Rationalists Kannur യുക്തിവാദികൾ കണ്ണൂർ

  • Home
  • Rationalists Kannur യുക്തിവാദികൾ കണ്ണൂർ

Rationalists Kannur യുക്തിവാദികൾ കണ്ണൂർ We are promoting Scientific temper

https://openinyoutu.be/3TZtXeDcR9Y  ലോകത്ത് നടന്ന അല്ലെങ്കിൽ നടക്കുന്ന പല യുദ്ധങ്ങളിലും അതിർത്തി തർക്കങ്ങളിലും നിന്നു കത...
02/12/2024

https://openinyoutu.be/3TZtXeDcR9Y ലോകത്ത് നടന്ന അല്ലെങ്കിൽ നടക്കുന്ന പല യുദ്ധങ്ങളിലും അതിർത്തി തർക്കങ്ങളിലും നിന്നു കത്തുന്നത് മതം തന്നെയാണ്. രാഷ്ട്രങ്ങളുടെ അധിനിവേശങ്ങളുടെയും വെട്ടിപ്പിടിക്കലിൻ്റെയും ചരിത്രത്തിലും മതപരമായ വിഭാഗീയതയുടെ വിദ്വേഷത്തിൻ്റെ പകകൾ ഒളിഞ്ഞിരിക്കുന്നു... 👆Watch and subscribe to this channel....

https://openinyoutu.be/Fq5rxFZXtVs  സുരേഷ് ഗോപി കേരള രാഷ്ടീയത്തിൽ കാലു കുത്തിയപ്പോൾ  വൻ പ്രതീക്ഷയോടെ വീക്ഷിച്ച ചില രാഷ്ട...
25/11/2024

https://openinyoutu.be/Fq5rxFZXtVs സുരേഷ് ഗോപി കേരള രാഷ്ടീയത്തിൽ കാലു കുത്തിയപ്പോൾ വൻ പ്രതീക്ഷയോടെ വീക്ഷിച്ച ചില രാഷ്ട്രീയ നിരീക്ഷകരും സാധാരണക്കാരുമുണ്ടായിരുന്നു. എന്നാൽ അഭ്രപാളിലെ ചലചിത്ര ലോകത്തിൽ നീതിക്കും ന്യായത്തിനും വേണ്ടി നായക പരിവേഷത്തോടെ നിറഞ്ഞു നിന്ന സുരേഷ് ഗോപിയെ രാഷ്ടീയത്തിൽ പ്രതീക്ഷിച്ചവർക്ക് തെറ്റി.. ഇന്ന് കേരള രാഷ്ടീയ മണ്ഡലത്തിൽ കോമാളിത്തരങ്ങൾ കൊണ്ട് പീലി വിടർത്തിയാടി ജൈത്ര യാത്ര തുടരുന്ന സുരേഷ് ഗോപിയെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായ സി കെ പത്മനാഭൻ വരെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. Watch and subscribe to this channel 👆

https://openinyoutu.be/uTwHxIodbZ8  അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചക്ക് പകരം ഭീകരവാദമോ യുദ്ധമോ നടത്തി കൊണ്ട് ഫാലസ്ഥീൻ പ്ര...
01/11/2024

https://openinyoutu.be/uTwHxIodbZ8 അന്താരാഷ്ട്ര തലത്തിലുള്ള ചർച്ചക്ക് പകരം ഭീകരവാദമോ യുദ്ധമോ നടത്തി കൊണ്ട് ഫാലസ്ഥീൻ പ്രശ്നം (ഒരു പ്രശ്നവും) പരിഹരിക്കാൻ കഴിയില്ല. മത തീവ്രവാദ സംഘടനകൾക്ക് പ്രശ്നം സങ്കീർണ്ണമാക്കി സ്വയം നശിക്കാനോ മാളത്തിൽ ഒളിച്ചിരിക്കാനോ അല്ലെങ്കിൽ സ്വന്തം നാട്ടിലെ ജനങ്ങളെ കൊലക്ക് കൊടുക്കാനേ കഴിയൂ.. ശക്തൻ്റെ അതിജീവനവും അധിനിവേശവും മാത്രമാണ് യുദ്ധം മുന്നോട്ട് വെയക്കുന്ന നീതി.. കാരണം യുദ്ധം എന്നത് അടിച്ചമർത്തലിൻ്റെയും പിടിച്ചെടുക്കലിൻ്റെയും വഴിയാണ്...👆👆

