൻ തുടങ്ങുകയും ഇത് ഗ്യാസ് ഉണ്ടാക്കുകയും ചെയ്യും. കാർബൺഡയോക്സൈഡ് ഉണ്ടാക്കുകയും ചെറിയ അളവിൽ ആൽക്കഹോൾ ഉണ്ടാക്കുകയും ചെയ്യും.

രണ്ടാമത്തേത് ഫ്രൂട്ടിലുള്ള എൻസൈമുകളും വൈറ്റമിൻസും ശരീരം ആഗിരണം ചെയ്യണമെങ്കിൽ അത് ചെറുകുടലിൽ എത്തണം. മറ്റു ഭക്ഷണങ്ങളുടെ കൂടെ കലരുമ്പോൾ ഈ പോഷകങ്ങൾ പലപ്പോഴും നശിച്ചു പോകുകയാണ്. അതുവഴി ശരീരം അതിനെ പുറന്തള്ളുകയാണ്.

മൂന്നാമത്തെ പ്രശ്നം വയറ്റിൽ നടക്കുന്ന ഈ പുളിപ്പ് പ്രക്രിയ അതായത് fermentation, അതുകാരണം വിഷാംശങ്ങളായ ento toxins വർദ്ധിക്കുകയാണ് അതുകാരണം രക്ത ധമനികളിൽ നീർക്കെട്ട് വരെ ഉണ്ടാകും.

നാലാമത്തെ പ്രശ്നം
ആഹാരത്തിനുശേഷം ഫ്രൂട്ട്സ് കഴിക്കുമ്പോൾ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുത്തനെ കൂടുകയാണ് ഇത് ഇൻസുലിൻ റെസിസ്റ്റൻസ് വർദ്ധിപ്പിക്കും.
അഞ്ചാമത്തെ പ്രശ്നം ഫ്രൂട്ട്സിനുള്ളിലുള്ള ആസിഡുകൾ ദഹിക്കാത്ത ഭക്ഷണവുമായി കലരുമ്പോൾ ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനം കൂടുകയാണ്. ഇത് നെഞ്ചെരിച്ചിൽ ഉണ്ടാക്കുന്ന ആസിഡ് റിഫ്ലക്സിന് കാരണമാണ്.

ഇനി ഫ്രൂട്ട്സ് കഴിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
ഒന്നാമത്തെത് ഫ്രൂട്ട്സ് കഴിക്കാനുള്ള ഏറ്റവും നല്ല സമയം എന്ന് പറയുന്നത് വെറും വയറ്റിലോ ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പോ ആണ്. ഇത് ദഹനം എളുപ്പത്തിൽ ആർക്കും

രണ്ടാമത്തേത് നിങ്ങൾ ആഹാരം കഴിച്ചു കഴിഞ്ഞ് ചുരുങ്ങിയത് രണ്ടു മണിക്കൂർ കഴിഞ്ഞതിനു ശേഷം മാത്രം ഫ്രൂട്ട്സ് കഴിക്കുക. ഇനി രാത്രി വളരെ താമസിച്ചാണ് ആഹാരം കഴിക്കുന്നതെങ്കിൽ അതിനുശേഷം ഫ്രൂട്ട്സ് കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക

മൂന്നാമത്തെത് മധുരമുള്ള ഫ്രൂട്ട്സും പുളിപ്പുള്ള ഫ്രൂട്ട്സും കലർത്തി കഴിക്കരുത്. ഉദാഹരണത്തിന് നേന്ത്രപ്പഴവും ഓറഞ്ചും. ഇങ്ങനെ മിക്സ് ചെയ്തു കഴിക്കുമ്പോൾ വ്യത്യസ്തമായ ദഹന എൻസൈമുകളാണ് ശരീരത്തിന് വേണ്ടി വരിക. അത് ബുദ്ധിമുട്ടാണ്
നാലാമത്തേത് മാങ്ങ ഒഴിച്ചുള്ള ഫ്രൂട്ട്സുകൾ പാലിന്റെ കൂടെ കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കുമെന്ന് അറിയാം. അതുകൊണ്ട് മിൽക്ക് ഷേക്ക് ഒഴിവാക്കിയിട്ട് ഫ്രൂട്സ് മുറിച്ചു കഴിക്കുക.

