03/01/2026
WATER POLO CLINIC 2026 at Thiruvananthapuram
contact 9447569369
03/01/2026
WATER POLO CLINIC 2026 at Thiruvananthapuram
12/11/2025
*യുഗാന്ത്യം*
കേരളത്തിൽ നീന്തൽ അതുടങ്ങിയ 1960 കളിൽ താരമായും പിന്നീട് പരിശീലക നായും വിവിധ ജില്ലകളിൽ നീന്തൽ പ്രചരിപ്പിച്ച, പരിശീലിപ്പിച്ച, കേരള നീന്തലിനെ ദേശീയ തലത്തിലേയ്ക്കുയർത്തിയ പരിശീലകരിൽ ഒരാളായ ശ്രീ *എൻ കേശവൻ നായർ* ഇന്നലെ വിടവാങ്ങി യപ്പോൾ ഒരു നീന്തൽ യുഗത്തിന്റെ അവസാനമായി.
FACT യിൽ സ്പോർട്സ് ഓഫീസർ ആയിരിക്കെ 1972 ൽ കേരളാ സ്പോർട്സ് കൗൺസിൽ പരി ശീലകനായി. അദ്ദേഹം പരിശീലിപ്പിക്കാത്ത ഒരു പരിശീലകരും കേരളത്തിൽ ഉണ്ടാകില്ല.
നീന്തലിനെക്കാളുപരി വാട്ടർ പോളോ ആയിരുന്നു അദ്ദേഹത്തിന് പ്രിയം. പുതിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് എങ്ങനെയും കേരളത്തിനായി മെഡൽ നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
മത്സര നീന്തലിൽ കേരളത്തിന്റെ സുവർണകാലമായിരുന്ന 1975 - 85 കാലഘട്ടത്തിലെ മികച്ച തരങ്ങളും പിന്നീട് ഇന്ത്യൻ ടീം പരിശീലകർ വരെയായ ശ്രീ കെ കെ മുകുന്ദൻ, ദ്രോണാചാര്യ എസ് പ്രദീപ്കുമാർ, അർജുന അവർഡ്
ജേതാവ് വിത്സൻ ചെറിയാൻ, ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ കെ സോമശേഖരൻ, കെ അലോഷ്യസ്, ജേക്കബ് ടി ജെ, ആർ ജയകുമാർ, ചാവറ സഹോദരങ്ങൾ, എസ് രാധാകൃഷ്ണൻ, പി സനൽകുമാർ, കെ സുരേഷ് കുമാർ, ജി. ബാബു, ടി. എസ്. മുരളീധരൻ, ജി. ശ്രീകുമാർ മുതലായ പല തലമുറകളിലെ അന്തർദേശീയ താരങ്ങൾ, കേരളത്തിന്റെ ഒരു മൂലയിൽ ഇരുന്നുകൊണ്ട് ഇന്ത്യൻ നീന്തൽ രംഗത്തെയും, ഇപ്പോൾ ലോകനീന്തൽ രംഗത്തേയും നിയന്ത്രിക്കുന്നവരിൽ ഒരാളായ ശ്രീ എസ് രാജീവ് ഉൾപ്പടെ നിരവധി ശിഷ്യ സമ്പത്തിനുടമയായിരുന്നു ശ്രീ കേശവൻ നായർ.
GDR ൽ (ജർമൻ ഡെമോക്രറ്റിക് റിപ്പബ്ബിക്) നിന്നും നീന്തലിൽ ഉന്നത പരിശീലനം നേടിയ ഏക മലയാളി നീന്തൽ പരിശീലകൻ കൂടിയാണ് ഇദ്ദേഹം.
പിരപ്പൻകോഡ് ശ്രീ കൃഷ്ണസ്വാമി ക്ഷേത്രകുളത്തിൽ ജേഷ്ഠ സഹോദരൻ എൻ പരമേശ്വരൻ നായരിൽ നിന്നും നീന്തൽ വശവത്താക്കി.