https://openinyoutu.be/D0ZmqW0yTKs മതം എന്നത് അഭിപ്രായമാണ് എന്ന വാദം സംവാദങ്ങളിൽ ഉത്തരം കിട്ടാതെ വരുമ്പോൾ മത വക്താക്കൾ ഇ...
30/10/2024

https://openinyoutu.be/D0ZmqW0yTKs മതം എന്നത് അഭിപ്രായമാണ് എന്ന വാദം സംവാദങ്ങളിൽ ഉത്തരം കിട്ടാതെ വരുമ്പോൾ മത വക്താക്കൾ ഇറക്കുന്ന (Shifting the goalposts argument) ഒരു വിചിത്ര വാദമാണ്. വിശ്വാസി സമൂഹത്തിനപ്പുറത്ത് ഈ വാദങ്ങൾ കൊണ്ടൊന്നും ആളുകളെ പറ്റിക്കാൻ കഴിയില്ല.... 👆

https://openinyoutu.be/tfEJZ-tF0nk  പുരോഗമന ചിന്തകരെ ആകർഷിച്ചു ആശയപരമായി തെറ്റി ധരിപ്പിച്ചു സംഘപരിവാർ പാളയത്തിലേക്ക് റിക...
15/10/2024

https://openinyoutu.be/tfEJZ-tF0nk പുരോഗമന ചിന്തകരെ ആകർഷിച്ചു ആശയപരമായി തെറ്റി ധരിപ്പിച്ചു സംഘപരിവാർ പാളയത്തിലേക്ക് റിക്രൂട്ട് ചെയ്യുക എന്ന പണിയാണ് സി രവിചന്ദ്രനും അദ്ദേഹത്തിൻ്റെ കൾട്ട് സംഘടനയായ എസൻസ് ഗ്ലോബലും ചെയ്യുന്നത്... എന്തുകൊണ്ട് സി രവിചന്ദ്രൻ വിമർശിക്കപ്പെടുന്നു എന്നത് അദ്ദേഹത്തിൻ്റെ ഫാൻസ് അസോസിയേഷനു മനസിലാവുന്നുമില്ല. മനസിലാവുകയുമില്ല... കാരണം ഫാൻസ് ആവുക എന്നാൽ അടിമയാവുക എന്നാണ്... 👆 👆

https://openinyoutu.be/qtNAaETSsmw  ഒക്ടോബർ 12 ന്‌ രണ്ടു യുക്തിവാദ സെമിനാർ കേരളത്തിൽ നടക്കുന്നുണ്ടോ എന്നാണ് ചോദ്യമെങ്കിൽ...
07/10/2024

https://openinyoutu.be/qtNAaETSsmw ഒക്ടോബർ 12 ന്‌ രണ്ടു യുക്തിവാദ സെമിനാർ കേരളത്തിൽ നടക്കുന്നുണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഇല്ലായെന്നാണ് ഉത്തരം.. നിരീശ്വരവാദ ബാനറിൻ്റെ മറവിൽ സംഘ പരിവാർ അനുകൂല ആശയങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പ്രചരിപ്പിച്ചു കേരളത്തിലെ പുരോഗമന ചിന്തകരെ തെറ്റിധരിപ്പിച്ചു വഴിതിരിച്ചുവിടുന്ന ഒരു കൂട്ടായ്മക്കും അവർ വർഷാവർഷം നടത്തുന്ന "ഗ്രാൻറ് പരിപാടിക്കുമെതിരെ" പൊതു സമൂഹത്തിനെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു കൊണ്ട് തൃശ്ശൂരിൽ സ്വതന്ത്ര ചിന്താ- യുക്തിവാദ പ്രസ്ഥാനങ്ങൾ നടത്തുന്ന സെമിനാർ ആണ് CLARITY - 2024... അതാണ് ഒക്ടോബർ 12 ന് കേരളത്തിൽ നടക്കുന്ന യുക്തിവാദികളുടെ സെമിനാർ .... സംഘ പരിവാർ ആശയങ്ങൾ യുക്തിവാദികളുടെ ആശയങ്ങൾക്ക് നേർവിപരീതമാണ്... 👆👆