അഞ്ചാമത്തേത് പ്രമേഹ രോഗികൾ ചക്ക മാങ്ങ തുടങ്ങിയ ഗ്ലൈസിമിക് ഇൻഡക്സ് കൂടിയ പഴങ്ങൾ ഒറ്റയ്ക്ക് കഴിക്കുമ്പോൾ അതിൻറെ അളവ് വളരെ കുറയ്ക്കുക. വേണമെങ്കിൽ അതിൻറെ കൂടെ ദഹനത്തിന് സഹായിക്കാനായി കുറച്ചു നട്സ് ഉൾപ്പെടുത്താം.
ആറാമത്തേത് കടിച്ച് ചവച്ച് കഴിക്കുകയാണെങ്കിൽ ഉമിനീരുകൾ നമ്മുടെ ദഹനത്തെ നല്ലവണ്ണം സഹായിക്കുന്നുണ്ട്. എന്നാൽ ഇതേ ഫ്രൂട്ട്സ് ജ്യൂസ് അടിച്ചു കഴിക്കുമ്പോൾ ഈ ആദ്യഘട്ടത്തിലുള്ള ദഹനം അത് നടക്കാതെ പോവുകയാണ് അത് നല്ലതല്ല.

Dr. Anil Salim

07/05/2026

Manager’s Psychology
Manthra number 1
Everybody in your team want to be perceived as Smart and intelligent നമ്മൾ ടാസ്ക് കൊടുക്കുന്ന സമയത്ത് അതിനുവേണ്ടി ഒരു ഓപ്പർച്യൂണിറ്റി ആ ടാസ്കില്‍ നാം ഇടാമെങ്കിൽ അവരത് വളരെ പാഷനെറ്റ് ആയും ഇന്റെറസ്റ്റോട് കൂടിയും ചെയ്യും. ഇപ്പോൾ എനിക്ക് ഒരു ടാസ്ക് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് കൃത്യമായിട്ട് അറിയാമെങ്കിലും ഞാനത് സ്റ്റെപ്പ് വൺ ടൂ ത്രീ എന്ന് ഡിസൈൻ ചെയ്തു അതിൻറെ ഇൻഷ്യൽ പ്രോബ്ലംസ് ചലഞ്ചസും ഇന്നതിന്നതാണ് ഈ Sequence ൽ ഇത് ചെയ്യണം എന്നൊക്കെ അതിനെ മുഴുവൻ ഫിഗർഔട്ട് ചെയ്ത് അവർക്ക് ഡിറ്റക്ട് ചെയ്തു കൊടുക്കുമ്പോൾ ടീമിന്റെ അകത്തുള്ള നല്ല എക്സ്പീരിയൻസ് കാലിബറുള്ള ആൾക്കാർക്ക് അത് ഒട്ടും ഫുൾ ഫിലിം ആയി തോന്നുകയില്ല, ആ ജോബ് ചെയ്തു കഴിയുമ്പോൾ. അതേസമയം when I let them figure it out അവരുടെ ബ്രെയിൻ അതിൽ ഉപയോഗിക്കാൻ ആയിട്ട് അവർക്ക് ഒരു ഓപ്പർച്യൂണിറ്റി കൊടുത്തു കഴിഞ്ഞാൽ അത് അവർക്ക് കുറേക്കൂടി ഓൺ ചെയ്യാൻ പറ്റും. ഞാൻ പല കാര്യങ്ങളും എനിക്ക് അത് അറിയാമെങ്കിലും I sometimes present it as look I have the half bite idea I like to pick your thought on its doability. എന്നിട്ട് ഞാൻ അത് ഓപ്പൺ end ആയിട്ട് വിടാറില്ല, If you manage to figure this out. Manage to എന്നതാണ് അവരുടെ പ്രൈഡ് എലമെന്റ്. If you manage to figure this out let us reconnect at twelve with the team അതിൽ നിന്ന് ഒന്നോ രണ്ടോ പേരെ അസിസ്റ്റ് ചെയ്യാനായിട്ട് you can pick and complete the job. അപ്പോൾ അവിടെ ടെമ്പറി ആയിട്ട് അവർ ഒരു ലീഡ് പൊസിഷനിൽ എത്തി ആ ജോബിന്റെ ആ ടാസ്കിന്റെ ആ ഒരു ടൈം ഫ്രെയിമിൽ അങ്ങനെ അവർക്ക് ഷോക്കേസ് ചെയ്യാൻ പറ്റുകയാണ് the how to എന്നത് അവർക്ക് ടീമിനോട് പ്രസന്റ് ചെയ്യാൻ പറ്റുകയാണ് അതായത് ഈ തത്തയ്ക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ മൈക്രോമാനേജ്മെൻറ് രീതിയാണ്. നല്ല സീനിയർ ലീഡർഷിപ്പിന് ഒട്ടും എഫക്റ്റീവ് അല്ലാത്ത രീതിയാണ് ഈ മൈക്രോ മാനേജ്മെൻറ് .

