പൂവക്കുളം ഗവ. യു.പി സ്കൂൾ

പൂവക്കുളം ഗവ. യു.പി സ്കൂൾ വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 1953ൽ സ്‌ഥാപിതമായ ഒരു വിദ്യാലയമാണ് പൂവക്കുളം യു .പി സ്‌കൂൾ.

വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ 1953 ഇൽ സ്‌ഥാപിതവുമായ ഒരു വിദ്യാലയമാണ് പൂവക്കുളം യു .പി സ്‌കൂൾ.

05/06/2026

Inspired by Nature. For Climate. For Our Future."
വെളിയന്നൂർ കൃഷിഭവൻ്റെയും നമ്മുടെ സ്കൂളിൻ്റേയും സംയുക്താഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങിൻ്റെ ദൃശ്യങ്ങളിലൂടെ...

05/06/2026
World Environment day 2026"Inspired by Nature. For Climate. For Our Future."പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് മരങ...
05/06/2026

World Environment day 2026

"Inspired by Nature. For Climate. For Our Future."

പരിസ്ഥിതി ദിനം നമ്മെ ഓർമ്മിപ്പിക്കുന്നത് മരങ്ങളെക്കുറിച്ച് മാത്രം അല്ല...
നദികളെക്കുറിച്ചും, മണ്ണിനെക്കുറിച്ചും, വായുവിനെക്കുറിച്ചും മാത്രം അല്ല....

ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന മനുഷ്യരെക്കുറിച്ചും, അവകാശങ്ങൾ നഷ്ടപ്പെടാത്ത സമൂഹങ്ങളെക്കുറിച്ചും, വരുംതലമുറകൾക്ക് ജീവിക്കാൻ കഴിയുന്ന ഭൂമിയെക്കുറിച്ചുമാണ് അത്.

ഇന്ന് ഒരു മരം നട്ടാൽ നന്നാണ്. പക്ഷേ, അതിനേക്കാൾ വലിയ കാര്യം, ഒരു മരം മുറിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ്.

ഇന്ന് ഒരു സന്ദേശം പങ്കുവെച്ചാൽ നന്നാണ്.

പക്ഷേ അതിനേക്കാൾ വലിയ കാര്യം, ഭൂമിയോടും ജീവജാലങ്ങളോടും നീതിപൂർവം ജീവിക്കുകയാണ്.

പച്ചയല്ല പരിസ്ഥിതി...
ചുറ്റുപാടുകൾ പച്ചപ്പ് കൊണ്ട് നിറയുന്നതും മാത്രമല്ല പരിസ്ഥിതി..

ആർക്കും ആരും ഭയമാകാത്ത ലോകമാണ് യഥാർത്ഥ പരിസ്ഥിതി.

മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും നീതിയും കരുതലും നിലനിൽക്കുന്നിടത്താണ് പരിസ്ഥിതി ജീവൻ പ്രാപിക്കുന്നത്.

മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായി കാണുന്നു.
പക്ഷേ പല മരങ്ങൾ മുറിച്ചുമാറ്റിയ ശേഷം ഒരു മരം നട്ടാൽ അതിനെ പരിസ്ഥിതി നീതി എന്നു വിളിക്കാൻ കഴിയുമോ? പ്രകൃതിയോടുള്ള നമ്മുടെ ബന്ധം വെറും പ്രതീകാത്മക പ്രവർത്തനങ്ങളിലൂടെ അല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ജീവിതരീതികളിലൂടെയാണ് .......
പരിസ്ഥിതി എന്നത് നമ്മുടെ ചുറ്റുമുള്ള പ്രകൃതി മാത്രമല്ല; നമ്മുടെ ഉള്ളിലെ മനുഷ്യത്വവുമാണ്. ആ മനുഷ്യത്വം പച്ചയായി നിലനിൽക്കുന്നിടത്തോളം ഈ ഭൂമിക്കും പ്രത്യാശയുണ്ട്.
ലോക പരിസ്ഥിതി ദിനാശംസകൾ.

ഭൂമിയെ സ്നേഹിക്കാം....

പ്രകൃതിയോട് നീതി പുലർത്താം..... 🌿

Real "Good Morning" starts with Reading a News Paper..... പത്രവായനയുടെ പ്രാധാന്യം ഉൾക്കൊണ്ട് നമ്മുടെ സ്കൂളിൽ "മംഗളം അക്ഷ...
04/06/2026

Real "Good Morning" starts with Reading a News Paper.....

പത്രവായനയുടെ പ്രാധാന്യം ഉൾക്കൊണ്ട് നമ്മുടെ സ്കൂളിൽ "മംഗളം അക്ഷര ജ്യോതി" തുടക്കമായി.
ഇന്ന് നടന്ന ചടങ്ങിൽ ബഹു. വാർഡ് മെമ്പർ ശ്രീ. സണ്ണി പുതിയിടം സ്കൂളിന് പത്രം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
പത്രം സ്പോൺസർ ചെയ്യുന്ന ശ്രീ. സജി കാപ്പൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ജോളിമോൾ ഐസക്, പിടിഎ പ്രസിഡൻ്റ് ശ്രീ. ബിജുമോൻ സി.ഡി, മംഗളം ലേഖകൻ ശ്രീ.വിശ്വൻ എന്നിവർ സന്നിഹിതരായിരുന്നു...

02/06/2026

പ്രവേശനോത്സവ കാഴ്ചകൾ ..🥰

01/06/2026

"The most important day of a person's education is the first day of school, not graduation day.🥰

Praveshanotsav🎉- 2026🥰

പ്രിയപ്പെട്ട രക്ഷിതാക്കളെ, 🌸 നാളെ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. രാവിലെ 10 മണിക്ക് നടക്കുന്ന പ്രവേശനോത്സവത്തിലേ...
31/05/2026

പ്രിയപ്പെട്ട രക്ഷിതാക്കളെ, 🌸
നാളെ പുതിയ അധ്യയന വർഷത്തിന് തുടക്കമാകുകയാണ്. രാവിലെ 10 മണിക്ക് നടക്കുന്ന പ്രവേശനോത്സവത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും പുതിയ അധ്യയന വർഷത്തിന്റെയും പ്രവേശനോത്സവത്തിൻ്റെയും ഹൃദയം നിറഞ്ഞ ആശംസകൾ!

2025-26 വർഷം നടന്ന CM KIDS SCHOLARSHIP(LSS & USS) ജേതാക്കൾക്ക് അനുമോദനങ്ങൾ...
27/05/2026

2025-26 വർഷം നടന്ന CM KIDS SCHOLARSHIP(LSS & USS) ജേതാക്കൾക്ക് അനുമോദനങ്ങൾ...

Life doesn't come with a manual; it comes with a mother.
10/05/2026

Life doesn't come with a manual; it comes with a mother.

ഏവർക്കും ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും വിഷു ആശംസകള്
14/04/2026

ഏവർക്കും ഐശ്വര്യത്തിന്റെയും പ്രത്യാശയുടെയും സന്തോഷത്തിന്റെയും വിഷു ആശംസകള്

Address

Poovakulam, Veliyannoor
Ramapuram
686576

Alerts

Be the first to know and let us send you an email when പൂവക്കുളം ഗവ. യു.പി സ്കൂൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to പൂവക്കുളം ഗവ. യു.പി സ്കൂൾ:

Shortcuts

Share

Category