https://openinyoutu.be/ORyDKZ0eNAo ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51A(h) രാജ്യത്തിൻ്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം വളരെ...
07/10/2024

https://openinyoutu.be/ORyDKZ0eNAo ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 51A(h) രാജ്യത്തിൻ്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വകുപ്പാണ്. പക്ഷേ ഇതു പ്രയോഗികമായി പരിവർത്തനം വരേണ്ടത് രാജ്യത്തിലെ ഓരോ പൗരൻമ്മാരുടെയും ചിന്താ രീതിയിലാണ്. സമൂഹത്തിൻ്റെ ചിന്താരീതി ശാസ്ത്രത്തിൻ്റെയും മാനവികതയുടെയും വഴിയിലൂടെയാവുക എന്നതാണ് അത്.👆👆

https://openinyoutu.be/wZxu6Sq7lMI  യൂറിൻ തെറാപ്പി ( മൂത്രചികിൽസ ) എന്ന തട്ടിപ്പ് - Part : 03. കൊല്ലം തുളസിയുടെ ക്യാൻസറു...
01/10/2024

https://openinyoutu.be/wZxu6Sq7lMI യൂറിൻ തെറാപ്പി ( മൂത്രചികിൽസ ) എന്ന തട്ടിപ്പ് - Part : 03. കൊല്ലം തുളസിയുടെ ക്യാൻസറും യൂറിൻ തെറാപ്പിയും.... സാധാരണക്കാരെ തെറ്റിധരിപ്പിക്കുന്ന കൊല്ലം തുളസിയുടെ മിഥ്യാനുഭവ വിവരണങ്ങളും വസ്തുതകളും ....

https://openinyoutu.be/HdaDjNFWENk   (മൂത്രചികിൽസ എന്ന അസംബന്ധം : ഭാഗം - രണ്ട് ) മൂത്രത്തിന് ഔഷധ ഗുണമുണ്ട് എന്ന കപട ചികി...
10/09/2024

https://openinyoutu.be/HdaDjNFWENk (മൂത്രചികിൽസ എന്ന അസംബന്ധം : ഭാഗം - രണ്ട് ) മൂത്രത്തിന് ഔഷധ ഗുണമുണ്ട് എന്ന കപട ചികിൽസയായ യൂറിൻ തെറാപ്പിക്കാരുടെ അവകാശവാദങ്ങളിലെ അസംബന്ധങ്ങൾ വൈദ്യശാസ്ത്ര വസ്തുതകളുടെ പിൻബലത്തിൽ തുറന്നു കാട്ടുന്ന വീഡിയോ ..... Watch and Subscribe.. 👆👆

ഈ രണ്ടു പരിപാടികളും രണ്ട് ആശയക്കാരുടെതാണ്. ഒന്ന് പുരോഗമനവാദികളെ തെറ്റിധരിപ്പിച്ചു സംഘ പരിവാർ പാളയത്തിൽ എത്തിക്കാൻ പണിയെട...
06/09/2024

ഈ രണ്ടു പരിപാടികളും രണ്ട് ആശയക്കാരുടെതാണ്. ഒന്ന് പുരോഗമനവാദികളെ തെറ്റിധരിപ്പിച്ചു സംഘ പരിവാർ പാളയത്തിൽ എത്തിക്കാൻ പണിയെടുക്കുന്ന സ്വയം യുക്തിവാദികൾ അല്ല എന്നു പ്രഖ്യാപിച്ച സംഘ പരിവാർ പ്രേമോട്ടർമാരുടെ... തൃശ്ശൂരിൽ നടക്കുന്നത് യുക്തിവാദികളുടെ പരിപാടിയുമാണ്'. യുക്തിവാദവും സംഘപരിവാർ അനുകൂലതയും ഒരു തരത്തിലും ഒത്തു പോവാത്ത കാര്യമാണ്. ആശയപരമായി ഒരു ബന്ധമില്ലാത്ത രണ്ട് സംഘടനകൾ രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ നടത്തുന്ന പരിപാടി... ഒന്ന് കോഴിക്കോട്ടും മറ്റൊന്ന് തൃശ്ശൂരും... ഇത് ഒരേ ദിവസം നടത്താൻ പാടില്ല എന്നു പറയുന്നത് എന്ത് വിഡ്ഢിത്തമാണ്.