Manthra 2 (Second dark psychology)
നോ പറയാനുള്ള ചാൻസ് നമ്മുടെ ടീമിന് നമ്മൾ എപ്പോഴും കൊടുക്കണം. അതിന് എനിക്കിപ്പോൾ നോ കേൾക്കണ്ടാത്ത കാര്യങ്ങൾക്ക് ഞാൻ എന്ത് ചെയ്യും അതുകൊണ്ട് നമ്മുടെ കോസ്റ്റിന് നമ്മൾ rephrase ചെയ്തു നോ ആൻസർ ആയിട്ട് കിട്ടുന്ന രീതിയിൽ ഷേപ്പ് ചെയ്യണം. for example can you deliver this by 12 അതിനുപകരം do you see any challenges to submitting this by 12. അപ്പോൾ അയാൾക്ക് നോ പറയാനുള്ള ഒരു ചാൻസ് കിട്ടി അല്ലെങ്കിൽ do you agree to this contract എന്ന് ചോദിക്കുന്നതിനു പകരം do you disagree to any of the terms in this contract. അപ്പോൾ അതിലും നോ പറയുമ്പോൾ they will feel they are in control they have the authority they are more empowered ഒക്കെ അവർക്ക് ഫീൽ ചെയ്യും

Manthra 3 (Second dark psychology)
Make your team know that if they don’t do it someone else will do that. നമ്മൾ അവരുടെ അടുത്ത് മാത്രമല്ല ഡിപെൻഡന്റ് ആയിട്ട് ഇങ്ങനെ നിൽക്കുന്നത് നമുക്ക് ചില കാര്യങ്ങളൊക്കെ അറിയില്ല എന്ന് തോന്നുമ്പോൾ നമ്മളെ അവർ ഇങ്ങനെ ഇട്ട് വട്ടം കറക്കും. എന്നിട്ട് അവർ പറയും ഇതിൽ ഇങ്ങനെ വലിയ പ്രശ്നങ്ങൾ ആണ് ഇങ്ങനെ ചെയ്യാൻ പറ്റില്ല അങ്ങനെ ചെയ്യാൻ പറ്റില്ല ഒരു ദിവസമല്ല 10 ദിവസം എടുക്കും എന്നൊക്കെ നമ്മോട് പറയും. ആ സമയത്ത് ഇപ്പോൾ ഡേവിഡ് ആണ് അത് പറഞ്ഞതെങ്കിൽ സൈമൺനെ ഡേവിഡിന്റെ ഫ്രണ്ടിൽ വച്ച് തന്നെ വിളിക്കും എന്നിട്ട് സൈമണിനോട് പറയും look David has exposed x y z challenges for this task i want know your thoughts on whether any other way to do it fast track this അപ്പോൾ എനിക്ക് ഡീറ്റെയിൽസ് അറിയില്ലെങ്കിലും സൈമണിന് ഡീറ്റെയിൽസ് അറിയാമല്ലോ ഡേവിഡിന് ഇരുത്തികൊണ്ടുതന്നെ ഡേവിഡ് പറഞ്ഞ ഓരോ എസ്ക്യൂസും വാലി ഡേറ്റ് ചെയ്യും എന്നിട്ട് അതിൽ ഏതെങ്കിലും ഒക്കെ ഫ്ളക്സി ആയിട്ടുണ്ടെങ്കിൽ അത് അവിടെ തകിടം മറിഞ്ഞു താഴേക്ക് വീഴും അപ്പോൾ ഡേവിഡിന്റെ ക്രെഡിബിലിറ്റിക്ക് എന്തുപറ്റി. അതുപോലെ അടുത്ത പ്രാവശ്യം ഞാൻ ഡേവിഡിന്റെ അടുത്ത് ഇതുപോലെ ചോദിക്കുമ്പോൾ ഡേവിഡ് രണ്ടുപ്രാവശ്യം ചിന്തിക്കും ചുമ്മാ എന്നെ വട്ടം കറക്കുന്നതിന് മുമ്പ്.

