GHSS Pulamanthole

GHSS Pulamanthole GHSS Pulamanthole official page. GHSS pulamanthole

പുലാമന്തോൾ ഗവ ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ പിള്ള മാഷ് (സി.ആർ. ജനാർദ്ദനൻ പിള്ള) അന്തരിച്ചു12-05-2022പുലാമന്തോൾ വാർത്ത പുലാമന്ത...
11/05/2022

പുലാമന്തോൾ ഗവ ഹൈസ്‌കൂൾ മുൻ അദ്ധ്യാപകൻ പിള്ള മാഷ് (സി.ആർ. ജനാർദ്ദനൻ പിള്ള) അന്തരിച്ചു

12-05-2022
പുലാമന്തോൾ വാർത്ത

പുലാമന്തോൾ :പുലാമന്തോൾ GHSS ൽ 1990-കാലഘട്ടങ്ങളിൽ അദ്ധ്യാപകനായിരുന്ന ചങ്ങനാശ്ശേരി സ്വദേശി സി.ആർ. ജനാർദ്ദനൻ പിള്ള (പിള്ള മാഷ് ) എന്നവർ ഇന്നലെ 11-05-2022 ന് കാലത്ത് മരണപ്പെട്ടു . ദീർഘകാലം പുലാമന്തോൾ ടൗണിലുളള വീട്ടിലായിരുന്നു താമസം. ഭാര്യ വിജയമ്മ ടീച്ചറും GHSS ൽ തന്നെ അദ്ധ്യാപികയായിരുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്ന മുരളി മകനാണ് സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് .
ആദരാഞ്ജലികൾ !

ഒരുനാടിൻറെ അറിവിൻറെ അക്ഷയ ഖനി   പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട ഉദ്ഘ...
06/02/2021

ഒരുനാടിൻറെ അറിവിൻറെ അക്ഷയ ഖനി പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂൾ

പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച്.83- 84 എസ്.എസ്.എൽ സി ബാച്ച് തയ്യാറാക്കിയ വീഡിയോ.

വീഡിയോ കാണാം പുലാമന്തോൾ വാർത്ത യൂട്യൂബ് ചാനലിൽ

പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച്.83- 84 എസ്.എസ്.എൽ സി ബാച്ച് തയ്യാറാക്കിയ .....

മികവിൻറെ കേന്ദ്രമായി പുലാമന്തോൾ ഗവർമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ -  സ്‌കൂളിൽ മൂന്നുകോടി രൂപ ചെലവിട്ട് നിർമിച്ച   ഇ എം എസ് ...
03/02/2021

