അദ്ധ്യായം - 13: പേരോർമ്മകൾ
***************************
എന്റെ ചെറിയമ്മയും ചെറിയച്ഛനും, അക്ഷര ശ്ലോകം, ചെസ്സ്, തുടങ്ങിയവയുടെ പരിശീലനത്തിലൂടെയാണ് ഓർമ്മശക്തി, ഏകാഗ്രത എന്നിവയുടെ വിത്ത് എന്നിൽ പാകിയത്. 1986 മുതൽ ഏകദേശം 15 വർഷത്തോളം, ഞാൻ പഠിപ്പിച്ച ഭൂരിഭാഗം കുട്ടികളെയും പേരെടുത്തു വിളിക്കാനുള്ള ആത്മബന്ധം ഉണ്ടാർന്നു. ഇപ്പോഴും അവരെയെല്ലാം ഇനീഷ്യൽ പോലും തെറ്റാതെ ഓർക്കാനാകുന്നുണ്ട്. എന്നാൽ, അതിനുശേഷം ഇന്നുവരെ ഏകദേശം 60 ശതമാനത്തോളം കുട്ടികളുടെ പേര് മാത്രമേ എനിക്ക് അറിയുള്ളൂ എന്നത് എന്റെ മാത്രം തെറ്റാണ്. ആദ്യകാലത്ത് ക്ലാസ്സിൽ കയറുന്നതിനു മുമ്പ് അപേക്ഷാ ഫോമിലെ ഫോട്ടോ നോക്കി കുട്ടികളെ പഠിച്ചതിന് ശേഷം മാത്രേ ക്ലാസ്സിൽ കേറൂ. ഇന്നും ഒരു പരിധിവരെ അത് തുടർന്നു പോകുന്നുണ്ട്. എങ്കിലും, ആത്മാർത്ഥമായി അതിനുള്ള ശ്രമം കുറവാണ് എന്നതാണ് സത്യം. എന്റെ ഭാഗത്തുനിന്നും പേര് പഠിക്കാനുള്ള ശുഷ്കാന്തി കുറഞ്ഞതിന്, പുതിയ തലമുറയ്ക്ക് അധ്യാപകരോടുള്ള സ്നേഹവും അടുപ്പവും കുറവാണെന്ന് പറയുന്നതിൽ അർത്ഥമില്ലല്ലോ.
1988ൽ ബിന്ദു ജെറാൾഡ് എന്ന അതി സമർത്ഥയായ ഗണിതശാസ്ത്ര ബിരുദ വിദ്യാർത്ഥിനി, മറ്റു പല കുട്ടികളും അറിയാതെ, പഠിക്കുന്ന കാലത്ത് ശരാശരി വിദ്യാർത്ഥിയായി പിന്നീട് അധ്യാപന രംഗത്ത് നിലയുറപ്പിച്ച എന്റെ അടുത്ത് ട്യൂഷന് വന്നിരുന്നു. കോഴിക്കോട് സർവ്വകലാശാലയുടെ പുസ്തകത്തിലെ ഒരു കണക്കും ആ കുട്ടിക്ക് വേണ്ട. Foreign authors ന്റെ പുസ്തകങ്ങളിലെ കണക്കുകൾ, ശരാശരി അറിവ് മാത്രമുണ്ടായിരുന്ന ഞാൻ ബിന്ദുവിനു വേണ്ടി പഠിച്ച് പറഞ്ഞുകൊടുത്തിരുന്നു. എനിക്ക് ചെയ്യാൻ കിട്ടാത്തത് തൃശൂർ എൻജിനീയറിങ് കോളേജിലെ അദ്ധ്യാപകനായിരുന്ന മരുമകൻ രാജ സാറിനോട് ചോദിച്ചു മനസ്സിലാക്കിയാണ് ബിന്ദുവിനെ പഠിപ്പിച്ചത്. ഡോക്ടർ. ജോയ്മോൻ ജോസഫും ബിന്ദുവുമാണ് ഗണിത ലൈബ്രറി പുസ്തകങ്ങൾ വായിക്കാനുള്ള നല്ല സംസ്കാരം എന്നിൽ വളർത്തിയെടുത്തത്. ബിന്ദു പിന്നീട്, ഉപരിപഠനത്തിനായി ജർമ്മനിയിൽ പോയിരുന്നു.
ബിന്ദുവിന്റെ ഇളയപ്പന്റെ മകൻ ബിജു ലോനപ്പൻ അന്ന് ബാംഗ്ലൂരിൽ എൻജിനീയറിങ്ങിന് പഠിക്കുകയായിരുന്നു. ബിന്ദുവിന്റെ ആഗ്രഹപ്രകാരം ബിജുവിന് ഒറ്റയ്ക്ക് "അസ്തമയാത് ഉദയം" ( വൈകുന്നേരം 6 30 മുതൽ കാലത്ത് അഞ്ചു മണി വരെ) 13 ദിവസത്തെ ഇൻ്റെൻസീവ് ഗുളിക ട്രീറ്റ്മെന്റ് ചെയ്തു.
എനിക്ക് നല്ല ഓർമ്മ ശക്തിയാണെന്നും എല്ലാ കുട്ടികളെയും വ്യക്തിപരമായി അറിയുമെന്നും എപ്പോഴും ബിജുവിനോട്, ബിന്ദു പറയുമായിരുന്നത്രേ. അത് നേരിട്ട് അറിയാനുള്ള ഒരു ആകാംക്ഷ ബിജുവിനും ഉണ്ടായി. ആ വർഷം എന്റടുത്ത് ട്യൂഷന് വന്നിരുന്ന മുഴുവൻ കുട്ടികളുടെയും പേരും അഡ്രസ്സും പറയാൻ പറ്റോ എന്ന് എന്നോട് ബിജു ചോദിച്ചു. ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു. ഓരോ ബാച്ചിലും ചെന്ന്, അപ്പോൾ എഴുന്നേറ്റു നിൽക്കുന്ന ഓരോ കുട്ടിയേയും തിരിച്ചറിഞ് പേരും അഡ്രസ്സും പറയാൻ തുടങ്ങി. നേരിൽ അത് ബോധ്യപ്പെട്ട ബിജു, പിന്നീട് ക്ഷമാപണത്തോടെ, കോളേജ് വാർഷികത്തിൽ വെച്ച് പേരും അഡ്രസ്സും എന്നെക്കൊണ്ട് പറയിപ്പിക്കുന്നതിൽ നിന്നും പിന്മാറുകയാണുണ്ടായത്.