Rekha Peter

26/04/2026

Business kulsitham
Lesson number 1
Your customer is not a fool.
ചില കടയിൽ ചെന്ന് കഴിയുമ്പോൾ അവിടെ പ്രോഡക്റ്റ് പ്രൈസ് എഴുതി വയ്ക്കില്ല, കയറിച്ചെല്ലുന്നവരുടെ ഗെറ്റപ്പും അറ്റയറും നോക്കിയാണ് അവർ പ്രൈസ് നിശ്ചയിക്കുന്നത്. അതിന് കുഴപ്പമൊന്നുമില്ല ഈ കസ്റ്റമർ ചിലപ്പോൾ വാങ്ങുകയും ചെയ്യുമായിരിക്കും, പക്ഷേ നമ്മൾ വാങ്ങുന്ന ഓരോ സാധനത്തിനും നമ്മൾ പിന്നീട് വിജിലൻഡ് ആയിരിക്കും. അതേപോലെ ഒരു പ്രോഡക്റ്റ് എവിടെ കണ്ടാലും നമ്മൾ അതിനെ കമ്പാരിസൺ ചെയ്യാൻ ശ്രമിക്കും. അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് വെച്ചാൽ ആ സെയിൽസ്മാൻ അവിടെ ഒരു സെയിൽസ് നടത്തി, പക്ഷേ eventually he will lose the trust of that customer. പിന്നെ ആ കസ്റ്റമർ ഒരിക്കലും അയാൾക്ക് ഒരു റിപീറ്റ് കസ്റ്റമർ ആകാൻ പോകുന്നില്ല. വല്ല തേക്കടിയിലോ കൊടേക്കനാലിലോ ഉള്ള ടൂറിസ്റ്റുകളെ അങ്ങനെ പറ്റിക്കാം എന്നല്ലാതെ റെഗുലർ ആയ ഒരു സ്ഥലത്തിരിക്കുന്ന ഒരു ബിസിനസ് ആ മോഡ് ഓഫ് ഓപ്പറേഷൻ ഓപ്പറേറ്റ് ചെയ്യരുതെന്നാണ് എൻറെ കണ്ടുപിടുത്തം.
Lesson number 2.
How you treat a customer is a reflection of who you are, not who they are.
ഞങ്ങൾ ദുബായിൽ ചെന്ന് കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ശൈഖിന്റെ ഒരു ഇൻവിറ്റേഷൻ കിട്ടി. ഷേക്ക് ഞങ്ങൾക്ക് ഒരു ലിമോസിൻ അയച്ചു തന്നു, ഞങ്ങളെ പിക്ക് ചെയ്യാനായിട്ട്. ഞങ്ങൾ അവിടെ എത്തിയപ്പോൾ ശൈഖിന്റെ ഗേറ്റ് തുറക്കാൻ ആള്, ഈ ഡ്രൈവറെ കൂടാതെ ഞങ്ങളുടെ ഡോർ തുറക്കാനും ഞങ്ങളെ വെയിറ്റ് ചെയ്യാനും എന്തെങ്കിലും സാധനങ്ങളൊക്കെ പിടിക്കണോ എന്ന് ചോദിക്കാനും അതുപോലെ ചെന്ന് ഇരുന്നു കഴിഞ്ഞപ്പോൾ പടമൊക്കെ വരച്ചിട്ടുള്ള കോഫി തരാനും എല്ലാത്തിനും ആളാണ്. എന്നിട്ട് ഒരു വലിയ റൂമിന്റെ ഏറ്റവും അറ്റത്ത് ഷേക്ക് ഇരിക്കുകയാണ്. നമ്മളെ കൊണ്ടുപോയി അവിടെ കൺഫർട്ടബിൾ ആയി പ്ലേസ് ചെയ്തു. ഈ treatment ഒക്കെ ഞങ്ങൾ വലിയ ആളായതുകൊണ്ട് കിട്ടിയതല്ല it was a reflection of who the shake was. അപ്പോൾ നമ്മൾ ഒരു ബ്രാൻഡഡ് കടയാണ് നടത്തുന്നതെങ്കിൽ the way we treat our customer is not about who those customers are, it is a reflection of who we are as a business.