മികവിൻറെ കേന്ദ്രമായി പുലാമന്തോൾ ഗവർമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ -
സ്‌കൂളിൽ മൂന്നുകോടി രൂപ ചെലവിട്ട് നിർമിച്ച ഇ എം എസ് സ്മാരക വിദ്യാഭ്യാസ 
സമുച്ചയം ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും
03 - 02 - 2021
===========================
പുലാമന്തോൾ :സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നലക്ഷ്യവുമായി സർക്കാർ തുടക്കമിട്ട പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുലാമന്തോൾ ഗവർമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിർമിച്ച സ്‌കൂളിന്റെ മുഖമുദ്രയാകുന്ന . ഇ എം എസ് സ്മാരക വിദ്യാഭ്യാസ 
സമുച്ചയം ഫെബ്രുവരി ആറിന് കേരള മുഖ്യമന്ത്രി നാടിനു സമർപ്പിക്കും
ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കേരളത്തിന്റെ നവോത്ഥാന നായകനായ സഖാവ് ഇ എം എസ് ൻറെ പേരിൽ അതിമനോഹരമായി അണിഞ്ഞൊരുങ്ങിയ വിദ്യാഭ്യാസ സമുച്ചയം വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടിൽനിന്നും മൂന്നുകോടി ചെലവിലാണ്‌‌ നിർമിച്ചത്‌. 15 ക്ലാസ് മുറികളും രണ്ട് ഐടി ലാബുകളും ടോയ് ലറ്റുകളുമടങ്ങിയ കെട്ടിടം അന്താരാഷ്ട്ര നിലവാരത്തിലാണ് നിർമിച്ചിട്ടുള്ളത്. 2019 ഏപ്രിൽ 29ന് മന്ത്രി കെ ടി ജലീൽ തറക്കല്ലിട്ട കെട്ടിടം കോവിഡ് പ്രതിസന്ധികളും അതിജീവിച്ചാണ്‌ പൂർത്തിയാക്കിയത്‌. പതിറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട് തറക്കല്ലിട്ട് നിർമിച്ച പഴയ കെട്ടിടത്തിന്റെ സ്ഥാനത്താണ്‌ ഇ എം എസ് സ്മാരക വിദ്യാഭ്യാസ സമുച്ചയം പൂർത്തിയാക്കിയത്‌. 1957 ഏപ്രിൽ 10നാണ് പുലാമന്തോളിൽ ഹൈസ്കൂൾ വേണമെന്ന ആവശ്യം മുഖ്യമന്ത്രി ഇ എം എസിനോട് ഉന്നയിക്കുന്നത്. സ്‌കൂൾ നിർമിക്കാനായി മൂലത്തിൽ മായിൻ ഹാജി, വില്ലങ്ങാട്ടിൽ കുട്ടികൃഷ്ണൻ, മൂലത്തിൽ ചെറിയ മൊയ്തു ഹാജി, കണ്ണമ്പുലാവിൽ കുഞ്ഞുണ്യേൻ, മൂലത്തിൽ അയമ്മു ഹാജി എന്നിവർ അന്ന് മൂന്ന് ഏക്കർ 57 സെന്റ്‌ സ്ഥലവും സൗജന്യമായി നൽകിയാണ് അന്ന് പുലാമന്തോൾ പഞ്ചായത്തിലെ ഈ പ്രധാന കലാലയം തുടങ്ങിയത് സാധാരണക്കാരിൽ സാധരണക്കാരായ അന്നത്തെ തലമുറയുടെ ഊർജ്ജസലതയും വിദ്യാഭ്യസത്തിനോടുള്ള അടങ്ങാത്ത ആഗ്രഹവും . സർക്കാരിനൊപ്പം നാട്ടുകാരും കൈകോർത്തതോടെ രണ്ടുമാസംകൊണ്ട് ആൻ കെട്ടിടം പൂർത്തിയാക്കി ജൂൺ 10ന് ക്ലാസുകൾ ആരംഭിച്ചതോടെയാണ് പുലാമന്തോളിൻറെ ഈ അറിവിൻറെ അക്ഷയഖനി നാടിൻറെ സമ്പത്തായത് ‌

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത fb പേജ് ലൈക്ക് ചെയ്യുക...👇🏻

https://www.facebook.com/pulamantholnews/

പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇🏻

https://chat.whatsapp.com/JxbyS1piottIWpBDIOxSNq

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ..👇🏻

https://t.me/pulamantholevartha

=======================
®️ പുലാമന്തോൾ വാർത്ത

പുലാമന്തോൾ ഗവ . ഹയർസെക്കന്ററി സ്കൂളിൽ  നിർമിച്ച പുതിയ കെട്ടിടോദ്ഘാടനം ഫെബ്രുവരി 6 ന്.⭕ സംഘാടക സമിതി രൂപീകരണം  28 / 01 / ...
27/01/2021

പുലാമന്തോൾ ഗവ . ഹയർസെക്കന്ററി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടോദ്ഘാടനം ഫെബ്രുവരി 6 ന്.

⭕ സംഘാടക സമിതി രൂപീകരണം 28 / 01 / 2021 വ്യാഴായ്ച ഉച്ചക്ക് സ്‌കൂളിൽ
==================================
പുലാമന്തോൾ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പുലാമന്തോൾ ഗവ . ഹയർസെക്കന്ററി സ്കൂളിൽ 3 കോടി രൂപ ചെലവിൽ നിർമ്മിച്ച 15 ക്ലാസ് മുറികളും , 2 ഐ ടി ലാബുകളുമടങ്ങുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം 06/02/2021 ന് ബഹു.കേരളമുഖ്യമന്ത്രി ശ്രി പിണറായി വിജയൻ നിർവ്വഹിക്കും ചടങ്ങിൽ . മന്ത്രിമാർ , എംഎൽഎ . ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാർ , ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംബന്ധിക്കും