നമ്മൾ പഠിപ്പിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും പേരെടുത്തു വിളിക്കാനുള്ള അധ്യാപകന്റെ ശ്രമത്തിലൂടെയാണ് നല്ല ഗുരുശിഷ്യ ബന്ധം ഉടലെടുക്കുന്നത് എന്ന് എന്നെ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും എന്റെ ഗുരുനാഥനും മാർഗ്ഗദർശിയുമായിരുന്ന പ്രൊഫസർ. എം കെ മേനോൻ എന്ന നമ്മുടെ മേനോൻ മാഷാണ്. മേനോൻ മാഷ് കാണിച്ചുതന്ന വഴികളിലൂടെ സഞ്ചരിച്ചത് കൊണ്ടുമാത്രമാണ് ഇപ്പോഴും കുട്ട്യോളും അവരുടെ രക്ഷിതാക്കളുമായി വളരെ ആഴത്തിലുള്ള ബന്ധം തുടരാനാകുന്നത്.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
അദ്ധ്യായം- 7: https://m.facebook.com/story.php?story_fbid=938758407048204&id=100027421608913
അദ്ധ്യായം- 8: https://m.facebook.com/story.php?story_fbid=943538616570183&id=100027421608913
അദ്ധ്യായം- 9: https://m.facebook.com/story.php?story_fbid=947801399477238&id=100027421608913
അദ്ധ്യായം- 10:
https://m.facebook.com/story.php?story_fbid=952097085714336&id=100027421608913
അദ്ധ്യായം- 11:
https://m.facebook.com/story.php?story_fbid=956396218617756&id=100027421608913
അദ്ധ്യായം- 12:
https://m.facebook.com/story.php?story_fbid=298531968952797&id=100063879873614&sfnsn=wiwspwa
Certified Accountants Practical Training Sakthan Thampuran College
CERTIFIED ACCOUNTANTS PRACTICAL TRAINING (CAPT) IS AN ONLINE COURSE. COURSE BENEFITS ARE: TALLY CERTI
Sakthan Thampuran College always takes a futuristic step towards the empowerment of its students. In the present scenario, fresh, professional accountants with practical knowledge are as scarce as a hen's teeth. So here we are, up with a 360° course which covers all the basic and advanced contents that a student needs, to be a skillful/professional accountant. Powered up with 20 plus soft skills a
പ്രിയപ്പെട്ടവരേ ,
ഒരു പുതിയ വർഷം കൂടി വന്നു ചേരുന്നു. ലോകത്തെയെമ്പാടും പിടിച്ചു കുലുക്കിയ ഒരു മഹാമാരിയിൽ നിന്നും പൂർണ്ണമായി മുക്തരായിട്ടില്ലെങ്കിലും എന്തിനേയും അതിജീവിക്കാനുള്ള കരുത്തോടെയാണ് നാം 2022 നെ വരവേൽക്കുന്നത്. അതിന് നമുക്ക് ശക്തിതന്നത് പരസ്‌പര വിശ്വാസവും ആത്മസംയമനവും ജാഗ്രതയും തന്നെയാണ് . എന്തിനൊക്കെയോ വേണ്ടി പരക്കം പാഞ്ഞിരുന്ന , പടവെട്ടിയിരുന്ന നമുക്ക് ,ജീവിതത്തെക്കുറിച്ചു ഒന്ന് ഇരുന്ന് ചിന്തിക്കാനുള്ള അവസരമാണ് ഈ കോവിഡ് കാലം തന്നത്. നൈമിഷികമാണ് ഈ ജീവിതം എന്ന ഓർമ്മപ്പെടുത്തലോടെ,ആ ജീവിതത്തിൽ സ്നേഹബന്ധങ്ങൾക്ക് , കുടുംബ ബന്ധങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് നാം തിരിച്ചറിഞ്ഞ നാളുകളാണ് കടന്നുപോയത്. ആ പാഠങ്ങൾ ഇനിയുള്ള ജീവിതത്തിൽ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് നമുക്ക് പുതിയ വർഷത്തെ എതിരേൽക്കാം. ആത്മവിശ്വാസത്തോടെ , പരസ്പര ബഹുമാനത്തോടെ ആർദ്രതയോടെ ,കരുണയോടെ നമുക്ക് മുന്നോട്ട് നടക്കാം. ഐശ്വര്യവും സമാധാനവും ആരോഗ്യവും നിറഞ്ഞ നാളുകൾ ഉണ്ടാകട്ടെ എന്ന് ഹൃദയംതൊട്ട പ്രാർത്ഥനയോടെ .....
എല്ലാവർക്കും നവവത്സരാശംസകൾ !
അജിത് കുമാർ രാജ
[പ്രിൻസിപ്പാൾ ]
28/12/2021
അദ്ധ്യായം- 12: വേദഗണിതം; വേറിട്ട വഴിയിലൂടെയുള്ള അധ്യാപന പ്രയാണം
********************
ബെന്നറ്റ് റോഡിലുള്ള മിഥുനപ്പിള്ളി മനയിലെ ക്ലാസ്സ് മുറിയിൽ, സബ്സിഡിയറി മാത്തമാറ്റിക്സ് കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന സമയത്ത്, തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ഫിസിക്സ് അധ്യാപകനായ പ്രൊഫസർ. കെ. പി. അബ്രഹാം മാഷ് എന്റെ അടുത്തു വന്ന് ചോദിച്ചു, "അജിത്തിന് വേദഗണിതം അറിയോ?"
മാഷിന്റെ ഒരു സുഹൃത്ത്, ദുബായിൽ ക്ലാസ്സ് എടുക്കാൻ പറ്റുമോന്ന് ചോദിച്ചതാണ്. ഞാനാണെങ്കിൽ വേദഗണിതം എന്ന് കേട്ടിട്ടുപോലുമില്ല. ഞാൻ പറഞ്ഞു, "മാഷേ! പുസ്തകം കിട്ടിയാൽ നോക്കാം. ഒരു മാസത്തിനുള്ളിൽ മറുപടി പറയാം".