Rekha Peter

12/04/2026

A story about a couple
ഒരു അടിപൊളി young couple ഉണ്ടായിരുന്നു. അവർക്ക് രണ്ടുപേർക്കും ഒരു പെയിൻറ് ഫുൾ past ഉണ്ട്. അവരുടെ എക്സുകൾ അവർക്ക് ഒരു പെയിൻഫുൾ ബാഡ് എന്റിംഗ് ആണ് അവർക്ക് കൊടുത്തത്. പക്ഷേ ഇവർ തമ്മിലുള്ള കെമിസ്ട്രി ഭയങ്കര അടിപൊളിയാണ്. They support each other grow with each other they defend for each other they cheer for each other. വളരെ മനോഹരമായ ഒരു റിലേഷൻഷിപ്പ്. ഒരു ദിവസം ഈ പെൺകൊച്ച് ഓഫീസിൽ നിന്ന് വരുമ്പോഴേക്കും ഈ പയ്യൻ പറയും നിന്റെ ഔട്ട്‌ ഫിറ്റ് ഭയങ്കര അടിപൊളിയായിരിക്കുന്നു, you look really sharp. അപ്പോൾ അവൾ പറയും ആക്ച്വലി ഞാൻ നിന്നോട് ചോദിക്കാൻ വരുവായിരുന്നു, കാരണം ഇന്ന് എന്റെ ഓപ്പോസിറ്റ് വിവേക് വരുന്നുണ്ടായിരുന്നു ഞാൻ ദൂരെ നിന്ന് അവനെ കണ്ടു അപ്പോൾ തന്നെ I look straight into his eyes. എന്നിട്ട് നല്ല ഗ്രാൻഡ് ആയിട്ട് അവൻറെ മുന്നിലൂടെ ഞാൻ നടന്നു പോയി. അപ്പോൾ അവൻ പറഞ്ഞു അപ്പോൾ അവൻ വിചാരിച്ചിട്ടുണ്ട് നീ അവനെ കാണിക്കാൻ വേണ്ടിയാണ് ഇങ്ങനെ നടക്കുന്നത് എന്ന്. ഇപ്പോഴും അവൻ എന്ത് ചിന്തിക്കുന്നു എന്ന് കൺസിഡർ ചെയ്തുകൊണ്ടിരിക്കുകയാണോ? അവൾക്ക് അത് പെട്ടെന്ന് അവളെ അങ്ങ് അറ്റാക്ക് ചെയ്തതുപോലെ ഒരു ഫീലിംഗ് ഉണ്ടായി. അവളെ ഹുമിലിയേറ്റ് ചെയ്തത് പോലെ അവളുടെ ക്യാരക്ടറിനെ അസാസിനേറ്റ് ചെയ്തത് പോലെ അവളുടെ ലോയൽറ്റിയെ ചോദ്യം ചെയ്തതുപോലെ ഡിഗ്നിറ്റിയെ അടിച്ചു താഴ്ത്തിയത് പോലെ ഒക്കെ അവൾക്ക് ഫീൽ ചെയ്തു ഭയങ്കര വിഷമം വന്നു. കാരണം അത് പറഞ്ഞത് അവളെ സ്നേഹിക്കുന്ന അവൻ ആണല്ലോ. അപ്പോൾ ഞാൻ ചോദിക്കുന്നത് ഈ ലോകത്തിലെ ഏതെങ്കിലും ഒരു മനുഷ്യൻ ഏതെങ്കിലും ഒരു ശത്രുവിന്റെ മുമ്പിൽ ഗതികെട്ട് താഴ്ന്ന് നഷ്ടപ്പെട്ട് അവർ തള്ളിയതിനേക്കാളും താഴ്ന്നു കിടക്കുന്നതായിട്ട് കാണപ്പെടാൻ ആഗ്രഹിക്കുന്നുണ്ടോ? ആരുമില്ല എല്ലാവരും തന്നെ… ഇതൊരു വളരെ നോർമൽ ഫീലിംഗ് ആണ് അവനവനെ തള്ളിക്കളഞ്ഞ് ഹർട്ട് ചെയ്തവരുടെ മുന്നിൽ വളരെ സക്സസ്ഫുൾ ആയി ഹാപ്പിയായി മറ്റുള്ളവർ നമ്മളെ cherish ചെയ്തു നിൽക്കുന്നതായി നമ്മൾ കാണാൻ ആഗ്രഹിക്കുന്നത്. അത് അവരോടുള്ള കൺസിഡറേഷനോ അവരെ കാണിക്കാൻ വേണ്ടിയോ അല്ല. നമ്മുടെ സെൽഫ് റെസ്‌പെക്ട്ൻറെ ഭാഗമാണ്. ബൈബിളിൽ പോലും അങ്ങനെ നമ്മൾ നിൽക്കാൻ കഴിയുന്നത് ഒരു അനുഗ്രഹമായിട്ടാണ് സങ്കീർത്തനങ്ങളിൽ പറഞ്ഞിരിക്കുന്നത്. നീ എൻറെ ശത്രുക്കളുടെ മുൻപാകെ മേശ ഒരുക്കി എനിക്ക് വിരുന്ന് ഒരുക്കി, എൻറെ തലയെ എണ്ണ കൊണ്ട് അഭിഷേകം ചെയ്തു, ശത്രുക്കളുടെ മുൻപാകെ എന്റെ തല നീ ഉയർത്തി ഇതെല്ലാം അനുഗ്രഹങ്ങളുടെ എണ്ണത്തിൽ പെടുത്തിരിക്കുന്ന ഒന്നാണ്. അപ്പോൾ ഇവൻ ആക്ച്വലി അവൻറെ എക്സിന്റെ മുമ്പാകെ ഇതുപോലെ തന്നെ ഞെളിഞ്ഞ നിൽക്കുന്ന സമയത്ത് അവനുവേണ്ടി വളരെയധികം cheer ചെയ്തിട്ടുള്ളവളാണ് അവൾ. But he couldn't give the same to her. നമുക്ക് ആണുങ്ങളെ ഇൻസെക്യുർ ആകാതിരിക്കാൻ ആയിട്ട് അവർക്ക് എക്സ്പ്ലനേഷൻ എല്ലാം കൊടുക്കാം പക്ഷേ ഒരു പുരുഷന്റെ ഏറ്റവും attractive state എന്ന് പറയുന്നത് അവൻറെ insecurity ആണ്. ആ ഇൻ സെക്യൂരിറ്റിയിൽ അവൻ വളരെ toxic ആവുകയും നമ്മളെ അറ്റാക്ക് ചെയ്യുകയും poisness ആയിട്ട് നമ്മുടെ ക്യാരക്ടർ അസാസിനേറ്റ് ചെയ്യുകയും ഒക്കെ ചെയ്യാൻ ശ്രമിക്കുന്നിടത്ത് യഥാർത്ഥത്തിൽ അവനെ ഒരു കുന്നോളം സ്നേഹിക്കുന്ന ഒരു സ്ത്രീക്ക് പോലും അവരുടെ സ്നേഹം ഒരു കടുവോളം കുറഞ്ഞു പോകും. കാരണം അവൻറെ ഇൻ സെക്യൂരിറ്റി അവനോടുള്ള നമ്മുടെ ഡിസറെസ്പെക്ട് ആയി മാറിപ്പോകും.