. ഈ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി 28/01/2021 ന് ഉച്ചക്ക് 30 ന് സംഘാടകസമിതി രൂപീകരണയോഗം സ്കൂളിൽ ചേരുന്നു . ഈ യോഗത്തിലേക്ക് മുഴുവൻ രക്ഷിതാക്കളേയും ക്ഷണിക്കുന്നു

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത fb പേജ് ലൈക്ക് ചെയ്യുക...👇🏻

https://www.facebook.com/pulamantholnews/

പുലാമന്തോൾ വാർത്ത whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...👇🏻

https://chat.whatsapp.com/JxbyS1piottIWpBDIOxSNq

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ..👇🏻

https://t.me/pulamantholevartha

=======================
®️ പുലാമന്തോൾ വാർത്ത

കൊവിഡ് കാലത്തും  സ്കൂൾ മുറ്റത്ത് ജൈവ പച്ചക്കറി കൃഷിയുമായി പുലാമന്തോളിലെ NSS യൂണിറ്റ്.=======================പുലാമന്തോൾ :...
11/12/2020

കൊവിഡ് കാലത്തും സ്കൂൾ മുറ്റത്ത് ജൈവ പച്ചക്കറി കൃഷിയുമായി പുലാമന്തോളിലെ NSS യൂണിറ്റ്.
=======================
പുലാമന്തോൾ : കൊവിഡ് കാലം സ്‌കൂളുകൾക്ക് വിലങ്ങു തീർത്തപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കലാലയത്തിൽ ജൈവ പച്ചക്കറി കൃഷിയുമായി സജീവമാകുകയാണ് പുലാമന്തോള്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ NSS യൂണിറ്റ് അംഗങ്ങൾ സ്കൂള്‍ മുറ്റത്ത് ക്വളി ഫ്ലവർ -മുളക് തക്കാളി -ചീര തുടങ്ങി വിവിധ ഇനങ്ങളായ പച്ചക്കറികളാണ് ജൈവരീതിയിൽ ഇവർ കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്നത്. നിർധനനായ സഹപാഠിക്ക് നിർമിക്കുന്ന വീട് നിർമാണവും മറ്റു സാമൂഹിക പ്രവർത്തനങ്ങളുമായി കോവിഡ് കാലത്തും
സജീവമാകുന്ന യുണിറ്റ് അംഗങ്ങൾ. സ്കൂളിലെ NSS കോ ഓർഡിനേറ്റർ ഷംസുദ്ധീന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/F2HSBipgkF0EWeAl1P58eH

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ

https://t.me/pulamantholevartha
=======================
® പുലാമന്തോൾ വാർത്ത

പുലാമന്തോൾ ഹയർ സെക്കന്ററി സ്കൂളിന്റെയും പഞ്ചായത്തിലെ മറ്റു LP & UP സ്കൂളുകളുടെയും ഹൈടെക് പ്രഖ്യാപനം നിർവഹിച്ചു.=========...
12/10/2020

പുലാമന്തോൾ ഹയർ സെക്കന്ററി സ്കൂളിന്റെയും പഞ്ചായത്തിലെ മറ്റു LP & UP സ്കൂളുകളുടെയും ഹൈടെക് പ്രഖ്യാപനം നിർവഹിച്ചു.
============================
പുലാമന്തോള്‍ : സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്‌ മുറികളുള്ള ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിൻറെ ഭാഗമായി പുലാമന്തോൾ ഗവഃഹയര്‍സെക്കന്‍ററി സ്കൂളില്‍ വെച്ച് നടന്ന പരിപാടിയില്‍ പുലാമന്തോൾ പഞ്ചായത്തിലെ സ്കൂളുകളുടെയും ഹൈടെക് പ്രഖ്യാപനം നിർവഹിച്ചു സ്കൂള്‍ PTA പ്രസിഡന്‍റ് കെ ടി ഇസ്സുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു, സ്കൂള്‍ പ്രിൻസിപ്പൽ സീമ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ SMC ചെയർമാൻ ഷബീര്‍ ആശംസകളും ഹെഡ്മാസ്റ്റർ മുഹമ്മദാലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ സ്‌കൂളുകളുടെ ഹൈടെക് പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ VP മുഹമ്മദ്‌ ഹനീഫ നിർവഹിച്ചു

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/J10zBcPho6zCBT1We47MAP

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ

https://t.me/pulamantholevartha
=======================
® പുലാമന്തോൾ വാർത്ത

പുലാമന്തോൾ ഗ:ഹയർസെക്കന്ററി സ്കൂളിലെ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു===========================പുലാമ...
30/09/2020

പുലാമന്തോൾ ഗ:ഹയർസെക്കന്ററി സ്കൂളിലെ ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
===========================
പുലാമന്തോൾ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2019-2020 സാമ്പത്തിക വർഷത്തിൽ പുലാമന്തോൾ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അനുവദിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡിവിവൻ മെമ്പർ ശ്രീമതി എം .കെ റഫീഖയുടെ അധ്യക്ഷതയിൽ ബഹു: M L A ശ്രീ. മഞ്ഞളാംകുഴി അലി നിർവ്വഹിച്ചു. ക്ലാസ്സ് മുറികളുടെ നിർമ്മാണം 90 ലക്ഷം, മെയിൻറനൻസ് 12 ലക്ഷം, ടോയ്ലറ്റ് കോംപ്ലക്സ് 39 ലക്ഷം, ഇലക്ട്രിഫിക്കേഷൻ 10 ലക്ഷം, കുടിവെള്ള പദ്ധതി 06 ലക്ഷം, ഫർണിച്ചർ, ലാപ്ടോപ്പ് എന്നിവയ്ക്ക് 08 ലക്ഷം ,പബ്ലിക് അഡ്രസ് സിസ്റ്റം സ്ഥാപിക്കൽ 01 ലക്ഷം എന്നിങ്ങനെ 166 ലക്ഷം രൂപയുടെ പദ്ധതികളാണ് ഈ കാലയളവിൽ പൂർത്തികരിക്കാനായത്.പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ .ടി.ഇസുദ്ദീൻ സ്വാഗതം പറഞ്ഞചടങ്ങിൽ പുലാമന്തോൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.പി.മുഹമ്മദ് ഹനീഫ ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ വേലായുധൻ, S M C ചെയർമാൻ ശ്രീ ഷബീർ, പ്രിൻസിപ്പൽ ശ്രീമതി എൻ.വി സീമ,എ ഇ ഒ ശ്രീ. സ്രാജുദ്ദീൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ മുഹമ്മദലി നന്ദി പ്രകടിപ്പിച്ചു.

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/D6PzqYZBMYc4pLI0oBtKm9

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ

https://t.me/pulamantholevartha
=======================
® പുലാമന്തോൾ വാർത്ത

ദേശീയതല  ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം പുലാമന്തോൾ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിക്ക്. ==========================പ...
25/09/2020

ദേശീയതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം പുലാമന്തോൾ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിക്ക്.
==========================
പുലാമന്തോൾ : ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ISRO ) ദേശീയതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ പുലാമന്തോൾ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ +2 സയൻസ് വിദ്യാർഥിയായ ജസീം ഷാൻ രണ്ടാംസ്ഥാനം നേടി നാടിനും പൊതുവിദ്യാഭ്യാസരംഗത്തിനും അഭിമാന മാതൃകയായി . ജസീമിൻ്റെ കഠിനാധ്വാനത്തോടൊപ്പം ഗ്രാമീണ സ്കൂളുകൾ ദേശീയ തലത്തിലേക്ക് ഉയരുന്നതെങ്ങനെയെന്നതിൻ്റെ ഉദാഹരണം കൂടിയാണ് ഈ വിജയം . പുലാമന്തോൾ ഗവ.ഹയർസെക്കൻ്ററി സ്കൂൾ അധ്യാപികയായ ശ്രീമതി. താജുന്നീസ ടീച്ചറുടെയും ഫാർമസിസ്റ്റായ ശ്രീ. ഷാബീറിൻ്റെയും മകനാണ് ജസീംഷാൻ.