സംസ്ഥാന ദേശീയ മത്സരങ്ങളിൽ തിളങ്ങി. ശേഷം ആ ഗ്രാമത്തിലെ ചെറുപ്പക്കാരെയും, കുട്ടികളെയും ജലകേളികളിൽ
വിദഗ്ധരാക്കി . നിരവധി താരങ്ങളെ വാർത്തെടുത്ത പിരപ്പെൻകോടിന്റെ പെരുംതച്ചന് തിരുവനന്തപുരം ശാന്തി കാവടത്തിൽ ചിതയൊരുങ്ങിയപ്പോൾ ഒരു നോക്ക് കാണാൻ നീന്തൽ താരങ്ങൾ തടിച്ചു കൂടിയിരുന്നു. അവരുടെ സങ്കടം എല്ലാം മുഖത്തു പ്രതിഫലിച്ചിരുന്നു
Swimming family
11/11/2025
ശ്രീ എൻ കേശവൻ നായർ കേരളത്തിലെ ആദ്യ കാല നീന്തൽ പരിശീലകരിൽ പ്രധാനി. കേരളത്തിലെ ആദ്യ പരിശീലകനും സ്പോർട്‌സ് കൗൺസിൽ സെക്രട്ടറിയുമായിരുന്ന ശ്രീ എൻ പരമേശ്വരൻ നായരുടെ സഹോദരൻ. എഫ് എ സി ടി യിൽ സ്പോർട്സ് ഓഫീസർ ആയിരുന്നു. നീന്തൽ പരിശീലക ഡിപ്ലോമ കരസ്ഥമാക്കി,1974 ൽകേരള സ്പോർട്‌സ് കൗൺസിലിൽ ചേർന്നു. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകി.
1976 ൽ പട്ടിയാലയിൽ നടന്ന ദേശീയ ജൂനിയർ മത്സരത്തിൽ വാട്ടർ പോളോയിൽ കേരളം ആദ്യമായി കിരീടം ചൂടിയ പ്പോൾ ഇദ്ദേഹമായിരുന്നു പരിശീലകൻ, നീന്തലിലും നിരവധി മെഡലുകൾ ലഭിച്ചിരുന്നു. അനവധി ദേശീയ അന്തർ ദേശീയ താരങ്ങളെ പരിശീലിപ്പിച്ചു. കേരളത്തിൽ നീന്തൽ ഡിവിഷൻ ആരംഭിച്ചപ്പോൾ, ഇദ്ദേഹവും, ശ്രീ വി വത്സ കുമാറും ആയിരുന്നു പരിശീലകർ. കേരള സീനിയർ ടീമിൻ്റെ മുഖ്യ പരിശീലകൻ .സ്പോർട്‌സ് കൗൺസിലിന്റെ സ്കോളർഷിപ് നേടി ജർമനിയിൽ ഉപരിപഠനം നടത്തിയ ഏക നീന്തൽ പരിശീലകൻ .1975 ൽ നടന്ന ത്രിരാഷ്ട്ര മത്സരത്തിൽ ഇന്ത്യൻ ടീം പരിശീലകൻ, സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ സെലക്ഷൻ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു .1982 ഏഷ്യൻ ഗെയിംസിന്റെ, മദ്രാസിൽ നടന്ന പ്രാഥമിക ക്യാമ്പിൽ പരിശീലകനാ യിരിന്നു.
1992 ൽ ജോലിയിൽ നിന്ന് വിരമിച്ചു.
വർഷങ്ങളോളം കേരള അക്വാ ട്ടിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ചു, ഇപ്പോൾ പ്രസിഡൻറ്. ഭാര്യ ശ്രീമതി സുകുമാരി (മുൻ കെ എസ് ഇ ബി ഉദ്യോഗസ്ഥ). മക്കൾ ജയകൃഷ്‌ണൻ, ജയമോഹൻ. നെയ്യാറ്റിൻകരയിൽ താമസം .