11/04/2026

നമ്മുടെ എല്ലാവരുടെയും ഇമോഷൻസ് അത് ദേഷ്യം ആയിക്കോട്ടെ സന്തോഷമായിക്കോട്ടെ സങ്കടമായിക്കോട്ടെ അതെല്ലാം നമ്മുടെ സത്യങ്ങളാണ് that is our reality. പക്ഷേ ഈ emotions എവിടെ നിന്നാണ് വരുന്നത്? നമ്മുടെ ചിന്തകളിൽ നിന്നാണ് വരുന്നത്. ചിന്തകളെല്ലാം പക്ഷേ എപ്പോഴും സത്യമാകണമെന്നില്ല, കാരണം അത് നമ്മുടെ understanding വളരെ flaud ആണെങ്കിൽ നമ്മൾ ഒരു കാര്യത്തെ നോക്കിക്കാണുന്ന രീതി തെറ്റാണെങ്കിൽ നമുക്കൊരു rational മൈൻഡ് ഇല്ലെങ്കിൽ ചെറിയ കാര്യങ്ങളെ വലിയ കാര്യങ്ങൾ ആയിട്ട് interpret ചെയ്യുന്ന ആൾ ആണെങ്കിൽ, വളരെ silly ആണെങ്കിൽ, ഇങ്ങനെയൊക്കെയാണെങ്കിൽ നമ്മുടെ ചിന്തകൾ ഒരിക്കലും കറക്റ്റ് ആയിരിക്കില്ല ശരിയായിരിക്കില്ല ആ ശരിയല്ലാത്ത ചിന്തകളിൽ നിന്നാണ് നമ്മുടെ സത്യാവസ്ഥയായ നമ്മുടെ ദേഷ്യവും സങ്കടവും ഒക്കെ ഉണ്ടാകുന്നത്. അതു മനസ്സിലാക്കുന്ന മനുഷ്യർ എപ്പോഴും അവരുടെ ചിന്തകൾ കറക്റ്റ് ചെയ്യാൻ work ചെയ്യും. they are also emotionally very mature people who knows to manage their emotions. Emotions manage ചെയ്യുക എന്നത് അത് suppress ചെയ്യുന്നതിന് തുല്യമല്ല. എന്നുവച്ചാൽ നമ്മൾ ഒരു സിറ്റുവേഷന് പ്രൊപ്പോഷണൽ ആയിട്ട് റക്ലസ് അല്ലാതെ അതിന് കൺസ്ട്രക്ടീവ് ആയിട്ടുള്ള രീതിയിൽ അപ്പ്രോപ്രിയായിട്ടുള്ള രീതിയിൽ നമുക്ക് തോന്നുന്ന ആ വിഷമത്തെ എക്സ്പ്രസ് ചെയ്യുക with understanding that അതിൻറെ source ആയിട്ടുള്ള ചിന്തകൾക്ക് ചിലപ്പോൾ ഒരു misunderstanding കാണാം എന്നുള്ള ആ ഒരു ഓപ്പണിങ് ഓടുകൂടി. അതേസമയം സപ്രസ് ചെയ്യുക എന്ന് പറയുന്നത് നമ്മളെല്ലാം ഉള്ളിൽ ഒതുക്കുകയാണ് അത് ഒരു പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൽവ് അടച്ചു കളയുന്ന കൂട്ടാണ്. അത് അവിടെ ഇരുന്നു പൊട്ടിത്തെറിക്കും. എല്ലാം സഹിക്കുന്ന എല്ലാം ക്ഷമിക്കുന്ന വ്യക്തികൾ ഒക്കെ ഉണ്ടല്ലോ, അതൊന്നും സ്നേഹത്തിൻറെ അടയാളമല്ല അതൊക്കെ നിവർത്തികേടിന്റെ അടയാളങ്ങളാണ്. it is violence towards one’s own mental health, when you suppress your emotions.

-Rekha Peter

02/10/2023
16/01/2023

Creating the best foundation for your kids

Address


Telephone

+918078553083

Website

Alerts

Be the first to know and let us send you an email when Ruhi’s Basics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your school to be the top-listed School/college?

Share