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/JqUinA67ko22cDUoj3zDWE

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ

https://t.me/pulamantholevartha
=======================
® പുലാമന്തോൾ വാർത്ത

പട്ടാമ്പി  പള്ളിപ്പുറത്തെ രുദ്ര എന്ന  കൊച്ചു മിടുക്കിയുടെ  ക്രിക്കറ്റ് ബാറ്റിംഗ് സമൂഹമാധ്യമങ്ങളിൽ വൈറൽ =================...
24/08/2020

പട്ടാമ്പി പള്ളിപ്പുറത്തെ രുദ്ര എന്ന കൊച്ചു മിടുക്കിയുടെ ക്രിക്കറ്റ് ബാറ്റിംഗ് സമൂഹമാധ്യമങ്ങളിൽ വൈറൽ
=======================
പട്ടാമ്പി : പട്ടാമ്പി പള്ളിപ്പുറം സ്വദേശിനിയായ രുദ്ര വിപിൻ എന്ന ഒൻപതു വയസുകാരിയുടെ ക്രിക്കറ്റ് കളി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു 3 വയസുമുതൽ cricket കളിക്കാൻ തുടങ്ങി ഈ കൊച്ചുമിടുക്കിയുടെ ക്രിക്കറ്റിലെ അത്ഭുദപൂർവ്വമായ ബാറ്റിംഗ് കണ്ട് നിരവധിപേരാണ് അഭിനന്ദനവുമായി എത്തുന്നത് പട്ടാമ്പി ഞാങ്ങാട്ടിരി മഹർഷി വിദ്യാലയം നാലാം ക്ലാസ് വിദ്യാർത്ഥിനിയായ രുദ്ര അച്ഛന്റെ കോച്ചിംഗിലാണ്
പരിശീലിക്കുന്നത്..സമൂഹ മാധ്യമങ്ങളിൽ വൈറലായ രുദ്രയെ അനുമോദിക്കാൻ സമ്മാനങ്ങളുമായി തൃത്താല എം.എൽ.എ വി.ടി.ബൽറാം കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നു യുവരാജ് സിങ്ങും സ്മൃതി മന്ദനയുമെല്ലാം ഇഷ്ടതാരങ്ങളായ രുദ്ര പട്ടാമ്പി ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്

വൈറലായ രുദ്രയുടെ ക്രിക്കറ്റ് ബാറ്റിംഗ് വീഡിയോ കാണാം പുലാമന്തോൾ വാർത്ത യൂട്യൂബ് ചാനലിൽ

പട്ടാമ്പി പള്ളിപ്പുറത്തെ രുദ്ര എന്ന കൊച്ചു മിടുക്കിയുടെ ക്രിക്കറ്റ് ബാറ്റിംഗ് സമൂഹമാധ്യമങ്ങളിൽ വൈറൽ പട്ടാമ.....

കനിവുള്ളവർ കാണാതെ പോകരുത് , ടി എൻ പുറത്തുള്ള  സുബൈദയുടെ ദുരിത ജീവിതം അന്തിയുറങ്ങാൻ സുരക്ഷിത ഭവനമില്ലാതെ ഈ പാവം ഉമ്മയും മ...
16/08/2020

