14/07/2022
പ്രിയപ്പെട്ട സഹകാരി സുഹൃത്തുക്കളെ,
ACSTI അതിൻറെ പ്രവർത്തന മേഖല, സംസ്ഥാന സർക്കാർ ആഗ്രഹിച്ചത് പോലെ കുറച്ചുകൂടി വിപുലീകരിക്കുകയാണ്. സഹകരണ മേഖലയിൽ *സാധാരണ നൽകുന്ന പരിശീലനത്തിന് അപ്പുറം, പ്രൊഫഷണൽ വിദ്യാഭ്യാസം* നൽകുന്നതിനുള്ള പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ്. ഇതിൻറെ ഭാഗമായി *സംസ്ഥാന സർക്കാരിൻറെ അനുമതിയോടെ, ഈ വർഷം Post Graduate Diploma in Cooperative and Bank Management ( PGDCBM) എന്ന കോഴ്സ് ആരംഭിക്കുകയാണ്.* ഒരു വർഷക്കാലത്തെ ബിരുദാനന്തര ബിരുദ കോഴ്സ് എന്ന നിലയിലാണ് ഇത് ആരംഭിക്കുന്നത് .
അപേക്ഷ ഫോറവും പ്രോസ്പെക്ടസും ജൂലൈ 18 മുതൽ വിതരണം ആരംഭിക്കും.സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, സഹകരണ മേഖലയെ സ്നേഹിക്കുന്നവർക്കും, *സഹകരണ മേഖലയിൽ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ് ഈ കോഴ്സ്* എന്ന് സന്തോഷത്തോടെ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ മറക്കരുത്. *ഈ കോഴ്സിന്റെ പോസ്റ്റർ ഇതോടൊപ്പം ചേർത്തിരിക്കുന്നു.* പരമാവധി സുഹൃത്തുക്കളിലേക്ക് ഈ സന്ദേശം എത്തിക്കുന്നതിന് ഏവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ,
ഡോ. എം. രാമനുണ്ണി,
ഡയറക്ടർ
ACSTI
17/12/2021
13/11/2021
06/09/2021