G.V.H.S.S .Puthur

G.V.H.S.S .Puthur

Share

Dedicated to all,who studied in G.V.H.S.S

23/11/2017
25/10/2017

വായിച്ചും പഠിച്ചും മാത്രം അറിവു സമ്പാദിച്ചവനേക്കാൾ
വിതച്ചും കൊയ്തും ജീവിതം
അറിഞ്ഞവനു കിട്ടുന്ന അറിവുകൾക്ക്‌
ആഴവും അർത്ഥവും കൂടും...

അനുഭവങ്ങൾ മനുഷ്യന്റെ
കണ്ണുകളെയല്ലാ മറിച്ച്‌
മനസ്സിനേ ഉണർത്തുന്നു.

"എഴുതി വെച്ചതോ വായിച്ചറിഞ്ഞതോ
അല്ലാ അനുഭവിച്ചറിഞ്ഞതാണു വിദ്യ"

24/05/2017

വിദ്യാഭ്യാസത്തിലെ
വിജയമെന്നത്‌ ജീവിതത്തിലെ
ഭാവിയുടെ
അന്തിമമായ വിധിയല്ലാ.
ജീവിതമെന്നതിന്റെ,
പരീക്ഷണങ്ങൾ
ജയപരാജയങ്ങൾ
എന്നിവ മുന്നൊരുക്കളളില്ലാതെ
തന്നെ നമ്മൾ നേരിടേണ്ടിവരും.

22/03/2017

പുസ്തക താളുകൾക്കിടയിലെ വരികളെയല്ലാ,
വരികൾ നമ്മോട്‌ പറയുന്ന സത്യമെന്ത്‌ എന്നതിനേ കുറിച്ചായിരിക്കണം ഓരോ വിദ്യാർത്ഥികളും ചിന്തിക്കേണ്ടത്‌.
സത്‌സ്വഭാവവും,
ആദർശധീരതയും,
ആത്മാഭിമാനവും.
ഉള്ളവനായ്‌ വളരാൻ നമുക്ക്‌
കഴിയണം.
നല്ലൊരു നാടിനായ്‌ നട്ടെല്ലു നിവർത്തി നീങ്ങാം.

16/09/2016

ജാതിയും മതവും നിശ്ചയിക്കുന്നതാകരുത്‌ മനുഷ്യ വർഗ്ഗത്തിന്റെ കാഴ്ചപാടുകൾ.
എന്നാൽ ചിലമാറ്റങ്ങളോടെ
ഇന്നും ജാതിമതഭേദ വത്യാസം നമ്മുടെ
സമൂഹത്തിൽ നിലനിൽക്കപെടുന്നു.
മനുഷ്യനെന്ന ഒരൊറ്റ ജാതിയായ്‌ നമുക്ക്‌ ജീവിക്കാം.
പരസ്പരം കൈകോർത്ത്‌ മുന്നേറാം.
ഏവർക്കും നന്മകൾ നേരുന്നു.

02/07/2016

വിദ്യാഭ്യാസം എന്നത്‌
വിവേകത്തിലേയ്ക്ക്‌ തുറക്കേണ്ട
വാതിലാകണം.
ഉപദ്രവകാരികളാകാനല്ലാ
ഉപകാരപ്രദമാകാനാണ്‌
വിദ്യാഭ്യാസം.
അറിവാഭരണമാക്കാൻ
നമുക്ക്‌ കഴിയട്ടെ.
ഏവർക്കും നന്മകൾ നേരുന്നു.

31/08/2015

നാം നേടുന്ന അറിവ്‌ ജീവിതത്തിൽ അലങ്കാരമാക്കാൻ കഴിയണം..ഒരിക്കലും അറിവ്‌ അഹങ്കാരമായ്‌ മാറരുത്‌..അങ്ങനെ അഹങ്കരിക്കുന്നവൻ അൽപനാണ്‌ ഈ ഭൂമിയിൽ.

13/09/2014

ഓർക്കുക....നിങ്ങളെ നിങ്ങൾ ആക്കിയ ഗുരുക്കന്മാരെ ജീവിതത്തിൽ ഒരു നേരമെങ്കിലും സ്മരിക്കുക..അതിനോളം വരില്ല മറ്റൊരു പ്രാർത്ഥനയും സമർപ്പണവും.