കനിവുള്ളവർ കാണാതെ പോകരുത് , ടി എൻ പുറത്തുള്ള സുബൈദയുടെ ദുരിത ജീവിതം
അന്തിയുറങ്ങാൻ സുരക്ഷിത ഭവനമില്ലാതെ ഈ പാവം ഉമ്മയും മകളും
post date : 16 -08 -2020
============================
പുലാമന്തോൾ : ദുരിതങ്ങൾ തീരാതെ കട്ടുപ്പാറ ടി.എൻ.പുരത്തെ കെ.പി.സുബൈദയുടെ ജീവിതം . വർഷങ്ങൾക്ക് മുൻപ് ഭർത്താവ് പേക്ഷിച്ച് പോയതോടെ തുടങ്ങി യതാണ് ഇവരുടെ ദുരവസ്ഥ . ഇ തിനുശേഷം ഏക മകളോടൊ പ്പം ടി.എൻ.പുരത്തെ കൊച്ചുവീട്ടി ൽ താമസം തുടങ്ങിയ സുബൈദ തീർത്തും ഒറ്റപ്പെട്ടത് മാതാപിതാ ക്കളുടെ മരണത്തോടെയാണ് . പിന്നെ വീടുകളിൽ പണിയെടു ത്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടും സുമനസുകളുടെ സഹായം കൊണ്ടുമായിരുന്നു ഇവരുടെ ജീവിതം ഇതിനിടെ അഞ്ചു വർഷം മുൻപാണ് രോഗം തളർത്തിയ വിധിയുടെ ക്രൂരത ഇവരുടെ ജീവിതത്തിൽ ഇരട്ടി ദുരിതം സമ്മാനിച്ചത് പ്രമേഹം മൂലം കാൽപാദം മുറിച്ചുമാറ്റി ചികിത്സയിലായതോടെ കുടുംബത്തി ന്റെ വരുമാനമാർഗവും അടഞ്ഞു . നടക്കാൻ പരസഹായം ആവശ്യ മായ ഇവർക്കിപ്പോൾ ഏക ആശ്രയം പ്ലസ് 2 വിദ്യാർത്ഥിനിയായ മകൾ മാത്രമാണ് സുമനസുകളുടെയും നാട്ടുകാരു ടെയും കാരുണ്യത്തിലാണ് ഇതു വരെയുള്ള ചികിത്സകളും കുടും ബത്തിന്റെ നിത്യച്ചെലവുകളും മറ്റും നടന്നത് . എന്നാൽ , ചികിത്സയല്ല . ഈ 46 കാരിയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം . മകളോടൊത്ത് അന്തിയുറങ്ങാൻ സുരക്ഷിതമായൊരിടം വേണം . വർഷങ്ങൾക്ക് മുൻപ് മാതാ പിതാക്കളുടെ ഓഹരിയിൽ ലഭിച്ചതാണ് ഇപ്പോൾ ഇവർ താമസിക്കുന്ന വീട് . ഇതാകട്ടെ , ഏതുനിമിഷവും നിലംപൊത്താറായ അവസ്ഥയിലുമാണ് . പ്രായപൂർത്തിയായ മകളോടൊപ്പം നെഞ്ചിൽ തീയുമായാണ് ഈ നിരാലംബയായ ഉമ്മ അടച്ചുറപ്പി ല്ലാത്ത ഈവീട്ടിൽ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത് . ജീവിതത്തിനുമുന്നിൽ മകളോടൊപ്പം പകച്ചുനിൽക്കുന്ന ഈ ഉമ്മക്ക് സഹായത്തിനായി ഉറ്റവരോ ബന്ധുക്കളോ ആരും തന്നെയില്ല . കൈപിടിക്കാനും കണ്ണീരൊപ്പാനും സുമനസുകളുടെ കാരുണ്യം മാത്രമാണിവരുടെ പ്രതീക്ഷ .

കഴിഞ്ഞ ദിവസം ഇവരുടെ കദനകഥ അറിഞ്ഞു സോഷ്യൽ മീഡിയ രംഗത് സാമൂഹിക പ്രവർത്തനം നടത്തുന്ന റസീന മുസ്തഫ (RASIKA BATHOOL ) ഫേസ്‌ബുക്ക് ലൈവിലൂടെ ഇവരുടെ സങ്കടാവസ്ഥ വെളിച്ചത്ത് കൊണ്ട് വന്നിരുന്നു ഇവരുടെ നേതൃത്വത്തിൽ നാട്ടുകാർ സുബൈദയെ സഹായിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

ഷെയർ ചെയ്യുക സഹായം എത്തിക്കുക

സഹായം എത്തിക്കാൻ താഴെ അഡ്രസിൽ ബന്ധപ്പെടാം

Mr.. mohammed haneefa. Ek. Mr.Haris... p

Chandramohanan. P
South indian Bank
Branch. Pulamanthol
Account No.. 0595053000008607
IFSC.. SIBL0000595
PH.Haneefa.. 9446308194
Chandramohanan... 9846377141
Haris.... 9447226774
Raseena musthafa.. 9605816003

വീഡിയോ കാണാം പുലാമന്തോൾ വാർത്ത യൂട്യൂബ് ചാനലിൽ

കനിവുള്ളവർ കാണാതെ പോകരുത് , ടി എൻ പുറത്തുള്ള സുബൈദയുടെ ദുരിത ജീവിതം അന്തിയുറങ്ങാൻ സുരക്ഷിത ഭവനമില്ലാതെ ഈ പാവം .....

