05/09/2024
അറിവിന്റെ അക്ഷരങ്ങൾ പകർന്നു നൽകിയ എല്ലാ
ഗുരുക്കന്മാർക്കും... നന്ദി
ഏവർക്കും അധ്യാപക ദിനാശംസകൾ
This group is open for all alumni and current students of St. Joseph's Pavaratty .The purpose of this group is to connect ex and present students. St. in 1908.
Joseph’s High School, Pavaratty is the first High School begun by Fathers in South Malabar area. Started in 1905, this High School got recognition from Madras Govt.
05/09/2024
അറിവിന്റെ അക്ഷരങ്ങൾ പകർന്നു നൽകിയ എല്ലാ
ഗുരുക്കന്മാർക്കും... നന്ദി
ഏവർക്കും അധ്യാപക ദിനാശംസകൾ
ഇന്നു അദ്ധ്യാപക ദിനം.
നിങ്ങളുടെ മനസ്സിൽ ഓടി എത്തുന്ന മാഷുമാരുടെയും ടീചർമാരുടെയും പേരുകൾ താഴേ കുറിക്കാമോ??
19/08/2020
ഹോട്ടല്‍ സത്യവിലാസം കൊച്ചുമാത്തു ചേട്ടന്‍
Joseph CT Pavaratty
പഴയകാലത്തിന്റെ ഓർമ്മകളായി സ്‌കൂളിന്റെ മുന്നിലുണ്ടായിരുന്ന ഓട് മേഞ്ഞ ഇരു നില കെട്ടിടം പലർക്കും ഓർമ്മയുണ്ടോ എന്നറിയില്ല. മുകളിൽ കരിപിടിച്ച ആ കെട്ടിടത്തിൽ ഒരു വശത്ത് ഒരു ചെരിപ്പ് കടയും അതിനോട് ചേർന്ന് കൊച്ചുമാത്തു ചേട്ടന്റെ ചായപ്പീടികയും. അതിനും മുകളിൽ പാവറട്ടിക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്ന നാടക ട്രൂപ് പഴയ വിപഞ്ചിക തീയറ്റേഴ്‌സും. കൊച്ചു മാത്തേട്ടന്റെ ചായപ്പീടികയിലെ തിളച്ചു കിടക്കുന്ന അലുമിനിയത്തിന്റെ സമോവറിൽ നിന്നും വെള്ളമെടുത്ത് ചായപ്പൊടിയിട്ട തുണിയരിപ്പയിലൂടെ ഗ്ലാസ്സിലെ പാലിലേക്ക് ഊർന്നിറങ്ങുമ്പോൾ ഉണ്ടാകുന്ന ഒരു മണം ഇപ്പോഴും മനസ്സിലുണ്ട് . അതുപോലെ നിറഞ്ഞു തുളുമ്പുന്ന ചായഗ്ലാസ്സുകളും എണ്ണപലഹാരങ്ങളുമായി സ്റ്റാഫ് റൂമിലേക്ക് മെല്ലെ നടന്നു പോകുന്ന കൊച്ചുമാത്തു ചേട്ടനും. അപ്പുറത്ത് വേറെയും ചില ചായപ്പീടികകൾ ഉണ്ടായിരുന്നുവെങ്കിലും കൊച്ചുമാത്തു ചേട്ടന്റെ ചായയുടെയും എണ്ണപലഹാരങ്ങളുടെയും കടുത്ത ആരാധകരായിരുന്നു സ്‌കൂളിലെ മിക്കവാറും സുന്ദരക്കുട്ടപ്പന്മാരും അല്ലാത്തവരുമായ എല്ലാ മാഷുമാരും. സ്റ്റാഫ് റൂമിൽ സിഗരറ്റ് വലി ഇല്ലെങ്കിലും കൊച്ചു മാത്തേട്ടന്റെ ചായ കുടിച്ച് കഴിഞ്ഞു പിന്നിൽ ഒഴിഞ്ഞു മാറി നിന്ന് പല മാഷുമാരും ആരുടെയൊക്കെയോ ആത്മ ശാന്തിക്ക് വേണ്ടി പുക വിടുന്നത് കാണാറുണ്ടായിരുന്നു.