ഫോൺ 9895045422
swimmingfamily_kl
10/11/2025
കേരളത്തിലെ
നിന്തൽ രംഗതിനു മഹത്തായ സംഭാവന നൽകിയ നിരവധി ദേശീയ അന്തർ ദേശീയ നിന്തൽ താരങ്ങളെ കേരളത്തിനും ഇന്ത്യ ക്കും സംഭാവന നൽകിയ ഡോൾഫിൻ ക്ലബ് പ്രസിഡന്റും lndian team ന്റെ പരിശി ലകനു മായി രുന്ന N. Kesavan Nair sir(punnapuram Gopa nsir) അന്തരിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗതമായ ദുഃഖം അറിയിക്കുന്നു
Swimming family
04/11/2025
Swimming family
27/10/2025
തിരുവനന്തപുരം :നീന്തലിൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ ആജുഷി അവന്തിക അഞ്ച് സ്വർണം നേടിയപ്പോൾ നാലിലും റെക്കോഡ്. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫ്രീസ്‌റ്റൈൽ, 50 മീറ്റർ ഫ്രീസ്‌റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, ഫ്രീസ്‌റ്റൈൽ റിലേ എന്നിവയിൽ പുതിയ റെക്കോഡ് കുറിച്ചു. മിഡ്ലേ റിലേയിലും സ്വർണമുണ്ട്.ഫ്രീസ്റ്റൈൽ റിലേ എന്നിവയിൽ പുതിയ റെക്കോഡ് കുറിച്ചു. മിഡ്ലേ റിലേയിലും സ്വർണമുണ്ട്.
Swimming family
26/10/2025
അൺസ്റ്റോപ്പബിൾ ശ്രീഹരി* *അഞ്ച് സ്വർണം, മൂന്ന് മീറ്റ് റെക്കോഡ്* തിരുവനന്തപുരം: ആദ്യമായി നീന്തൽ പഠിച്ച സ്ഥലത്ത് തന്നെ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് പിരപ്പൻകോട് ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ശ്രീഹരി പി. സംസ്ഥാന സ്കൂകൂൾ കായികമേളയിലെ സീനിയർ ബോയ്സ് സ്വിമ്മിംഗ് വിഭാഗത്തിൽ അഞ്ച് സ്വർണം നേടിയ ശ്രീഹരി അതിൽ മൂന്നെണ്ണത്തിലും മീറ്റ് റെക്കോഡ് കുറിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.
100 മീറ്റർ ഫ്രീ സ്റ്റൈലിൽ 53.29 സെക്കൻഡിലും, 200 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.56.78 മിനിറ്റിലും 200 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.56.78 മിനിറ്റിലും 200 മീറ്റർ വ്യക്തിഗത മെല്ലെ 2.12.55 മിനിറ്റിൽ പൂർത്തിയാക്കിയുമാണ് ഹാട്രിക്ക് മീറ്റ് റെക്കോർഡോടെ ശ്രീഹരി സ്വർണം നെഞ്ചിലണിഞ്ഞത്. ഇത് കൂടാതെ 4x100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിലും, 4x100 മെഡലെ റിലേയിലും സ്വർണം നേടി സീനിയർ ആൺകുട്ടികളുടെ നീന്തലിൽ
തന്റെ ആധിപത്യം അരക്കെട്ടുറപ്പിച്ചു.
