06/08/2026
ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫെല്ലോഷിപ്പിന്റെ ദേശീയ യൂത്ത് അവാർഡ് ഫാസിൽ മാജിദിന്
എടപ്പാൾ
സേവനത്തിലൂടെയും നേതൃത്വത്തിലൂടെയും മാതൃകയായ കടകശ്ശേരി സ്വദേശി ഫാസിൽ മാജിദിന് അഭിമാന നേട്ടം. ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ് ഫെലോഷിപ്പിന്റെ 2026 ലെ ദേശീയ യൂത്ത് അവാർഡിന് ഫാസിൽ മാജിദിനെ തിരഞ്ഞെടുത്തു.
കേരളത്തിൽ നിന്ന് ഈ വർഷം അവാർഡിന് അർഹനായ ഏക വ്യക്തി കൂടിയാണ് ഫാസിൽ മാജിദ്.
ഇന്ത്യൻ സ്കൗട്ട് ആൻഡ് ഗൈഡ് ഫെലോഷിപ്പും മേഘാലയ എസ് ജി എഫും സംയുക്തമായി സംഘടിപ്പിക്കുന്ന 15-ാമത് ദേശീയ യൂത്ത് അവാർഡ് ദാന ചടങ്ങ് 2026 ഓഗസ്റ്റ് 12-ന് മേഘാലയിലെ ഷില്ലോങ്ങിൽ വെച്ച്നടക്കും.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഫാസിൽ അവാർഡ് ഏറ്റുവാങ്ങും.
യൂത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ സെമിനാറുകൾ, നേതൃത്വ പരിശീലന ക്ലാസുകൾ, സാംസ്കാരിക സംഗമങ്ങൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി അരങ്ങേറും.
സ്കൗട്ട്&ഗൈഡ്സിൽ സാമൂഹിക സേവനം, യുവജന ക്ഷേമം, നേതൃത്വ പരിശീലനം എന്നീ മേഖലകളിൽ നടത്തിയ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഫാസിൽ മാജിദിന് ഈ നേട്ടം കരസ്ഥമാക്കാനായത്.
കടകശ്ശേരി ഐഡിയൽ സ്കൂളിൽ മോണ്ടിസോറി മുതൽ പ്ലസ് ടു വരെ പഠിച്ച ഫാസിൽ, സ്കൗട്ട് & ഗൈഡ് പ്രസ്ഥാനത്തിൽ ട്രൂപ്പ് ലീഡർ, പട്രോൾ ലീഡർ തുടങ്ങിയ ചുമതലകളിലൂടെയാണ് വളർന്നത്.
രാജ്യ പുരസ്കാർ (ഗവർണർ അവാർഡ്)
രാഷ്ട്രപതി അവാർഡ് (ഇന്ത്യൻ പ്രസിഡന്റ് അവാർഡ്)
ഇന്റർനാഷണൽ സർവീസ് അവാർഡ് (അന്താരാഷ്ട്ര അവാർഡ്) മുതലായവ ഫാസിൽ നേടിയിട്ടുണ്ട്.
ബാംഗ്ലൂർ, രാജസ്ഥാൻ, തിരുച്ചി എന്നിവിടങ്ങളിൽ നടന്ന ദേശീയ ജാംബൂരികളിലും,
വെസ്റ്റ് ബംഗാളിലെ ഡാർജിലിംഗിൽ വെച്ച് നടന്ന നാഷണൽ അഡ്വഞ്ചർ ട്രൈനിംഗിലും പങ്കെടുത്തിട്ടുണ്ട്.
ഒരു ദശാബ്ദത്തിലേറെയായി ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ ഭാഗമായി പ്രവർത്തിച്ച് യുവജന നേതൃത്വം, അന്താരാഷ്ട്ര പ്രാതിനിധ്യം, സാമൂഹിക സേവനം എന്നീ മേഖലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് കടകശ്ശേരി സ്വദേശി ഫാസിൽ മാജീദ്
2011-ൽ സ്കൗട്ടിംഗിൽ ചേർന്ന ഫാസിൽ നിലവിൽ നാഷണൽ യൂത്ത് കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്നു. ബേസിക് എയർ സ്കൗട്ട് മാസ്റ്റർ യോഗ്യതയും അദ്ദേഹത്തിനുണ്ട്.
ഫാസിലിന്റെ സ്കൗട്ടിംഗ് യാത്ര ലോകം മുഴുവൻ ശ്രദ്ധിച്ചിട്ടുണ്ട്.
2019 - അമേരിക്കയിൽ നടന്ന 24-ാമത് ലോക സ്കൗട്ട് ജാംബൂരിയിൽ ഇന്ത്യൻ സംഘത്തിന്റെ ഭാഗമായി IST (International Service Team) അംഗമായി പങ്കെടുത്തു.
2023 - ദക്ഷിണ കൊറിയയിൽ 25-ാമത് ലോക സ്കൗട്ട് ജാംബൂരിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് യൂണിറ്റ് ലീഡറായി പങ്കെടുത്തു.
2019ൽ ലോക സ്കൗട്ട് ജാംബൂരിയിലെ മികച്ച അന്താരാഷ്ട്ര സേവന അവാർഡ് ജേതാവ്,കേരള സംസ്ഥാന കാംപൂരി 2023-ലെ ഗ്ലോബൽ വില്ലേജ് കോർഡിനേറ്ററായി പ്രവർത്തിച്ചു,
സംസ്ഥാന-ദേശീയ സ്കൗട്ടിംഗ് പരിപാടികൾക്ക് ഗ്രാഫിക് ഡിസൈനർ അടക്കമുള്ള സേവനങ്ങളനുഷ്ഠിച്ചു.
2027 ൽ പോളണ്ടിൽ നടക്കുന്ന ലോക ജാംബൂരിക്കായുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
ഐഡിയൽ സ്ഥാപനങ്ങളുടെ സി.ഇ.ഒ മജീദ് ഐഡിയലിന്റെയും അമ്മായത്ത് ഫൗസിയയുടെയും മകനായ ഫാസിൽ
കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം അവനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ബാച്ചിലർ ഓഫ് ആർക്കിടെക്ചർ ബിരുദവും നേടിയ ശേഷം കുറ്റിപ്പുറം MES കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ MBA ബിരുദപഠനം തുടരുന്നു.
നിലവിൽ ഓപ്പൺ ഡിസൈൻ ഡിസിപ്ലിനിൽ പ്രിൻസിപ്പൽ ആർക്കിടെക്ട്,
ഐഡിയൽ ഇംഗ്ലീഫ് സ്കൂളിൽ സ്കൗട്ട് മാസ്റ്റർ, ഐഡിയൽ ഇന്റർനാഷണൽ കാമ്പസിൽ
സ്കൂൾ കോർഡിനേറ്റർ, എന്നീ ചുമതലകളും വഹിക്കുന്നു.
നേതൃത്വം, ടീം വർക്ക്, ആഗോള പൗരത്വം എന്നിവയിലൂടെ യുവാക്കളെ ശാക്തീകരിക്കുകയാണ് ഫാസിലിന്റെ ലക്ഷ്യം. സ്കൗട്ട് മാസ്റ്റർ എന്ന നിലയിൽ നിരവധി പരിശീലന ക്യാമ്പുകളും വിദ്യാഭ്യാസ പരിപാടികളും അദ്ദേഹം നയിച്ചിട്ടുണ്ട്.