ചായക്കൊപ്പം കൊണ്ട് വന്നിരുന്ന മറ്റൊരു മാസ്റ്റർ പീസ് ആയിരുന്നു ഉണ്ടംപൊരി . മൈദാമാവും അല്പം തേങ്ങയും പിന്നെ കൊച്ചു മാത്തേട്ടന്റെ കുറെ സീക്രട്ട് ചേരുവകളും കൂടി എണ്ണയിൽ വറുത്തെടുക്കുന്ന ഉണ്ടംപൊരിയെയാണ് ഭൂമി ഉരുണ്ടതെന്നു പഠിപ്പിക്കാൻ മാഷുമാർ പലരും ഉപയോഗിച്ചിരുന്നത്. എണ്ണയിൽ കിടന്നു മൊരിഞ്ഞു ഉണ്ടാകുന്ന ഉണ്ടംപൊരിക്ക് ഉണ്ടായിരുന്ന പ്രത്യേക മണവും വയറു നിറക്കുന്ന കാഴ്ചയുമാണ് ജെയിംസ് മാഷുടെ എൻ.സി.സിയിൽ കുട്ടികളെ പിടിച്ചിരുത്തിയിരുന്ന ഒരു പ്രലോഭനം. ഉച്ചക്ക് ഊണ് കിട്ടാത്ത വയറുകൾക്ക് എൻ.സി.സി. അന്ന് ഒരു അനുഗ്രഹമായിരുന്നു.
ഇന്ന് ഉണ്ടമ്പൊരി ഭാവം മാറി പഴ ഉണ്ടയും ബോണ്ടയും ഒക്കെയായി മാറി. കൊച്ചുമാത്തേട്ടനോടൊപ്പം കൊച്ചു മാത്തേട്ടന്റെ ചായപ്പീടിക ഉൾക്കൊള്ളുന്ന കെട്ടിടം തന്നെ അവിടെ ഇല്ല. ഹോസ്പിറ്റലിന്റെ വികസനത്തോടെ അതെല്ലാം ഒഴിവായി. എങ്കിലും പഴയ പ്രൗഢിയിൽ തന്നെ സ്‌കൂൾ അതേ രൂപ ഭാവത്തോടെ തന്നെ അവിടെയുണ്ട് .
( കൊച്ചു മാത്തേട്ടന്റെ പടം ഓർത്തെടുത്ത് വരച്ചത് സഹപാഠിയായ ഡേവീസ് പുലിക്കോട്ടിൽ )
,
നിങ്ങൾ പത്താം ക്ലാസ്സിൽ പഠിച്ച ഡിവിഷൻ ഓർമ ഉണ്ടോ? 10A, 10B, 10C......???
02/07/2020
പണ്ട് ന്യൂസ്‌പേപ്പർ നോക്കി ടെൻഷൻ അടിച്ചവർക്കും comment ചെയ്യാം
SSLC പരീക്ഷയിൽ 318 ൽ 317 കുട്ടികൾ വിജയിച്ചു
എല്ലാവർക്കും അഭിനന്ദങ്ങൾ !
30/05/2020
നമ്മുടെ സെബി മാഷിന്റെ അധ്യായന ജീവിതം ഔദ്യോഗികമായ് മെയ് 31നു അവസാനിക്കുകയാണ്. പാഠങ്ങൾ പഠിപ്പിക്കുക മാത്രമല്ല ഒരു അധ്യാപകന്റെ കർത്തവ്യം അതിന്റെ കൂടെ മികച്ച ഒരു തലമുറയെ വാർത്തെടുക്കുക എന്നത് കൂടിയാണ്. അതിൽ ഏറ്റവും വിജയിച്ചിട്ടുള്ള ഒരു അധ്യാപകൻ കൂടിയാണ് നമ്മുടെ സെബി മാഷ്. എന്തും നർമത്തിൽ കൂടി അവതരിപ്പിക്കാനുള്ള മാഷിന്റെ കഴിവ് അപാരമാണ്. ആ നൈർമല്യം എന്നും മാഷിൽ മായാതിരിക്കട്ടെ.....സെബി മാഷേ അറിയാത്ത സെന്റ് ജോസഫ്ക്കാർ ഉണ്ടാവില്ല.... പ്രിയപ്പെട്ട അദ്ധ്യാപകന് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വിശ്രമജീവിതം ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🌹🌼🌹
25/05/2020
#നൊസ്റ്റു അനുഭവിച്ചവരുണ്ടോ😍
ഏറ്റവും പേടിയുള്ള ടീച്ചർ ആരായിരുന്നു?