പുലാമന്തോൾ ഹയർസെക്കണ്ടറി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്  നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് യു...
15/08/2020

പുലാമന്തോൾ ഹയർസെക്കണ്ടറി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുണിറ്റ് ലീഡർ കിരൺ പി സന്തോഷിൻറെ നേതൃത്വത്തിൽ (വീട്ടിൽ വെച്ച് ) പതാകയുയർത്തി

വീഡിയോ കാണാം പുലാമന്തോൾ വാർത്ത യൂട്യൂബ് ചാനലിൽ

പുലാമന്തോൾ ഹയർസെക്കണ്ടറി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം സ്റ്റുഡന്റ് പോലീസ.....

ലോക് ഡൗൺ കാലത്ത് കരവിരുതിൽ വിസ്മയം തീർത്ത് സിനാൻ നാടിനഭിമാനമാകുന്നു. ============================പാറക്കടവ്  :  ലോകം കോവി...
15/08/2020

ലോക് ഡൗൺ കാലത്ത് കരവിരുതിൽ വിസ്മയം തീർത്ത് സിനാൻ നാടിനഭിമാനമാകുന്നു.
============================
പാറക്കടവ് : ലോകം കോവിഡിൽ വരിഞ്ഞു മുറുകി ചടഞ്ഞിരിക്കുമ്പോൾ ലോക്ക്ഡൗണിനെ ക്രിയാത്മകവും വ്യത്യസ്തവുമാക്കുകയാണ് ചെമ്മലശ്ശേരി പാറക്കടവിലെ പതിമൂന്നുകാരനായ മുഹമ്മദ് സിനാൻ. തൻറെ കരവിരുതിൽ വിരിഞ്ഞ വസ്തുക്കൾ കാണുന്നവരെ പോലും അത്ഭുതപെടുത്തുന്ന രീതിയിൽ നിർമിച്ച സിനാൻ പുലാമന്തോൾ ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്.ചെറുകിട ബിസിനസ് കാരനായ പിതാവിൻറെ വാഹനങ്ങളുടെ ഡമ്മി വരെ ഈ പത്തിമൂന്നുകാരൻറെ കരവിരുതിൽ രൂപകൊണ്ടിട്ടുണ്ട്
കാർബോർഡ്, പത്രങ്ങൾ, എ ഫോർ ഷീറ്റ്, ഈർക്കിൽ എന്നിവകൊണ്ട് നിർമിച്ച മനോഹരമായ കാർ,ജീപ്പ്, വാൻ, ഓട്ടോറിക്ഷ, ബൊലേറോ ജീപ്പ് തുടങ്ങിയവയുടെ നിർമാണം തന്നെ കൗതുകകരമാണ്
കരകൗശല നിർമാണത്തെ പോലെ തന്നെ ചിത്രരചനയിലും മികവ് തെളിയിച്ച സിനാന് ഈ രംഗത്തൊന്നുംതന്നെ ഗുരുസ്ഥാനീയരില്ലെന്നതും അത്ഭുതമുളവാക്കുന്നു . സ്കൂൾ കലോത്സവിലും എസ്.എസ്.എഫ് സാഹിത്യോത്സവിലും ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത്‌ നിരവധി സമ്മാനങ്ങൾ നേടിയഈ മിടുക്കൻ . പഠനത്തിലും മുന്നിൽ തന്നെയാണ് ചെമ്മലശ്ശേരി പാറക്കടവ് വട്ടപ്പറമ്പിൽ റസാഖിന്റെ നാലുമക്കളിൽ മൂന്നാമനാണ്സിനാൻ ഹബീബയാണ് മാതാവ്. ബുസ്‌ന ഷെബിൻ, യാസിർ ഹബീബ്, സകിയ്യ എന്നിവരാണ് സിനാന്റെ സഹോദരങ്ങൾ

വാർത്തകൾ മുടക്കം കൂടാതെ ലഭിക്കാൻ പുലാമന്തോൾ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/Fl5jNqeUC3dHaFFw7zf5il

ടെലിഗ്രാമിൽ വാർത്തകൾ ലഭിക്കാൻ

https://t.me/pulamantholevartha
=======================
® പുലാമന്തോൾ വാർത്ത

Address

Pulamanthole
679323

Opening Hours

Monday 9am - 4pm
Tuesday 9am - 4pm
Wednesday 9am - 4pm
Thursday 9am - 4pm
Friday 9am - 4pm

Telephone

+914933269327

Alerts

Be the first to know and let us send you an email when GHSS Pulamanthole posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The School

Send a message to GHSS Pulamanthole:

Shortcuts

Share

Category