കടൽ കടക്കാതെ എന്റെ വേദഗണിത പഠനം
**********************
ഇത് 1989ൽ ആണെന്നാണ് എന്റെ ഓർമ്മ. കറന്റ് ബുക്സിലും മിനർവ ബുക്സിലും ചോദിച്ചു. കിട്ടിയില്ല. കറന്റ് ബുക്സ് വരുത്തി തരാമെന്നു പറഞ്ഞു. കുറച്ചു ദിവസത്തിനകം പുസ്തകം കിട്ടി. മരുന്നിന് അറിയാവുന്ന സംസ്കൃതവും എന്റെ പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനവും വെച്ച് കുത്തിപ്പിടിച്ചിരുന്ന് വായന തുടങ്ങി. പുരി ശങ്കരാചാര്യർ ശ്രീ. ഭാരതീകൃഷ്ണ തീർത്ഥ സ്വാമികൾ, അഥർവ്വ വേദത്തിലെ 16 സൂത്രങ്ങളെ ആസ്പദമാക്കി, ഗണിതം വളരെ വേഗതയിൽ ചെയ്യുവാനുള്ള വഴികൾ ആണ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതി വെച്ചിട്ടുള്ളത്. ഇതിനെ പറ്റി കൂടുതൽ മനസ്സിലായപ്പോൾ, ഗണിതശാസ്ത്രത്തിന് ഭാരതീയർ നൽകിയ സംഭാവന ആലോചിച്ച് അഭിമാനവും സന്തോഷവും തോന്നി. ഓരോ അദ്ധ്യായമായി പഠിക്കുകയും വളരെ വേഗതയിൽ ഗുണനം, ഹരണം, വർഗ്ഗം, വർഗ്ഗമൂലം തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാൻ പഠിക്കുകയും ചെയ്തു. ഒരു മാസത്തിനകം തന്നെ അബ്രഹാം മാഷിനോട്, ദുബായിൽ രണ്ടാഴ്ച ക്ലാസ്സ് എടുക്കാൻ തയ്യാറാണെന്നും അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ദുബായിലെ ശ്രീ. ദിലീപ് എന്ന വ്യക്തി ഓണക്കാലത്ത് എന്നെ നേരിൽ വന്നു കണ്ടു. അപ്പോഴാണ് മനസ്സിലായത്, അദ്ദേഹം ദുബായിൽ മാത്രം രണ്ടാഴ്ച ക്ലാസ്സ് എടുക്കാൻ അല്ല ഉദ്ദേശിക്കുന്നത്. രണ്ടു കൊല്ലത്തെ പ്രോജക്ട് ആണ് എന്ന്. വിവിധ രാജ്യങ്ങളിൽ രണ്ടാഴ്ച വീതം വേദഗണിതം പരിശീലിപ്പിക്കുന്ന ഒരു പദ്ധതിയാണ്. പക്ഷേ, രണ്ടു കൊല്ലം വിദേശ രാജ്യങ്ങളിൽ പോയതിന് ശേഷം നാട്ടിൽ വരുമ്പോഴേക്കും, ഇവിടെ ഉണ്ടാക്കിയ വേര് മുറിഞ്ഞു പോകും എന്ന കാരണത്താൽ, വിദേശ രാജ്യങ്ങളിൽ പോയി വേദഗണിതം പഠിപ്പിക്കുന്ന പരിപാടിയിൽ നിന്നും ഞാൻ പിന്മാറി.
വേദിക് മാത്തമാറ്റിക്സ്; നാട്ടിൽ
**********************
ഗണിതശാസ്ത്രത്തിന് ഒരു ഭാരതീയന്റെ ഇത്രയും മഹത്തരമായ സംഭാവന നമ്മുടെ കുട്ടികളിൽ പരമാവധി എത്തിക്കാം എന്ന ഉദ്ദേശത്തോടെ, തൃശ്ശൂരിലെ ആയിരക്കണക്കിന് കുട്ടികൾക്ക് സൗജന്യമായി വേദിക് മാത്തമാറ്റിക്സ് ക്ലാസ്സ് എടുത്തു കൊടുത്തു.
ശ്രീ. ഭാരതി കൃഷ്ണ തീർത്ഥ സ്വാമികളുടെ പുസ്തകത്തിനെ അടിസ്ഥാനപ്പെടുത്തി, ശ്രീ. ഹരിദാസൻ മാഷ് വളരെ ലളിതമായി, ആധികാരികമായി പഠിച്ച് പുസ്തകം ഇറക്കിയപ്പോഴാണ്, എനിക്ക് വേദ ഗണിതത്തെ കുറിച്ച് ഒന്നുമറിയില്ല എന്നുള്ള സത്യം മനസ്സിലായത്. അങ്ങനെ 1993 ന് ശേഷം, ആക്രാന്തം കാട്ടി, ഓടിനടന്ന് വേദഗണിതം ക്ലാസെടുക്കലിന് വേഗത കുറഞ്ഞു. എങ്കിലും താല്പര്യം കാരണം, കൊല്ലത്തിൽ അഞ്ചോ ആറോ ക്ലാസ്സുകൾ മാത്രം ഇപ്പോഴും എടുക്കാറുണ്ട്. അബ്രഹാം മാഷ് പിന്നീട് ശക്തൻ തമ്പുരാൻ കോളേജിൽ ഫിസിക്സ് അധ്യാപകനായി, ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. പിന്നീട് 2006ൽ ചില വിദേശരാജ്യങ്ങളിലെ സ്കൂളുകളിൽ ഡെമോൺസ്ട്രേഷൻ ക്ലാസ്സായി അബ്രഹാം മാഷ് വഴി കാട്ടി തന്ന വേദഗണിതം എടുക്കുവാനും സാധിച്ചു. മത്സര പരീക്ഷകൾ എഴുതുന്ന കുട്ടികൾക്കും, സ്കൂൾ, കോളേജ് കുട്ടികൾക്കും വളരെ ഉപകാരപ്രദമായ വേദഗണിതം, കൂടുതൽ പഠിച്ചതിനുശേഷം പഠിപ്പിക്കാൻ ശ്രമിക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
അദ്ധ്യായം- 7: https://m.facebook.com/story.php?story_fbid=938758407048204&id=100027421608913
അദ്ധ്യായം- 8: https://m.facebook.com/story.php?story_fbid=943538616570183&id=100027421608913
അദ്ധ്യായം- 9: https://m.facebook.com/story.php?story_fbid=947801399477238&id=100027421608913
അദ്ധ്യായം- 10: https://m.facebook.com/story.php?story_fbid=952097085714336&id=100027421608913
അദ്ധ്യായം- 11: https://m.facebook.com/story.php?story_fbid=956396218617756&id=100027421608913
19/12/2021
അദ്ധ്യായം- 11: ഗുളികയുടെ പകലോർമ്മകൾ
*********
രാത്രി ഗുളികയിൽ പെൺകുട്ടികൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പെൺകുട്ടികൾക്കും അവരുടെ അച്ഛനമ്മമാർക്കും രാത്രിയിൽ ക്ലാസിന് വിടാൻ പരിപൂർണ്ണ സമ്മതം ആയിരുന്നെങ്കിലും,
രാത്രി ദോശ കഴിക്കാൻ പോകുമ്പോൾ മനസ്സുതുറന്ന് പലരും പാടാറുള്ള പാട്ടുകൾക്ക് കോട്ടം സംഭവിച്ചാലോ എന്ന് പേടിച്ച് പെൺകുട്ടികൾ രാത്രിയിൽ വേണ്ടെന്നു വെച്ചിരുന്നു. എങ്കിലും ഞാനറിയാതെ ചില വിരുതന്മാർ മെഡിക്കൽ കോളേജിന് മുൻവശമുള്ള തട്ടുകടക്കാരനോട്, പെൺകുട്ടികളുടെ സൗകര്യാർത്ഥം വെളുപ്പിന് ഒരു മണി മുതൽ രണ്ടു മണി വരെ കൊട്ടാരത്തിനു മുൻവശം വരാൻ പറ്റുമോ എന്ന് ചോദിച്ച് സമ്മതം വാങ്ങിയിരുന്നു. രാത്രി ഗുളികന്മാർ കാലത്തു തുടങ്ങുന്ന ട്യൂഷൻ ക്ലാസ്സുകളിൽ, അതിസമർത്ഥരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒപ്പം അതീവശ്രദ്ധയോടെ, എന്റെ മുഖത്തുനിന്നും ബോർഡിൽനിന്നും കണ്ണുകൾ എടുക്കാതെ തന്നെ, അവർക്ക് കൂട്ടുകാരോട് സംസാരിക്കാനുള്ള കാര്യങ്ങൾ എഴുതി കൈമാറുകയും, അതിലൂടെ തങ്ങൾക്കും പകൽ ഗുളിക വേണമെന്നുള്ള ആഗ്രഹം പരിഗണിച്ച് ഏറ്റവും മിടുക്കന്മാർക്കും മിടുക്കികൾക്കും മെയിൻ മാത്തമാറ്റിക്സിനും സബ്സിഡിയറി മാത്തമാറ്റിക്സിനും ശനി, ഞായർ ദിവസങ്ങളിൽ പകൽ ഗുളിക ആരംഭിച്ചു.
ബെന്നറ്റ് റോഡിലുള്ള മിഥുനപ്പിള്ളി മനയുടെ മുൻഭാഗത്ത് വലിയ ഒരു പ്ലാവ് ഉണ്ടാർന്നു. അതിനു താഴെ മണ്ണിൽ ഞാനടക്കം എല്ലാവരും ഇരിക്കും. മണ്ണിൽ ഇരുന്നാണ് ക്ലാസ്സ് എടുക്കുക. അതിൽ വക്കീലന്മാർ, ഡ്രൈവർമാർ, ബിസിനസ്സുകാർ, രാഷ്ട്രീയ നേതാക്കൾ, കൂലിപ്പണിക്കാർ, ഡോക്ടർസ്, എഞ്ചിനിയേഴ്സ്, ചാർട്ടേഡ് അക്കൗണ്ടൻസ്, പച്ചക്കറി പലചരക്ക് കടക്കാർ, കളക്ടർമാർ, ബാങ്ക് ഉദ്യോഗസ്ഥർ, മന്ത്രിമാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന വ്യക്തികളുടെ മക്കൾ ഉച്ചനീചത്വം ഇല്ലാതെ ഒരു മനസ്സായി ഒരുപോലെ ഇരുന്നിരുന്നു. മണ്ണിൽ ഇരിക്കുമ്പോൾ തന്റെ ഡ്രസ്സ് അഴുക്കാകും എന്ന ചിന്തയൊന്നും ആർക്കും ഉണ്ടായിരുന്നില്ല. പൊരി വെയിലത്ത് ഇരുന്നിട്ടും ഒരാളുടെയും നിറം കുറഞ്ഞില്ല. ആരും തളർന്നു വീണില്ല. മണ്ണിൽ ഇരുത്തിയതിന് ഒരു രക്ഷിതാവും ചോദ്യം ചെയ്തില്ല. ക്ലാസ്റൂം ഉണ്ടായിരുന്നിട്ടും കുട്ടികളുടെ ആഗ്രഹം പ്രകൃതി ഭംഗി ആസ്വദിച്ച്, ഇളം കാറ്റേറ്റ്, അല്പം വെയിൽ ഉണ്ടെങ്കിലും, മടിയിൽ പുസ്തകം വെച്ച് പരസ്പരം സഹകരിച്ച്, പഠിക്കാനായിരുന്നു. അങ്ങനെ ബുദ്ധിമുട്ടി പഠിച്ചവരൊക്കെ ഇന്ന് വളരെ നല്ല നിലയിൽ ആണ് എന്നതിൽ കുട്ടികളും ഞങ്ങളും സന്തോഷിക്കുന്നു. പകൽ ഗുളികക്കിടയിൽ ആമ്പക്കാടൻ ജംഗ്ഷനിലുള്ള ഗോപി ഹോട്ടലിൽ നിന്നും മസാല ദോശ വാങ്ങി ഞങ്ങളെല്ലാവരും കൂടി തമാശകളൊക്കെ പങ്കുവെച്ച് കഴിക്കും. ചില വിദ്വാന്മാർ മസാലദോശയുടെ സമയത്തുമാത്രം എത്തിയിരുന്നതും സ്നേഹപൂർവ്വം ഓർക്കുന്നു. അങ്ങനെ അന്ന് പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ഒരേ മനസ്സും ഒരേ ചിന്തയുമായി പഠിച്ചവരിൽ മിക്കവാറും എല്ലാവരും വളരെ നല്ല നിലയിൽ എത്തി എന്നും അവരിൽ പലരുമായും, അവരുടെ അച്ഛനമ്മമാരുമായും ഇപ്പോഴും നല്ല ബന്ധം പുലർത്താൻ സാധിക്കുന്നു എന്നുള്ളതും ഞങ്ങളുടെ ഭാഗ്യമാണ്.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
അദ്ധ്യായം- 7: https://m.facebook.com/story.php?story_fbid=938758407048204&id=100027421608913
അദ്ധ്യായം- 8: https://m.facebook.com/story.php?story_fbid=943538616570183&id=100027421608913
അദ്ധ്യായം- 9: https://m.facebook.com/story.php?story_fbid=947801399477238&id=100027421608913
അദ്ധ്യായം- 10:
https://m.facebook.com/story.php?story_fbid=952097085714336&id=100027421608913
12/12/2021
അദ്ധ്യായം - 10: സ്നേഹ സൗഹൃദങ്ങളുടെ ട്രാക്കിൽ ഒപ്പമോടിയ 'ഓടൻ മുരളി'
******
രാത്രിയിലെ ഗുളിക ക്ലാസുകളിൽ പങ്കെടുത്തിരുന്ന മുഴുവൻ കുട്ടികൾക്കും മറക്കാൻ പറ്റാത്ത വ്യക്തിയാണ് ചാലക്കുടി അനന്തനാരായണൻ സ്വാമിയുടെ മൂത്ത പുത്രനായ മുരളി. തൊണ്ണൂറുകളിൽ ഒന്നാം വർഷം ബി എസ് സി ഗണിതത്തിന് ശ്രീ കേരളവർമ്മ കോളേജിൽ മുരളി പഠിച്ചിരുന്ന കാലം. ചാലക്കുടിയിൽ നിന്നും എന്നും വന്നു പോകാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് പൂങ്കുന്നത്ത് ഒരു വീട്ടിലാണ് മുരളി താമസിച്ചിരുന്നത്. പഠിപ്പിൽ വലിയ താൽപര്യമൊന്നും പ്രകടിപ്പിക്കാത്ത മുരളി, ഗുളിക ബാച്ചിലൂടെ കുറച്ചെന്തെങ്കിലും പഠിച്ച്, ചുളുവിൽ രക്ഷപ്പെടാനാണ് എന്റെ അടുത്തെത്തിയത്.
അത്യാവശ്യം തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്ന മുരളിയുടെ അച്ഛന് അക്കാലത്ത് ജോലിയിൽ അല്പം വിഷമങ്ങൾ സംഭവിച്ചിരുന്ന സമയമായതിനാൽ മുരളി, പാലസിൽ താമസിച്ച് പഠിച്ചോട്ടെ എന്ന് എന്റെ ചെറിയമ്മയും ചെറിയച്ഛനും പറഞ്ഞു. അങ്ങനെ താൽക്കാലിക നിവൃത്തിക്ക് ഗുളിക സേവിക്കാൻ വന്ന മുരളി, മൂന്നുവർഷത്തെ കൊട്ടാരത്തിലെ 'കിടപ്പ് ചികിത്സ' കഴിഞ്ഞാണ് മടങ്ങിയത്. രോഗനിവർത്തി കാര്യമായിട്ട് ഉണ്ടായിട്ടില്ലായെങ്കിലും, ജീവിതത്തിൻ്റെ പല പൊടിക്കൈകളും മുരളി പഠിച്ചു. ഗണിതശാസ്ത്രത്തിൽ മാർക്ക് തീരെ കുറവായിരുന്നുവെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയിരുന്നു എന്നത് ശ്രദ്ധേയമാണ്.
മുരളിക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. ഒരു ദിക്കിലും അധികനേരം ഇരിക്കില്ല. എണ്ണയിൽ കടുക് വറുക്കുന്നപോലെ കടുപിട് കടുപിട് എന്ന് ഓടി നടക്കും. അതുകൊണ്ടാകണം ചെറിയച്ഛൻ" ഓടൻ " എന്നാണ് വിളിക്കാറ്. ഇരുന്ന് ശീലമില്ലാത്തതിനാൽ ക്ലാസിലും പലപ്പോഴും ഇരിക്കാറില്ല. അതിനാൽ ഗുളികയും ഫലിച്ചില്ല. എന്നാൽ ആൾക്കാരുമായി നല്ല രീതിയിൽ ഇടപഴകാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും മുരളി പഠിച്ചു. "പരോപകാരാർത്ഥമിദം ശരീരം" എന്നത് അക്ഷരാർത്ഥത്തിൽ മുരളിയുടെ കാര്യത്തിൽ ശരിയാണ്. എന്റെ അറിവിൽ ആറു ഭാഷകൾ സംസാരിക്കാൻ കഴിവുള്ള മുരളി വിദ്യാഭ്യാസം കൊണ്ട് എന്ന് എനിക്ക് പറയാൻ കഴിയില്ലയെങ്കിലും സ്വന്തം പ്രയത്നം കൊണ്ട് ആദ്യകാലത്തുതന്നെ അഞ്ചക്ക ശമ്പളം വാങ്ങുകയും അതിന്റെ നല്ലൊരുപങ്കും ഇല്ലാത്തവർക്ക് സഹായിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ്. പല ഘട്ടങ്ങളിലും, ഒരു പക്ഷെ സ്വയം എടുക്കുന്ന തീരുമാനങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെ തരണം ചെയ്തുകൊണ്ടിരിക്കുന്നു.
വെറും ശിഷ്യനായി വന്ന മുരളിയും അതിനുപിന്നാലെ വന്ന മുരളിയുടെ സഹോദരൻ മോഹനനും എനിക്ക് എന്റെ സഹോദരങ്ങളായി മാറി. മോഹനൻ പഠിക്കാൻ അതി മിടുക്കൻ ആയിരുന്നു. വളരെ നല്ല റാങ്കോട് കൂടി എൻജിനീയറിങ്ങിന് പ്രവേശനം നേടി. ഇന്നിപ്പോൾ അറിയപ്പെടുന്ന എഞ്ചിനീയർ ആയി ബാംഗ്ലൂരിൽ താമസിക്കുന്നു. ശിഷ്യരായി വന്ന മുരളിയും മോഹനനും പിന്നീട് കുടുംബ സുഹൃത്തുക്കളായി മാറി എന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. അവരുടെ കുടുംബം ആയിട്ടും വളരെ നല്ല ബന്ധം ഇന്നും നിലനിർത്താൻ സാധിക്കുന്നു. ചാലക്കുടിയിലെ വീട്ടിൽ ചെന്നാൽ നേരെ അടുക്കളയിൽ പോയി മുരളിയുടെ അമ്മ ഉണ്ടാക്കുന്ന ചുടു ദോശയും പലഹാരങ്ങളും കഴിക്കുന്നത് ഇന്നും ഞങ്ങളുടെ ശീലമാണ്. ഇത്തരം സ്നേഹനിധികളായ ശിഷ്യരും അവരുടെ അച്ഛനമ്മമാരുമൊക്കെയാണ് ഞങ്ങളെ പോലെയുള്ള അധ്യാപകർക്ക് ഉണർവും പ്രചോദനവും നൽകുന്നത്.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
അദ്ധ്യായം- 7: https://m.facebook.com/story.php?story_fbid=938758407048204&id=100027421608913
അദ്ധ്യായം- 8: https://m.facebook.com/story.php?story_fbid=943538616570183&id=100027421608913
അദ്ധ്യായം- 9: https://m.facebook.com/story.php?story_fbid=947801399477238&id=100027421608913
05/12/2021
അദ്ധ്യായം-9: സന്തു എന്ന 'ഗുളികൻ'
********
ഗുളിക ക്ലാസ്സുകൾ ഒരുപാട് കുട്ടികൾക്ക് ഗുണകരമായെങ്കിലും എന്നെ അടിയറവ് വെപ്പിച്ച രണ്ടു പേരുണ്ട്. സന്തുവും മുരളിയും. സന്തു, ലീന ചിറ്റമ്മയുടെ മകനായ സന്തോഷ് വർമ്മയാണ്. മുരളി, ചാലക്കുടിക്കാരനായ സാമി, ശിഷ്യനായി വന്ന്, അനുജനായി മാറിയതാണ്. ഇന്ന് ഞങ്ങളുടെ സ്വന്തം സന്തുവിനെ കുറിച്ചാകാം.
ചെറിയച്ഛനും ചെറിയമ്മക്കും കുട്ടികളില്ലാത്തതിനാൽ, എന്നെയും സന്തുവിനെയും മക്കളെപ്പോലെയാണ് വളർത്തിയത്. പഠിപ്പിൽ ഒട്ടും താല്പര്യം കാണിക്കാതിരുന്ന സന്തോഷിനെ, പ്രീഡിഗ്രി പാസ്സാക്കാൻ, എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ ശ്രമം വിഫലമായി. വിദ്യാഭ്യാസത്തിൽ തീരെ ശോഭിക്കാതിരുന്ന സന്തോഷിന് ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് എന്നെക്കാൾ അറിവുള്ളതായി എനിക്ക് തോന്നാറുണ്ട്. സന്തോഷ്, ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ ഓങ്കോളജി ( അർബുദത്തെ പറ്റി പഠിക്കുന്ന / പ്രതിപാദിക്കുന്ന വൈദ്യശാസ്ത്ര ശാഖ ) വിഭാഗത്തിന്റെ കീ അക്കൗണ്ട്സ് മാനേജർ എന്ന തസ്തികയിൽ കാലങ്ങളായി ജോലി ചെയ്തു വരുന്നു എന്നതിൽ അഭിമാനം തോന്നുന്നു. മാത്രവുമല്ല, തന്റെ വിദ്യാഭ്യാസ യോഗ്യതയുടെ പരിമിതികൾ മനസ്സിലാക്കുന്ന സമയമായപ്പോൾ, സ്വന്തം പരിശ്രമത്തിലൂടെ, അതാത് മേഖലകളിൽ അറിവുള്ളവരുമായി ആശയവിനിമയം നടത്തിയും, ഒരുപാട് പുസ്തകങ്ങൾ വായിച്ചും, മോട്ടിവേഷണൽ ക്ലാസുകൾ എടുത്തും, വിദ്യാഭ്യാസ മേഖലയെ കുറിച്ച് സന്തോഷ് ഇപ്പോൾ നേടിയിട്ടുള്ള അറിവ്, അടിസ്ഥാന വിദ്യാഭ്യാസം നേടിയ എന്നേക്കാൾ എത്രയോ മീതെയാണ്. എന്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് പോലും സന്തോഷ് ആഴത്തിൽ മനസ്സിലാക്കി അവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ, വിദ്യാഭ്യാസം മുറിഞ്ഞു പോകുന്ന അവസ്ഥ വന്നവർ യാതൊരു കാരണവശാലും ദുഃഖിക്കേണ്ട. ജീവിതാനുഭവങ്ങളിലൂടെ നേടുന്ന വിദ്യാഭ്യാസം കൊണ്ട് നമുക്ക് മറ്റുള്ളവരെ പോലെ നന്നായി ജീവിക്കാനും കൂടുതൽ അധ്വാനിച്ചായാലും സംതൃപ്തിയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും സാധിക്കുമെന്ന ഒരു പോസിറ്റീവ് മെസ്സേജ് നൽകാനാണ് ഞാൻ ഈ വിഷയം ചൂണ്ടിക്കാണിച്ചത്.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
അദ്ധ്യായം- 7: https://m.facebook.com/story.php?story_fbid=938758407048204&id=100027421608913
അദ്ധ്യായം- 8: https://m.facebook.com/story.php?story_fbid=943538616570183&id=100027421608913
28/11/2021
അദ്ധ്യായം - 8: ഗുളിക ബാച്ച് ഓർമ്മിപ്പിക്കുന്ന എന്നിലെ ഓട്ടക്കാരൻ
********
ഇടതുപക്ഷ സംഘടനകളുടെ ബന്ദിന്റെ തലേന്ന് രാത്രി, പതിവുപോലെ ഗുളിക ക്ലാസ് ഉണ്ടായിരുന്നു. പക്ഷേ, ഇരുപത്തിയഞ്ചിൽ താഴെ ഗുളികന്മാരെ ക്ലാസിലുണ്ടായിരുന്നുള്ളു. അന്നൊക്കെ ഹർത്താൽ അല്ല; ബന്ദ് ആണ്.
ബന്ദിന്റെ തലേദിവസം ആയിരുന്നതിനാൽ, നായ്ക്കനാലിലുള്ള പുഷ്പാ കഫേയും മെഡിക്കൽ കോളേജിന് മുന്നിലുള്ള തട്ടുകടയും പ്രവർത്തിക്കില്ല എന്ന് മുൻകൂട്ടി അവർ പറഞ്ഞിരുന്നു. എന്നാൽ, പതിവുപോലെ രാത്രി ഗുളിക ക്ലാസിനിടയിൽ എവിടെയെങ്കിലും ചായ കിട്ടും എന്ന ധൈര്യത്തിൽ ഞങ്ങൾ നടത്തം തുടങ്ങി. നായ്ക്കനാലിൽ ഇപ്പോഴത്തെ ഗീതാ മെഡിക്കൽസിന് സമീപം ഉന്തുവണ്ടിയിൽ, നല്ല ചൂടോടെ പുട്ടും കടലയും. ഒട്ടും അമാന്തിച്ചില്ല. വെട്ടി തുടങ്ങി. അപ്പോഴാണ് അത് സംഭവിച്ചത്. രണ്ട് ജീപ്പ് നിറയെ പോലീസ് ചീറിപ്പാഞ്ഞു ഞങ്ങളുടെ അടുത്തെത്തി. തമാശക്കാരനും സംസാരപ്രിയനുമായ, "മീശ മാധവൻ " സിനിമയുടെ പ്രൊഡ്യൂസറായ സുധീഷ് പിള്ള പോലീസുകാരോട് പറഞ്ഞു, ഗുളിക ക്ലാസിന് ശേഷം അജിത് മാഷിന്റെ ഗുളിക സേവിക്കാനായി ഞങ്ങൾ ഇറങ്ങിയതാണെന്ന്. അത് എല്ലാവരും കേട്ടു. പിന്നെ എന്താണ് ഉണ്ടായതെന്ന് ആരും പറയണില്ല. പിള്ളയും മൂന്ന് രാഷ്ട്രീയ നേതാക്കന്മാരും ഒഴികെ, ഞാനടക്കം എല്ലാവരും ചിതറിയോടി. അന്നാണ് ഞാനൊരു നല്ല അത്ലേറ്റ് കൂടിയാണ് എന്നുള്ള സത്യം എനിക്കു മനസ്സിലായത്. അന്നത്തെ ഓട്ടത്തിൽ ഒന്നാമതായി ഞാൻ തന്നെ കുടുംബത്തെത്തി. ബാക്കിയുള്ളവരെല്ലാം കുറച്ചു ഓടി തിരിഞ്ഞുനോക്കി എങ്കിലും, ഞാൻ അതിനു മുതിർന്നില്ല. ഞാൻ എത്തി ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞിട്ടാണ് ഗുളികൻമാർ എത്തിയത്. അവരെല്ലാം പോക്കറ്റ് റോഡുകളിലൊക്കെ എന്നെ തപ്പി നടക്കുകയായിരുന്നു. പൊലീസുകാരോട് തമാശ പറയാൻ ശ്രമിച്ച മൂന്നോ നാലോ പേർക്ക് ചൂരൽ പ്രയോഗം കിട്ടി എന്നാണ് വിശ്വാസം. അന്ന് വെളുപ്പിന് 5 മണി വരെ, അടികിട്ടിയവരുടെയും ചിതറി ഓടിയവരുടെയും വീരവാദങ്ങൾ കേട്ടിരുന്നു. ഗുളിക ഉണ്ടായിരുന്നില്ല. പോലീസ് വിചാരിച്ചു, ബന്ദിന് റോഡ് ബ്ലോക്ക് ചെയ്യാൻ എത്തിയതാണെന്ന്. അന്നുമുതലാണ് ഗുളിക ബാച്ച് കൂടുതൽ ജനകീയമായത്. പിന്നീട് രാത്രി പട്രോളിംഗ് പോലീസുകാർ ഗുളികൻമാരുടെ ചായ സമയത്ത് എത്താൻ ശ്രമിച്ചു തുടങ്ങി. പ്രൈവറ്റ് റെജിസ്‌ട്രേഷൻ ചെയ്തിരുന്ന ചില പോലീസ്‌കാരും പിന്നീട് ഗുളികന്മാരായി. എന്റെ ഉള്ളിലെ സ്പോർട്സ്മാനെ കാണിച്ചുതന്ന പോലീസുകാർക്ക് നന്ദി.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
അദ്ധ്യായം- 7: https://m.facebook.com/story.php?story_fbid=938758407048204&id=100027421608913
20/11/2021
അദ്ധ്യായം- 7: തട്ടുദോശയിൽ പങ്കുവെച്ച സൗഹൃദം
*********
അങ്ങനെ രാത്രി ഗുളിക ബാച്ചിലെ മിക്കവാ ഗുളികന്മാർ എല്ലാവരും കുളിച്ച് സുന്ദരന്മാരായി രാത്രി 9 മണി ആകുമ്പോഴേക്കും ക്ലാസ്സിന് റെഡിയാകും. ഞാനും കുട്ടികളും ശക്തൻ തമ്പുരാൻ കൊട്ടാരത്തിലെ തെക്കിനിയിൽ നിലത്ത് ഇരിക്കും. വളരെ പ്രാധാന്യമുള്ള ചോദ്യങ്ങൾ മാത്രം അതാതു വിഷയത്തിന്റെ അടിസ്ഥാനം മനസ്സിലാക്കി ഇരുത്തി പഠിപ്പിക്കും. മാത്തമാറ്റിക്സ് മെയിൻ ഗുളികയാണെങ്കിൽ നൂറോളം കുട്ടികൾ ഉണ്ടായിരിക്കും. എല്ലാവരും അതീവശ്രദ്ധയോടെ പഠിക്കുമായിരുന്നു. ഒരു ചോദ്യം വൃത്തിയായി പഠിപ്പിച്ചതിനു ശേഷം മാത്രമേ അടുത്ത ചോദ്യം പഠിപ്പിക്കുകയുള്ളൂ. രാത്രി ഒരു മണി ആകുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി ചായ കുടിക്കാൻ പോകും. പകുതി പേർ റൗണ്ടിൽ ഉള്ള പഴയ മെഡിക്കൽ കോളേജിന്റെ മുമ്പിലുള്ള തട്ടുകടയിലും പകുതി പേർ നായ്ക്കനാൽ ഉണ്ടായിരുന്ന പുഷ്പ കേഫിലും പോകും. ചുടു ചുടാ ദോശയും, ഉള്ളി ചമ്മന്തിയും, ചട്ട്ണിയും, സാമ്പാറും കൂട്ടി ഒരു പിടുത്തം പിടിക്കും. അന്ന് പത്ത് പൈസക്ക് ഒരു ദോശ കിട്ടും. പരീക്ഷയുടെ തലേദിവസമുള്ള ഗുളിക ക്ലാസ്സിനും ദോശ ഒഴിവാക്കാറില്ല. അതായത് പഠനം ഇന്നത്തെ പോലെ ദുസ്സഹം ആയിരുന്നില്ല. ആസ്വാദനം ആയിരുന്നു.
അങ്ങനെ ദോശയൊക്കെ കഴിച്ചുകഴിഞ്ഞ് 2.30 ആകുമ്പോഴേക്കും തിരിച്ചെത്തും. പിന്നെ വെളുപ്പിന് 4.30 വരെ വീണ്ടും പഠിക്കും. കുറച്ചുപേർ മാത്രം എന്റെ കൂടെ ഉറങ്ങാൻ കിടക്കും. ബാക്കിയുള്ളവർ അവരവരുടെ വീട്ടിലേക്ക് പോകും. ഗുളികന്മാർ സുഖമായി കിടന്നുറങ്ങും. ഞാൻ 6.30 ന് പകൽ ക്ലാസ്സുകൾ എടുക്കാൻ പോകും. ആ സുവർണ്ണ കാലമൊന്നും ഇനി കിട്ടുമെന്ന് തോന്നുന്നില്ല.
തുടരും.
അദ്ധ്യായം- 1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം- 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം- 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം- 4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം- 5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
അദ്ധ്യായം- 6: https://m.facebook.com/story.php?story_fbid=934948377429207&id=100027421608913
14/11/2021
അദ്ധ്യായം-6: ചെറിയമ്മയും ചെറിയച്ഛനും ; ചോറുരുളകളിൽ നിറച്ച സ്നേഹം
*******
ചെറിയമ്മയുടെയും ചെറിയച്ഛന്റെയും കൂടെ ഇരുപത് വർഷത്തോളം തൃശ്ശൂർ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ താമസിച്ചാണ് ഞാൻ പഠിച്ചതും പഠിപ്പിച്ചതും. രാത്രിയിലുള്ള ഗുളിക ബാച്ചിന്റെ പ്രേരകശക്തിയായിരുന്നു ചെറിയമ്മയും ചെറിയച്ഛനും. ചെറിയമ്മയ്ക്കും ചെറിയച്ഛനും കുട്ടികളില്ലാത്തതിനാൽ, എല്ലാ കുട്ടികളോടും പ്രത്യേക സ്നേഹമായിരുന്നു. ചെറിയമ്മയുടെ സ്വാദിഷ്ടമായ ഭക്ഷണം കുട്ടികൾക്കും ഏറെ ഇഷ്ടമായിരുന്നു. എല്ലാ ദിവസവും രാത്രി എട്ടു മണി ആകുമ്പോഴേക്കും ചെറിയമ്മ ചോറ്, വറുത്ത വെളിച്ചെണ്ണ, പപ്പടം, കൊണ്ടാട്ടമുളക്, ഉപ്പ് എന്നിവ കൂട്ടി, ഒരു വടുകപ്പുളി നാരങ്ങയുടെ വലുപ്പത്തിൽ കുറേ ഉരുളകൾ ഉരുട്ടി വയ്ക്കും. ചെറിയമ്മയുടെ ഉരുള കഴിക്കാൻ ഗുളികൻമാർ നേരത്തെ എത്തും. അതിനും പുറമേ, കുറച്ച് ചോറും ഒരു നാടൻ സാമ്പാറും കുറെ പപ്പടവും കൂടി ഉണ്ടാക്കി വയ്ക്കും. വേണ്ടവർ നേരെ അടുക്കളയിലേക്ക് ചെല്ലും. എടുത്ത് ശാപ്പിടും. അതാത് സീസണുകളിൽ മതിയാവോളം ചക്കപ്പഴം, മാമ്പഴം, സപ്പോട്ട, ഞാവൽ പഴം തുടങ്ങിയവ വേറെയും നിറയ്ക്കും. ചുരുക്കത്തിൽ തീറ്റ വളരെ പ്രധാനം.
അങ്ങനെ 1986 മുതൽ 1992 മെയ് 28 രാത്രി വരെ ഗുളിക ബാച്ച് തുടർന്നു. എല്ലാ കുട്ടികളുടെയും മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന ചെറിയമ്മയും ചെറിയച്ഛനും ഇപ്പോൾ നമ്മളോടൊപ്പമില്ല. 2007ൽ ചെറിയച്ഛനും 2011 ൽ ചെറിയമ്മയും മരിച്ചു. ഊഷ്മളമായ ഗുരുശിഷ്യ ബന്ധത്തിന് വഴികാട്ടികളായ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും കൂടെയുള്ള ആ നല്ല നാളുകളുടെ ഓർമ്മകൾ ഇന്നും മധുരിക്കുന്നു.
തുടരും.
അദ്ധ്യായം-1: https://m.facebook.com/story.php?story_fbid=911048639819181&id=100027421608913
അദ്ധ്യായം - 2: https://m.facebook.com/story.php?story_fbid=914105802846798&id=100027421608913
അദ്ധ്യായം - 3: https://m.facebook.com/story.php?story_fbid=918056525785059&id=100027421608913
അദ്ധ്യായം-4: https://m.facebook.com/story.php?story_fbid=921673148756730&id=100027421608913
അദ്ധ്യായം-5: https://m.facebook.com/story.php?story_fbid=925793231678055&id=100027421608913
12/11/2021
Interested students can take ADMISSION now...
CAPT course registration Ongoing...🎓
For booking Call Us: +91 89435 55503
05/11/2021
Do you want to advance your CAREER?📣
Time Up! CAPT course registration Ongoing...🎓
For booking Call Us: +91 89435 55503
04/11/2021
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Thrissur
680020
Opening Hours
| Monday | 10am - 4pm |
| Tuesday | 10am - 4pm |
| Friday | 10am - 4pm |
| Saturday | 10am - 4pm |