https://openinyoutu.be/6pGih6QNlGc  മൂത്രചികിൽസ എന്ന അസംബന്ധം കേരളത്തിൽ വീണ്ടും തലപൊക്കുന്നുവോ?.. വിവരക്കേടുകൾ പ്രചരിപ്പ...
25/08/2024

https://openinyoutu.be/6pGih6QNlGc മൂത്രചികിൽസ എന്ന അസംബന്ധം കേരളത്തിൽ വീണ്ടും തലപൊക്കുന്നുവോ?.. വിവരക്കേടുകൾ പ്രചരിപ്പിച്ചു സാധാരണക്കാരെ തെറ്റിധരിപ്പിച്ചു ഏതു മാരക രോഗം വന്നാലും ചികിൽസിക്കേണ്ട പകരം മൂത്രപാനവും മൂത്രലേപനവും മതിയെന്നു പല ജില്ലകളിലും പ്രചരിപ്പിച്ച ഒരു മൂത്രം കുടിയൻ സംഘത്തിനെതിരെ യുക്തിവാദികളും പരിഷത്തുകാരും ബോധവൽക്കരണം നടത്തിയിരുന്നു. അന്ന് പത്തി മടക്കിയ ആ സംഘം ഇന്ന് തൃശ്ശൂരിൽ സംസ്ഥാന സമ്മേളനം നടത്തി തലപൊക്കിയിരിക്കുന്നു. അന്ന് കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കരിവെള്ളൂർ, കുഞ്ഞിമംഗലം, പിണറായിലെ ചില ഭാഗങ്ങളിൽ യൂറിൻ തെറാപ്പി എന്ന കപട വൈദ്യക്കാർ സജീവമായിരുന്നു. 👆👆

https://openinyoutu.be/cIzOKOvRoAc  ആത്മാവ് എന്ന ശരീര ബാഹ്യ അസ്ഥിത്വം മനുഷ്യരിൽ നിലനിൽക്കുന്നുണ്ടോ? - എല്ലാ മത അന്ധവിശ്വ...
20/08/2024

https://openinyoutu.be/cIzOKOvRoAc ആത്മാവ് എന്ന ശരീര ബാഹ്യ അസ്ഥിത്വം മനുഷ്യരിൽ നിലനിൽക്കുന്നുണ്ടോ? - എല്ലാ മത അന്ധവിശ്വാസവും ആത്മാവ് എന്ന മൂഢ വിശ്വാസത്തിൻ അധിഷ്ഠിതമാണ്. പരാന്നഭോജികളായ പൗരോഹിത്യത്തിൻ്റെ വികല സൃഷ്ടികളായ കിഴങ്ങൻ ദൈവങ്ങൾക്ക് മനുഷ്യർക്ക് ജീവൻ കൊടുക്കാനും മരിപ്പിക്കാനും പരലോകത്ത് സ്വർഗ്ഗവും നരകവും നൽകാനും ആത്മാവ് എന്ന അന്ധവിശ്വാസം കൂടിയേ തീരൂ. ആത്മാവിനെയും ദൈവത്തെയും സമൂഹത്തിൽ നിലനിർത്തേണ്ട് പൗരോഹിത്യത്തിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നവും കൂടിയാണ്... യഥാർത്ഥത്തിൽ ആത്മാവ് എന്ന വൻ അന്ധവിശ്വസത്തിൽ കോൺക്രീറ്റ് ചെയ്തതാണ് ആത്മീയത, മതം, ദൈവം, എന്നീ ഉപ അന്ധവിശ്വാസങ്ങൾ... Watch and subscribe to this channel... 👆👆

Address


Alerts

Be the first to know and let us send you an email when Rationalists Kannur യുക്തിവാദികൾ കണ്ണൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to Rationalists Kannur യുക്തിവാദികൾ കണ്ണൂർ:

Shortcuts

  • Want your school to be the top-listed School/college?

Share