25/12/2025
Celebrating my 12th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
L F C U P School Mammiyoor,Guruvayoor ഞങ്ങൾ ഒരു മരത്തണലിൽ വിദ്യ അഭ്യസിച്ചവർ
25/12/2025
Celebrating my 12th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉
08/11/2025
1979 Batch 7th std group photo with HM sis Valentina
Photo Courtesy: Sunil
05/08/2022
https://youtu.be/j8E-E3Oomgs
Voices of 76th Independence Day is in the air. But, do women really have their freedom?
It’s time to break the cage and let her fly, just like the 'POOCHI'.
🪰🪰
POOCHI (Official Music Video) | Afrobeat POOCHI (Official Music Video) | AfrobeatConcept & Director: SREEJITH GURUVAYURProducer: ARUN S CHANDRAN KOOTTICKALMusic: RAJAT PRAKASHDOP: MAHADEVAN THAMPILy...
18/04/2022
21/08/2021
🏵എല്ലാവർക്കും തിരുവോണാശംസകൾ🏵
15/08/2021
ellavarkku
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ ❤️
SSLC പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും ആശംസകൾ..♥️
ഈ പോസ്റ്റ് SSLC പരീക്ഷയിൽ തോൽവി വിഭാഗത്തിൽ പെട്ടവർക്ക് 🔥
13/07/2021
ഇതു പോലെ എത്ര പ്രാവിശ്യം ചോറ്റുപാത്രവും .. കൈയ്യും കഴുകിയിട്ടുണ്ട്.??
സ്കൂളിൽ ഓടിച്ചാടി നടക്കേണ്ട സമയം
മഴകൊണ്ട് നടക്കേണ്ട സമയം
കൂട്ടുകാരോടൊത്തു കളിച്ചു നടക്കേണ്ട സമയം
എന്തെല്ലാം ബഡായികൾ പറയേണ്ട സമയം
അതിലെല്ലാം ഉപരി..
ചോദ്യം ചോദിക്കുമ്പോൾ പുസ്തകം എടുക്കാൻ മറന്നു എന്ന് പറഞ്ഞു രക്ഷപെടേണ്ട സമയം
എല്ലാം കൊറോണ കാരണം നഷ്ടപെട്ടിരിക്കയാണ് നമ്മുടെ കുട്ടികൾക്ക്..
05/07/2021
ബഷീർ ദിനം
ഇന്ന് ജൂലൈ അഞ്ച് ബഷീർ ദിനം. മലയാളത്തിലെ വിശ്വസാഹിത്യകാരന്‍ മറഞ്ഞിട്ട് ഇന്ന് 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ജനകീയനായ, മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ഒരര്‍ത്ഥത്തില്‍ സാഹിത്യത്തിലെ സുല്‍ത്താന്‍ തന്നെ.
1908 ജനുവരി 19ന് ന് കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിലാണ് അക്ഷരങ്ങളുടെ സുല്‍ത്താനായ വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചത്. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്‌കൂള്‍ പഠനകാലത്ത്(5ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. കാല്‍നടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയില്‍ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാല കൃതികള്‍. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍ ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍ മലയാളസാഹിത്യത്തില്‍ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകന്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം. പിന്നീടിങ്ങോട്ട് മലയാളസാഹിത്യത്തില്‍ പകരക്കാരനില്ലാതെ വിലസുകയായിരുന്നു ബഷീര്‍. ബേപ്പൂര്‍ സുല്‍ത്താനെന്നും അക്ഷരസുല്‍ത്താനെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ അദ്ദേഹത്തിന് നല്‍കി.
കേന്ദ്രസാഹിത്യ അക്കാദമിയുടേയും കേരളസാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1987ല്‍ സംസ്‌കാര ദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993), 1994ല്‍ ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ ലഭിച്ചു. ഇവകൂടാതെ പൊന്നാടകളും പ്രശംസാപത്രങ്ങളും ലഭിച്ചിട്ടുണ്ട് 1994 ജൂലൈ 5ന് ബഷീര്‍ ഈ ലോകത്തോട് വിടപറഞ്ഞു.
കടപ്പാട്
💠💠💠💠💠💠💠💠💠💠
22/06/2021
സാംസ്ക്കാരിക രംഗത്തെ പൊൻതൂവൽ പൂവച്ചൽ ഖാദറിനു ആദരാഞ്ജലികൾ 🙏🙏
കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസ്സായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ പൂവച്ചലില്‍ അബൂബക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയാ ബീവിയുടെയും മകനായി ജനിച്ചു.ചെറുപ്പം മുതൽ കവിതകളും നാടകഗാനങ്ങളും എഴുതുമായിരുന്നു. 1973ൽ കവിത എന്ന ചിത്രത്തിനു ഗാനങ്ങളെഴുതികൊണ്ട് സിനിമാരംഗത്ത് എത്തി. തുടർന്ന് കാറ്റ് വിതച്ചവൻ,കായലും കയറും, തകര, ചാമരം,സന്ദർഭം,താളവട്ടം, ദശരഥം തുടങ്ങി മുന്നൂറോളം ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. മൗനമേ നിറയും മൗനമേ , സിന്ദൂര സന്ധ്യയ്ക്ക് മൗനം, രാജീവം വിടരും നിൻ മിഴികൾ, നാണമാവുന്നു മേനി നോവുന്നു , ഇത്തിരി നാണം പെണ്ണിന് കവിളിൽ, ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ, കിളിയേ കിളിയേ, പൂമാനമേ ഒരു രാഗമേഘം താ, കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ, മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ തുടങ്ങിയവ എന്നും മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗാനങ്ങളാണ്. ഭാര്യ : അമീന, മക്കള്‍ : തുഷാര,പ്രസൂന.
വിടപറഞ്ഞ കലാകാരന് ആദരാഞ്ജലികൾ..🌹