Al Mawahib Students' wing

Al Mawahib Students' wing Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al Mawahib Students' wing, Run by:/almiras students' association darul uloom wafy campus thootha, Ponnani.

Best wishes
07/08/2021

Best wishes

09/07/2021
Ifthaar meet
26/05/2019

Ifthaar meet

Mawhib alumni for active service Gathering meet
25/05/2019

Mawhib alumni for active service
Gathering meet

11th State wafy Aets Fest
05/01/2019

11th State wafy Aets Fest

special supliment
31/03/2018

special supliment

13/11/2017

പാഠ്യ-പാഠ്യേതര മേഖലകളില്‍ വ്യത്യസ്തമായ ചുവടുവെപ്പുകള്‍ കൊണ്ട് ശ്രദ്ധേയമായി ദാറുല്‍ ഉലൂമിന്റെ ചരിത്രതാളുകളില്‍ മാതൃസംഘടന അല്‍ മിറാസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ക്ലാസ് കൂട്ടായ്മയാണ് അല്‍ മവാഹിബ് സ്റ്റുഡന്റ്‌സ് വിങ്. ഒന്നര വര്‍ഷം കൊണ്ട് ദാറുല്‍ ഉലൂമിന്റെ നാല് ചുവരുകള്‍ക്കിടയില്‍ സര്‍ഗ-കലാ മേഖലകളില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി സാമൂഹ്യ സാംസ്‌ക്കാരിക സമന്വയ മേഖലകളില്‍ ഉന്നതിയിലെത്താന്‍ അല്‍ മവാഹിബിന് സാധിച്ചിട്ടുണ്ട്. കേവലം ഒരു ക്ലാസ് സംഘടന എന്നതിനപ്പുറം അറിവും ആത്മീയതയും നിറഞ്ഞ പണ്ഡിതനേതൃത്വത്തെ വാര്‍ത്തെടുക്കുന്നതിലും നാളെയുടെ സമൂഹത്തിന്റെ നന്മക്കായി യത്‌നിക്കേണ്ട നായകരെ പരിവര്‍ത്തനപ്പെടുത്തുന്നതിലും അല്‍ മവാഹിബ് ശ്രദ്ധ ചെലുത്തുന്നു.
8-6-2015 ഒരു തിങ്കളാഴ്ച്ച ഉസ്താദ് നൗഫല്‍ വാഫിയുടെ നേതൃത്വത്തില്‍ രൂപീകൃതമായ ഈ കൂട്ടായ്മക്ക് ഡോ.ഹിശാം വാഫി അല്‍ അസ്ഹരി അല്‍ മവാഹിബ് എന്ന് നാമകരണം ചെയ്തു. ഇന്ന് ഈ കൂട്ടായ്മ ക്ലാസ് അദ്ധ്യാപകന്‍ ചെയര്‍മാനും മാതൃസംഘടന അല്‍ മിറാസ് സെക്രട്ടറി കണ്‍വീനറുമായ ഉപദേശകസമിതിയും ഏഴംഗ നിര്‍വ്വാഹകസമിതിയും പതിനഞ്ചംഗ പ്രവര്‍ത്തനസമിതിയും ചേര്‍ന്നതാണ്. അല്‍ മവാഹിബ് വിദ്യാര്‍ത്ഥികളില്‍ സംഘബോധം വളര്‍ത്താനും സര്‍ഗ കലാ മേഖലകളില്‍ നിരന്തര പരിശീലനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ പരിവര്‍ത്തനപ്പെടുത്താനും അതുവഴി രചന വാച്യ മേഖലകളില്‍ പ്രഗത്ഭരെ സമൂഹത്തിന് സംഭാവന ചെയ്യാനും സാധിക്കുന്നു.
ക്യാമ്പസിലെ പി.ജി. വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വര്‍ക്ക് ഷോപ്പ് എന്ന നാമത്തില്‍ നിരന്തര പരിശീലന പരിപാടികളും നേതൃത്വത്തിന് ലീഡേഴ്‌സ് വര്‍ക്ക് ഷോപ്പ് എന്ന നാമത്തില്‍ പരിശീലന കളരികളും ഒരുക്കി വരുന്നു. തന്മൂലം ഉത്തമരായ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ അല്‍ മവാഹിബിന് സാധിക്കുന്നു. കൃത്യമായ നിയമ സംവിധാനത്തോട് കൂടിയാണ് അല്‍ മവാഹിബ് ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്നത്. സംഘടനക്ക് സ്വന്തമായൊരു ഭരണഘടന, ലോഗോ എന്നിവയുമുണ്ട്. സര്‍ഗാത്മക കഴിവുകളെ ഉറക്കിക്കിടത്താന്‍ അല്‍ മവാഹിബൊരിക്കലും അനുവദിക്കാറില്ല. ദിനം തോറും നടന്ന് വരാറുള്ള ഉച്ചപ്രസംഗങ്ങളും ആഴ്ച്ചയിലൊരിക്കല്‍ നടത്തി വരുന്ന ക്ലാസ് സമാജങ്ങളും ഭാഷാ സമാജങ്ങളും വര്‍ഷത്തിലൊരിക്കല്‍ നടത്തിവരുന്ന 'മൗഹിബെ' ക്ലാസ് ഫെസ്റ്റും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സഹായിക്കുന്നു. അമ്പതോളം സ്‌റ്റേജിതര മത്സരങ്ങളും ഇരുപതോളം സ്‌റ്റേജിന മത്സരങ്ങളും ഉള്‍പ്പെട്ട മൗഹിബെ ക്ലാസിലെ പ്രതിഭകളെ തൊട്ടറിഞ്ഞ് സമൂഹത്തിലേക്കുള്ള ജാലകങ്ങള്‍ തുറന്നിട്ട് കൊടുക്കുന്നു. വിവര വിനിമയ സാങ്കേതിക രംഗത്ത് പുതു വിപ്ലവം സൃഷ്ടിക്കാനും പരിശീലനം നല്‍കാനും അല്‍ മവാഹിബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. വിങ് എന്നും കര്‍മവീഥിയില്‍ പടക്കുതിരകളാണ്. സാമൂഹ്യ മാധ്യമ രംഗങ്ങളിലെ ചതിക്കുഴികള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കാനും സുരക്ഷിതമായ ഇന്റെര്‍നെറ്റ്, ഫേസ്ബുക്ക്, വാട്‌സാപ്പ് ഉപയോഗിക്കാനും വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചെടുക്കാന്‍ mission e എന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നു. കൂടാതെ ഭാഷാ പഠന സീഡികള്‍, ഡോക്യുമെന്ററികള്‍ എന്നിവയും പ്രദര്‍ശിപ്പിക്കുന്നു.
സംഘടനയിലെ പ്രധാന ഉപസമിതിയായ നൂറിലേറെ ബുക്കുകളും നൂറ്റി അമ്പതിലേറെ മാഗസിനുകളും ഉള്‍പ്പെട്ട അല്‍ മവാഹിബ് മിനി ലൈബ്രറിയുടെ പ്രവര്‍ത്തനം അറിവിലേക്കും ആത്മീയതയിലേക്കും നയിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളാണ് ലൈബ്രറിയിലുള്ളത്.
വിദ്യാര്‍ത്ഥികളില്‍ സൗന്ദര്യബോധവും, നിര്‍മ്മാണ വൈവിധ്യവും മനസ്സിലാക്കി അല്‍ മിറാസിന് കീഴില്‍ നിര്‍മിക്കപ്പെട്ട ഗാര്‍ഡന്‍ കൃത്യമായി പരിപാലിച്ച് പോരുന്നതില്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡന്‍ കമ്മറ്റിക്ക് സാധിക്കുന്നു. കൃത്യവും വ്യക്തവുമായ പരിപാലനം ക്യാമ്പസില്‍ സൗന്ദര്യ വര്‍ധനവിനും സൗന്ദര്യവും ഊഷ്മളവുമായ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുന്നു. സാമൂഹ്യ പരിവര്‍ത്തനത്തിനൊപ്പം പ്രസിദ്ധീകരണരംഗത്തും ശ്രദ്ധ ചെലുത്താന്‍ അല്‍ മവാഹിബ് എന്നും ശ്രദ്ധിക്കാറുണ്ട്. തന്മൂലം അറിവിന്റെ പുതുനാമ്പുകള്‍ സമൂഹത്തില്‍ വിതക്കാന്‍ സംഘടനക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിഷിംഗ് ബ്യൂറോക്കാകുന്നു. 'തല്‍ബിയ്യത്തെ'ന്ന പ്രസിദ്ധീകരണം ഈ അടുത്തായി സംഘടന പ്രസിദ്ധീകരിച്ചതാണ്. രചനാമേഖലകളില്‍ തങ്ങളുടേതായ വ്യത്യസ്തത നിലനിര്‍ത്തി ക്യാമ്പസില്‍ പരിജയപ്പെടുത്താന്‍ മാഗസിന്‍ ബോര്‍ഡിനാകുന്നു. വര്‍ഷം തോറും അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ കയ്യെഴുത്ത് പ്രതികള്‍ പുറത്തിറക്കുന്നു. വര്‍ണ്ണങ്ങള്‍ കൊണ്ടും ഘടന കൊണ്ടും അലങ്കരിച്ച മാഗസിനുകള്‍ കണ്‍കുളിര്‍മ്മ ഏകുന്നവയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ഒരു പോലെ മുന്തൂക്കം കൊടുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇംഗ്ലീഷ്, അറബി ഭാഷ പരിപോഷിപ്പിക്കുന്നതിനായി ഭാഷാ ദിനങ്ങളും നടപ്പാക്കി വരുന്നു. സി.ഐ.സി. പരീക്ഷ സുഗമമാക്കാനും ഉയര്‍ന്ന മാര്‍ക്കുകള്‍ കരസ്ഥമാക്കാനും അക്കാദമിക് കണ്‍ട്രോളര്‍ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പരിണിതഫലമായി കഴിഞ്ഞ സെമസ്റ്റര്‍ പരീക്ഷകളില്ലാം സി.ഐ.സി. റാങ്കുകളും ഉയര്‍ന്ന മാര്‍ക്കുകളും കരസ്ഥമാക്കാന്‍ അല്‍ മവാഹിബിനായി. മാത്രവുമല്ല, ഭൗതിക വിഷയങ്ങളിലെ പരീക്ഷകളില്‍ നിരന്തര പരിശീലനക്കളരികള്‍ മൂലവും ചോദ്യപ്പേപ്പര്‍ വിശകലനം നടത്തിയതിലൂടെയും ഭൗതികവിഷയങ്ങളിലും ഉയര്‍ന്ന വിജയം കരസ്ഥമാക്കാനായി.