05/09/2019
02/09/2018
06/08/2018
സ്കൂളിന്റെ ശിരസായി സങ്കല്പിച്ചിരുന്ന ഓഫീസ് മുറിയ്ക്ക് മുന്നിൽ, വള്ളിച്ചെടികളിൽ ഒരുക്കിയ മേൽക്കൂരയ്ക്ക്,ജീവിച്ചിരുന്നപ്പോൾ സ്കൂളിന്റെ മീശയെന്നായിരുന്നു, ചില വികൃതികൾ ഇട്ട വിളിപ്പേര്!
ഒരു സമരകാലത്ത്, താഴെനിന്നും ആ മീശയിലൂടെ വലിഞ്ഞു കയറി, മുകളിലെത്തിയ, കുട്ടിരാഷ്ട്രീയക്കാരിൽ ഒരാൾ, കൂട്ടബെല്ലടിച്ചു സ്കൂൾ വിടീച്ചതിനെ തുടർന്ന് നിർബന്ധിത ക്ഷൗരത്തിനു ഇരയായി മാറി,പാവം മ്മുടെ സ്കൂൾ!
എങ്കിലും, പുതിയകാലത്തിനു അനുസൃതമായി ക്ലീൻ ഷേവ് ആയി മാറിയ ഇവിടമിന്നും സെന്റ് ജോസഫ്‌സിന്റെ പ്രഭാതവേളകളിലെ മികച്ച തുടക്കങ്ങൾക്ക്, പലപ്പോഴും സാക്‌ഷ്യം വഹിക്കുന്നു..
***** ***** ****** ***** ******
കേവലമൊരു വിദ്യാലയത്തേക്കാളുപരിയായി, കലാലയ സമാനമായ, സെന്റ് ജോസഫ്‌സിന്റെ ശില്പ കലാചാതുരിയിൽ, ഏറെ തിളക്കമാർന്ന് നിൽക്കുന്നു, ഈ ഓഫീസ് ഭാഗം. ഇരുവശത്തും ഗോവണികളോട് കൂടിയ സെന്റ് ജോസഫ്‌സിന്റെ ഈ ഹൃദയഭാഗത്ത്, ആദ്യനാളുകളിൽ, മുകളിലെ നിലയിലെ മുറിയിലായിരുന്നു, സ്കൂളിലെ പ്രധാനാധ്യാപകന്റെ പ്രതാപമാർന്ന ഇടം!
വിശേഷണങ്ങൾക്ക് വാക്കുകൾ തികയാത്തവിധം ആകർഷകമാണ്, ഇതിനോട് ചേർന്നുള്ള മട്ടുപ്പാവ്. തൃശൂർ ജില്ലയിൽ ഇന്നും വളരെക്കുറച്ചു സ്കൂളുകൾക്ക് മാത്രമേ ഇങ്ങനൊരു മുഖമണ്ഡപം, മുകള്ഭാഗത്തുള്ളൂ !
താഴെയുള്ള മുറി ക്ലർക്കുമാരും സ്കൂൾ സ്റ്റാഫുകളും അക്കാലത്ത് പങ്കിട്ടെടുത്തു.
എന്നാലിന്ന്, സ്‌കൂളിലെത്തുന്ന രക്ഷിതാക്കളുടെയും മറ്റും സൗകര്യാർത്ഥം പ്രധാന അധ്യാപകൻ സഹപ്രവർത്തകർക്കൊപ്പം താഴത്തെ മുറിയിൽ തന്നെയാണ്, തന്റെ ഓഫീസ് ക്രമപ്പെടുത്തിതിരിക്കുന്നത്.