13/09/2014

ഭൂമിയിൽ സർവ്വവും ഓരോ അക്ഷരങ്ങളാൽ അറിയിക്ക പെട്ടിരിക്കുന്നു .
ഈ അക്ഷരങ്ങൾ എല്ലാം തന്നെ വിദ്യയുടെ ജ്ഞാനരേണുക്കൾ ആകുന്നു.
ആരും സ്വയം സൃഷ്ടിച്ചവ അല്ല ....സ്വയമേവ ആ ജ്ഞാനരേണുക്കൾ അറിവിന്റെ ഉറവിടം ആയി മാറി.
അവ ഈ പ്രപഞ്ചത്തിൽ ചിലരുടെ കർമ്മഫലത്തിന് പാത്രമായി.
നിറഞ്ഞു തുളുമ്പുന്ന അറിവിന്റെ ആ നിധികുംഭം അവർ നമുക്കു മുന്നിലേക്ക്‌ കോരി ചൊരിഞ്ഞു .
അവർ തലമുറകൾക്ക് വേണ്ടി അവരിൽ നിന്നും വിദ്യയുടെ ജ്ഞാനരേണുക്കളെ പകർന്നു നല്കി.
ലോകം ബഹുമാനപൂർവ്വം അവരെ അറിവിന്റെ ഗുരുവായി കരുതി അനുസരിച്ചു ആദരിച്ചു.
അറിവിനെ സ്വജീവിതമായി അവർ കരുതി .....
ജീവിതത്തെ അറിവിനായ് അവർ ദാനം നല്കി ...
അറിവിലൂടെ അറിയപെടുവാൻ അവർ നമുക്ക് ആഹ്വാനം നല്കി.
ശിക്ഷണത്തിലൂടെ തെറ്റുകളെ ശരികൾ ആക്കി നല്കി.
സ്നേഹത്തിലൂടെ അവർ ശരിയായ മാർഗം കാണിച്ചു.
നാം അറിവിന്റെ പടിവാതിൽ ഇറങ്ങുന്നതുവരെ അവർ പ്രയത്നം തുടർന്നു.
ഒടുവിൽ എല്ലാ മംഗളവും ഏകികൊണ്ട് അവർ നമ്മെ യാത്ര അയക്കുന്നു.

ഓർക്കുക....നിങ്ങളെ നിങ്ങൾ ആക്കിയ ഗുരുക്കന്മാരെ ജീവിതത്തിൽ ഒരു നേരമെങ്കിലും സ്മരിക്കുക..അതിനോളം വരില്ല മറ്റൊരു പ്രാർത്ഥനയും സമർപ്പണവും.

07/09/2014

Nanma Thinmakale Verthirichu Kanuvaan Vazhiyorukiya Arivinte Sreekovil.

Aviduthe Arivine Swantham Jeevithamayi Maargamayi Kanunna Oro Sishyarkkum Nanmayude Neythirikal Pole Praksamanavum Sukha Soundarya Dhayakavum Aaya Onam Ee Velayil Asamsikkunnu.

03/12/2013

മനസ്സിൽ അറിവിന്റെ നിറവിന്റെ തുളുമ്പുന്ന പാന പാത്രം ഓരോ കുഞ്ഞു മനസ്സിലേക്കും ധാരയായി ഇറ്റു വീഴ്ത്തി ആ മനസ്സിലേക്ക് ഞാൻ ആര് എന്ന മഹത്തായ ചോദ്യത്തിനു ഉത്തരം നല്കാൻ പ്രാപ്തരാക്കിയ ശ്രീകോവിൽ .....അതെ ഈ തിരു മുറ്റത്ത്‌ പാദം പതിഞ്ഞ ഓരോ ബാല്യവും അന്നും ഇന്നും ഇനിയെന്നും ഭാഗ്യവാൻമാർ തന്നെയല്ലേ ...സുഹൃത്തുക്കളെ..

Want your school to be the top-listed School/college in Thrissur?

Click here to claim your Sponsored Listing.

Location

Website

Address

GVHSS
Thrissur