കേവലം ഒരു ക്ലാസ് സംഘടന എന്നതിനപ്പുറം ക്യാമ്പസിന്റെ അടക്കാനക്കങ്ങളില്‍ കൃത്യമായി ഇടപെടാനും ദാറുല്‍ ഉലൂമിന്റെ ചരിത്രത്താളുകളില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ കൊണ്ടുവരാനം അല്‍ മവാഹിബിന് സാധിക്കുന്നു. ക്യാമ്പസിനകത്താദ്യമായി വൈറ്റ് ബോര്‍ഡെന്ന ആശയം മുന്നോട്ട് വെച്ചതും നടപ്പാക്കിയതും അല്‍ മവാഹിബാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കാന്‍ കന്‍സുല്‍ യൗം എന്ന നാമധേയത്തില്‍ ദിനവും പുതിയ അറിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുന്നതിലൂടെ അല്‍ മവാഹിബിന്റെ വിദ്യാര്‍ത്ഥി മനസ്സുകളില്‍ സ്വീകാര്യത ലഭ്യമാക്കാന്‍ സാധിച്ചു. അറിവിന്റെ ആഴങ്ങളിലേക്ക് നീന്തിത്തുടിക്കുമ്പോഴും ആരോഗ്യ സംരക്ഷണം പ്രധാനമെന്ന് തിരിച്ചറിഞ്ഞ് വര്‍ഷം തോറും കോളേജ് സൂപ്പര്‍ ലീഗ് (csl) എന്ന നാമത്തില്‍ ക്ലാസ് തല ഫുട്‌ബോള്‍ മത്സരങ്ങളും നടത്തിവരുന്നു.
വിദ്യാര്‍ത്ഥികള്‍ അവരുടെ മേഖലകള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഉത്തമ ഉദാഹരണങ്ങള്‍ വര്‍ത്തമാന കാലത്തെ കോളേജ് ഫെസ്റ്റ്, വാഫി ഫെസ്റ്റ്, കോളേജ് സ്‌പോര്‍ട്‌സ്, വാഫി സ്‌പോര്‍ട്‌സ് എന്നിവയില്‍ ക്ലാസിനും കോളേജിനും ഉയര്‍ന്ന പോയന്റുകള്‍ ലഭ്യമാക്കാനായി. കോളേജ് ഫെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പോയന്റ് കരസ്ഥമാക്കിയ ക്ലാസും ഞങ്ങള്‍ തന്നെയാണ്. മാതൃസംഘടന അല്‍ മിറാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എന്നും താങ്ങും തണലുമാകാന്‍ അല്‍ മവാഹിബ് ശ്രദ്ധിക്കാറുണ്ട്. കോളേജ് ലൈബ്രറിയില്‍ ബാര്‍ കോഡ് സിസ്റ്റം നടപ്പാക്കിയപ്പോള്‍ ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കിയ ക്ലാസ് സംഘടനയും അല്‍ മവാഹിബ് തന്നെ. കൂടാതെ wsf,skssf എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലും സഹായ സഹകരണങ്ങള്‍ നല്‍കുന്നതിലും എന്നും ശ്രദ്ധ ചെലുത്താറുണ്ട്.
ചെയ്തതിലേറെ ഇനിയും ചെയ്യാനുണ്ട് എന്ന ഉത്തമവിശ്വാസത്തോടെ, ചെയ്തതെല്ലാം നാഥന്‍ സ്വീകരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ നിര്‍ത്തുന്നു.

a marriage function
23/07/2017

a marriage function

Our working chairman in work
20/07/2017

Our working chairman in work

Address

Run By:/almiras Students' Association Darul Uloom Wafy Campus Thootha
Ponnani

Website

Alerts

Be the first to know and let us send you an email when Al Mawahib Students' wing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share