Swimming family
24/10/2025
സംസ്ഥാനാ സ്കൂൾ ഒളിമ്പിക് നീന്തൽ മത്സരത്തിൽ 50 മീറ്റർ ഇനത്തിൽ വേഗതയേറിയ നീന്തൽ നീന്തൽ താരം വിശാൽ റിക്കോർഡ് ഓടെ ഗോഡ് മെഡൽ നേടി
മുൻ അന്തർദേശീയ നീന്തൽ താരവും ഇന്ത്യൻ റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെറ്റർ ആയ വിമൽ കുമാറിൻ്റെ മകൻ ആണ്
10/10/2025
Thanks for being a top engager and making it on to my weekly engagement list! 🎉 Sathi S, Vinod Thrikkaannapuram, Sumith Sooraj, Pradeep S Venjaramoodu, Abhishek Pirappancode, Ajith Trivandrum, Shyam Kumar, Jayakumaran Nair P, Aneesh Babu B, Suresh Swim, Biju Sadanandan, Syam Kumar S, Sarath Krishnan, A.c. Pisharady, Biju Kovilkonam, Midhun Kichu, Nandhu VS, Parasuram Babu, Aneesh Swim, Riley Jmt Riley, Baiju Kumar VN, Nithin ML Venjaramood, Shiji Rajeev, Arun Avj, Kavitha Biju, Rajendran Anitha, Parashu Lanka, Sujith M, Raju A Pirappancode, Abilash Maniyan, Sisupalan Shanmughan
03/10/2025
അഭിനന്ദനങ്ങൾ!
ദീപക്, സുജിത്ത്..👏
Arnab 28 വയസ് ബാംഗ്ലൂർ സ്വദേശി ഇന്നേ ദിവസം (2 10 2025) 5.30 മണിയോടുകൂടി ബ്ലാക്ക് ബീച്ചിൽ കൂട്ടുകാരുമായി എത്തുകയും ലൈഫ് ഗാർഡിൻ്റെ നിർദ്ദേശം അനുസരിക്കാതെ കടലിൽ കുളിക്കാൻ ഇറങ്ങുകയും 5.45 ഓട് കുടി ശക്തമായ ഒഴുക്കിൽപ്പെട്ട് Arnab എന്നാ യുവാവ് ഉള്ളിലോട്ടു പോവുകയും ഇത് ശ്രദ്ധയിൽപ്പെട്ട ലൈഫ് ഗാർഡ്കളായ സുജിത്ത് ദീപക് എന്നിവർ ചേർന്ന് ഏതൊരു രക്ഷാ ഉപകരണങ്ങളും ഇല്ലാതെ സ്വന്തം ജീവൻ പണയം വെച്ച് അതിസാഹസികമായി Arnab എന്ന യുവാവിനെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷ നൽകി വിടുകയും ചെയ്‌തു രക്ഷാപ്രവർത്തനം നടത്തിയ ലൈഫ് ഗാർഡുകൾക്ക് അഭിനന്ദനങ്ങൾ തിരുവനന്തപുരം വെഞ്ഞാറമൂട് കൊപ്പം സ്വദേശികൾ ആണ് ദീപക്, സുജിത്ത്.,🙏
l
Swimming family Trending Kerala
30/09/2025
ഗുജറാത്തിലെ അഹമ്മദാബാദിൽ ആരംഭിച്ച 11-മത് ഏഷ്യൻ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വാട്ടർപോളോ ടീമിൽ 10 മലയാളികൾക്ക് സ്ഥാനമുണ്ട് — 4 പുരുഷന്മാരും 6 വനിതകളും. പുരുഷന്മാരിൽ അനീഷ് ബാബു , ഷിബിൻലാൽ , പ്രവീൺ, അനന്ദു ജി. എസ് എന്നിവർ ഇടം നേടിയപ്പോൾ, വനിതകളിൽ വിദ്യാലക്ഷ്മി, വർഷ, മധുരിമ, കൃപ ആർ. ആർ, സാഫാ സക്കീർ, ഭദ്ര സുദേവൻ എന്നിവർ കേരളത്തെ പ്രതിനിധീകരിക്കുന്നു. വനിതാ വാട്ടർപോളോ ടീമിന്റെ മുഖ്യ പരിശീലകനായി കേരള ടീം പരിശീലകൻ വിനായകനും മുൻ കേരള പരിശീലകനും മലയാളിയുമായ കിഷോറും ടീമിന്റെ പരിശീലക സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, നീന്തൽ ടീമിൽ കേരള പൊലീസിന്റെ താരം സജൻ പ്രകാശും ഉൾപ്പെടുന്നു.
Swimming family