സ്കൂളിന് ലഭിച്ച എണ്ണമറ്റ പുരസ്കാരങ്ങളാൽ അലംകൃതമായ ഈ ഓഫീസ് മുറി ഹൈസ്കൂളിന്റെ ഭരണസിരാകേന്ദ്രമായി ഞായറാഴ്ചയും പൊതുഅവധിദിനങ്ങളിലും ഒഴികെ സജീവമാകുന്നു.
ഇവിടെനിന്നും പ്രധാന അധ്യാപകനും മറ്റു വിശിഷ്ടാതിഥികളും താഴെ സ്കൂൾ അസ്സെംബ്ലിയിൽ നിൽക്കുന്ന വിദ്യാർഥികളോടും അധ്യാപകരോടും അഭിസംബോധന ചെയ്ത് സംസാരിച്ച 10 മണി നേരങ്ങൾ!
പ്രതിഭാശാലികളായ വിദ്യാർഥികൾ കൂട്ടുകാരുടെ കരഘോഷങ്ങളുടെ അകമ്പടിയിൽ ഈ മട്ടുപ്പാവിന്റെ ഉയരങ്ങളിൽ നനഞ്ഞ, പുരസ്‌കാര വർഷങ്ങൾ!
പ്രകൃതിദത്തമായ ഒരു മേൽക്കൂര ഒരുകാലത്ത് ഈ മട്ടുപ്പാവിനെ ഹരിതമയമാക്കിയിരുന്നു.
താഴെ,ഇരുവശത്തുനിന്നുമായി വള്ളിച്ചെടികൾ കമാനാകൃതിയിൽ വളർത്തിയെടുത്ത് രൂപീകരിച്ച ആ മേൽക്കൂരയ്ക്ക് താഴെ, വെയിലേറ്റുവാടാതെ തല ഉയർത്തി നിന്നിരുന്ന പ്രധാനാധ്യാപകനും പ്രതിഭാശാലികളും ഇന്ന് നഷ്ടസ്മൃതികൾ.
പ്ലാറ്റിനം ജൂബിലി സ്മരണികയിൽ അടക്കമുള്ള ചില ഫോട്ടോഗ്രാഫുകൾ,ആ പഴയ പച്ചപ്പ്,ഇന്നും നമ്മെ ഓർമിപ്പിക്കുന്നു.
ഇതിന്റെ നേരെ മുകളിലുള്ള പഴയ ഓഫീസ് മുറി, ഒരു കാലത്തു സജീവമായിരുന്നതു പലപ്പോഴും സ്കൂൾ അസ്സെംബ്ളിയോട് അനുബന്ധിച്ചായിരുന്നു.. അന്ന്, സ്‌കൂളിലെത്തുന്ന വിശിഷ്ടാതിഥികൾ, സ്വീകരിച്ചിരുത്തപ്പെടുന്നതും മട്ടുപ്പാവിലേക്ക് ആനയിക്കപ്പെടുന്നതും ഇവിടെനിന്നായിരുന്നു... അധ്യാപകപരിശീലനത്തിനായി ഇവിടെ എത്തുന്നവരും ചിലപ്പോൾ ഇവിടമിന്ന് സ്വന്ത മാക്കുന്നു!
അനശ്വരനായ അത്തനേഷ്യസച്ചന്റെ യുവത്വം തുളുമ്പുന്ന വലിയൊരു ഫോട്ടോഗ്രാഫ്,ഇടം പിടിച്ച ചുമരുകൾക്ക് മൊഴിയാനാകുമെങ്കിൽ ഒരുപക്ഷെ പറഞ്ഞേനെ, ഇവിടെയെത്തിയ എണ്ണമറ്റ പ്രതിഭാശാലികളെ കുറിച്ചുള്ള തിളക്കമാർന്ന ഓർമ്മകൾ !!!
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |