Children's Day 2025
SM Central School, Pozhiyoor
St.Mathew's Central School
South Kollemcode, Pozhiyoor, Trivandrum
16/09/2025
SM CENTRAL SCHOOL, POZHIYOOR
വായനയുടെ വാതായനങ്ങൾ തുറന്നു !!!
പൊഴിയൂരിലെ എസ് എം സെൻട്രൽ സ്കൂളിൽ ഇന്ന് മെഗാ പുസ്തകമേളയും എഴുത്തുകാരെ ആദരിക്കുന്ന ചടങ്ങും, കുട്ടികൾക്കും മാതാപിതാക്കൾക്കും വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിലുള്ള ക്ലാസുകളും നൽകപ്പെട്ടു.
പി എൻ പണിക്കരുടെ ഓർമ്മയ്ക്കായി വർഷംതോറും ജൂൺ 19 വായനാദിനമായി ആചരിച്ചു പോന്നു. വായനാദിനത്തോടനുബന്ധിച്ച് വായന വാരമായി ഒരാഴ്ചത്തെ ആഘോഷ പരിപാടികൾ എസ്എം സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു. അതിൽ കവിത പാരായണം, വായനാമത്സരം, മുദ്രാവാക്യ മത്സരം,ഗ്രന്ഥശാല സന്ദർശന റിപ്പോർട്ട് തയ്യാറാക്കൽ ,ക്ലാസ് ലൈബ്രറി രൂപീകരണം, പുസ്തക അവലോകനം, വായനാദിന ക്വിസ് എന്നിവ ഉൾപ്പെടുന്നു. എസ് എം സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബെൻസി തോമസ് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്തു. എഴുത്തുകാരനും തെക്കേ കൊല്ലംകോട് ഇടവക വികാരിയും എസ്എം സെൻട്രൽ സ്കൂൾ മാനേജറുമായ Rev.Dr. ഡൈസൺ യേശുദാസ് അവർകളെയും കവിയും എഴുത്തു കാരനും അധ്യാപകനുമായ ശ്രീമാൻ രാജൻ വി പൊഴിയൂർ അവർകളെയും ആദരിക്കുന്ന ചടങ്ങ് നടന്നു. വായനാവാര ആഘോഷ പരിപാടിയിൽ തെക്കേ കൊല്ലംകോട് സഹവികാരി ഫാദർ ജിതിൻ ജോൺ,പി ടി എ വൈസ് പ്രസിഡൻറ്, ഇടവക വിദ്യാഭ്യാസ കൺവീനർ ശ്രീമതി ഹെൽഡാ ഹെൻട്രി ഇടവക സെക്രട്ടറി ഡങ്സ്റ്റൺ സാബു എന്നിവർ പങ്കെടുത്ത് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. തുടർന്ന് രാജൻ വി പൊഴിയൂർ സാറിൻറെ വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഒരു ക്ലാസ് കുട്ടികൾക്കും, പരുത്തിയൂർ ഇടവക വികാരി Rev.Fr.ഡേവിഡ്സൺ വായനാശീലത്തെ കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചും കുട്ടികളിൽ വായനാശീലം വളർത്തിയാൽ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും വളരെ ലളിതമായി മാതാപിതാക്കൾക്കും ഒരു ക്ലാസ് നൽകുകയുണ്ടായി.
വായനാവാരവുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പരിപാടികൾക്കും കോഡിനേറ്റർ ആയ അധ്യാപകർ ശ്രീമതി സ്റ്റെല്ലസ് മേരി, ശ്രീമതി ഫ്രീനി.എസ് .കുമാർ എന്നിവർ നന്ദി പറഞ്ഞു.
"എസ് എം സെൻട്രൽ സ്കൂളിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷവും യോഗ ക്ലാസ് ഉദ്ഘാടനവും".
പൊഴിയൂരിലെ എസ് എം സെൻട്രൽ സ്കൂളിൽ ഇന്ന് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുകയുണ്ടായി. ഒപ്പം യോഗ ക്ലാസ് ഉദ്ഘാടന കർമ്മവും നടന്നു.വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തത്തോടെ ചേർന്ന യോഗദിനാഘോഷം കുട്ടികളിൽ പ്രത്യേക മാനസിക-ശാരീരിക ഉണർവിന് വഴി തെളിച്ചു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബെൻസി തോമസ് ഏവരെയും സ്വാഗതം ചെയ്തു.
യോഗ അധ്യാപികയായ ഡോക്ടർ അഞ്ജിതയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി വിവിധ യോഗാസനങ്ങൾ അവതരിപ്പിക്കപ്പെട്ടു. ആശ്വാസം, ആത്മസംയമനം, ആരോഗ്യം എന്നിവയുടെ പ്രാധാന്യംകുട്ടികൾക്കിടയിൽ വളർത്തുന്നതിനായി ഓർമ്മപ്പെടുത്തലുകൾ നടത്തി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ബെൻസി തോമസ്, പിടിഎ പ്രസിഡൻറ് ശ്രീമാൻ അജിത്ത് പൊഴിയൂർ എന്നിവർ വിദ്യാർത്ഥികളോട് സംവദിച്ചു.
യോഗ അധ്യാപിക ഡോക്ടർ അഞ്ജിത യോഗദിന സന്ദേശം നൽകി ,കുട്ടികൾക്ക് യോഗ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവരിച്ചു. പരിപാടിയിൽ സ്കൂളിലെ എല്ലാ ക്ലാസുകളിലെയും കുട്ടികൾ പങ്കെടുത്തു.
Click here to claim your Sponsored Listing.
Location
Category
Contact the school
Telephone
Website
Address
Thiruvananthapuram
695513